ആയത്തിനെ കുറിച്ച്:-
ഈ ആയത്ത് ഇറങ്ങാനുള്ള
കാരണം:
അൻസാരീങ്ങളിൽ പെട്ട ഒരു സ്ത്രീ നബി (സ്വ) യുടെ അടുത്തുവന്നു
ചോദിച്ചു:- നബിയേ... ഞാൻ എന്റെ വീട്ടിൽ, മറ്റുള്ളവർ എന്നെ കാണാനിഷ്ടപ്പെടാത്ത പല സാഹചര്യങ്ങളുമായിക്കും, ആ സമയത്ത്(ഞാൻ മറ്റുള്ളവർ കാണാൻ ഇഷ്ടപെടാത്ത സമയത്ത്
) എന്റെ കുടുംബത്തിൽ പെട്ട ഒരു പുരുഷൻ എന്റെ വീട്ടിലേക്ക് കടന്നുവരാറുണ്ട്.ഞാൻ എന്താണ്
ചെയ്യേണ്ടത്?
അപ്പോൾ ഈ ആയത്ത് ഇറങ്ങി.
പദാർത്ഥങ്ങൾ:-
تستأنسو:-നിങ്ങൾ സമ്മതം ചോദിക്കുക
ازكى لكم സംശയത്തിൽ നിന്നും
നിങ്ങളെ ശുദ്ധീകരിക്കുന്നതാണ്
جناح:-കുറ്റം
غير مسكونة:-താമസ യോഗ്യമല്ലാത്തത്
ആയത്തിന്റെ വിശദീകരണം:-
ഓ സത്യവിശ്വാസികളേ... മറ്റുള്ളവരുടെ വീട്ടിലേക്ക്
,ആ വീട്ടിലെ ആളുകളോട് സമ്മതം
ചോദിക്കാതെയും സലാം പറയാതെയും നിങ്ങൾ പ്രവേശിക്കാൻ പാടില്ല.
അങ്ങനെ സമ്മതം ചോദിക്കലാണ് നിങ്ങൾക്ക് ഏറ്റവും
ഉത്തമം. അല്ലാഹുവിന്റെ കല്പനകളെ കുറിച്ച് പാഠം ഉൾക്കൊള്ളുന്നവരാവാൻ വേണ്ടിയാണിത്.
▪️ മുഅ്മിനീങ്ങൾ മറ്റുള്ളവരുടെ
വീട്ടിലേക്ക് കയറുന്നതിനുമുമ്പ് സമ്മതം ചോദിക്കണമെന്നും, സമ്മതം ലഭിച്ചതിനുശേഷം( വീടിനുള്ളിലേക്ക് കയറുമ്പോൾ) സലാം പറയണമെന്നും
അള്ളാഹു ഈ ആയത്തിലൂടെ നിർദ്ദേശിക്കുന്നു. അപ്പോൾ മൂന്ന് പ്രാവശ്യം സമ്മതം ചോദിക്കൽ
അനിവാര്യമാണ്. എന്നിട്ട് സമ്മതം ലഭിച്ചാൽ വീട്ടിലേക്ക് പ്രവേശിക്കാം, ഇല്ലെങ്കിൽ തിരിച്ചു പോരണം. സമ്മതം ചോദിക്കൽ ആണ് ഈ ചോദിക്കുന്നവർക്കും വീട്ടിലുള്ളവർക്കും
നല്ലത്. ജാഹിലിയ്യ കാലഘട്ടത്തിൽ ജനങ്ങൾ സമ്മതം ചോദിക്കാതെ മറ്റുള്ളവരുടെ വീട്ടിലേക്ക്
കയറി ചെല്ലാറുണ്ടായിരുന്നു. സമ്മതം ചോദിക്കാതെ
കയറിച്ചെല്ലുന്നതിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.
➖ വീടിന്റെ ഉള്ളിലുള്ള
ഔറത്തുകൾ കാണും.
➖കയറിച്ചെല്ലുന്നവനെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകും, അവൻ കളവ് നടത്തുവാനോ മറ്റോ ആണ് കയറി ചെന്നതെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.കാരണം : സമ്മതമില്ലാതെ കയറിച്ചെല്ലുന്നതിൽ മോശത്തരത്തെ അറിയിക്കുന്ന പല നിഗൂഢതകളുമുണ്ട്.
നിങ്ങൾ കയറിച്ചെല്ലുന്ന വീട്ടിൽ ആരുമില്ലെങ്കിലും നിങ്ങൾക്ക് പ്രവേശിക്കാൻ സമ്മതം ലഭിക്കുന്നതുവരെ നിങ്ങൾ ഉള്ളിലേക്ക് കടക്കാൻ പാടില്ല.
നിങ്ങൾക്ക് വീട്ടിലേക്ക് കയറാൻ സമ്മതം ലഭിച്ചിട്ടില്ലെങ്കിൽ, സമ്മതം ലഭിക്കാതിരിക്കുകയും നിങ്ങളോട് മടങ്ങി പോവാൻ പറയുകയും ചെയ്താൽ നിങ്ങൾ മടങ്ങിപ്പോകണം. ആ സമയത്ത് മടങ്ങിപ്പോകാലാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം.
നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അള്ളാഹു വ്യക്തമായി അറിയുന്നുണ്ട്.
▪️വീട്ടിലുള്ളവർ വീടിനുള്ളിലേക്ക്
പ്രവേശിക്കാൻ സമ്മതം നൽകിയിട്ടില്ലെങ്കിൽ സന്ദർശകൻ പിരിഞ്ഞു പോരണം. ഈ സമയത്ത് സന്ദർശകൻ
വീടിനുള്ളിലേക്ക് പ്രവേശിക്കാൻ പാടില്ല, വീട്ടിലുള്ളവരോട് ദേഷ്യം പിടിക്കാനോ അവരെ ക്കുറിച്ച് കുറ്റപ്പെടുത്തുവാനോ അവരോട്
വെറുപ്പ് പ്രകടിപ്പിക്കുവാനോ പാടില്ല, കാരണം: ജനങ്ങൾക്ക്
അവരുടേതായ രഹസ്യങ്ങളും കാരണങ്ങളുമുണ്ടാകും.അതുകൊണ്ട് അവരുടെ സാഹചര്യങ്ങൾ നടപ്പിലാക്കുവാനുള്ള
അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കണം.
ഈ പറഞ്ഞ വിധികളല്ലാം
താമസയോഗ്യമായ വീടുകളെ കുറിച്ചാണ്. ആ വീട്ടിൽ
സന്ദർശകന്റെ ചരക്കുകൾ( സാധനങ്ങൾ) ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെ തന്നെയാണ് നിയമം.ഇനി
മനുഷ്യരുടെ സാധനങ്ങളൊന്നുമില്ലാത്ത ,താമസ യോഗ്യമല്ലാത്ത വീടിന്റെ വിഷയത്തിൽ ;
താമസക്കാർക്ക് വേണ്ടി തയ്യാർ ചെയ്തതല്ലാത്ത
വീടുകളിൽ സമ്മതം ചോദിക്കാതെ കയറിച്ചെല്ലുന്നതിൽ
പ്രശ്നമില്ല. എന്നുമാത്രമല്ല അത്തരം
വീടുകളിൽ നിങ്ങൾക്ക് ഉപകാരങ്ങളും നന്മകളും ആശ്വാസങ്ങളും ഉണ്ടാകും, യാത്രക്കാർക്ക് വേണ്ടി വഴികളിൽ സജ്ജീകരിക്കുന്ന
വീടുകൾ പോലെ.
നിങ്ങളുടെ രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും അള്ളാഹു അറിയുന്നുണ്ട്.
താമസക്കാർക്ക് വേണ്ടി തയ്യാർ ചെയ്ത തല്ലാത്ത
വീടുകളിൽ, നിങ്ങൾക്ക് എന്തെങ്കിലും ഉപകാരങ്ങളോ ആശ്വാസങ്ങളോ ഉണ്ടെങ്കിൽ സമ്മതം ചോദിക്കാതെ കയറി
ചെല്ലൽ അനുവദനീയമാണ്, ഉദാഹരണം: പൊതു ബാത്റൂം, ഹോട്ടൽ, പൊതുജനങ്ങളെ സ്വീകരിക്കുവാനുള്ള
വീടുകൾ.
ആയത്തിലെ ഗുണപാഠങ്ങൾ:-
* മറ്റൊരാളുടെ വീട്ടിൽ
പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്നവൻ വീട്ടുകാരുടെ സമ്മതം ചോദിക്കൽ നിർബന്ധമാണ്.
* താമസയോഗ്യമായതും അല്ലാത്തതുമായ
വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടെയുള്ളവരോട് സലാം പറയലും അഭിവാദ്യമർപ്പിക്കലും സുന്നത്താണ്.
* സമ്മതം ചോദിക്കാതെ
വീടിനുള്ളിലേക്ക് കയറുന്നതിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്
* വീടിനുള്ളിൽ വീട്ടുകാർ
ഇല്ലാത്ത സാഹചര്യത്തിലും സമ്മതം ലഭിക്കാത്ത സാഹചര്യത്തിലും ഉള്ളിലേക്ക് കടക്കൽ അനുവദനീയമല്ല.
*വീടിനുള്ളിലേക്ക്
കടക്കാൻ സമ്മതം ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ മടങ്ങിപ്പോകാൻ പറയുകയാ ചെയ്താൽ തിരിച്ചു
പോകൽ നിർബന്ധമാണ്.
*മറ്റുള്ളവരുടെ ആവശ്യത്തിനു
വേണ്ടി നിർമ്മിക്കപ്പെട്ട വീടുകളിലേക്ക് അവ
താമസം യോഗ്യമല്ലെകിൽ ( സമ്മതം ചോദിക്കാതെ) കയറി ചെല്ലൽ അനുവദനീയമാണ്.
Post a Comment