SEM 3 | THAFSEER 1

വ്യഭിചാരവും വേശ്യകളുമായി ഇടപ്പെടുന്നതിന്റെ വിധിയും

ആയത്തിനെ കുറിച്ച് :-

ഉമ്മുമഹ്സൂൽ എന്ന് പേരുള്ള വഴി തെറ്റിയ ഒരു സ്ത്രീ ഉണ്ടായിരുന്നു. നബി തങ്ങളുടെ സ്വഹാബികളിൽ പെട്ട ഒരു സ്വഹാബി അവളെ കല്യണം കഴിക്കാൻ ഉദ്ദേശിച്ച സമയത്താണ് ഈ ആയത്ത് ഇറങ്ങിയത്. ഈ മൂന്ന് ആയത്തുകളിൽ വേശ്യകളെ നിന്ദിക്കുകയും വേശ്യകളെ വിവാഹം ചെയ്യൽ ഹറാമാണെന്ന് പറയലും , ഇസ്‌ലാമിക സമൂഹത്തിൽ അവർക്ക് ഒരു വിലയും ഇല്ലെന്ന് പറയുകയും പരലോകത്ത് എത്തുന്നതിന് മുമ്പ് ഭൗതിക ലോകത്ത് തന്നെ അവർക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് വിശദികരിക്കുക യും ചെയ്യുന്നു.

അർത്ഥങ്ങൾ:-
وفرضناها : നമ്മൾ നിർബന്ധമാക്കി
ءايات بينات: വ്യക്തമായ തെളിവ്
تذكرون: അവർക്ക് ഉപദേശം ലഭിക്കാൻ
جلدة: ചാട്ടവാർ കൊണ്ടുള്ള അടി
ولا تأخدكم بهما رأفة: അവർ രണ്ടുപേരോടും ദയ കാണിക്കരുത്
وليشهد:സാക്ഷിയാവട്ടെ
عذابها:ശിക്ഷ നടപ്പിലാക്കൽ

ആയത്തിന്റെ വിശദീകരണം:-

سورة.................تذكرون
നാം നമ്മുടെ അടിമക്ക് ഇറക്കികൊടുത്ത വലിയ ഒരു സൂറത്താണിത്. മുസ്ലിം സമുദായത്തിന് ഈ സൂറത്തിലൂടെ നമ്മൾ അവതരിപ്പിച്ച് കൊടുത്ത കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്. അവർക്ക്‌ ഉപദേശം ലഭിക്കാൻ വേണ്ടി ഈ സൂറത്തിൽ വ്യക്തമായ തെളിവുകൾ നമ്മൾ അവതരിപ്പിച്ചിട്ടുണ്ട്. പരിഗണിക്കൽ അനിവാര്യമായ വിധം മഹത്തായ ഒരു സൂറത്താണ് ഇത് എന്നും ,ജനങ്ങൾക്ക്‌ ഈ സൂറത്ത് മുഖേന ഉപദേശം ലഭിച്ച് സന്മാർഗത്തിൽ ആവാൻ വേണ്ടി വ്യക്തമായ കുറേ വിധികളും കൽപ്പനകളും വിരോധനങ്ങളും തത്ത്വങ്ങളും ഇതിലുണ്ട്. ഇരുലോകത്തും വിജയം ഉറപ്പിക്കാൻ വേണ്ടി ഈ സൂറത്തിലുള്ള കൽപനകളും മര്യാദകളും സൽസ്വഭാവവും ജീവിതത്തിൽ പാലിക്കണമെന്നും ഇതിൽ പറഞ്ഞ വിരോധനങ്ങളും താക്കീതുകളും ഒഴിവാക്കണമെന്നുമുള്ള നിർദേശത്തോട് കൂടിയാണ് ഈ സൂറത്തിന്റെ തുടക്കം വേശ്യയേയും വ്യഭിചാരിയേയും ചാട്ടാവർ കൊണ്ട് 100അടി അടിക്കണം. നിങ്ങൾ അല്ലാഹുവിനെയും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ ,അവർക്കുള്ള ശിക്ഷകൾ ഒഴിവാക്കിയോ ലഘൂകരിച്ചോ അവരോട് ദയ കാണിക്കരുത്. ഇവർക്കുള്ള ശിക്ഷ നടപ്പാക്കുന്നതിന് വിശ്വാസികളിൽ ഒരു വിഭാഗം സാക്ഷിയാവണം. മറ്റുള്ളവർക്ക് ഉപദേശം ആയിട്ടും ഈ തെറ്റിനെ തടഞ്ഞ് വെക്കാൻ വേണ്ടിയുമാണ്.

വ്യഭിചാരി കല്യാണം കഴിക്കാത്തവനാണെങ്കിൽ അവനെ 100 അടി അടിക്കുകയും ഒരു വർഷം നാടുകടത്തുകയും വേണം. വ്യഭിചാരി വിവാഹിതനാണെങ്കിൽ അവനെ മരണംവരെ എറിയണം. ഒരാൾ സ്വയം സമ്മതിക്കൽ കൊണ്ടും അല്ലെങ്കിൽ നീതിമാന്മാരായ നാല് ആളുകൾ സാക്ഷ്യം വഹിക്കൽ കൊണ്ടും വ്യഭിചാരം സ്ഥിരപ്പെടും. വ്യഭിചാരികൾക്കുള്ള ശിക്ഷകൾ വിശ്വാസികൾ സാക്ഷിയാവും വിധം പരസ്യമായി നടപ്പിലാക്കലും അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതിൽ അവരോട് ഒരു കരുണയും കാണിക്കാതിരിക്കൽ ഭരണാധികാരിക്ക് നിർബന്ധമാണ്. കാരണം ജനങ്ങളുടെ തൃപ്തിയേക്കാൾ അല്ലാഹുവിന്റെ തൃപ്തിക്ക് പ്രാധാന്യം നൽകൽ ഈമാനിൽ പെട്ടതാണ്.

ശിക്ഷ നടപ്പിലാകുന്നത് മുഖേന ഈ തെറ്റിൽ നിന്നും ജനങ്ങളെ തടഞ്ഞു നിർത്തുവാനും തിന്മയിൽ നിന്നും അകറ്റി നിർത്തുന്നത് കൂടുതൽ ഫലപ്രദമാക്കുവാനും ജനങ്ങൾ സാക്ഷിയാവൽ മുഖേന അവർക്ക് മോശവും നിന്ദ്യാവസ്ഥയും തോന്നുവാൻ വേണ്ടിയാണ്ശിക്ഷ വിശ്വാസികൾ കാണുംവിധം പരസ്യപ്പെടുത്താൻ അല്ലാഹു കല്പിച്ചത്.

الزاني.................مومنين
വ്യഭിചാരി വേശ്യയെയോ മുഷ്‌രിക്കായ സ്ത്രീയേയോ അല്ലാതെ വിവാഹം കഴിക്കാൻ തൃപ്തിപ്പെടുകയില്ല. ചാരിത്രശുദ്ധി സൂക്ഷിക്കുന്ന പുരുഷനും സ്ത്രീക്കും ഇത്തരം ആളുകളെ വിവാഹം കഴിക്കൽ തൃപ്തിപ്പെടുകയില്ല. തൗബ ചെയ്യൽ കൊണ്ടല്ലാതെ വിശ്വാസികൾക്ക് ഇത്തരം ആളുകളെ നികാഹ് ചെയ്യൽ ഹറാം ആക്കിയിട്ടുണ്ട്.

വ്യഭിചാരത്തെ നിന്ദിക്കുവാനും അതിലേർപ്പെടുന്നവന്റെയും അതിനോട് ചേർന്ന് നിൽക്കുന്നവന്റെയും അഭിമാനത്തെ അത് കളങ്കപെടുത്തുമെന്നും ഇവിടെ വിശദീകരിക്കുന്നു. അതിൽ വലിയ തിന്മകൾ ഉൾക്കൊള്ളുന്നതിനാലും ധൈര്യം ചോർന്ന് പോകുന്നതിനാലും കുടുംബങ്ങൾ തമ്മിൽ കൂടി കലരുന്നത്തിനാലും ഭർത്താവിൽ നിന്നെല്ലാതെ വരുന്ന മക്കൾ ഉണ്ടാവുന്നതിനാലും ഇതിൽ ഏർപ്പെടൽ കൊണ്ട് വ്യഭിചാരി ചാരിത്ര ശുദ്ധി നഷ്‌ടപ്പെടുന്നവളാകുന്നതിനാലുമാണ് അല്ലാഹു ഇതിനെ നിഷിദ്ധമാക്കിയത്.

ആയത്തിലെ ഗുണപാഠങ്ങൾ:-
* വൻദോഷങ്ങളിൽപ്പെട്ട ഒരു തെറ്റാണ് വ്യഭിചാരം.അതിനെ ബഹുദൈവാരാധനയോടും കൊലപാതകതോടുമാണ് അള്ളാഹു ഉപമിച്ചത്.
* മറ്റുള്ളവരെ കളങ്കപ്പെടുത്തുന്ന തിന്മയാണ് വ്യഭിചാരം.അതുകൊണ്ട് ഒരാളും അതിനെ ഇഷ്ടപ്പെടുകയില്ല.
* വ്യഭിചാരത്തിൽ ഏർപ്പെടുന്നവർ വിവാഹിതരല്ലയെങ്കിൽ അടിക്കുകയും നാടുകടത്തുകയും വേണം.വിവാഹിതനാണെങ്കിൽ എറിയുകയും വേണം.
* ഈ ശിക്ഷ വിശ്വാസികളുടെ മുമ്പിൽ വെച്ച് നടപ്പിലാക്കൽ ഭരണാധികാരികൾക്ക് നിർബന്ധമാണ്.
* വ്യഭിചാരിയോ വേശ്യയോ തൗബ ചെയ്യുന്നതിന് മുമ്പ് വിവാഹം കഴിക്കൽ അനുവദനീയമല്ല.
* വ്യഭിചാരിക്ക് വേശ്യമാത്രമാണ് വിവാഹത്തിന് ചേരുന്നത്.

Post a Comment