SEM 3 | THAFSEER

ആമുഖം

ഖുർആനിന്റെ പ്രകാശം കൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും .ഇരുട്ടിൽ നിന്നും ജനങ്ങളെ പ്രകാശത്തിലേക്കും വിശ്വാസത്തിലേക്കും കൊണ്ടുവന്ന നബി തങ്ങളുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും ഉണ്ടാവട്ടെ ,മനുഷ്യന് സന്മാർഗത്തിലേക്കു ള്ള വിളക്കുമാടങ്ങളായ സ്വഹാബികളുടെ മേലും തങ്ങളുടെ കുടുംബത്തിന്റെ മേലും സ്വഹാബികളെ പിന്തുടർന്നവരുടെമേലും അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ . ശേഷം ..

സൂറത്തുന്നൂർ മദനിയ്യ് ആണ് .അതിൽ 64 ആയത്തുകൾ ഉണ്ട് . പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും പാലിക്കേണ്ട സാമൂഹിക ചിട്ടകളെ കുറിച്ചാണ് ഈ സൂറത്ത് പ്രതിപാദിക്കുന്നത്; (അഥവാ ) വീടുകളിലേക്ക് കയറുമ്പോൾ സമ്മതം ചോദിക്കുക ,(തിന്മകൾ കാണുമ്പോൾ ) കണ്ണുകൾ പൂട്ടുക , ലൈംഗികാവയവങ്ങളെ സംരക്ഷിക്കുക,സ്ത്രീപുരുഷന്മാർ കൂടിക്കലരുമ്പോൾ അനുവദനീയമല്ലാത്ത വിധം സ്ത്രീകൾ അവരുടെ ഭംഗി പ്രകടിപ്പിക്കുക, മുസ്ലിം കുടുംബത്തെ സംരക്ഷിക്കുക, യുവതീയുവാക്കളുടെ അവസ്ഥകൾ സംരക്ഷിക്കുക , ഫിത് നകളിൽനിന്ന് ദൂരെയാവുക (തുടങ്ങിയ കാര്യങ്ങളാണ് ഈ സൂറത്തിൽ പ്രതിപാദിക്കുന്നത് ) .ഇടതോ വലതോ തെന്നിപ്പോകാത്ത വിധം , പ്രകൃതിപരമായി ആദരിക്കേണ്ട വിഷയത്തെപ്പറ്റിയും അവ കൃത്യതയോടെ കൊണ്ടുപോകുന്നതിനെ പറ്റിയും ഈ സൂറത്ത് പറയുന്നു.വൈവാഹിക ജീവിതത്തെ സാമൂഹിക ബാധ്യതയാക്കുകയും അതിനെ മുസ്‌ലിം സമുദായം വളരെ ലഘുവായി കൊണ്ടുപോകാൻ പരസ്പരം ഉപദേശങ്ങൾ സ്വീകരിക്കൽ അനിവാര്യമാക്കുകയും ചെയ്തു.അതുപോലെ അല്ലാഹുവിന്റെ പരിധിയെ ലംഘിക്കുന്നവരെ ഭയപ്പെടുത്തുകയും, നിസംശയം സ്ഥിരീകരിക്കപ്പെട്ട ശിക്ഷകളെ കുറിച്ചും സൂറത്തുൽ പേടിപ്പിക്കുന്നു.

മുസ് ലിമിന്റെ ജീവിതത്തിൽ അനുഗുണമായി സ്വാധീനം ചെലുത്തുന്നതിൽ സൂറത്തുന്നൂറിന് വലിയ പങ്കുണ്ട്.മുസ്ലിമിന് തൻ്റെ ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരുപാട് മഹത്വങ്ങൾ ഈ സൂറത്തിലുണ്ട്.ഖുർആൻ കാണിച്ച പാതയിലൂടെ ,അഥവാ ഒരു വ്യക്തിയുടെ ഹൃദയം നന്നാവുകയും ആ ഹൃദയത്തിൽ അല്ലാഹുവിലുള്ള വിശ്വാസം നിറയുകയും ചെയ്താൽ അത് അവൻ്റെ ആരാധനകളിൽ പ്രതിഫലിക്കുന്നതാണ്. അങ്ങിനെ വിശ്വാസി എല്ലാ അവസ്ഥയിലും എല്ലാ സന്ദർഭങ്ങളിലും തൻ്റെ ഹൃദയത്തിന്റെ അവസ്ഥകളെ പരിശോധിക്കാൻ വലിയ താൽപര്യം കാണിക്കും .അങ്ങിനെ വരുമ്പോൾ ഇസ്ലാമിക വിശ്വാസത്തിലെ അടിസ്ഥാന ഗുണമായ സൽസ്വഭാവം കൊണ്ട് അവരുടെ ഹൃദയം അലങ്കരിക്കപ്പെടും. അപ്പോൾ മുസ്ലിം ഏറ്റവും നല്ല സ്വഭാവം സ്വീകരിക്കാൻ താല്പര്യം കാണിക്കുന്നു. സ്വഭാവം നന്നായാൽ പ്രവർത്തനങ്ങളും നന്നായി.

ഹൃദയത്തിന്റെ അവസ്ഥ പരിശോധിക്കൽ നിർബന്ധമായതുപോലെതന്നെ മുസ്ലിമിന് തൻ്റെ പ്രവർത്തനങ്ങളും പരിശോധിക്കൽ നിർബന്ധമാണ് . കാരണം ചിലപ്പോൾ അവരുടെ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്നതാവാം അല്ലെങ്കിൽ മരീചിക പോലെയുള്ളതുമാകാം. അഥവാ പ്രവർത്തിക്കുമ്പോൾ നല്ലതാണെന്ന് തോന്നുകയും പിന്നീട് ഒരു മൂല്യവുമില്ലാത്ത പ്രവർത്തനങ്ങളാണെന്ന് ബോധ്യപ്പെടുകയും ചെയ്യാം. മുസ്ലിമിന്റെ ജീവിതത്തിൽ പ്രയോഗിക്കൽ നിർബന്ധമായ ഏറ്റവും വലിയ ഗുണമാണ് നബി (സല്ലല്ലാഹു അലൈഹി വസല്ലമ )തങ്ങളോട് മര്യാദയോടെ പെരുമാറുക എന്നത്.അപ്പോൾ നബി തങ്ങളുടെ സാന്നിധ്യത്തിൽ അദബ് ഇല്ലാതിരിക്കൽ കപടവിശ്വാസിയുടെ സ്വഭാവമാണെന്ന് ഈ സൂറത്ത് നമ്മെ പഠിപ്പിക്കുന്നു.

കുടുംബവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ ഈ സൂറത്ത് ഉൾക്കൊള്ളുന്നുണ്ട്. കുടുംബം സ്ഥിരതയുള്ള നെടുംതൂണുകൾ ആകാൻ വേണ്ടിയും , കുടുംബത്തെ അപകടങ്ങളിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയും കുടുംബത്തെ പ്രത്യേക ക്രമീകരണത്തോടെ യും കൃത്യതയോടെയും മുന്നോട്ടുകൊണ്ടുപോകാൻവേണ്ടിയും അപകടങ്ങളിൽ നിന്നും നാശത്തിൽ നിന്നും കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയും (ആണ് ഇതെല്ലാം ഉൾക്കൊള്ളിച്ചത് ) അതുകൊണ്ട് , ചാരിത്ര ശുദ്ധിയോട് കൂടെയും മറയോട്കൂടെയും ജീവിക്കാനുള്ള നിയമങ്ങളെ പറയലാണ് ഈ സൂറത്തിന്റെ ലക്ഷ്യം.

വ്യഭിചാരത്തിന്റെ ശിക്ഷയെ വിശദീകരിച്ചും പവിത്രതകളായസ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുന്നതിനുള്ള ശിക്ഷയെ വിശദീകരിച്ചു മാണ് ഈ സൂറത്ത് ആരംഭിക്കുന്നത്; വേണ്ടാത്തരങ്ങളിൽ നിന്നും വൃത്തികേടിൽ നിന്നും ക്രമംതെറ്റിയ ജീവിതത്തിലും അരുതായ്മയിലുമായിജീവിക്കുന്നതിൽ നിന്നും സമുദായത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ തുടങ്ങിയത്. ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമായ നബിതങ്ങളോടുള്ള മര്യാദകളെ വിശദീകരിച്ചുകൊണ്ടാണ് സൂറത്ത് അവസാനിപ്പിക്കുന്നത്. അതു മുഖേന മനസ്സ് നന്മകൊണ്ട് പ്രകാശിക്കുകയും ഹൃദയംവിശ്വാസം കൊണ്ട് സൂക്ഷ്മതയുള്ളതാ വുകയും ചെയ്യും.

ജനങ്ങൾക്ക് സാമൂഹികജീവിത്തിനുള്ള വഴികൾ പ്രകാശിപ്പിച്ചു കൊടുക്കുന്നതു കൊണ്ടാണ് ഈ സുഹൃത്തിന് സൂറത്തുന്നൂർ എന്ന പേര് ലഭിച്ചത്. മര്യാദകളും മഹത്വങ്ങളും വിശദീകരിച്ചും, കാഴ്ചപ്പാടുകളെയും നിയമങ്ങളേയും വ്യക്തമാക്കി കൊണ്ടാണ് ( ഈ വഴികൾ പ്രകാശിപ്പിക്കുന്നത് ) . അതുപോലെ പ്രകാശത്തേയും വിശ്വാസത്തേയും സൂചിപ്പിക്കുന്ന ( ആകാശഭൂമികളുടെ പ്രകാശമാണ് അള്ളാഹു )എന്ന പ്രകാശത്തിന്റെ ആയത്തിനെ ഉൾക്കൊള്ളന്നതു കൊണ്ടുമാണ് (സൂറത്തുന്നൂർ എന്ന പേര് ലഭിച്ചത് ) സൂറത്തുന്നൂറിന്റെ മഹത്വം

നാം ഈ സൂറത്ത് ഓതിയാൽ നമുക്ക് ആനന്ദവും ആശ്വാസം ലഭിക്കുന്നു. കാരണം , ശുദ്ധിയെയും ശുദ്ധീകരണത്തെയും ഇഷ്ടപ്പെടുന്നവരാണ് വിശ്വാസികൾ . അതുപോലെ തെറ്റിദ്ധാരണകളെയും തെറ്റായ ചിന്തകളെയും വിശ്വാസി വെറുക്കുന്നു. അപ്പോൾ ഈ സൂറത്ത് നമ്മുടെ ഹൃദയത്തെ ആശ്വസിപ്പിക്കാൻ വേണ്ടി ഈ വിഷയങ്ങളെക്കുറിച്ചെല്ലാം പറയുന്നുണ്ട്. മുജാഹിദ് (റ)പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു :നിങ്ങൾ നിങ്ങളുടെ പുരുഷന്മാർക്ക് സൂറത്തുൽ മാഇദ പഠിപ്പിക്കുകയും സ്ത്രീകൾക്ക് സുഹൃത്തു ന്നൂറ് പഠിപ്പിക്കുകയും ചെയ്യുക. ഷുഅബുൽ ഈ മാനിൽ ബൈഹഖി ഇമാം (റ) ഇത് അറിപ്പോർട്ട് ചെയ്തു. അബു അത്വിയ്യത്തുൽ ഹമ്ദാനി (റ) പറഞ്ഞു: ഉമർ (റ )രേഖപ്പെടുത്തി; (നിങ്ങൾ ബറാഅത്ത് സൂറത്ത് പഠിക്കുകയും നിങ്ങളുടെ സ്ത്രീകൾക്ക് സൂറത്തുന്നൂർ പഠിപ്പിക്കുകയും വെള്ളി കൊണ്ട് ആഭരണമണിയിക്കു കയും ചെയ്യുക.) ഷു അബുൽ ഈമാനിൽ ബൈഹഖീ (റ) റിപ്പോർട്ട് ചെയ്തു.

Post a Comment