ആയത്തിനെ കുറിച്ച് :-
ചാരിത്ര്യ ശുദ്ധി സൂക്ഷിക്കുന്ന,
ദുഷ് ചിന്തകളിലേക്ക് ശ്രദ്ധ കൊടുക്കാത്ത വിശ്വാസികളായ
വനിതകൾക്കെതിരെ വൃത്തികേടുകൾ കൊണ്ട് തെറ്റിദ്ധരിക്കുന്നവർക്ക് അള്ളാഹു തആല ഈ ആയത്തിലൂടെ താക്കീത് നൽകുകയാണ്.( അപ്പോൾ മുഅ്മിനീങ്ങളുടെ ഉമ്മമാർ ക്കെതിരെ
വൃത്തികേട് കൊണ്ട് തെറ്റിദ്ധരിക്കുന്ന വർക്ക് താക്കീത് നൽകൽ ഏറ്റവും കൂടുതൽ മതിയായതാണ്
).അല്ലാഹു തആല പറയുന്നു: ഇത്തരം ആളുകൾ ഭൗതിക ലോകത്തും പാരത്രിക ലോകത്തും ശപിക്കപ്പെട്ട
വരാണ്.അവർ തൗബ ചെയ്തു മടങ്ങുന്നില്ലെങ്കിൽ പാരത്രിക ലോകത്ത് വെച്ച് അവർക്ക് ശക്തമായ
ശിക്ഷ അള്ളാഹു ഒരുക്കിവെച്ചിട്ടുണ്ട്.ഇനി അവർ തൗബ ചെയ്താൽ അവരുടെ തൗബ സ്വീകരിക്കപ്പെടുകയും
ചെയ്യും.*
المحصنات - വൃത്തികേടുകളിൽ നിന്നും ചാരിത്ര്യശുദ്ധി സൂക്ഷിക്കുന്ന ആളുകൾ
الغافلات - ഹൃദയം കൊണ്ട് വൃത്തികേടുകൾ ചിന്തിക്കാത്തവർ
دينهم الحق - അവർക്ക് സ്ഥിരപ്പെട്ട പ്രതിഫലം
الخبيثات - വെറുക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവർ ,വെറുക്കപ്പെട്ട കാര്യങ്ങൾ
والطيبات - നല്ല കാര്യങ്ങൾ ചെയ്യുന്നവർ,നല്ല കാര്യങ്ങൾ
مبرءون - തെറ്റിദ്ധാരണയിൽ
നിന്നും പരിശുദ്ധരായവർ
ആയത്തിന്റെ വിശദീകരണം:-
ഹൃദയം കൊണ്ട് വൃത്തികേടുകൾ ചിന്തിക്കാത്ത,
ചാരിത്ര്യശുദ്ധി സൂക്ഷിക്കുന്ന പവിത്രതകളായ വിശ്വാസി
സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം നടത്തുന്നവർ, ഭൗതിക ലോകത്തും പരലോകത്തും അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട വരാണ്. جهنم എന്ന നരകത്തിൽ അവർക്ക്
വലിയ ശിക്ഷ ലഭിക്കുകയും ചെയ്യും.
പവിത്രതകളായ സ്ത്രീകൾക്കെതിരെ വ്യഭിചാരാരോപണം
നടത്തുന്നവർക്ക് അള്ളാഹു തആല ശക്തമായ താക്കീത് നൽകുന്നു.അതോടൊപ്പം രണ്ട് ലോകത്തും അവർക്ക്
അല്ലാഹുവിന്റെ ശാപം ഉണ്ടാകുമെന്നും അല്ലാഹു ഊന്നിപ്പറയുന്നു.ഇത് കൂടുതൽ ശാപമുണ്ടാകും
എന്നതിലേക്ക് അറിയിക്കുന്നു. നബി (സ) യുടെ ഭാര്യമാരെ കുറിച്ച് തെറ്റിദ്ധരിക്കുകയോ അവരെ
ചീത്ത പറയുകയോ ചെയ്യുന്നത് സത്യനിഷേധമാണ് എന്നതിന് ഈ ആയത്തിൽ തെളിവുണ്ട്.
ഈ ശിക്ഷകൾ ലഭിക്കുന്നത്
പാരത്രിക ലോകത്ത് വെച്ചാണ് . അന്ന് അവർ സംസാരിച്ചതിനൊക്കെ അവരുടെ നാവുകൾ സാക്ഷി നിൽക്കുകയും
അവർ ചെയ്ത കാര്യങ്ങളെ കുറിച്ച് അവരുടെ കൈകാലുകൾ സംസാരിക്കുകയും ചെയ്യും.
വൃത്തികേടുകളിൽനിന്നും അശ്രദ്ധരായ വിശ്വാസികളായ
നല്ല സ്ത്രീകളെക്കുറിച്ച് ആരോപണം നടത്തുന്നവർക്ക് പാരത്രിക ലോകത്ത് അള്ളാഹു ശക്തമായ ശിക്ഷ അവതരിപ്പിക്കും. അന്ന് ഈ തെറ്റുകളെ
നിഷേധിക്കുവാൻ ഒരു മാർഗ്ഗവും ഉണ്ടാവുകയില്ല.കാരണം അവർ ചെയ്ത കാര്യങ്ങൾക്കൊക്കെ അവരുടെ
അവയവങ്ങൾ സാക്ഷിയായിരിക്കും.എല്ലാ വസ്തുക്കൾക്കും സംസാര ശേഷി നൽകുന്ന അള്ളാഹുവിനോട്
അവരുടെ അവയവങ്ങളും അവരുടെ പ്രവർത്തനങ്ങൾക്കെതിരെ സംസാരിക്കും.അന്ന് നീതിപൂർവ്വം സ്ഥിരപ്പെട്ട പ്രതിഫലം അല്ലാഹു അവർക്ക്
പൂർത്തീകരിച്ചു കൊടുക്കും.ആ സമയം അള്ളാഹു വ്യക്തമായ സത്യമാണ് എന്ന് അവർക്ക് ബോധ്യപ്പെടും.
അവരുടെ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരാത്ത
വിധം പാരത്രിക ലോകത്ത് വെച്ച് അല്ലാഹു പ്രതിഫലം പൂർത്തീകരിച്ചു കൊടുക്കും.ആ സമയത്ത്
അല്ലാഹുവിന്റെ താക്കീതുകളും വാഗ്ദാനങ്ങളും അവനെ കണ്ടുമുട്ടലും വിചാരണയുമെല്ലാം സത്യമാണ്
എന്ന് അവർക്ക് മനസ്സിലാകും.ഭൗതിക ലോകത്ത് അവർക്ക് വന്ന സംശയങ്ങൾ അതോടെ അവസാനിക്കും.
വൃത്തികേടുകൾ ചെയ്യുന്ന സ്ത്രീകൾ വൃത്തികേടുകൾ
ചെയ്യുന്ന പുരുഷന്മാർക്കുള്ളതാണ്. വൃത്തികേടുകൾ ചെയ്യുന്ന പുരുഷന്മാർ വൃത്തികേടുകൾ
ചെയ്യുന്ന സ്ത്രീകൾക്കുമുള്ളതാണ്.
സുകൃതങ്ങൾ ചെയ്യുന്ന പുരുഷന്മാർ സുകൃതങ്ങൾ ചെയ്യുന്ന
സ്ത്രീകൾക്കുള്ളതാണ്. സുകൃതങ്ങൾ ചെയ്യുന്ന
സ്ത്രീകൾ സുകൃതങ്ങൾ ചെയ്യുന്ന പുരുഷന്മാർക്കുള്ളതുമാണ്.
സുകൃതങ്ങൾ ചെയ്യുന്ന
സ്ത്രീ പുരുഷന്മാർ ഇവരുടെ മോശം ആരോപണങ്ങളിൽ നിന്നും നിരപരാധികളാണ്.അവർക്ക് അല്ലാഹുവിന്റെ
അടുക്കൽ നിന്ന് വലിയ പാപമോചനവും സ്വർഗ്ഗത്തിൽ മാന്യമായ സൽക്കാരവും ലഭിക്കുന്നതാണ്.
വൃത്തികേടുകൾ ചെയ്യുന്ന സ്ത്രീകൾ വൃത്തികേടുകൾ
ചെയ്യുന്ന പുരുഷന്മാർക്കല്ലാതെ ചേരുകയില്ല,വൃത്തികേടുകൾ ചെയ്യുന്ന പുരുഷന്മാർ വൃത്തികേടുകൾ ചെയ്യുന്ന സ്ത്രീകൾക്കുമല്ലാതെ
ചേരുകയില്ല.സുകൃതങ്ങൾ ചെയ്യുന്ന സ്ത്രീകൾ സുകൃതങ്ങൾ ചെയ്യുന്ന പുരുഷന്മാർക്ക് അല്ലാതെ
ചേരുകയില്ല , സുകൃതങ്ങൾ ചെയ്യുന്ന
പുരുഷന്മാർ സുകൃതങ്ങൾ ചെയ്യുന്ന സ്ത്രീകൾക്കുമല്ലാതെ ചേരുകയില്ല.കാരണം, തമ്മിലുള്ള ചേർച്ച എന്നത് ഇണങ്ങിച്ചേരുന്നതിന്റെ
ഘടകമാണ്.അപ്പോൾ ആയിഷ (റ) സുകൃതങ്ങൾ ചെയ്യുന്നവരാണ് (നല്ലവരാണ് ).അവർ നല്ല വ്യക്തിയോടല്ലാതെ ചേരുകയില്ല.
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും നല്ലവരാണ്
ആയിഷ ബീവിയോട് ചേർന്ന ആൾ( നബി തങ്ങൾ ).ആയിഷ ബീവി വൃത്തികേട് ചെയ്യുന്നവരാണെങ്കിൽ നബി
തങ്ങളോട് ആയിഷ ബീവി ചേരുകയില്ലായിരുന്നു.അപ്പോൾ ആയിഷ ബീവിയെ തൊട്ട് കുറ്റം ആരോപിക്കൽ
നബി തങ്ങൾക്കെതിരെ കുറ്റം ആരോപിക്കുന്നതിന് തുല്യമാണ്.ഈ വ്യഭിചാരാരോപണം കൊണ്ട് കപടവിശ്വാസികളുടെ
ലക്ഷ്യവും അതു തന്നെയാണ്. സുകൃതങ്ങൾ ചെയ്യുന്ന സ്ത്രീപുരുഷന്മാർ വ്യഭിചാരാരോപണം പറഞ്ഞുനടക്കുന്ന
വരിൽനിന്നും വിദൂരത്താണ്. ഇവർ ആരോപണം നടത്തി തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നെല്ലാം
അവർ നിരപരാധികളുമാണ്.
ഗുണപാഠങ്ങൾ
* നല്ലവരായ, തെറ്റുകളിൽ നിന്നും
ചീത്ത പ്രവർത്തനങ്ങളിൽനിന്നും അശ്രദ്ധരായ വിശ്വാസി വനിതകളെ കുറിച്ച് വ്യഭിചാരാരോപണം
നടത്തൽ വലിയ തെറ്റാണ്.അത്തരക്കാർക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഅ്മിനീങ്ങളുടെയും
ശാപം ലഭിക്കും. അവർക്ക് വലിയ ശിക്ഷയും ലഭിക്കും.
◼️പാരത്രിക ലോകത്തെ ശിക്ഷയാണ് ഏറ്റവും വേദനാജനകമായ ശിക്ഷ.അതിൽ നിന്ന് രക്ഷപ്പെടാൻ
ഒരാൾക്കും സാധിക്കില്ല.ആ ദിവസം അല്ലാഹു ഒരു കുറവുമില്ലാതെ അവന്റെ ശിക്ഷകൾ പൂർത്തിയാക്കി
നടപ്പിലാക്കും.
◼️പാരത്രിക ലോകത്ത് നമുക്കെതിരെ നമ്മുടെ അവയവങ്ങൾ സാക്ഷി നിൽക്കും.
◼️വൃത്തികേടുകൾ ചെയ്യുന്നവന് വൃത്തികേടുകൾ ഉള്ള വർത്തമാനമോ വൃത്തികേടുകൾ ഉള്ള പ്രവർത്തനങ്ങളോ അല്ലാതെ ചേരുകയില്ല.
◼️സുകൃതങ്ങൾ ചെയ്യുന്നവന് നല്ല പ്രവർത്തികളോ നല്ല വാക്കുകളോ അല്ലാതെ ചേരുകയില്ല.
◼️വ്യഭിചാരാരോപണം നടത്തുന്നവരുടെ ആരോപണങ്ങളിൽ നിന്ന് ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവിയും
സ്വഫ്വാൻ (റ) വും നിരപരാധികളാണ് എന്ന് ഈ ആയത്തുകളിൽ പറയുന്നുണ്ട്.
◼️ സ്വഫ്വാൻ (റ)വിനും ആയിഷ ബീവിക്കും അവരുടെ പാപങ്ങൾ പൊറുക്കപ്പെട്ട തിനുശേഷം സ്വർഗ്ഗം
ലഭിക്കുമെന്ന സന്തോഷവാർത്തയും ഇതിലുണ്ട്.
Post a Comment