HS4- THASAWUF- LESSON 16

ആത്മാർത്ഥമായ പശ്ചാതാപത്തിന്റെ ഫലങ്ങൾ

1. ഭൗതികമായ കാര്യങ്ങളെ കൊണ്ട് വ്യാപൃതമാകുന്നതിൽ നിന്നു അടിമയെ അത് തടയുന്നു, പാരത്രിക കാര്യങ്ങളിൽ അടിമയെ വ്യാപൃതനാക്കുന്നു.
2. അല്ലാഹുവിലേക്ക് മടങ്ങുവാനും എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ ഭരമേൽപ്പിക്കാനും പ്രേരണ നൽകുന്നു.
3. തൗബ അടിമയുടെ ഹൃദയത്തിൽ തൃപ്തിയും ഖനാ അതും( ഉള്ള് കൊണ്ട് തൃപ്തിപ്പെടൽ) ഉറപ്പിക്കുന്നു.
4. തെറ്റുകൾ ചെയ്യുന്നതിനെ വിലക്കുകയും ജനങ്ങളുടെ രഹസ്യങ്ങൾ നിരീക്ഷിക്കുന്നതിൽ നിന്നും വിദൂരത്താക്കുകയും ചെയ്യുന്നു.
5. വ്യക്തിയെയും സമൂഹത്തെയും നന്മയിലേക്ക് നയിക്കുകയും അവ രണ്ടിനെയും അല്ലാഹുവിന്റെ തൃപ്തി യിലേക്ക് അടിപ്പിക്കുകയും ചെയ്യുന്നു.
6. അല്ലാഹുവിന്റെ മുമ്പിൽ അടിമ ചെറിയവനാണെന്നുള്ള തോന്നൽ ഉണ്ടാക്കുന്നു
7. അല്ലാഹു ശക്തമായ ഇഷ്ടപ്പെടും വിധം അവന്റെ അടുക്കൽ അടിമയുടെ സ്ഥാനം ഉയരുന്നു. നബി തങ്ങൾ പറഞ്ഞു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്രീലിനെ വിളിച്ചുകൊണ്ട് പറയും "ഞാൻ ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും അദ്ധേഹത്തെ ഇഷ്ടപ്പെടുക" അപ്പോൾ ജിബ്രരീൽ( അ ) ആ വ്യക്തിയെ ഇഷ്ടപ്പെടും, പിന്നെ ജിബ്രരീൽ ആകാശത്തിലേക്ക് വിളിച്ചു പറയും "അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുക" അങ്ങനെ ആകാശത്തുള്ള എല്ലാവരും (മലക്കുകൾ) അദ്ദേഹത്തെ ഇഷ്ടപ്പെടും .നബി (സ)തങ്ങൾ പറയുന്നു : ശേഷം ഭൂമിയിൽ അദ്ദേഹത്തിന് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും.

Post a Comment