നിഷകളങ്കമായ പശ്ചാതാപം
പിന്നീടൊരിക്കലും തെറ്റോ കുറ്റമോ ചെയ്യാൻ ധൈര്യപ്പെടാത്ത വിധം , അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി ഖേദിക്കുന്നതാണ് യഥാർത്ഥ പശ്ചാതാപം ..തെറ്റ് ചെയ്യുന്ന അടിമകൾക്ക് അല്ലാഹു അവൻെറ ഔദാര്യം കൊണ്ട് നൽകുന്ന കാരുണ്യമാണത്. അക്രമികളായ ജനങ്ങളല്ലാതെ മറ്റാരും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും നിരാശരാവുകയില്ല. തിന്മ ചെയ്യുന്നവർക്കെല്ലാം അല്ലാഹു അവന്റെ പശ്ചാത്താപകവാടം തുറന്നു വെച്ചിട്ടുണ്ട്. കാരണം മനുഷ്യൻ പ്രകൃതിയാ ദുർബലനാണ് .അതുകൊണ്ട് അവന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും. തെറ്റുകൾ സംഭവിക്കാതെ പ്രത്യേകം സംരക്ഷണം ലഭിച്ച നബിമാർ മാത്രമേ തെറ്റുകൾ സംഭവിക്കാതെ രക്ഷപ്പെടുകയുള്ളൂ.അല്ലാഹു പറയുന്നു: ഓ നബിയേ, അങ്ങ് പറയുക ശരീരത്തിനുമേൽ അബദ്ധം പ്രവർത്തിച്ച അടിമകളേ; അള്ളാഹുവിന്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശരാവരുത് . അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ് . അവൻ പാപങ്ങൾ പൊറുക്കുന്നവനും കാരു ണ്യവാനമാകുന്നു. അടിമ, ചെയ്ത തെറ്റിൽ പശ്ചാതാപിക്കുമ്പോൾ അള്ളാഹു ഏറ്റവും കൂടുതൽ സന്തോഷവാനാണ്. നബി (സ്വ) തങ്ങൾ പറഞ്ഞു :വിജനമായ ഒരു സ്ഥലത്ത് ഒരാൾക്ക് തന്റെ ഒട്ടകം നഷ്ടപ്പെട്ടു : പിന്നീട് ആ ഒട്ടകത്തെ തിരിച്ചു കിട്ടുമ്പോൾ അയാൾക്ക് ഉണ്ടാക്കുന്ന സന്തോഷത്തേക്കാൾ വലിയ സന്തോഷമാണ് അടിമ പശ്ചാതപിക്കുമ്പോൾ അല്ലാഹുവിന് ഉണ്ടാവുക.പകൽ സമയത്ത് തെറ്റ് ചെയ്യുന്ന ആളുടെ പശ്ചാതാപം സ്വീകരിക്കാൻ അള്ളാഹു രാത്രിയിൽ കാത്തുനിൽക്കുന്നു. രാത്രി തെറ്റ് ചെയ്ത ആളുടെ പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു പകലിൽ കാത്തുനിൽക്കുന്നു. സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതുവരെ ഇത് തുടർന്നുകൊണ്ടിരിക്കും.അല്ലാഹുവിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് നബി സല്ലള്ളാഹു അലൈഹി വസല്ലമ പറഞ്ഞു: ഓ മനുഷ്യാ ; നീ എന്നിൽ പ്രതീക്ഷയർപ്പിച്ച് എപ്പോൾ പ്രാർത്ഥിച്ചാലും നിനക്ക് ഞാൻ പാപമോചനം നൽകി പുറത്തു നൽകും അതിന് യാതൊരു കുഴപ്പവുമില്ല മനുഷ്യൻ ആകാശം ഭാവങ്ങൾ ഞങ്ങൾ എത്തിയാലും നീ എന്നോട് നടത്തിയാൽ നിനക്ക് ഞാൻ പുറത്തു നൽകും .ഓ മനുഷ്യ ഹായ് അമ്മയുടെ ഭൂമി മുഴുവനും നിറയുന്ന അത്ര നീ പാപങ്ങൾ ചെയ്തു ചെയ്താലും ഉം ലും എന്നിൽ മറ്റൊരാളെ പങ്കുചേർക്കുന്ന നീ എന്നെ കണ്ടുമുട്ടിയാൽ തന്നെ നിനക്ക് ഞാൻ പുറത്തു നല്കുകയും ചെയ്യും.
നിഷ്കളങ്കമായ തൗബ ചെയ്യൽ എല്ലാ മുസ്ലിമിനും നിർബന്ധമാണ് .കാരണം അത് പാപങ്ങളും കുറ്റങ്ങളും പൊറുപ്പിക്കാൻ കാരണമാണ്. പക്ഷേ നിബന്ധനകളും മര്യാദകളും പാലിച്ചാൽ മാത്രമാണ് അവ നിഷ്കളങ്കമായ തൗബയാവുക. എല്ലാമുസ്ലിമും നിർബന്ധമായും പാലിക്കേണ്ട ചില നിബന്ധനകൾ തൗബ ക്കുണ്ട് .അല്ലാഹുവിൽ നിഷ്കളങ്കത ഉണ്ടായിരിക്കുക (ആത്മാർത്ഥമായി തൗബ ചെയ്യുക ) ,തെറ്റിനെ വേരോടെ പിഴുതെറിയുക , തെറ്റ് ചെയ്തതിൽ ഖേദിക്കുക, തെറ്റിലേക്ക് മടങ്ങില്ല എന്ന് ദൃഢനിശ്ചയം ചെയ്യുക , മരിക്ക്കുന്നതിന് മുമ്പ് പശ്ചാതാപം നടത്തുക.മനുഷ്യനുമായി ബന്ധപ്പെട്ട തെറ്റുകൾ ആണെങ്കിൽ അവരുട കൊടുത്തു വീട്ടുക.

Post a Comment