INDEPENDENCE DAY SPEECH MALAYALAM

 അഭിവന്ദ്യരായ അതിഥികളേ,  സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.

മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്നു പരിലസിക്കുന്ന പൂക്കൾ.

 പല വലുപ്പത്തിലുള്ളവ, വ്യത്യസ്ഥ സുഗന്ധങ്ങൾ വമിക്കുന്നവ...

ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്....

അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ഥ ഭാഷകൾ, വേഷങ്ങൾ ,അനേക ജാതികൾ, മതങ്ങൾ ,വർഗ്ഗങ്ങൾ....

ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്?

മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല.

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം .

ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം .

സംസ്കാരത്തിന്റെ ഈ മഹാപ്രവാഹത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളം നമുക്ക് കോരിക്കുടിക്കാം.

ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ.

എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ.

നന്ദി, നമസ്കാരം.

ജയ് ഹിന്ദ്.

Post a Comment