SEM 3 THAFSEER 5

അല്ലാഹുവിന്റെ ഔദാര്യതിന്റെയും പിശാചിന്റെ പ്രവർത്തനങ്ങളുടെയും ഇടയിലുള്ള വ്യത്യാസം

ആയത്തിനെ കുറിച്ച്:-

 മുസ്ലിമീങ്ങൾക്കിടയിൽ കളവുകളും വൃത്തികേടുകളും വ്യാപിപ്പിക്കുന്നതിനെ  കുറിച്ചുള്ള താക്കീത് അള്ളാഹു ഈ ആയതിലൂടെ നൽകുന്നു, അത്തരം കാര്യങ്ങൾ പിശാചിന്റെ ചതിക്കുഴിയാണെന്ന് അള്ളാഹു മനുഷ്യനെ ഓർമ്മപെടുത്തുന്നു.  മാപ്പുനൽകുകയും വിട്ടുവീഴ്ച ചെയ്യലുമാണ് യഥാർത്ഥ മുസ്ലിമിന്റെ ഗുണം എന്നും, മാപ്പ് നൽകുന്നവർക്കും  വിട്ടുവീഴ്ച ചെയ്യുന്നവർക്കുമാണ് അള്ളാഹുവിന്റെ ഭാഗത്തുനിന്നും പാപമോചനം ലഭിക്കുക എന്നും അള്ളാഹു മനുഷ്യനെ ഓർമ്മപ്പെടുത്തുന്നു.


പദാർത്ഥങ്ങൾ:- 

تشيع:-വ്യാപിപ്പിക്കുക

الفاحشة:-വൃത്തികേടുകൾ

خطوات:-പിശാചിന്റെ രീതികൾ പ്രവണതകൾ

بالفحشاء:-വശളായ തെറ്റുകൾ

والمنكر:-ദീനിൽ നിരുത്സാഹപെടുത്തിയ കാര്യങ്ങൾ

ما زكي:-പാപങ്ങളുടെ മോശതരത്തിൽ നിന്ന് വൃത്തിയായിട്ടില്ല

ولا يأتل:-സത്യം ചെയ്യരുത്

الفضل:-ദീനിൽ മഹത്വമായത്

والسعة:-സമ്പത്തിലും ചെലവയികുന്നതിലുമുള്ള വിശാലത

وليصفحوا:-മാപ്പ് കൊടുക്കട്ടെ

 

ആയത്തിന്റെ വിശദീകരണം:-

    മുസ്ലിംങ്ങൾക്കിടയിൽ വൃത്തികേടുകളും നീചത്തരങ്ങളും വ്യാപിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഭൗതികലോകത്ത് തന്നെ നടപ്പിലാക്കുന്ന വലിയ ശിക്ഷകളുണ്ട്. ഇത്തരം കാര്യങ്ങളിൽ തൗബ ചെയ്തിട്ടില്ലെങ്കിൽ ആഖിറത്തിൽ നരകം എന്ന ശിക്ഷയും അവർക്കുണ്ട്. അവരുടെ കളവുകളും അതിന്റെ പര്യവസാനവും അള്ളാഹുവിന് അറിയാം. നിങ്ങൾ അതൊന്നും അറിയുകയില്ല.

           വിശ്വാസികൾക്കിടയിൽ വൃത്തികേടുകൾ വ്യാപിപ്പിക്കൽ മുഖേന ആനന്ദം കൊള്ളൽ മുസ്ലിമീങ്ങളായ തന്റെ സഹോദരന്മാരെ ചതിക്കലും അവർക്ക് തിന്മകൾ വന്ന് ഭവിക്കൽ താല്പര്യപെടലും അവരുടെ അഭിമാനത്തിന്റെമേൽ കടന്നുകയറലുമാണ്. അപ്പോൾ തെറ്റായ കാര്യം പരസ്യപെടുത്തലും അവ  കൈമാറ്റം ചെയ്യലും ഇത്തരം കാര്യങ്ങൾ വ്യാപിപ്പിക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാൾ ഗൗരവമുള്ള തെറ്റാണ്. ഈ നീചമായ കാര്യങ്ങൾ ഉള്ളതാണെകിലും ഇല്ലാത്തതാണെകിലും ( അത് തെറ്റ് തന്നെയാണ് ) .ഇത്തരം ആളുകൾക്ക്‌ ഭൗതിക ലോകത്തും ആഖിറത്തിലും ശക്തമായ ശിക്ഷകൾ  നൽകും. ഇതെല്ലാം വിശ്വാസികളായ അടിമകളോടുള്ള അള്ളാഹുവിന്റെ  കാരുണ്യത്തിൽ പെട്ടതും അവരുടെ അഭിമാനാം സംരക്ഷിക്കാൻ വേണ്ടിയു മാണ്.

    നിങ്ങളോട് അള്ളാഹുവിന് കാരുണ്യവും ഔദാര്യവും ഉണ്ടായിട്ടിലായിരുന്നുവെകിൽ (അള്ളാഹു വിശ്വാസികളോട് കരുണ കാണിക്കുന്നവനും കൃപ കാണിക്കുന്നവനുമാണ് )ഈ വിധികളും ഉപദേശങ്ങളുമെന്നും അള്ളാഹു നിങ്ങൾക്ക് വിശദീകരിച്ച് തരില്ലായിരുന്നു.

               ( ആയിഷ ബീവിയുടെ മേലുള്ള) വ്യഭിചാരരോപണ സംഭവത്തിനുശേഷം അള്ളാഹുവിന് നിങ്ങളോട്   കാരുണ്യവും ഔദാര്യവും തോന്നിയിട്ടില്ലാ  യിരുന്നുവെങ്കിൽ നിങ്ങളെ അവൻ നശിപ്പിക്കുമായിരുന്നു. അള്ളാഹു തന്റെ അടിമകളോട് വലിയ കൃപ കാണിക്കുന്നവനാണ്. പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കൽ അവന്റെ കാരുണ്യത്തിൽ പെട്ടതാണ്.

 

 വിശ്വാസികളേ.. പിശാചിന്റെ വഴിയിലൂടെ നിങ്ങൾ സഞ്ചരിക്കുകയോ  അവന്റെ തത്ത്വങ്ങളെ പിന്തുടരുകയോ ചെയ്യരുത്.

       പിശാചിന്റെ പാതയിൽ സഞ്ചരിക്കുന്നവരോട് അവൻ വൃത്തികേടായ കാര്യങ്ങളും നിരുത്സാഹപെടുത്തിയ കാര്യങ്ങളും ചെയ്യാൻ കല്പിക്കുന്നു.

 

    അള്ളാഹുവിന് നിങ്ങളോട് ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെകിൽ ചെയ്‌ത തെറ്റിന്റെ അഴുക്കിൽ നിന്നും ഒരിക്കലും ഒരാളെയും അള്ളാഹു ശുദ്ധീകരിക്കിലായിരുന്നു.

    എന്നാൽ അള്ളാഹു അവന്റെ ഔദാര്യം കൊണ്ട് അവൻ ഉദ്ദേശിച്ച ആളുകളെ തെറ്റിൽ നിന്നും ശുദ്ധീകരിക്കുന്നു. നിങ്ങളുടെ വാക്കുകൾ അള്ളാഹു കേൾക്കുകയും നിങ്ങളുടെ പ്രവർത്തനങ്ങളും മനസ്സിലുള്ള ആശയങ്ങളും അറിയുന്നവനുമാണ്.

       ഈ തെറ്റിനെ പ്രത്യേകമായും ; മറ്റു എല്ലാ തെറ്റുകളേയും വ്യാപകമായും അള്ളാഹു വിരോധിച്ചപ്പോൾ, പിശാചിന്റെ പാതകളെ പിന്തുടരുന്നതും അള്ളാഹു വിരോധിച്ചു. ഹൃദയവുമായി ബന്ധപെട്ടതും ഭാവനയായും മറ്റ് ശരീര അവയവങ്ങളുമായി ബന്ധപെട്ടതുമായ തെറ്റുകൾ പിശാചിന്റെ പാതയിൽ പെട്ടതാണ്. അതുകൊണ്ട് അവയെല്ലാം അള്ളാഹു വിരോധിച്ചു. അള്ളാഹുവിനെ ഓർക്കുവാനും അവന് നന്ദി ചെയ്യുവാനും വേണ്ടി ,അവർക്കുള്ള അള്ളാഹുവിന്റെ അനുഗ്രഹമായിട്ടാണ് ഇത്. കാരണം (പൈശാചിക പാതകളെ പിന്തുടരുന്നത് )നിരോധിച്ചത് അവർക്ക് തെറ്റിൽ നിന്നും മോശത്തരത്തിൽ നിന്നുമുള്ള ഒരു സംരക്ഷണമാണ്. മനുഷ്യനെ കൊന്നുകളയുന്ന വിഷവസ്തുക്കളും മറ്റും തിന്നൽ വിരോധിച്ചത് പോലെ.

        നിങ്ങളിൽ നിന്ന് ഔദാര്യവാന്മാരായവരും ചെലവഴിക്കുവാനും നന്മ ചെയ്യുവാനും കഴിവുള്ളവരും, സമ്പത്തിലും ഭക്ഷ്യവസ്തുക്കളിലും വിശാലത ലഭിച്ചവരും തങ്ങളുടെ പാവപ്പെട്ട ബന്ധുക്കൾക്കും ആവശ്യക്കാർക്കും മുഹാജിറുകൾക്കും, അവർ ചെയ്ത തെറ്റുകൾ കാരണമായി അവർക്കൊന്നും നൽകില്ല എന്നോ അവർക്കുള്ള  ചിലവിനെ തടഞ്ഞ് വെക്കുമെന്നോ സത്യം ചെയ്യരുത്.

   അവർക്ക് മാപ്പു നൽകുകയും അവരുടെ തെറ്റുകൾക്ക് വിട്ടുവീഴ്ച ചെയ്യുകയും വേണം.

      അള്ളാഹു നിങ്ങൾക്ക് മാപ്പ് നൽകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലയോ. (നിങ്ങളുടെ തെറ്റുകൾക്ക് അള്ളാഹു മാപ്പ് നൽക്കുന്നത് നിങ്ങൾ ഇഷ്ടപെടുന്നുവെക്കിൽ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് എങ്ങനെയാണോ പ്രവർത്തിക്കാൻ താല്പര്യപെടുന്നത് അതുപോലെ നിങ്ങളോട് തെറ്റ് ചെയ്യുന്നവരോടും നിങ്ങൾ പ്രവർത്തിക്കണം )

 അള്ളാഹു  തന്റെ അടിമകൾക്ക് വിശാലമായി  മാപ്പ് നൽകുന്നവനും കരുണ ചെയ്യുന്നവനുമാണ്.

         ബന്ധുക്കൾക്ക് ചിലവ് നൽകുന്നതിനും, മനുഷ്യർ ചെയ്യുന്ന തെറ്റുകൾ കാരണമായി അവരോടുള്ള നന്മകളും അവർക്ക് നൽകുന്ന ചിലവുകളും ഒഴിവാക്കാൻ പാടില്ല എന്നതിനും, വിടുതിയും മാപ്പും നൽകുന്നതിനുള്ള പ്രേരണക്കും ഈ ആയത്തിൽ തെളിവുണ്ട്.അബൂബക്കർ സിദ്ധീഖ് ( റ) അവരുടെ മാതൃസഹോദരിയുടെ മകനായ മിസ്ത്വഇബ്നു ഉസാസ( മുഹാജിരീങ്ങളിൽപെട്ട ദരിദ്രനായ ഒരാൾ) ആയിഷ ബീവിയുടെ മേലുള്ള വ്യഭിചാരാരോപണ സംഭവത്തിൽ പങ്കെടുത്ത കാരണം അദ്ദേഹത്തിന് ചിലവുകൾ നൽകില്ല എന്ന് സത്യം ചെയ്തപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഇറങ്ങിയപ്പോൾ അബൂബക്കർ സിദ്ദീഖ്(റ )പറഞ്ഞു :-അതേ.. രക്ഷിതാവേ ...നീ ഞങ്ങൾക്ക് മാപ്പ് നൽക്കുന്നത് ഞങ്ങൾ ഇഷ്ടപെടുന്നു .ശേഷം  മിസ്ത്വഹ് എന്നവർക്ക് സിദ്ദീഖ് (റ ) നൽകിയിരുന്ന ചിലവുകൾ വീണ്ടും നൽകാമെന്ന് തീരുമാനിച്ചു.

ആയത്തിലെ ഗുണപാഠങ്ങൾ:-

* മുസ്ലീങ്ങൾക്കിടയിൽ വൃത്തികേടുകൾ വ്യാപിപ്പിക്കുന്നതിനെ  ഇഷ്ടപ്പെടുന്നത് വൃത്തികേടായ കാര്യമാണ്.

*വൃത്തികേടുകൾ പരസ്യപ്പെടുത്തൽ മോശമായ കാര്യമാണ്.

* വൃത്തികേടുകൾ വ്യാപിപ്പിക്കുന്നതിനെ  ഇഷ്ടപ്പെടുന്നവർക്കും പ്രകടിപ്പിക്കുന്നവർക്കും ഇരുലോകത്തും ശക്തമായ ശിക്ഷകളുണ്ട്. *വ്യഭിചാരാരോപണ ത്തിൽ ഏർപ്പെട്ടവരെ നശിപ്പിക്കാതിരിക്കലും അവരുടെ തൗബ സ്വീകരിക്കലും അല്ലാഹുവിന്റെ കൃപയിൽ പെട്ടതാണ്.

*പിശാച് മുഅ്മിനിന്റെ  ശത്രുവാണ്. അവൻ തെറ്റായ കാര്യങ്ങളും വൃത്തികേടുകളും നിരുത്സാഹപെടുത്തേണ്ട കാര്യങ്ങളുമെല്ലാം ഭംഗിയാക്കി കാണിച്ചു കൊടുക്കും.

* പിശാച്‌ വൃത്തികേടുകളും നിരുത്സാഹപെടുതേണ്ട  കാര്യങ്ങളുമല്ലാതെ കൽപ്പിക്കുകയില്ല.

* വൃത്തികേടുകളിൽ നിന്നും തെറ്റിൽ നിന്നുമുള്ള സംരക്ഷണം അല്ലാഹുവിന്റെ ഔദാര്യത്തിൽ പെട്ടതാണ്.  അതുകൊണ്ട് അള്ളാഹുവിന് നന്ദി ചെയ്യൽ അനിവാര്യമാണ്,  അഹങ്കരിക്കാൻ പാടില്ല.

* ഒരാൾ ഒരു കാര്യം ചെയ്യുമെന്നോ അല്ലെങ്കിൽ ചെയ്യില്ല എന്നോ സത്യം ചെയ്യുകയും , ശേഷം അതിന്റെ മറുവശമാണ് നന്മയെന്ന് ബോധ്യപ്പെടുകയും ചെയ്‌താൽ, ആദ്യം ചെയ്ത സത്യത്തിന് കഫാറത്ത് കൊടുക്കുകയും നന്മയുള്ള കാര്യം ചെയ്യുകയും വേണം.

* മാപ്പു നൽകലും വിടുതി നൽകലും വ്യക്തിത്വമുള്ള ആളുകൾക്ക്  നിർബന്ധമാണ്. തെറ്റുകാരുടെ പോരായ്മകൾക്ക്,അവർ തൗബ ചെയ്ത് നന്നായാൽ അവൾക്ക് മാപ്പ് നൽകുകയും വേണം.


Post a Comment