HS4- THASAWUF- LESSON 12

ലൈംഗികാവയവത്തിന്റെ തിന്മകൾ

1- വ്യഭിചാരം :-
അത് വൻ ദോഷവും നീച പ്രവർത്തിയുമാകുന്നു. അള്ളാഹു തആല പറഞ്ഞു: വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുക്കരുത്. അത് നീചവും പിഴച്ച മാർഗ്ഗവുമാകുന്നു. വ്യഭിചാരം പിഴച്ച മാർഗ്ഗമാണ് എന്നതും നീച പ്രവർത്തനമാണ് എന്നും അല്ലാഹു വിശദീകരിക്കുന്നു. കാരണം അതിൽ വംശ മിശ്രണവും സ്വഭാവ ദൂഷ്യവും പാതി വൃത്ത്യവും ശുദ്ധിയും നഷ്ടപ്പെടലുമെല്ലാം ഉണ്ട്. നബി തങ്ങൾ പറഞ്ഞു: ബഹുദൈവാരാധനക്കു ശേഷം അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഗൗരവമേറിയ തിന്മ ഒരു പുരുഷൻ അയാൾക്ക് അനുവദനീയമല്ലാത്ത ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ബീജത്തുള്ളിയാണ്. നബി തങ്ങൾ പറഞ്ഞു: ഒരാൾ വ്യഭിചരിച്ചാൽ അയാളിൽ നിന്നും ഈമാൻ പുറത്തു പോകുന്നതാണ്. അപ്പോൾ അയാളൊരു ഇരുട്ടിലായതു പോലെയായിരിക്കും. വ്യഭിചാരം അയാൾ അവസാനിപ്പിച്ചാൽ ഈമാൻ അയാളിലേക്ക് തന്നെ മടങ്ങിപ്പോകും.

അഹ്‌മദ് ഇമാം റിപ്പോർട്ട് ചെയ്തു: ഒരു യുവാവായ വ്യക്തി നബി തങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: നബിയെ.. എനിക്ക് വ്യഭിചരിക്കാൻ സമ്മതം തരണം. അപ്പോൾ മറ്റുള്ളവരെല്ലാം അദ്ദേഹത്തെ ആക്രമിക്കാൻ വേണ്ടി മുന്നോട്ടു വന്നു. നബി തങ്ങൾ പറഞ്ഞു: അദ്ദേഹത്തെ എന്റെയടുക്കൽ കൊണ്ടുവരുവിൻ. അങ്ങനെ അയാൾ നബി തങ്ങളുടെ അടുക്കൽ വന്നു. അഹ്മദ് ഇമാം പറയുന്നു: എന്നിട്ട് അയാൾ നബി തങ്ങളുടെ അടുക്കൽ ഇരുന്നു. നബി തങ്ങൾ ചോദിച്ചു: നിന്റെ ഉമ്മയെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാൾ പറഞ്ഞു: അല്ലാഹുവാണ് സത്യം ഞാനത് ഇഷ്ടപ്പെടുകയില്ല. അപ്പോൾ നബി തങ്ങൾ പറഞ്ഞു: ജനങ്ങൾ അവരുടെ ഉമ്മമാരെ വ്യഭിചരിക്കുന്നതും ഇഷ്ടപ്പെടുകയില്ല. നബിതങ്ങൾ ചോദിച്ചു: നിന്റെ മകളെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാൾ പറഞ്ഞു: അല്ലാഹുവാണ് സത്യം ഒരിക്കലും ഞാനത് ഇഷ്ടപ്പെടുന്നില്ല നബിയെ. നബി തങ്ങൾ പറഞ്ഞു: ജനങ്ങൾ അവരുടെ പെൺമക്കളെ വ്യഭിചരിക്കുന്നതും ഇഷ്ടപ്പെടുകയില്ല. നബിതങ്ങൾ ചോദിച്ചു: നിന്റെ സഹോദരിയെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാൾ പറഞ്ഞു: അല്ലാഹുവാണ് സത്യം ഞാനത് ഇഷ്ടപ്പെടുകയില്ല. നബി തങ്ങൾ പറഞ്ഞു: ജനങ്ങൾ അവരുടെ സഹോദരിമാരെ വ്യഭിചരിക്കുന്നതും ഇഷ്ടപ്പെടുകയില്ല. നബിതങ്ങൾ ചോദിച്ചു: നിന്റെ പിതൃ സഹോദരിയെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാൾ പറഞ്ഞു: അല്ലാഹുവാണ് സത്യം ഞാനത് ഇഷ്ടപ്പെടുകയില്ല. നബി തങ്ങൾ പറഞ്ഞു: ജനങ്ങൾ അവരുടെ പിതൃ സഹോദരിമാരെ വ്യഭിചരിക്കുന്നതും ഇഷ്ടപ്പെടുകയില്ല. നബിതങ്ങൾ ചോദിച്ചു: നിന്റെ മാതൃ സഹോദരിമാരെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാൾ പറഞ്ഞു: അല്ലാഹുവാണ് സത്യം ഞാനത് ഇഷ്ടപ്പെടുകയില്ല. നബി തങ്ങൾ പറഞ്ഞു: ജനങ്ങൾ അവരുടെ മാതൃ സഹോദരിമാരെ വ്യഭിചരിക്കുന്നതും ഇഷ്ടപ്പെടുകയില്ല. അഹമ്മദ് ഇമാം പറയുന്നു: എന്നിട്ട് നബിതങ്ങൾ അയാളുടെ ശരീരത്തിൽ തന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു: അല്ലാഹുവേ ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്തു കൊടുക്കുകയും ഇദ്ദേഹത്തിന്റെ ഖൽബ് നീ വൃത്തിയാക്കുകയും ഇദ്ദേഹത്തിന്റെ ലൈംഗികാവയവത്തെ നീ സംരക്ഷിക്കുകയും ചെയ്യണമേ. അതിനുശേഷം ആ യുവാവ് തെറ്റായ കാര്യത്തിലേക്ക് തിരിഞ്ഞിട്ടില്ല.

ഒരു ഹദീസ് റിപ്പോർട്ട് വന്നിട്ടുണ്ട് : ബനൂ ഇസ്രായേലിലെ ഒരു വ്യക്തി 60 വർഷം വിജനമായ സ്ഥലത്ത് നിന്ന് അള്ളാഹുവിനെ ആരാധിച്ചു . ശേഷം അദ്ദേഹം പട്ടണത്തിലേക്ക് വന്നു, ഒരു സ്ത്രീയുമായി കണ്ടുമുട്ടി .ഒരാഴ്ച അവളോട് കൂടി താമസിച്ചു അവളെ വ്യഭിചാരം ചെയ്തു.പിന്നീടയാൾ തൻ്റെ അശ്രദ്ധയിൽ നിന്നും ഉണർന്നു അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്താപം നടത്തി.ശേഷം അയാൾ ഓടി പോവുകയും 12 ദരിദ്രരായ പുരുഷന്മാരെ കാണുകയും ചെയ്തു. അവരുടെ അടുത്തേക്ക് ഒരു വ്യക്തി വന്ന് അവർക്ക് അപ്പം നൽകി .അതിൽ നിന്ന് തനക്ക് അവകാശപ്പെടാത്ത ഒന്ന് പശ്ചാത്തപിച്ച വ്യക്തി എടുത്തു. എന്നാൽ കൂട്ടത്തിൽ ഒരാൾ അപ്പം ലഭിക്കാത്തതായി ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ അയാൾ അതു തിരിച്ചുനൽകി.ശേഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു.എന്നിട്ട് അദ്ദേഹത്തിൻറെ 60 വർഷത്തെ ആരാധനകൾ ഒരു തുലാസും ഏഴുദിവസത്തെ വിചാരം മറ്റൊരു തുലാസിലും വെച്ചു. അപ്പോൾ 60 വർഷത്തെ ആരാധന യെക്കാൾ വ്യഭിചാരത്തിനായിരുന്നു മുൻതൂക്കം. അദ്ദേഹം അപ്പം യഥാർത്ഥ ഉടമസ്ഥന് നൽകി വിശ്വാസ്യത പാലിച്ചതിനാൽ അദ്ദേഹത്തിന് അള്ളാഹു കാരുണ്യം ചെയ്തു അയാൾ സ്വർഗത്തിൽ പ്രവേശിച്ചു.

വ്യഭിചാരികളെ ഭൗതിക ലോകത്തും പാരത്രിക ലോകത്തും അല്ലാഹു ശിക്ഷിക്കും. കഴിഞ്ഞകാലങ്ങളിൽ ഇല്ലാതിരുന്ന വേദനകളും ശക്തമായ രോഗങ്ങളും നൽകലാണ് ഭൗതികലോകത്തുള്ള ശിക്ഷ . നബി തങ്ങൾ പറഞ്ഞു :ഒരു വിഭാഗത്തിൽ ഇത്തരം പകർച്ചവ്യാധികൾ അവരുടെമേൽ ആധിപത്യം സ്ഥാപിക്കും.
അപ്പോൾ എന്നാൽ പാരത്രിക ലോകത്ത് ലഭിക്കുന്ന ശിക്ഷ; നബി തങ്ങൾ അവിടുത്തെ ഇസ്റാഅ് യാത്രയെ കുറിച്ച് പറയുന്നിടത്ത് പറയുന്നു: അങ്ങിനെ ഞങ്ങൾ അടുപ്പ് പോലെയുള്ള ഒരു വസ്തുവിന്റെ അടുത്തുകൂടെ പോയി. അതിൽ ശബ്ദങ്ങളും നിലവിളികളും കേൾക്കുന്നുണ്ടായിരുന്നു. അതിൽ നഗ്നരായ സ്ത്രീ പുരുഷന്മാർ ഉണ്ടായിരുന്നു. അവരുടെ താഴ്ഭാഗത്തുനിന്ന് തീജ്വാലകൾ വരുന്നുണ്ടായിരുന്നു. അത് വരുമ്പോൾ അവർ അട്ടഹസിക്കുകയായിരുന്നു. ഞാൻ ചോദിച്ചു, ഇതൊക്കെ ആരാണ് ? അപ്പോൾ മലക്ക് പറഞ്ഞു: അതിൽ കാണുന്ന നഗ്നരായ സ്ത്രീ പുരുഷന്മാർ വ്യഭിചാരികൾ ആണ് .

3_ ലി വാത്വ്
ഇത് വൻ ദോഷവും വലിയ നീച പ്രവർത്തനവും ആകുന്നു .ലൂത്വ് നബി (അ ) ന്റെ ജനങ്ങളിൽ വ്യാപകമായി പ്രകടമായ ഒരു പ്രവർത്തനമാണ് ഇത് . ലൂത്വ് നബിയുടെ പ്രബോധനം അവർ ചെവി കൊള്ളുകയോ ഈ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തില്ല. അങ്ങിനെ അവരുടെ ഗ്രാമത്തെ അള്ളാഹു മറിക്കുകയും മുകൾ ഭാഗത്തെ താഴ്ഭാഗത്താക്കുകയും കളിമണ്ണുകൊണ്ടുള്ള മഴ വർഷിക്കുപ്പികയും ചെയ്തു.നബി (സ്വ) തങ്ങൾ പറഞ്ഞു :ലൂത്വ് നബിയുടെ ജനത ചെയ്ത പ്രവർത്തനം ചെയ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു , ലൂത്വ് നബിയുടെ ജനത ചെയ്ത പ്രവർത്തനം ചെയ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു , ലൂത് നബിയുടെ ജനത ചെയ്ത പ്രവർത്തനം ചെയ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു.
ഈ നീചമായ പ്രവർത്തനത്തിൽ ഉറച്ചു നിന്ന് പാശ്ചാത്യൻ ജനങ്ങളെ എയ്ഡ്‌സ് രോഗം കൊണ്ട് അള്ളാഹു പരീക്ഷിച്ചിട്ടുണ്ട് . ലി വാ ത്വ് പരിശീലിക്കുന്ന വലിയ ശതമാനം ആളുകൾക്കും ഈ രോഗം വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട് .

3_ സി ഹാഖ്
വൈകാരിക ആവശ്യത്തിനുവേണ്ടി സ്ത്രീ മറ്റൊരു സ്ത്രീയെ സമീപിക്കുന്നതാണ് . ഇതും ശക്തമായ ഹറാമാണ്. നബി തങ്ങൾ പറഞ്ഞു: സ്ത്രീകൾതമ്മിലുള്ള വ്യഭിചാരമാണ് സിഹാഖ് . നബി (സ്വ) പറഞ്ഞു: എന്റെ സമുദായത്തിന് ആറു കാര്യങ്ങൾ വന്നിറങ്ങിയ അവർക്ക് നാശമുണ്ട്.അവർക്കിടയിൽ പരസ്പരം ശപിക്കൽ വന്നാൽ, അവർ കള്ളുകുടിച്ചാൽ ,പട്ടു ധരിച്ചാൽ ,പാട്ടുകാരികളെ സ്വീകരിച്ചാൽ, പുരുഷൻ പുരുഷനിൽ മതിയാക്കിയാൽ (വ്യഭിചരിച്ചാൽ ) ,സ്ത്രീ സ്ത്രീയെ വിചാരിച്ചാൽ .

4 -സ്വയംഭോഗം.
സ്വന്തം കൈ കൊണ്ടോ ഭാര്യയല്ലാത്ത മറ്റൊരാളുടെ കൈകൊണ്ടോ ശുക്ലം പുറപ്പെടുവിക്കുന്നതാണിത് . സ്വയംഭോഗം എല്ലാ രൂപത്തിലും ; കൈ കൊണ്ടാണെങ്കിലും, ഹറാമിലേക്ക് നോക്കി മിട്ടാണെങ്കിലും, വികാരം ഇളക്കിവിടുന്ന കാര്യം ചിന്തിച്ചാണെങ്കിലും ഇത് ഹറാമാണ്.ഷെറാസി ഇ ഇമാം (റ) പറഞ്ഞു: സ്വയംഭോഗം ഹറാമാണ്. അല്ലാഹുവിന്റെ ഒരു വാക്കുണ്ട്; തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവർ .അവരുടെ ഭാര്യമാരുടെയും അടിമകളുടെയും അടുത്തല്ലാതെ . അത്തരം ആളുകൾ ആക്ഷേപിക്കപ്പെട്ടവരല്ല.അതിനപ്പുറത്തേക്ക് ആരെങ്കിലും പരിധി ലംഘിച്ചാൽ അവർ .സ്വന്തം കൈയിനെ വിവാഹം ചെയ്തവൻ ശപിക്കപ്പെട്ടവ നാണ് എന്ന് റിപ്പോർട്ടിൽ വന്നിട്ടുണ്ട്.

5 - ഹൈള് നിഫാസ് സമയത്തോ, അവ മുറിഞ്ഞതിന് ശേഷം കുളിക്കുന്നതിനു മുമ്പോ ലൈംഗികമായി ബന്ധപ്പെടൽ.
ഹൈള് നിഫാസ് സമയത്തും അല്ലെങ്കിൽ അവ മുറിഞ്ഞതിനുശേഷം കുളിക്കുന്നതിനു മുമ്പും സ്ത്രീയെ ലൈംഗികമായി ബന്ധപ്പെടാൻ ഹറാമാണ് അല്ലാഹു പറഞ്ഞു: ഹൈളിനെ കുറിച്ച് അവർ ചോദിച്ചേക്കാം; അപ്പോൾ അങ്ങ് പറയുക.അതൊരു രക്തമാണ്. ഹൈള് സമയത്ത് നിങ്ങൾ സ്ത്രീകളെ മാറ്റിനിർത്തുക .അവർ ശുദ്ധിയാകുന്നത് അവരോട് നിങ്ങൾ അടുക്കരുത്.

6-ഔറത്ത് വെളിവാക്കൽ.
ഔറ ത്തിലേക്ക് നോക്കൽ ഹറാമുള്ള ഒരാളുടെ അടുത്തുനിന്നും, ഒറ്റയ്ക്കിരിക്കുമ്പോൾ ആവശ്യമില്ലാതെയും ഔറ്റ് തുറന്നിടൽ നിഷിദ്ധമാണ്.നബി (സ്വ) പറഞ്ഞു: നിൻെറ ഭാര്യയുടെയും അടിമയുടെയും അടുത്തല്ലാത്ത സമയം നീ സൂക്ഷിക്കണം.പുരുഷൻ മറ്റു പുരുഷന്മാരുടെ മുമ്പിൽ മുട്ടു പൊക്കിളിന്റെ ഇടയിലുള്ള ഭാഗവും, സ്ത്രീ അന്യപുരുഷന്മാരുടെ മുമ്പിൽ ശരീരം മുഴുവനും, പുരുഷൻ ഒറ്റയ്ക്കിരിക്കുമ്പോൾ മുൻ -പിൽ ദ്വാരവും , സ്ത്രീ ഒറ്റയ്ക്കിരിക്കുമ്പോൾ മുട്ടു പൊക്കിളുകളുടെ ഇടയിലുള്ള ഭാഗവും മറക്കൽ നിർബന്ധമാണ് എന്ന കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞു.കുളി പോലെയുള്ള ആവശ്യങ്ങൾക്കുവേണ്ടി ഔറത്ത് തുറന്നിടൽ അനുവദനീയമാണ്.

സ്ത്രീ അവളുടെ ശരീരത്തിന്റെ ആകാരവും തൊലിയുടെ നിറവും വിശേഷിപ്പിക്കും വിധം നേരിയ വസ്ത്രം ധരിക്കൽ നിഷിദ്ധമാണ്. നബി തങ്ങൾ പറഞ്ഞു: രണ്ടു വിഭാഗം ആളുകൾ നരകാഅവകാശികളാണ് .അവരെപോലെയുള്ളവരെ ഞാൻ കണ്ടിട്ടില്ല : ഒന്ന് ;ഒരു വിഭാഗമാണ് . അവരുടെ കയ്യിൽ പുശുവിൻ പാലുപോലെയുള്ള ചാട്ടവാർ ഉണ്ടാകും. അതുകൊണ്ട് അന്യായമായി അവർ ജനങ്ങളെ ആക്രമിക്കുന്നു. രണ്ട് : വസ്ത്രധാരികളും എന്നാൽ നഗ്നരായവരുമായ സ്ത്രീകൾ; അവർ അന്യപുരുഷന്മാരെ ആകർഷിച്ചു പോവുകയും പുരുഷന്മാരെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു .അവരുടെ തലമുടികൾ ഒട്ടകപ്പൂ ഞ്ഞ് പോലെയാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സ്വർഗ്ഗത്തിലെ പരിമളം പോലും അവർക്ക് ലഭിക്കുകയില്ല. സ്വർഗ്ഗത്തിലെ പരിമളം ഒരുപാട് ദൂരത്തേക്ക് എത്തുന്നതാണ്.

Post a Comment