HS4- THASAWUF - LESSON 4

തിന്മയുടെ ഇനങ്ങൾ

തിന്മകൾ ചെറുത് വലുത് എന്നിങ്ങനെ വിഭജിതമാകും.ഇബ്നു ഹജറുൽ അയ്ത്തമീ (റ ) പറഞ്ഞു :ശിക്ഷയെ അനിവാര്യമാകുന്നതും ഭീഷണിയുള്ളതുമായ തിന്മകളെല്ലാം വൻ ദോഷമാണ്.വലിയ ദോഷങ്ങൾ വലുത്, ഏറ്റവും വലുത് എന്നിങ്ങനെ വിഭജിതമാകും. അല്ലാഹുവിൽ പങ്ക് ചേർക്കുക, മനുഷ്യനെ വധിക്കുക, വ്യഭിചാരം, കള്ളസാക്ഷിത്വം, ചാരിത്ര ശുദ്ധി സൂക്ഷിക്കുന്ന വരെ കുറിച്ച് വ്യഭിചാരാരോപണം നടത്തൽ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ എന്നിവ ഏറ്റവും വലിയ ദോഷങ്ങളിൽ പെട്ടതാണ്.ഹദീസ് ഗ്രന്ഥങ്ങൾ പഠിച്ചാൽ, വൻദോഷങ്ങൾ കൃത്യമായി നിജപ്പെടുത്താൻ സാധിക്കില്ല എന്ന് ബോധ്യപ്പെടും.കാരണം അധികതിന്മയുടെ വിഷയത്തിലും നബി (സ്വ) ശാപം, ദേഷ്യം, നരകം, ശിക്ഷ എന്നിവ കൊണ്ടൊക്കെ മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടുണ്ട്.

ഭൗതികലോകത്ത് ശിക്ഷയും പാരത്രിക ലോകത്ത് ഭീഷണികളും ഇല്ലാത്ത തെറ്റുകളാണ് ചെറിയ ദോഷങ്ങൾ. എന്നാൽ ചെറുദോഷങ്ങൾക്കു മേൽ ഉറച്ചു നിൽക്കൽ മുഖേന അത് വൻദോഷങ്ങളായി മാറും. നബി( സ്വ) പറഞ്ഞു: തിന്മകളെ നിസ്സാര വൽക്കരിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം കാരണം ഒരു താഴ്‌വരയിൽ വന്നിറങ്ങിയ ഒരു വിഭാഗത്തെ പോലെയാണ് തിന്മകളെ നിസ്സാര വൽക്കരിക്കുന്നതിന്റെ ഉദാഹരണം അവർ അവരിലൊരാൾ ഒരു മരകൊള്ളിയുമായി വന്നു മറ്റൊരാൾ വേറൊരു മരക്കൊള്ളിയുമായി വന്നു അങ്ങനെ അവർക്ക് അവരുടെ റൊട്ടി പാകം ചെയ്യാനുള്ള വിറക് അവർ ശേഖരിച്ചു.(ഇവരെ പോലെയാണ് തിന്മയെ നിസ്സാര വൽക്കരിക്കുന്നവർ).തിന്മയെ നിസാരവൽക്കരിക്കുന്നവൻ അത് മുഖേന നശിച്ചു പോകും. ഇബ്നു അബ്ബാസ് (റ )പറഞ്ഞു :പാപമോചനം നടത്തിയാൽ വൻദോഷങ്ങൾ നിലനിൽക്കുകഴിയില്ല, സ്ഥിരമായി ചെയ്യുന്നതിലൂടെ ചെറുദോഷങ്ങളും ഉണ്ടാവില്ല. (അഥവാ സ്ഥിരമായി ചെയ്താൽ ചെറുദോഷം വൻദോഷമാകും )

ചെറുദോഷങ്ങൾ സ്ഥിരമായി ചെയ്യുന്നതിലൂടെ അവ വൻദോഷങ്ങളായി തീരുന്നത് പോലെ തന്നെ ചെറുദോഷങ്ങളെ ചെറുതായി കാണുന്നതും അല്ലാഹുവിന്റെ അടുക്കൽ വൻദോഷമായി മാറും. കാരണം ചെറുദോഷങ്ങളെ നിസാരമായി കാണൽ മുഖേന അല്ലാഹുവിന്റെ അടയാളങ്ങളോട് ഹൃദയത്തിൽ നിധ്യത അനുഭവപെടുന്നു. ചെയ്ത തിന്മകളെ പരസ്യപെടുത്തൽ ഏറ്റവും മോശമായ തെറ്റാണ്. നബി (സ്വ ) പറഞ്ഞു :എന്റെ സമുദായത്തിൽ നിന്ന് തിന്മകളെ പരസ്യപെടുത്തുന്നവരൊഴികെ മാപ്പ് നൽകപെടുന്നവരാണ്,ഒരാൾ രാത്രി ഒരു കാര്യം ചെയ്യുകയും ശേഷം അള്ളാഹു അതിനെ ( തിന്മയെ) മറച്ചുവെക്കുകയും ചെയ്ത നിലയിൽ അവൻ പ്രഭാതത്തിൽ എത്തുകയും ചെയ്തു എന്നിട്ട് അദ്ദേഹം ജനങ്ങളോട് പറയുന്നു: ഓ മനുഷ്യ.. കഴിഞ്ഞ ദിവസം ഞാൻ ഇന്നാലിന്ന പ്രവർത്തനങ്ങൾ ചെയ്തു ഇതാണ് തിന്മയെ പരസ്യപ്പെടുത്തൽ. അള്ളാഹു അവന്റെ തിന്മകളെ മറച്ചുവെച്ചു പക്ഷേ അല്ലാഹുവിനെ മറയെ അദ്ദേഹം നീക്കുകയും ചെയ്തു.

Post a Comment