SEM 3 THAFSEER 8

സമൂഹത്തിന്റെ സുരക്ഷക്കുവേണ്ടി പാലിക്കൽ നിർബന്ധമുള്ള പൊതു മര്യാദകൾ

 

ആയത്തിനെ കുറിച്ച് :-

            വ്യഭിചാരാരോപണം, നല്ല രൂപത്തിൽ ജീവിക്കുക എന്നിവയെ കുറിച്ചൊക്കെയാണ് സൂറത്തിലെ മുൻ ആയത്തുകളിൽ പറഞ്ഞത്. ഈ തെറ്റുകളിലേക്ക് നയിക്കുന്ന പൈശാചിക പാതകളെ പിന്തുടരുന്നതിനെതിരെ പേടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ശേഷം വീടുകളിൽ പാലിക്കൽ നിർബന്ധമുള്ള പൊതു മര്യാദകളെ കുറിച്ചും പറഞ്ഞു.ഇനി അഭിമാനത്തെയും ഔറത്തുകളെയും സംരക്ഷിക്കാനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്ക് വേണ്ടിയും സൂക്ഷിക്കൽ നിർബന്ധമുള്ള പൊതുവായ മര്യാദകളാണ് ഈ ആയത്തുകളിൽ പറയുന്നത്.

 

ഈ ആയത്ത് ഇറങ്ങാനുള്ള കാരണം :-

                 ഒരിക്കൽ اسماء بنت مرثد എന്നവർ തന്റെ  തോട്ടത്തിൽ നിൽക്കുകയായിരുന്നു.ആ സമയത്ത് സ്ത്രീകൾ  ശരീരം വേണ്ടത് പോലെ മറക്കാതെ അവരുടെ അടുത്തേക്ക് വന്നു. അപ്പോൾ ഈ സ്ത്രീകളുടെ കാലിലുള്ള പാദസരങ്ങളും അവരുടെ മുടിയുടെ മുൻഭാഗങ്ങളും മാറിടങ്ങളും കാണാൻ തുടങ്ങി. ആ സമയത്ത് അസ്മാഅ് ബീബി പറഞ്ഞു: എന്തൊരു മോശം! ആ സമയത്താണ് ഈ ആയത്ത് ഇറങ്ങിയത്.

 

المفردات:-

يغظوا - നോട്ടത്തെ തൊട്ട് കണ്ണുകളെ നിയന്ത്രിക്കുക

ولا يبدين - പ്രദർശിപ്പിക്കരുത്

لبعولته‍ن - ഭർത്താക്കന്മാർക്ക്

التابعين -  അന്നപാനീയങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ പിന്തുടരുന്ന പുരുഷന്മാർ

اولي الاربة - സ്ത്രീകളിലേക്ക് ആവശ്യമുള്ളവർ

 

ആയത്തിന്റെ വിശദീകരണം

           ഓ നബിയെ... മുഅ്മിനീങ്ങളോട്  അവർക്ക് അനുവദനീയമല്ലാത്ത സ്ത്രീകളെയും ഔറത്തുകളെയും നോക്കുന്നതിൽ നിന്ന് കണ്ണുകൾ പൂട്ടി വെക്കണമെന്നും വൃത്തികേടുകളെ തൊട്ട് അവരുടെ സ്വകാര്യ അവയവങ്ങളെ സൂക്ഷിക്കണമെന്നും ഔറത്ത് തുറന്നുകാണിക്കുന്നതിനേയും സൂക്ഷിക്കണമെന്നും  നിങ്ങൾ പറയുക. ഇതാണ് അവർക്ക് വിശുദ്ധി.

    അവർ കണ്ണുകൾ കൊണ്ടും സ്വകാര്യ അവയവങ്ങൾ കൊണ്ടും ചെയ്യുന്നതെല്ലാം അള്ളാഹു വ്യക്തമായി അറിയുന്നവനാണ്.  അതിനുള്ള പ്രതിഫലം  അവർക്ക് അല്ലാഹു നൽകുകയും ചെയ്യും.

             ഈ ആയത്തിൽ ഔറത്തിലേക്കും അന്യ സ്ത്രീകളിലേക്കും അതുപോലുള്ള നിഷിദ്ധമായതിലേക്കും നോക്കുന്നതിൽ നിന്ന് വിശ്വാസികളെ അല്ലാഹു വിലക്കുന്നു. ഇനിയൊരു മുഅ്മിനിന്റെ കാഴ്ച, നിഷിദ്ധമായതിലേക്ക് യാദൃശ്ചികമായി വന്നുപോയാൽ പെട്ടെന്ന് തന്നെ നോട്ടത്തെ അതിൽ നിന്നും തിരിച്ചു കളയൽ നിർബന്ധമാണ്. അതുപോലെ വൃത്തികേടുകളിൽ നിന്ന് തന്റെ സ്വകാര്യ അവയവങ്ങളെ സൂക്ഷിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു.  നിഷിദ്ധമായവയിൽ നിന്ന് തന്റെ കാഴ്ചയെ ആരെങ്കിലും പൂട്ടി വെച്ചാൽ അവൻ്റെ ഉൾക്കാഴ്ചകൾ അള്ളാഹു പ്രകാശിപ്പിക്കും. വികാരങ്ങളിലേക്ക് ആവശ്യമുണ്ടായിരിക്കെ  നിഷിദ്ധമായവയിൽ നിന്ന് സ്വകാര്യ അവയവങ്ങളെയും കാഴ്ചയെയും ആരെങ്കിലും സംരക്ഷിച്ചാൽ മറ്റുള്ള അവയവങ്ങളെയും അദ്ദേഹത്തിന് സംരക്ഷിക്കാൻ കഴിയും. നബിയേ..., അനുവദനീയമല്ലാത്തതിലേക്ക് നോക്കുന്നതിൽ നിന്നും കണ്ണുകളെ ചിമ്മിക്കളയണമെന്നും അല്ലാഹു നിഷിദ്ധമാക്കിയ വയെ തൊട്ട് സ്വകാര്യ അവയവങ്ങളെ സൂക്ഷിക്കണമെന്നും

അവരുടെ ശരീരത്തിൽ നിന്ന് സാധാരണ പ്രകടമാകുന്ന മുഖം , മുൻകൈ എന്നിവ ഒഴികെയുള്ള ഭാഗങ്ങളും  സൗന്ദര്യവും പുരുഷന്മാരുടെ മുമ്പിൽ  വെളിപ്പെടുത്തരുത് എന്നും വിശ്വാസി വനിതകളോട് അങ്ങ് പറയുക. മുഖമക്കന  കൊണ്ട് അവരുടെ  മാറിടങ്ങളും പിരടിയും തലയും മറക്കണമെന്നും  തങ്ങൾ പറയുക.

അവരുടെ ഭർത്താക്കന്മാരുടെ മുമ്പിലോ പിതാക്കന്മാരുടെ മുമ്പിലോ ഭർത്താക്കന്മാരുടെ പിതാക്കന്മാരുടെ മുമ്പിലോ മക്കളുടെ മുമ്പിലോ ഭർത്താക്കന്മാരുടെ മക്കളുടെ മുമ്പിലോ സഹോദരന്മാരുടെ മുമ്പിലോ സഹോദര പുത്രന്മാരുടെ മുമ്പിലോ സഹോദരി പുത്രന്മാരുടെ മുമ്പിലോ അല്ലാതെ  അവരുടെ ഭംഗി വെളിപ്പെടുത്തരുത് എന്നും പറയുക. അല്ലെങ്കിൽ മുസ്ലീമീങ്ങൾ ആയ സ്ത്രീകളുടെ മുമ്പിലോ അതുമല്ലെങ്കിൽ അവരുടെ അധികാര പരിധിയിൽ പെടുന്ന അടിമകളുടെ മുമ്പിലോ ( അല്ലാതെ ഔറത്തുകൾ വെളിവാക്കരുത് ).

അല്ലെങ്കിൽ ബുദ്ധിക്ക് പോരായ്മയുള്ള ലൈംഗിക കാര്യങ്ങളിലേക്ക് ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഭക്ഷണങ്ങൾക്കും അന്നപാനീയങ്ങൾക്കും വേണ്ടി അവരെ പിന്തുടരുന്ന പുരുഷന്മാർക്ക് മുമ്പിലുമല്ലാതെ സൗന്ദര്യം വെളിപ്പെടുത്തരുത്. അതുപോലെ സ്ത്രീകളെ  ആഗ്രഹിക്കാത്തവരും സ്ത്രീകളിലേക്ക്  ആവശ്യമില്ലാത്തവരുമായവർക്കും മുമ്പിൽ അല്ലാതെയും (സൗന്ദര്യം വെളിപ്പെടുത്തരുത് ). അതുമല്ലെങ്കിൽ സ്ത്രീകളുടെ ഔറത്തിനെ കുറിച്ചോ അവരുടെ അവസ്ഥകളെ കുറിച്ചോ ബോധമില്ലാത്ത   ചെറിയ കുട്ടികളുടെ മുമ്പിലോ അല്ലാതെ ഔറത്ത് വെളിപ്പെടുത്തരുത്.

പാദസരം പോലെയുള്ള സ്ത്രീകളുടെ രഹസ്യമായ ഭംഗികളുടെ ശബ്ദം കേൾക്കപ്പെടാൻ, എവിടെയെങ്കിലും സഞ്ചരിക്കുന്ന സ്ഥലത്ത് സ്ത്രീകൾ കാലിട്ടടിക്കരുത്. മുഅ്മിനീങ്ങളെ ; അല്ലാഹുവിന്റെ കൽപ്പനകളും നിരോധങ്ങളും അനുസരിച്ച് അവ നിലേക്ക് നിങ്ങൾ മടങ്ങണം. ഭൗതിക പാരത്രിക ലോകങ്ങളിലെ നന്മകൾ ലഭിച്ച് നിങ്ങൾ  വിജയിക്കാൻ വേണ്ടിയാണിത്. ഭംഗിയുള്ള വിശേഷണങ്ങൾ കൊണ്ടും നല്ല സ്വഭാവങ്ങൾ കൊണ്ടും സാമൂഹിക മര്യാദകൾ പാലിച്ച് കൊണ്ടും ജാഹിലിയ്യ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന വൃത്തികെട്ട സ്വഭാവങ്ങളിൽ നിന്നും നീചമായ വിശേഷണങ്ങളിൽ നിന്നും മാറി നിൽക്കൽ കൊണ്ടും ഭംഗിയാവാൻ മുഅ്മിനീങ്ങളോട് ഈ ആയത്തിൽ അല്ലാഹു പറയുന്നു. മുഅ്മിനീങ്ങളായ പുരുഷൻമാരോട് (നിഷിദ്ധമായ കാര്യങ്ങൾ നോക്കുന്നതിൽ നിന്ന് ) കണ്ണുകളെ പൂട്ടുവാനും സ്വകാര്യ അവയവങ്ങളെ സംരക്ഷിക്കുവാനും കല്പിച്ചതു പോലെ തന്നെ മുഅ്മിനീങ്ങളായ സ്ത്രീകളോടും അല്ലാഹുതആല ഈ കാര്യങ്ങൾ കൽപ്പിച്ചു. അപ്പോൾ ഔറത്തിലേക്കും പുരുഷന്മാരിലേക്ക് നോക്കുന്നതും വിവാഹ ബന്ധം ഹറാമായവരോ ഭർത്താക്കന്മാരോ അല്ലാത്ത പുരുഷന്മാർക്ക് മുമ്പിൽ ഭംഗി വെളിവാക്കുന്നതിൽ  നിന്നും വിശ്വാസികളായ സ്ത്രീകളെയും അല്ലാഹു വിലക്കിയിരുന്നു . കുട്ടികൾ, ബുദ്ധി വികാസം സംഭവിക്കാത്തവർ, ശണ്ഠന്മാർ തുടങ്ങി സ്ത്രീകളിലേക്ക് ആവശ്യമില്ലാത്ത പുരുഷന്മാരുടെ മുമ്പിൽ ഭംഗി പ്രകടിപ്പിക്കൽ അനുവദനീയമാണ്.. എന്നാൽ കുട്ടി പ്രായപൂർത്തി

ആവാൻ അടുത്തവനാണെങ്കിൽ  സ്ത്രീ ഒറ്റക്കിരിക്കുമ്പോൾ അവളുടെ അടുത്തേക്ക് പോകൽ അനുവദനീയമല്ല.

അതുപോലെ പുരുഷൻമാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ശബ്ദങ്ങളെയും മറച്ചുവെക്കാൻ സ്ത്രീകളോട് അല്ലാഹു കൽപിച്ചു. അങ്ങനെ പാദസരങ്ങളോ മറ്റോ ധരിച്ച കാല് അടിച്ച് കൊണ്ട് നടക്കൽ സ്ത്രീകൾക്ക് വിരോധിച്ചു. അർഹതയില്ലാത്തവർക്ക് മുന്നിൽ ഭംഗി പ്രദർശിപ്പിച്ചവൾ പാരത്രിക ലോകത്തിലെ ഇരുട്ടിനെ പോലെയാണ് എന്ന് ഹദീസ് വന്നിട്ടുണ്ട്.

 

ആയത്തിലെ ഗുണപാഠങ്ങൾ:-

◼️ ഔറത്തിനെ തൊട്ടും നോക്കാൻ പാടില്ലാത്തതിനെ തൊട്ടും കണ്ണ് അടക്കൽ നിർബന്ധമാണ്, വൃത്തികേടിൽ നിന്ന് ലൈംഗിക അവയവങ്ങളെ സംരക്ഷിക്കൽ നിർബന്ധമായത് പോലെ.

◼️ കണ്ണ് പൂട്ടലും സ്വകാര്യാവയവങ്ങളെ സംരക്ഷിക്കലും മനുഷ്യനെ മറ്റ് എല്ലാ തെറ്റുകളിൽ നിന്നും സംരക്ഷിക്കുകയും ശുദ്ധിയാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്.

◼️ കണ്ണ് പൂട്ടലും സാകാര്യാവയവങ്ങളെ സംരക്ഷിക്കലും എല്ലാ സ്ത്രീ പുരുഷന്മാർക്കും നിർബന്ധമാണ്.

◼️സ്ത്രീ തൻ്റെ ഭംഗിയും മറ്റുള്ള സ്ഥലങ്ങളും അന്യരുടെ അടുത്ത്, അവർ കാണാത്ത വിധത്തിൽ മറക്കൽ നിർബന്ധമാണ്.

◼️വിവാഹ ബന്ധം ഹറാമായവരുടെ മുമ്പിൽ ഭംഗി പ്രകടിപ്പിക്കുന്നത് പ്രശ്നമില്ല.

◼️ പ്രായമായവർ , ബുദ്ധിമാന്ദ്യമുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് മുമ്പിലും ഭംഗി പ്രകടിപ്പിക്കൽ അനുവദനീയമാണ്.

◼️പാദസരമുള്ള കാൽ അടിച്ചു കൊണ്ട് നടക്കൽ സ്ത്രീക്ക് നിഷിദ്ധമാണ്.

◼️പാപങ്ങൾ ചെയ്താൽ പെട്ടെന്ന് തൗബ ചെയ്യൽ നിർബന്ധമാണ്.ഭൗതിക പാരത്രിക ലോകത്തെ വിജയം ലഭിക്കാൻ വേണ്ടിയാണിത്.


Post a Comment