HS4- THASAWUF - LESSON 8

നാവിൻറെ തിന്മകൾ .

നാവ് അൽഭുതകരമായ ഒരു സൃഷ്ടിയും അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങളിൽ പെട്ടതുമാണ്. അതുകൊണ്ട് ബുദ്ധിയുള്ളവർ അള്ളാഹു നൽകിയ ഈ അനുഗ്രഹത്തെ അള്ളാഹു സമ്മതം നൽകാത്ത വിഷയത്തിൽ ഉപയോഗിക്കാതിരിക്കൽ അനിവാര്യമാണ്. ( അല്ലാഹു പറയുന്നു: മനുഷ്യന് രണ്ട് കണ്ണ് കൊടുത്തില്ലേ.. അതു പോലെ രണ്ട് ചുണ്ടും നാവുകളും ഞാൻ നൽകിയില്ലേ..)

(റ) غزالي പറഞ്ഞു : നമ്മളെ അടക്കി ഭരിക്കുന്ന ഒരു അവയവമാണ് നാവ്. ഏറ്റവും കൂടുതൽ തിന്മമകളും ശത്രുതയും ഉണ്ടാകുന്ന ഒരു അവയവമാണ് നാവ്. സുഫിയനുബ്നു അബ്ദുല്ലാഹി തങ്ങൾ പറഞ്ഞു : നബിയെ തങ്ങൾ എന്റെ പേരിൽ ഏറ്റവും ഭയപ്പെടുന്നത് എന്താണ്.?അപ്പോൾ നബി തങ്ങൾ തങ്ങളുടെ നാവ് പിടിച്ചു കൊണ്ട് പറഞ്ഞു: ഇതാണ് എനിക്ക് ഏറ്റവും പേടി. എന്നിട്ട് നബിതങ്ങൾ പറഞ്ഞു:മനുഷ്യരുടെ ഏറ്റവും കൂടുതൽ തെറ്റ് അത് നാവ് കൊണ്ടാണ്. അതുകൊണ്ട് മിണ്ടാതിരുന്നവൻ വിജയിച്ചു. നാവു കൊണ്ട് ഉണ്ടാവുന്ന ചില തിന്മകൾ ചെയ്ത ആൾ രണ്ടു ലോകത്തും പരാജയപ്പെട്ടവരാണ്.

രണ്ട് ലോകത്തും പരാജയപ്പെടുന്ന നാവുകൊണ്ടുള്ള തിന്മകൾ
1.ഗീബത്ത്: നിന്റെ സഹോദരനെ കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത്. അത് അവന്റെ ശരീരത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വസ്ത്രത്തെ കുറച്ചോ വീടിനെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ആണെങ്കിലും ശരി അത് ഗീബത്താണ്.(അള്ളാഹു തആല പറഞ്ഞു : പരസ്പരം കുറ്റം പറയരുത്. തന്റെ സഹോദരന്റെ ശവം തിന്നുന്നത് ആർക്കെങ്കിലും ഇഷ്ടമുണ്ടോ ;എങ്കിൽ നിങ്ങൾ ഗീബത്ത് പറയുന്നത് വെറുക്കണം. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അള്ളാഹു തൗബ സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനും ആകുന്നു) നബി(സ്വ)തങ്ങൾ പറഞ്ഞു:ഞാൻ മിഹ്റാജ് പോയപ്പോൾ ചെമ്പ് കൊണ്ടുള്ള നഖങ്ങൾ ഉള്ള വിഭാഗത്തിന്റെ അരികിലൂടെ നടന്നു. അവർ അവരുടെ നെഞ്ചും മുഖങ്ങളും മാന്തി കീറുന്നത് കണ്ടു. അപ്പോൾ ഞാൻ തങ്ങൾ ചോദിച്ചു: ജിബ്‌രീലെ ഇത് ആരാണ്? അപ്പോൾ ജിബ്‌രീൽ (അ)പറഞ്ഞു : ജനങ്ങളുടെ ഇറച്ചി തിന്നുന്ന ഒരു വിഭാഗമാണിത്, ജനങ്ങളുടെ അഭിമാനത്തെ പിച്ചിച്ചീന്തുന്ന വ്യക്തികളാണിവർ.നബി തങ്ങൾ പറഞ്ഞു: ഭൗതിക ലോകത്ത് വെച്ച് തന്റെ സഹോദരന്റെ മാംസം ആരെങ്കിലും തിന്നാൽ ഖി യാമത്ത് നാളിൽ ഈ വ്യക്തിയെ ഗീബത്ത് പറഞ്ഞവന്റെ അടുത്തേക്ക് കൊണ്ടുവരപ്പെടും.എന്നിട്ട് ഈ വ്യക്തിയോട് പറയപ്പെടും "ഈ ശവത്തെ നീ തിന്നൂ, ജീവനുള്ള സമയത്ത് നീ ഇദ്ദേഹത്തെ തിന്നില്ലേ.. അതുപോലെ മരിച്ച സമയത്തും അദ്ദേഹത്തെ തിന്നൂ.." അപ്പോൾ അദ്ദേഹതിന് അത് തിന്നേണ്ടി വരുകയും അതിനാൽ പ്രയാസം അനുഭവിച്ച് അട്ടഹസിക്കേണ്ടിവരികയും ചെയ്യും.

മതപരമായ ആവശ്യത്തിന് വേണ്ടി ഗീബത്ത് പറയൽ അനുവദനീയമാണ്.തിന്മയുടെയും വഴികേടിന്റെയും ആളുകളെ കുറിച്ചും ചതിയന്മാരേ കുറിച്ചും മുന്നറിയിപ്പ് നൽകുക. എന്നിവ പോലെ ഗീബത്ത് പറയൽ അനുവദനീയമാണ്.അതുപോലെതന്നെ വിവാഹ സമയത്ത് പുരുഷന്റെയോ സ്ത്രീയുടെയോ തിന്മകൾ പറയൽ ഇസ്ലാം അനുവദിച്ചതാണ്. അതുപോലെ ഫത്‌വ തേടുന്ന സമയത്തും വ്യക്തിയെക്കുറിച്ച് പറയൽ അനുവദനീയമാണ്.ഒരു വ്യക്തി ഖാളിയോട് പരാതി പറയുന്ന സമയത്ത് ഇത് അനുവദനീയമാണ്.

2. നമീമത്ത്: രണ്ടുപേരുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കുവാൻ വേണ്ടി ഒരാളുടെ വാക്ക് മറ്റൊരാളോട് പറയലാണ് നമീമത്ത് ..ഇബ്നു ഹജരിൽ ഹൈതമി (റ) പറയുന്നു:എല്ലാ നമീമത്തും ഗീബത്താണ്,എന്നാൽ എല്ലാ ഗീബത്തും നമീമത്തല്ല. ഒരു മനുഷ്യൻ സ്വാഭാവികമായും മറ്റൊരാളെ കുറിച്ച് ഇഷ്ടമില്ലാത്തത് പറയും, എന്നാൽ അത് ഇവർ രണ്ടുപേരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിൽ അത് ഗീബത്താണ്, പ്രശ്നം ഉണ്ടാകുന്നുണ്ടെങ്കിൽ അത് നമീമത്താണ്. നബി (സ്വ) പറഞ്ഞു : ഗീബത്തുമായി നടക്കുന്നവർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അബ്ദുള്ളബ്നു അബ്ബാസ് (റ ) പറഞ്ഞു :- നബിതങ്ങൾ രണ്ട് ഖബറിനരികിലൂടെ നടന്നു പോയി, നബി തങ്ങൾ പറഞ്ഞു: ഈ രണ്ട് ഖബറിലെ ആളുകളും ഇപ്പോൾ ശിക്ഷിക്കപ്പെടുന്നത്, ഇവർക്ക് ശിക്ഷ ലഭിക്കാൻ കാരണം വലിയ തെറ്റുകൾ ഒന്നുമല്ല, നിസാര തെറ്റുകൾക്കാണ്. അതിലെ ഒരാൾ മൂത്രമൊഴിക്കുമ്പോൾ മറഞ്ഞിരിക്കാറില്ലായിരുന്നു, രണ്ടാമത്തെ ആൾ നമീമത്തുമായി നടക്കുന്ന ആളായിരുന്നു. എന്നിട്ട് നബി തങ്ങൾ ഒരു പച്ച കൊമ്പ് എടുത്ത് രണ്ട് കഷ്ണമാക്കി അതിനെ മുറിച്ചതിന് ശേഷം രണ്ട് ഖബറിന്മേലിലും വെച്ചു. അപ്പോൾ സ്വഹാബികൾ ചോദിച്ചു : നബിയേ.. എന്തിനാ അങ്ങ് ഇങ്ങനെ ചെയ്തത്. നബി തങ്ങൾ പറഞ്ഞു :ഇത് ഉണങ്ങാത്ത കാലത്തോളം അവർക്ക് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയേക്കാം.

3.കളവ് : ഒരു കാര്യം സത്യത്തിന് എതിരാണ് എന്നറിഞ്ഞിട്ടും അത് പറയലാണ് കളവ് .അത് കളിയാകാൻ വേണ്ടിയാണെകിലും കളവാണ്. നബി( സ്വ) പറഞ്ഞു :നിങ്ങൾ സത്യത്തെ മുറുകെ പിടിക്കണം .കാരണം സത്യം നന്മയിലേക്ക് നയിക്കും, നന്മ സ്വാർഗത്തിലേക്കും നയിക്കും. ഒരാൾ സത്യം പറഞ്ഞ് സത്യത്തെ മുറുകെ പിടിച്ചാൽ അള്ളാഹുവിന്റെ അടുക്കൽ അവനെ "സ്വിദീഖ് " എന്ന് രേഖപ്പെടുത്തും. നിങ്ങൾ കളവിനെ സൂക്ഷിക്കണം. കാരണം കളവ് തെമ്മാടിത്തരത്തിലേക്ക് നയിക്കും തെമ്മാടിത്തരം നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറഞ്ഞ് കളവിന്മേൽ നിലനിൽക്കുകയാണെകിൽ അള്ളാഹുവിന്റെ അടുക്കൽ "കളവ് പറയുന്നവൻ " എന്ന് രേഖപ്പെടുത്തും. നബി (സ്വ) പറഞ്ഞു : ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്ന വിഭാഗത്തിന് നാശം ഉണ്ടാവട്ടെ.. അവന് നാശം.. അവന് നാശം. ആയിശ ബീവി പറഞ്ഞു : നബി തങ്ങൾക്ക് കളവിനെക്കാൾ കൂടുതൽ ദേഷ്യമുള്ള ഒരു സ്വാഭാവം ലോകത്തില്ല.

ഫതഹ് മുഹീനിൽ പറഞ്ഞിട്ടുണ്ട് : കളവ് പറയൽ ഹറാമാണ്, എങ്കിലും ചില സന്ദർഭങ്ങളിൽ കളവ് പ പറയൽ നിർബന്ധമാണ്.അക്രമിയായ ഒരു വ്യക്തി ഒരു വസ്തു പിടിച്ചെടുക്കാൻ വേണ്ടി നിക്ഷേപത്തെക്കുറിച്ച് അന്വേഷിച്ചാൽ കളവു പറയാൻ നിർബന്ധമാണ്. അതുപോലെ അക്രമിയായ ഒരുവ്യക്തയിൽ നിന്നും മറഞ്ഞിരിക്കുന്ന നിരപരാധിയെ ഒരാൾ കണ്ടാൽ , ആ വ്യക്തിയെ രക്ഷപെടുത്താൻ വേണ്ടി അക്രമിയുടെ ചോദ്യത്തിന് കളവ് പറയൽ നിർബന്ധമാണ്.
ചില സമയത്ത് കളവുപറയൽ അനുവദനീയമാണ്.രണ്ട് പേർക്കിടയിലെ പ്രശ്നം പരിഹരിക്കാനും ഭാര്യ ഭർത്താക്കന്മാർകിടയിലെ ചെറിയ പ്രശ്നം പരിഹരിക്കാനും കളവ് പറയൽ അനുവദനീയമാണ്.

4.അല്ലാഹുവിന്റെ പേരിലും നബി തങ്ങളുടെ പേരിലും കളവ് പറയുക: ( അല്ലാഹു പറഞ്ഞു: അല്ലാഹുവിന്റെ മേൽ കളവ് കെട്ടിച്ചമച്ചവനേക്കാളും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾകളവാണെന്ന് പറഞ്ഞവനേക്കാൾ ഏറ്റവും വലിയ അക്രമി ലോകത്താരാണുള്ളത്? അക്രമികളായ വ്യക്തികൾ ഒരിക്കലും വിജയിക്കില്ല) നബി (സ്വ) പറഞ്ഞു : എന്റെ പേരിൽ ആരെങ്കിലും മനപ്പൂർവ്വം കളവ് പറഞ്ഞാൽ നരകത്തിൽ അവന്റെ ഇരിപ്പിടം ഉറപ്പിക്കട്ടെ. നബി (സ്വ) യുടെ പേരിൽ ഒരു ഹദീസ് ഇല്ല എന്നറിഞ്ഞിട്ടും നബി തങ്ങൾ പറഞ്ഞു എന്ന് പറയൽ നബിയുടെ മേൽ കെട്ടിചമയ്ക്കുന്ന കളവാണ്. അല്ലെകിൽ നബി ഒരു സ്വപ്നം കണ്ടിട്ടില്ല എന്നറിഞ്ഞിട്ടും നബി തങ്ങൾ സ്വപ്നം കണ്ടു എന്ന് പറയലും നബിതങ്ങളുടെ മേലുള്ള കളവാണ്.

5.കള്ള സത്യം ചെയ്യൽ:
കള്ള സത്യം ചെയ്യൽ കളവിലെ ഏറ്റവും മോശപ്പെട്ട ഇനമാണ്. നബി തങ്ങൾ പറഞ്ഞു: ഒരാൾ സത്യം ചെയ്തു കൊണ്ട് മുസ്ലിമായ ഒരു വ്യക്തിയുടെ അവകാശത്തെ നിഷേധിച്ചാൽ അല്ലാഹു അയാൾക്ക് നരകം നിർബന്ധമാക്കുകയും സ്വർഗ്ഗം ഹറാമാക്കുകയും ചെയ്തു.ഒരു വ്യക്തി നബി തങ്ങളോട് ചോദിച്ചു: ചെറിയ നിസാര വസ്തുക്കളാണെകിലും അങ്ങനെ തന്നെയാണോ? (നരകത്തിൽ ആകുമോ).. അപ്പോൾ നബി തങ്ങൾ പറഞ്ഞു: ഒരു അറാക്കിന്റെ കഷ്ണം ആണെങ്കിലും (നരകത്തിൽ പ്രവേശിക്കും ). സാധനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി സത്യം ചെയ്ത് പറയൽ കള്ള സത്യത്തിൽ പെട്ടതാണ്. നബി തങ്ങൾ പറഞ്ഞു: സത്യം ചെയ്യൽ നമ്മുടെ സാധനത്തെ അത് ചെലവാകും സമ്പത്ത് ഉണ്ടാവുകയും ചെയ്യും. പക്ഷേ അതുകൊണ്ട് നരകത്തിൽ കടക്കേണ്ടി വരും.

6. വ്യഭിചാരാരോപണം:
നബി തങ്ങൾ പറഞ്ഞു: ചാരിത്ര ശുദ്ധി സൂക്ഷിക്കുന്ന സ്ത്രീകളെ കുറിച്ച് നിങ്ങൾ വ്യഭിചാരാരോപണം നടത്തരുത്. ആരോപണം എന്നാൽ വ്യഭിചാരം കൊണ്ട് ഒരാളെ സംശയിക്കലും ആ വ്യഭിചാരം ചെയ്തുവെന്ന് അയാളെക്കുറിച്ച് പറയലുമാണ്. ചാരിത്രശുദ്ധി സൂക്ഷിക്കുകയും തെറ്റായ കാര്യങ്ങൾചെയ്യാതെ സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ യാണ് ചാരിത്രശുദ്ധി സൂക്ഷിക്കുന്നൾ. അപ്പോൾ ചാരിത്രശുദ്ധി സൂക്ഷിക്കുന്ന സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തൽ വൻദോഷത്തിൽ പെട്ടതാണ്. ഇത് നല്ല പ്രവർത്തനങ്ങൾ എല്ലാം നശിപ്പിച്ചു കളയുകയും ചെയ്യും.വ്യഭിചാരാരോപണം നടത്തുന്നവൻ തന്റെ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന നാല് സാക്ഷികളെ കൊണ്ടുവന്നില്ലെങ്കിൽ അയാൾക്ക് 80 അടി ലഭിക്കും. അല്ലാഹു പറഞ്ഞു: ചാരിത്ര്യശുദ്ധി സൂക്ഷിക്കുന്ന സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും പിന്നെ തന്റെ ആരോപണത്തെ സാധൂകരിക്കാൻ നാല് സാക്ഷികളെ കൊണ്ടുവന്നിട്ടില്ലെകിൽ അയാൾക്ക് 80 അടി കൊടുക്കണം. പിന്നീട് ഒരിക്കലും അദ്ദേഹത്തിന്റെ സാക്ഷിത്വം സ്വീകരിക്കാനും പാടില്ല. ഇത്തരം ആളുകൾ തെമ്മാടികൾ ആണ്.

7. സ്വഹാബികളെ ചീത്ത പറയൽ:
സ്വഹാബികളുടെ ആക്ഷേപിക്കൽ സത്യനിഷേധവും ഇസ്ലാമിൽ നിന്നും പുറത്തു പോകുന്ന കാര്യവുമാണ്. സ്വഹാബികളെ ചീത്ത പറയുന്നതിൽ ഏറ്റവും മോശമായതാണ് നാല് ഖുലഫാഹു റാഷിദുകളെ ചീത്ത പറയൽ.അല്ലെങ്കിൽ അവരിലൊരാളെ ചീത്ത പറയലും . കാരണം ഈ ദീൻ സഹാബികൾ മുഖേന യാണ് നമ്മളിലേക്ക് എത്തിയത്. അതുകൊണ്ട് അവരെ കുറ്റം പറയാൻ പാടില്ല, നബി തങ്ങൾ പറഞ്ഞു: എന്റെ സ്വഹാബികളെ നിങ്ങൾ ഒരിക്കലും ചീത്ത പറയാൻ പാടില്ല. അല്ലാഹുവാണ് സത്യം നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയോളം എന്തെങ്കിലും ചെലവഴിച്ചാൽ സ്വഹാബികളുടെ ഒരു മുദ്ദിന്റെ അത്ര എത്തുകയില്ല. നബി തങ്ങൾ പറഞ്ഞു: എന്റെ സ്വഹാബത്തിനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അദ്ദേഹത്തിന് അല്ലാഹുവിന്റെ ശാപം ഉണ്ട്. അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെ എല്ലാവരുടെയും ശാപവും അദ്ദേഹത്തിനുണ്ട്.

നവവി ഇമാം പറഞ്ഞു : സ്വഹാബികളെ ചീത്ത പറയൽ ഹറാമാണ്. ഏറ്റവും വഷളായ ഹറാമിൽ പെട്ടതാണ് അത്. ഈ പറയുന്നതിൽ ആപത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി.കാരണം യുദ്ധവേളയിൽ കഠിനാധ്വാനം ചെയ്തവരാണവർ. ഖാളിഇമാം പറഞ്ഞു : സ്വഹാബികളിലെ ഏതെങ്കിലും ഒരാളെ ചീത്തപറയാൽ വൻദോഷത്തിൽ പെട്ടതാണ്.

8. കള്ള സാക്ഷിത്വം വഹിക്കൽ:
ജഡ്ജിയുടെയോ മറ്റോ മുമ്പിൽ അറിവില്ലാത്ത കാര്യം ഒരാൽ സാക്ഷ്യം വഹിക്കലാണ് കള്ളസാക്ഷിത്വം. അങ്ങനെ പറഞ്ഞയാൾ തെറ്റായ കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നു , ഇതാണ് കള്ള സാക്ഷിത്വം. കള്ള സാക്ഷിത്വം വഹിക്കുന്നതിലൂടെ ഒരാളുടെ അവകാശം നഷ്ടപ്പെടുത്തലും നീതി ഇല്ലാതാക്കലും അക്രമിയെ സഹായികലും സമ്പത്തോ മറ്റ് അവകാശങ്ങളോ അർഹതയില്ലാത്തവർക്ക് നൽകലും ഉണ്ട്. ഇബ്നു ഹജറുൽ ഹൈതമി (റ ) പറഞ്ഞു: കള്ള സാക്ഷിത്വം വഹിക്കലും കള്ളസാക്ഷ്യം പറഞ്ഞാൽ അത് സ്വീകരിക്കലും വൻ ദോഷത്തിൽ പെട്ടതാണ്. അബൂബക്കർ (റ ) പറഞ്ഞു : ഞങ്ങൾ നബിയുടെ അരികിൽ ഇരിക്കെ നബി തങ്ങൾ പറഞ്ഞു "ഏറ്റവും വലിയ ദോഷത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെ" ഞങ്ങൾ പറഞ്ഞു : അതേ ; പറഞ്ഞു തരണം. നബി തങ്ങൾ പറഞ്ഞു :3 കാര്യങ്ങളാണ് ഏറ്റവും വലിയ ദോഷങ്ങൾ,1:അല്ലാഹുവിനോട് പങ്കുചേർക്കുക 2: മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുക, ഈ സമയത്ത് നബി തങ്ങൾ ചാരിഇരിക്കുകയായിരുന്നു .ഇതും പറഞ്ഞു നബിതങ്ങൾ ഇരുന്നു,3 :കള്ള സാക്ഷ്യം വഹിക്കുക, ഇത് പറഞ്ഞപ്പോൾ അബൂഹുറൈറ (റ ) "നബിയെ മതി " എന്ന് പറഞ്ഞു.

9.ചീത്ത പറയൽ:
നാവിനെ ചീത്ത പറയുന്നതിൽ നിന്ന് സംരക്ഷിക്കൽ മുസ്ലിമിന് നിർബന്ധമാണ്. കാരണം ചീത്ത പറയൽ മുസ്ലിമീങ്ങളുടെ ബഹുമാനത്തെ മാനിക്കാതിരിക്കലാണ്. ചീത്ത പറയൽ മുസ്ലിമീങ്ങൾക്കിടയിൽ ദേഷ്യവും ശത്രുതയും ഉണ്ടാക്കുകയും ചെയ്യും. നബി തങ്ങൾ പറഞ്ഞു :ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ എല്ലാ വസ്തുക്കളും അഥവാ രക്തം, സമ്പത്ത്, അഭിമാനം എന്നിവയെല്ലാം ഒരു നിഷിദ്ധമാണ്. നബി തങ്ങൾ പറഞ്ഞു :ഒരാൾക് തന്റെ സഹോദരന്റെ അഭിമാനത്തിലോ മറ്റോ ക്ഷതം ഏൽപ്പിക്കാൻ തോന്നിയാൽ ആ ദിവസം അവൻ അവന്റെ സഹോദരനിൽ നിന്ന് മാറി നിൽക്കട്ടെ. അതിന് നഷ്ട പരിഹാരം നൽക്കുന്നതിന് മുമ്പ് മാറി നിൽക്കട്ടെ. ചീത്ത പറയുന്ന വ്യക്തിക്ക്‌ നന്മകൾ ഉണ്ടെകിൽ ചീത്ത പറയുന്നതിനനുസരിച് അത് അവന് നൽകപെടും, എന്നാൽ നന്മകൾ ഇല്ലെകിൽ അയാളുടെ തിന്മകൾ ഇവന്റെ മേൽ ചാർത്തപ്പെടും. നബി തങ്ങൾ പറഞ്ഞു :മുസ്ലിമായ വ്യക്തിയെ ചീത്ത പറയൽ തെമ്മാടിതരമാണ്, കൊല്ലൽ കുഫ്റുമാണ്. ചീത്ത പറയലിൽ വെച്ച് മോശമായത് മാതാപിതാക്കളെ ചീത്ത പറയലാണ്. കാരണം മാതാപിതാകളെ ചീത്ത പറയൽ അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ള കാര്യമാണ്. നബി തങ്ങൾ പറഞ്ഞു :മാതാപിതാക്കളെ ശപിക്കുന്നവരെ അല്ലാഹുവും ശപിച്ചിരിക്കുന്നു. നബി തങ്ങൾ പറഞ്ഞു :മാതാപിതാകളെ ചീത്ത പറയൽ വൻദോഷത്തിൽ പെട്ടതാണ്.

10.ശപിക്കൽ:
ശപിക്കൽ ഏറ്റവും മോശമായ വാക്കാണ്. ശപിക്കുന്നവന്റെ ഈമാനിൽ പൂർണമല്ല. നബി തങ്ങൾ പറഞ്ഞു : മുഅ്മിൻ ഒരിക്കലും അക്രമിയോ ശപിക്കുന്നവനോ തെമ്മാടിയോ നീച്ചനോ ആവുകയില്ല. നബി (സ്വ) പറഞ്ഞു :ഒരു വ്യക്തി ഒരു വസ്തുവിനെ ശപിച്ചാൽ ആ ശാപം ആകാശത്തിലേക്ക് ഉയർന്നു പോകും, പക്ഷെ ആകാശത്തിന്റെ വാതിലുകൾ ആ ശാപത്തെ സ്വീകരിക്കാതെ അടഞ്ഞുപോകും, പിന്നെ ആ ശാപം ഭൂമിയിലേക്ക് വീഴും, അപ്പോൾ ഭൂമിയുടെ വാതിലും ആ ശാപത്തെ സ്വീകരിക്കാതെ അടഞ്ഞുപോകും, പിന്നീട് അത് വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കും നീങ്ങും. എന്നിട്ടും അതിന് ഇടം കിട്ടാതെ വരുമ്പോൾ ശപിക്കപെട്ടെ വ്യക്തി ശാപത്തിന് അർഹനാണെകിൽ അവനിലേക്ക് അത് മടങ്ങും.എന്നാൽ അദ്ദേഹം ശപിക്കപെടേണ്ട ഒരാളല്ലെകിൽ അത് പറഞ്ഞ ആളിലേക്ക് തന്നെ അത് മടങ്ങും.

11.മുസ്ലിമായ വ്യക്തിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുക:
മുസ്ലിമിനെ കളിയാക്കലും പരിഹസിക്കലും ഹറാമാണ്. കാരണം ആവശ്യമില്ലാതെ ഒരാളെ കളിയാക്കലാണിത്. അല്ലാഹു പറഞ്ഞു :ഓ.. സത്യവിശ്വാസികളെ ഒരാളും മറ്റൊരാളെ പരിഹസിക്കാൻ പാടില്ല. ഈ പരിഹസിക്കപ്പെടുന്നവൻ പരിഹസിക്കുന്നവനെക്കാൾ ഉത്തമരായിരിക്കാം. പരിഹസിക്കാതെ പിടിച്ചു നിൽക്കൽ സ്വാദഖയാണ്. നബി തങ്ങൾ പറഞ്ഞു : തിന്മകൾ ചെയ്യാതെ പിടിച്ചു വെക്കൽ സ്വാദഖയാണ്. അബ്ദുൽ മസ്ഹൂദ് തങ്ങൾ പറഞ്ഞു :നമുക്കുണ്ടാവുന്ന നാശങ്ങൾ നമ്മുടെ വാക്കിനെ ആശ്രയിച്ചാണ്. ഞാൻ ഒരു നായയെ പരിഹസിച്ചാൽ ഞാൻ ഒരു നായയായി മാറുമോ എന്ന് ഞാൻ പേടിക്കുന്നു.

12. കള്ളവാദം:
ഇന്ന് ജനങ്ങൾക്കിടയിൽ വ്യപകമായ ഒന്നാണ് തെറ്റായ വാദം. തെറ്റായ വാദം ജനങ്ങൾ പറയുന്നത് തെറ്റായ കാര്യത്തെ സ്ഥാപിക്കുവാനോ അല്ലെകിൽ സത്യത്തെ നിഷേധിക്കുവാനോ തെറ്റായ രൂപത്തിൽ ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കുവാനോ ജനങ്ങളുടെ അഭിമാത്തിൽ ക്ഷതം സംഭവിപ്പിക്കുവാനോ വേണ്ടി ജനങ്ങളുടെ ഇടയിൽ ചതിയും വഞ്ചനയും ഉണ്ടാക്കലാണ് ഇത് കൊണ്ടുള്ള ഉദേശം. അയാൾ ഈ വ്യക്തിക്ക് കടം കൊടുക്കാനുണ്ട് എന്ന് പറയുന്നത് പോലെ.നബി തങ്ങൾ പറഞ്ഞു :ഞാൻ ഒരു മനുഷ്യനാണ്, നിങ്ങൾ എന്റെ അടുത്തേക്ക് പ്രശ്നം പരിഹാരിക്കാൻ വേണ്ടി വരും. നിങ്ങളിൽ ചില ആളുകൾ തെളിവുകൾ പറയുമ്പോൾ മറ്റുള്ളവരെക്കാൾ തെറ്റായി പറയാറുണ്ട്.അപ്പോൾ ഞാൻ കേട്ടതനുസരിച് അയാൾക്ക് വേണ്ടി വിധിക്കും, ഒരാളുടെ അവകാശത്തിൽ നിന്ന് മറ്റൊരാൾ വിധിക്കുകയും അയാൾ വേണ്ട എന്ന് പറയുകയും ചെയ്‌താൽ നമ്മൾ നരകത്തിൽ നിന്ന് ഒരു ഭാഗം മുറിച്ചുകൊടുക്കും.

Post a Comment