തെറ്റ് ഉപേക്ഷിക്കാൻ സഹായകമായ മാർഗങ്ങൾ
നബിതങ്ങളെ തൊട്ട് റിപ്പോർട്ട് വന്നിരിക്കുന്നു. നബി തങ്ങൾ പറഞ്ഞു : മനുഷ്യരെല്ലാം തെറ്റ് ചെയ്യുന്നവരാണ്, തെറ്റ് ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ തൗബ ചെയ്യുന്നവരാണ്, തിന്മ മനുഷ്യന്റെ ആത്മാവിനെ നശിപ്പിക്കും. അതുകൊണ്ട് തന്നെ തെറ്റിൽ നിന്നും മാറി നിൽക്കൽ എല്ലാവർക്കും നിർബന്ധമാണ്.
തെറ്റി ഉപേക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവിടെ പറയുന്നു:
1. ഖുർആനിനോട് കൂടെ ജീവിക്കുക:
ആശയം ചിന്തിച്ചുകൊണ്ട് നമ്മൾ ഖുർആൻ ഓതിയാൽ, അത് മനപ്പൂർവ്വമോ മറന്നോ തെറ്റ് ചെയ്യുന്നതിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ്. കാരണം വൈകാരികതയിൽ നിന്നും ശുബ്ഹാത്തിൽ നിന്നും അടിസ്ഥാനപരമായി സംരക്ഷിക്കുന്നതാണ് ഖുർആൻ.അതുകൊണ്ട് ഖുർആനിലെ ദൃഷ്ടാന്തങ്ങളെ ചിന്തിച്ചും മനസ്സിലാക്കിയും പാരായണം ചെയ്തും ഖുർആനിനോട് കൂടെ ജീവിക്കൽ മനുഷ്യൻ നിർബന്ധമാണ്.
2.അറിവിന്റെ മജ്ലിസിനോട് താല്പര്യം ഉണ്ടായിരിക്കുക:
നബി (സ്വ)പറഞ്ഞു : അല്ലാഹുവിനെ ഓർത്ത് കൊണ്ട് ഒരു വിഭാഗം ഇരുന്നാൽ മലക്കുകൾ അവരെ വലയം ചെയ്യുകയും അല്ലാഹുവിന്റെ കാരുണ്യം അവരെ പൊതിയുകയും അവരിൽ മനസ്സമാധാനം ഇറങ്ങുകയും അല്ലാഹുവിനോട് അടുത്ത ആളുകളോട് (മലക്കുകൾ ) അല്ലാഹു അവരെ കുറിച്ച് പറയുകയും ചെയ്യും.കാരണം അറിവുള്ളവരോടും സജ്ജരിതരോടും സഹവസിക്കൽ അല്ലാഹുവിനോട് അടുക്കുന്നതിനുള്ള മാർഗമാണ്.അതിന് ഒരുപാട് നേട്ടങ്ങൾ ഉണ്ട്. അറിവിന്റെ മജ്ലിസിൽ പതിവായി പങ്കെടുക്കൽ തെറ്റ് ചെയ്യുന്നതിൽ നിന്നും മനുഷ്യനെ തടഞ്ഞുവെക്കുകയും മലക്കുകളുടെ പ്രാർത്ഥനയിൽ അവനെ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു.
3.നല്ല കൂട്ടുകാർ:
സച്ചരിതരായ കൂട്ടുകാരോട് സഹവസിക്കൽ നീചമായ കുറെ പ്രവർത്തനങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്ന താണ്. കാരണം അത്തരം ആളുകളോടുള്ള സഹവാസം തഖ് വയും അല്ലാഹുവിനോടുള്ള ഭയവും വർദ്ധിപ്പിക്കുന്നു. നബി തങ്ങൾ പറഞ്ഞു : ഒരു വ്യക്തി അവന്റെ കൂട്ടുകാരന്റെ മതത്തിന്റെ മേലിലാണ്. അതുകൊണ്ട് ആരെയാണ് താൻ ചങ്ങാതിയാകേണ്ടതെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. അപ്പോൾ താൻ കൂട്ടുകൂടുകയും സഹവസിക്കുകയും ചെയ്യുന്നവരെ കുറിച്ച് എല്ലാവരും ജാഗ്രത പുലർത്തണം, കാരണം തെറ്റായ കൂട്ടുക്കാരൻ തന്റെ സഹപാടിയെ നരകത്തിലേക്ക് വലിച്ചു കൊണ്ട പോകും.
4.തിന്മയുടെ സാഹചര്യങ്ങളുമായി വേർപിരിയൽ:
തെറ്റിൽ നിന്നും വിദൂരത്താവൽ മനുഷ്യന് നിർബന്ധമാണ്. തെറ്റിൽനിന്നും തെറ്റിലേക്ക് നയിക്കുന്ന ഉപകരണങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിദൂരത്താവൽ മനുഷ്യന് നിർബന്ധമാണ്. അത് ചീത്ത കൂട്ടുകാരനാണെങ്കിലും മൊബൈൽഫോണാ ണെങ്കിലും ടെലിവിഷൻ ആണെങ്കിലും ശരി.ഒരാൾ താൻ പതിവായി ചെയ്യുന്ന തെറ്റ് ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുകയാണെങ്കിൽ ആദ്യമായി കാരണങ്ങളെയും സാഹചര്യങ്ങളെയും ഉപേക്ഷിക്കാൻ അവൻ താല്പര്യപ്പെടണം. അല്ലാത്തപക്ഷം, അവൻ ഏതൊരു തെറ്റിൽ നിന്നാണോ ഓടിപ്പോകാൻ ശ്രമിക്കുന്നത് ആ തെറ്റിൽ തന്നെ സ്ഥിരമായി നിലനിൽക്കും. കാരണം സാഹചര്യങ്ങളാണ് മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും എത്തിക്കുന്നത്.
5. തൗബ ആവർത്തിക്കുക:
തൗബ ചെയ്യൽ പിന്തിപ്പിക്കാതിരിക്കൽ മനുഷ്യന് നിർബന്ധമാണ്. അതുകൊണ്ട് തെറ്റ് ചെയ്യുമ്പോഴെല്ലാം തൗബ ആവർത്തിക്കണം. ഒന്നിനു പിറകെ ഒന്നായി തെറ്റ് ചെയ്താലും തൗബ ചെയ്യുകയാണെകിൽ അല്ലാഹു പാപങ്ങൾ പൊറുത്തുകൊടുക്കും. നബി (സ്വ) ഒരു ഹദീസ് ആണ് ഇതിന് തെളിവ് ; അഥവാ ഒരു അടിമ തെറ്റ് ചെയ്തു, എന്നിട്ട് അയാൾ പറഞ്ഞു :അല്ലാഹുവേ.. എനിക്ക് നീ പൊറുത്തുതരണം, അപ്പോൾ അല്ലാഹു പറയും :എന്റെ അടിമ തെറ്റ് ചെയ്തു പിന്നീട്, പാപങ്ങൾ പൊറുക്കുന്ന രക്ഷിതാവ് അവനുണ്ടെന്ന് അവന് ബോധ്യമായി, അങ്ങനെ അവൻ തെറ്റിൽനിന്നും പശ്ചാത്തപിച്ചു മടങ്ങി, വീണ്ടും അവൻ തെറ്റിലേക്ക് മടങ്ങി എന്നിട്ടവൻ പറഞ്ഞു :അല്ലാഹുവേ..എനിക്ക് നീ പൊറുത്തു തരണം, അല്ലാഹു പറഞ്ഞു :എന്റെ അടിമ തെറ്റ് ചെയ്യുകയും പിന്നീട് പാപങ്ങൾ പൊറുക്കുന്ന രക്ഷിതാവ് ഉണ്ടെന്ന് അവന് ബോധ്യമാവുകയും ചെയ്തു. അങ്ങനെ അവൻ തെറ്റിൽ നിന്നും മടങ്ങി.വീണ്ടും തെറ്റിലേക്ക് മടങ്ങി എന്നിട്ടവൻ പറഞ്ഞു :അല്ലാഹുവേ..എനിക്ക് നീ പൊറുത്തു തരണം, അല്ലാഹു പറഞ്ഞു :എന്റെ അടിമ തെറ്റ് ചെയ്യുകയും പിന്നീട് പാപങ്ങൾ പൊറുക്കുന്ന രക്ഷിതാവ് ഉണ്ടെന്ന് അവന് ബോധ്യമാവുകയും ചെയ്തു. അങ്ങനെ അവൻ തെറ്റിൽ നിന്നും മടങ്ങി, അപ്പോൾ അല്ലാഹു പറയും :നീ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ചെയ്തോളൂ.. നിനക്ക് ഞാൻ പൊറുത്തുതന്നിട്ടുണ്ട്, ആ അടിമ പറയും:അല്ലാഹു മൂന്നാം തവണയാണോ നാലാം തവണയാണോ "നീ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തോളു " എന്ന് പറയുന്നത് എന്നനിക്കറിയില്ല.

Post a Comment