ഭാര്യമാരെ കുറിച്ച് ആരോപണം നടത്തലും ശാപത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ വിധിയും
ആയത്തിനെ കുറിച്ച് :-
ആരോപണത്തെ കുറിച്ചുള്ള ആയത്ത് ഇറങ്ങിയപ്പോൾ, ഒരാൾ നബി (സ)യുടെ അടുത്തുവന്ന് പറഞ്ഞു:അദ്ദേഹം ഒരിക്കൽ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയപ്പോൾ തൻ്റെ ഭാര്യയുടെ അടുത്ത് ഒരു പുരുഷനെ കണ്ടു, അവർ സംസാരിക്കുന്നത് അദ്ദേഹം കേൾക്കുകയും അവരുടെ പ്രവർത്തനങ്ങൾ കാണുകയും ചെയ്തിട്ടുണ്ട് (എന്ന് പറഞ്ഞു ). അദ്ദേഹത്തിന്റെ വാക്ക് ഭാര്യയെ കുറിച്ചുള്ള ആരോപണമായി നബി (സ) തങ്ങൾ പരിഗണിക്കുകയും തെളിവ് നിരത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.അയാൾ ചോദിച്ചു; നബിയെ... ഞങ്ങളിൽ ഒരാൾ സ്വന്തം ഭാര്യയുടെ അടുക്കൽ മറ്റൊരു പുരുഷൻ ചുറ്റിക്കറങ്ങുന്നത് കാണുമ്പോൾ തെളിവ് അന്വേഷിക്കേണ്ടതുണ്ടോ? അപ്പോൾ നബി തങ്ങൾ പറഞ്ഞു: ഒന്നുകിൽ നീ തെളിവ് നിരത്തണം അല്ലെങ്കിൽ നിന്റെ പിരടിയിൽ ശിക്ഷ വീഴും.അപ്പോൾ അദ്ദേഹം പറഞ്ഞു: അങ്ങയെ സത്യ പ്രബോധനവുമായി അയച്ച അള്ളാഹു തന്നെയാണ് സത്യം ഞാൻ പറയുന്നത് സത്യമാണ്.ശിക്ഷയിൽനിന്നും എൻ്റെ നിരപരാധിത്വം തെളിയിക്കുന്ന ആയത്ത് അള്ളാഹു ഇറക്കുക തന്നെ ചെയ്യും. അപ്പോഴാണ് ജിബിരീൽ (അ ) ഈ ആയത്തുമായി ഇറങ്ങി വന്നത്. നബി തങ്ങൾ ആ വ്യക്തിയെയും ഭാര്യയെയും വിളിച്ചുകൊണ്ടുവരാൻ ദൂതനെ അയച്ചു.അദ്ദേഹം വന്നു. നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു:നിങ്ങളിൽ ഒരാൾ പറയുന്നത് കളവാണ് എന്ന് അള്ളാഹുവിനറിയാം. ശേഷം ഭാര്യ വന്നു, ഞാൻ തെറ്റുകളൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു.അങ്ങനെ അഞ്ചാംതവണയും ഭാര്യ സാക്ഷി പറയാൻ ഒരുങ്ങിയപ്പോൾ അവളോട് പറയപ്പെട്ടു:നീ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം പരലോകത്തുള്ള ശിക്ഷയേക്കാൾ ലളിതമാണ് ഭൗതികലോകത്തുള്ള ശിക്ഷ.അവർ വീണ്ടും പറഞ്ഞു: തീർച്ചയായും ശിക്ഷ നടപ്പാക്കാനുള്ളതാണ്.നിനക്ക് തീർച്ചയായും ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.അപ്പോൾ അവൾ പിന്തിരിഞ്ഞു. അങ്ങനെ അവൾ വാക്കിൽ നിന്നും മടങ്ങിയെന്ന് എല്ലാവർക്കും തോന്നി.ശേഷം അവൾ പറഞ്ഞു:ഇനിയുള്ള ദിവസം എന്റെ കുടുംബത്തെ ഞാൻ മാനഹാനി പ്പെടുത്തുകയില്ല.അങ്ങനെ അവൾ പോവുകയും സത്യം ചെയ്യുകയും ചെയ്തു.

يدرأ عنها العذاب
(ആരോപണത്തിന്റെ ശിക്ഷ അവളെ തൊട്ട് തടഞ്ഞു നിർത്തും).
ആയത്തിന്റെ വിശദീകരണം:-
ഭാര്യമാരുടെ മേൽ വ്യഭിചാരാരോപണം നടത്തുന്നവർ, അവരുടെ ആരോപണത്തിന് തെളിവായി അവരല്ലാതെ മറ്റൊരു സാക്ഷികളും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അവർ ന്യായാധിപന്റെ മുമ്പിൽ നാല് പ്രാവശ്യം പറയണം ; ഞാൻ അവളെ കുറിച്ച് പറഞ്ഞ ആരോപണത്തിൽ സത്യം പറയുന്നവനാണ് എന്ന് ഞാൻ അല്ലാഹുവിനെക്കൊണ്ട് സാക്ഷ്യം വഹിക്കുന്നു. ശേഷം അഞ്ചാം തവണ അവൻ (ഭർത്താവ് ) പറയണം: അവൻ പറയുന്ന ആരോപണത്തിൽ അവൻ കളവ് പറയുന്നവനാണെങ്കിൽ അവന്റെ മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടായിരിക്കട്ടെ എന്ന്.
ഈ രണ്ട് ആയത്തുകളിലൂടെ അള്ളാഹു لعان നെ കുറിച്ചും അതിന്റെ രൂപത്തെ കുറിച്ചും പറയുന്നു. അഥവാ, ഒരു വ്യക്തി താൻ വ്യഭിചാരാരോപണം നടത്തുന്ന തൻ്റെ ഭാര്യയെ ഭരണാധികാരിയുടെ മുമ്പിൽ ഹാജറാക്കുക. എന്നിട്ട് അവൾക്കെതിരെ നടത്തുന്ന ആരോപണം വാദിക്കുകയും ചെയ്യുന്നു , അപ്പോൾ ന്യായാധിപൻ അദ്ദേഹത്തിൻ്റെ ആരോപണം സത്യമാണെന്ന് നാലുതവണ സാക്ഷ്യമിട്ടു പറയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ഈ നാല് സാക്ഷിത്വം നാല് വ്യക്തികൾ സാക്ഷ്യം വഹിക്കുന്നതിന് തുല്യമാണ്. അഞ്ചാം തവണ ന്യായാധിപൻ അദ്ദേഹത്തോട് സത്യം ചെയ്യാൻ ആവശ്യപ്പെടണം: അയാൾ കളവ് പറയുന്നവരുടെ കൂട്ടത്തിലാണെങ്കിൽ അള്ളാഹുവിന്റെ ശാപം അയാൾക്കുണ്ടായിരിക്കട്ടെ എന്ന്. അഞ്ചാം തവണ ഇങ്ങനെ അദ്ദേഹം പറഞ്ഞാൽ ആ ഭാര്യ അദ്ദേഹത്തിൽനിന്നും വേർപിരിയും ( അവരുടെ ഭാര്യാ-ഭർതൃ ബന്ധം ഒഴിവാകും ).അവൾ അവന് എന്നും ഹറാമാവുകയും ചെയ്യും. തന്റെ ഭർത്താവിന്റെ ആരോപണത്തെക്കുറിച്ച് അവൾ മൗനം ദീക്ഷിച്ചാൽ വ്യഭിചാരത്തിനുള്ള ശിക്ഷ അവൾക്ക് നിർബന്ധമാവുകയും ചെയ്യും.
എന്നാൽ ന്യായാധിപന്റെ മുമ്പിൽ ഭാര്യ നാല് പ്രാവശ്യം ഇതിനെതിരെ സാക്ഷി പറഞ്ഞാൽ വ്യഭിചാരത്തിന്റെ ശിക്ഷ അവളിൽ നിന്നും തടഞ്ഞു വെക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഭാര്യ പറയണം: വ്യഭിചാരാരോപണ ത്തെക്കുറിച്ചുള്ള ഭർത്താവിന്റെ തെറ്റിദ്ധാരണകളും അദ്ദേഹത്തിന്റെ വാക്കുകളുമെല്ലാം കളവാണ് എന്ന്. അഞ്ചാം തവണ അധികമായി ഭാര്യ പറയണം: തന്റെ ഭർത്താവിന്റെ വാക്കിൽ ഭർത്താവ് സത്യം പറയുന്നവനാണെങ്കിൽ അവളുടെ മേൽ അല്ലാഹുവിൻറെ ദേഷ്യം ഉണ്ടായിരിക്കട്ടെ എന്ന്. ന്യായാധിപന്റെ മുൻപിൽ ഭർത്താവ് നാല് തവണ സാക്ഷ്യം പറയൽ മുഖേന എറിഞ്ഞു കൊല്ലുക എന്നുള്ള ശിക്ഷ ഭാര്യക്ക് നിർബന്ധമായി. എന്നാൽ തന്നെ കുറിച്ച് ഭർത്താവ് പറഞ്ഞ വ്യഭിചാരാരോപണത്തിൽ അദ്ദേഹം കളവ് പറയുന്നവനാണ് എന്ന് അള്ളാഹുവിനെ കൊണ്ട് നാലുതവണ ഭാര്യ സാക്ഷ്യം വഹിച്ചാലൊഴികെ വ്യഭിചാരത്തിൽ നിന്നുള്ള ശിക്ഷ അവളിൽ നിന്നും തടഞ്ഞു നിർത്താൻ സാധിക്കുകയില്ല.അഞ്ചാം തവണ അവൾ സത്യം ചെയ്തു പറയണം: തന്റെ ഭർത്താവ് തന്നെ കുറിച്ച് പറയുന്ന വ്യഭിചാരാരോപണത്തിൽ സത്യം പറയുന്ന വനാണെങ്കിൽ അവളുടെ മേൽ അള്ളാഹുവിന്റെ ദേഷ്യം ഉണ്ടായിരിക്കട്ടെ എന്ന്.
ഭാര്യാ ഭർത്താക്കന്മാർക്ക് ഈ നിയമം നടപ്പിലാക്കി കൊണ്ട് അള്ളാഹു നിങ്ങളുടെ മേൽ അവന്റെ കാരുണ്യം കാണിച്ചിട്ടില്ലായിരുന്നുവെങ്കിൽ, ഭാര്യാഭർത്താക്കൻമാരിൽ കളവു കൊണ്ട് വാദിച്ച കാര്യം അതേ പോലെ നടപ്പിലാക്കുമായിരുന്നു.തന്റെ അടിമകളിൽ നിന്നും തൗബ ചെയ്യുന്നവരുടെ പക്ഷാതാപം സ്വീകരിക്കുന്നവനാണ് അള്ളാഹു.അവൻ നിയമങ്ങൾ ഉണ്ടാക്കുന്നതിലും അതിനെ നിയന്ത്രിക്കുന്നതിലും തന്ത്രജ്ഞാനിയും ആകുന്നു.
അള്ളാഹു നിയമങ്ങൾ ഉണ്ടാക്കുന്നതിലും അത് പ്രാവർത്തികമാക്കുന്നതിലും അവന്റെ തത്വങ്ങളിലുമെല്ലാം തന്ത്രജ്ഞാനിയാകുന്നു. ഭാര്യാ ഭർത്താക്കന്മാരിൽ നിന്ന് ഒരാൾ പറയുന്നത് കളവാണെന്ന ഉറപ്പോടെത്തന്നെ രണ്ടുപേരും തങ്ങളുടെ വാദം സത്യമാണെന്ന് സാക്ഷി മൊഴി പറയുന്നതിലൂടെ ഭൗതികലോകത്ത് അവർക്കുണ്ടാവുന്ന ശിക്ഷ ഒഴിവാക്കിത്തീർക്കാനുള്ള അവസരം നൽകിയത് അള്ളാഹുവിന്റെ തന്ത്രത്തിൽ പെട്ടതാകുന്നു . ഈയൊരു നിയമം നടപ്പിലാക്കിയിട്ടില്ലായിരുന്നുവെങ്കിൽ സാഹചര്യ തെളിവുകൾ ഭർത്താവ് പറയുന്നത് സത്യമാണ് എന്ന് അറിയിക്കുന്ന തോടൊപ്പം തന്നെ വ്യഭിചാരാരോപണ ശിക്ഷ അദ്ദേഹത്തിന് നിർബന്ധമാ കുമായിരുന്നു. കാരണം ഒരു ഭർത്താവും തന്റെ ഭാര്യയുടെ മേൽ കെട്ടുകഥ ഉണ്ടാക്കി പറയുകയില്ല.എന്നാൽ ഭർത്താവ് ഭാര്യക്കെതിരെ സാക്ഷിമൊഴി പറയുന്നത് കൊണ്ട് മാത്രം ഭാര്യക്ക് വ്യഭിചാര ശിക്ഷ നിർബന്ധമാക്കുമായിരുന്നുവെങ്കിൽ, ഭർത്താക്കന്മാർ ഭാര്യമാരോടുള്ള പക കാരണം അവർക്കെതിരെ പറയുന്ന ആരോപണങ്ങൾ വർധിക്കുമായിരുന്നു.
ആയത്തിലെ ഗുണപാഠങ്ങൾ :-

▪️ലിആൻ വ്യഭിചാര ശിക്ഷയെ നിർബന്ധമാകുന്നതാണ് .ഭാര്യ നാല് തവണ സാക്ഷി പറഞ്ഞ് ഭർത്താവിന്റെ വാദത്തെ തടുക്കുകയും അഞ്ചാം തവണ അവൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്തിട്ടില്ലെങ്കിൽ .
▪️ലിആൻ നിയമമാക്കിയതിലൂടെ ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥിതിയിലെ ഭംഗിയും പൂർണതയും പ്രകടമാകുന്നു.
▪️ ഇതിൽ നബി (സ) യുടെ നുബുവ്വത്തിനെ സ്ഥിരപ്പെടുത്തുന്നതിലേക്ക് ഒരു സൂചനയുണ്ട്. കാരണം ഇത് ദൈവീക ബോധനം ഇല്ലാതെ സംഭവിക്കുകയില്ല.
▪️ പറയപ്പെട്ട വിധത്തിൽ ന്യായാധിപന്റെ മുമ്പിൽ ഭാര്യ സാക്ഷി പറയലിലൂടെ അവളെ തൊട്ട് വ്യഭിചാരത്തിന്റെ ശിക്ഷ ഇല്ലാതെയാകും.
▪️ ഈ രൂപത്തിൽ ഭാര്യ സാക്ഷി മൊഴി പറഞ്ഞിട്ടില്ലെങ്കിൽ ശിക്ഷ ഒഴിവായിപ്പോവുകയില്ല.
▪️ നിയമങ്ങൾ നടപ്പിലാക്കുന്നതിലും നിയന്ത്രിക്കുന്നതിലും അള്ളാഹു തന്ത്രജ്ഞാനിയാണ്. അള്ളാഹുവിന്റെ വിധിയിലും നിയമങ്ങളിലും പോരായ്മകൾ ഉണ്ടാവുകയില്ല.
▪️ഒരു പുരുഷൻ നാല് തവണ സാക്ഷി പറയണം എന്നത് അളളാഹുവിന്റെ യുക്തിയിൽ പെട്ടതാണ്.

Post a Comment