ഹാദിയ ഗൈഡിലെ ബാക്കിയാണ് ഇവിടെ നല്കുന്നത്.
നിക്കാഹിന്റെ റുക്നുകള്
2 . രണ്ട് സാക്ഷികൾ
പുരുഷന്മാരാവുക, മുസ്ലിമാവുക, പ്രായപൂർത്തിയുള്ളവരാവുക, ബുദ്ധിയുള്ളവരായിരിക്കുക, സ്വതന്ത്രനാവുക, നീതിമാന്മാരാവുക, പക്വതയുള്ളവരാവുക, കേൾക്കാൻ കഴിവുള്ളവനാവുക, കാണാൻ കഴിവുള്ളവനാവുക, സംസാരിക്കാൻ കഴിവുള്ളവനാവുക, രണ്ടുപേരുടെയും ഭാഷ അറിയുന്നവരും അശ്രദ്ധവാന്മാരല്ലാത്തവരും ആയിരിക്കുക എന്നിവ ആ രണ്ടു സാക്ഷികളിൽ ശർത്ത്വാക്കപ്പെടും.സാക്ഷി നിൽക്കുന്ന രണ്ടുപേരും നിർണയിക്കപ്പെട്ട വലിയ്യ് ആവാൻ പാടില്ല. ബാപ്പ , ഒറ്റക്കുള്ള സഹോദരൻ പോലെ.അപ്പോൾ നിർണിതനായ ഒരു വലിയ്യ് നിക്കാഹിന് മറ്റൊരാളെ വക്കാലത്താക്കുകയും അദ്ദേഹം മറ്റൊരാളോട് കൂടെ സാക്ഷിയാവുകയും ചെയ്താൽ ആ നിക്കാഹ് സ്വഹീഹാവുകയില്ല. ഇവൻ വലിയ്യ് ആണ് എന്നതാണ് കാരണം.വക്കീല് കേവലം പ്രതിനിധി മാത്രമാണ്. ഇഹ്റാമിലുള്ള ആളെ കൊണ്ട് സാക്ഷിത്വം ശരിയാകും.എങ്കിലും അവൻ സന്നിഹിതനാവാതിരിക്കലാണ് ഏറ്റവും ഉത്തമം.
3.വലിയ്യ്
വലിയ്യ് ഇല്ലാതെ നിക്കാഹ് സ്വഹീഹാവുകയില്ല.അപ്പോൾ ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരത്തെ മറ്റൊരാൾക്ക് നിക്കാഹ് ചെയ്തു കൊടുത്താൽ ആ നിക്കാഹ് സാധുവാകുകയില്ല.ولاية കൊണ്ട് ഏറ്റവും ബന്ധപ്പെട്ടത് ബാപ്പ , ബാപ്പയുടെ ബാപ്പ എന്നിങ്ങനെ മുന്നോട്ടുപോകും.പിന്നീട് ബാപ്പയും ഉമ്മയുമൊത്ത സഹോദരൻ, ബാപ്പയൊത്ത സഹോദരൻ, ബാപ്പയും ഉമ്മയുമൊത്ത സഹോദരന്റെ മകൻ, ബാപ്പയൊത്ത സഹോദരന്റെ മകൻ, ബാപ്പയും ഉമ്മയുമൊത്ത പിതൃവ്യൻ, ബാപ്പയൊത്ത പിതൃവ്യൻ, ബാപ്പയും ഉമ്മയുമൊത്ത പിതൃവ്യന്റെ മകൻ, ബാപ്പയൊത്ത പിതൃവ്യന്റെ മകൻ തുടർന്ന് മറ്റുളള അസ്വബക്കാരുമാണ്. പിന്നീട് മോചനം നൽകിയാൽ അവരുടെ അസ്വബക്കാർ, ഖാളി, നീതിമാനായ ഹാക്കിം എന്നിങ്ങനെയാണ് ഇതിന്റെ ക്രമം. പറയപ്പെട്ട വലിയ്യുകളിൽ തന്നേക്കാൾ ബന്ധപ്പെട്ടവർ ഉണ്ടായിരിക്കെ പിന്നിലുള്ളവർ വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല. മകന് ഉമ്മയെ بنوة ( മകൻ എന്ന നിലക്ക് ) കൊണ്ട് വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല. വലിയ്യ് പ്രായപൂർത്തിയുള്ളവനാവൽ ശർത്ത്വാണ്. പക്വതയുണ്ടെങ്കിൽ പോലും കുട്ടിയുടെ ولاية ശരിയാവില്ല. ബുദ്ധിയുണ്ടാവലും നീതിമാന്മാരാവലും ولاية ന് ശർത്ത്വാക്കപ്പെടും. തെമ്മാടി ولاية ന് അർഹനല്ല. വാർദ്ധക്യം കൊണ്ടോ ബുദ്ധി ഭ്രംശം കൊണ്ടോ കാഴ്ച ഇടർച്ചയായവനും ആവരുത്. പറയപ്പെട്ട ശർത്ത്വുകളിൽ ഏതെങ്കിലുമൊന്ന് ഇടർച്ചയായാൽ ശേഷമുള്ള വലിയ്യാണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്. അവൻ സ്വയം ഇഷ്ടപ്രകാരം ചെയ്യാൻ പറ്റുന്നവനാവലും ശർത്ത്വാക്കപ്പെട്ടും. അപ്പോൾ അവകാശമില്ലാതെ നിർബന്ധിപ്പിക്കപ്പെട്ടവന്റെ വിവാഹം ചെയ്തുകൊടുക്കൽ സാധുവാകുകയില്ല. അവൻ ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്തവനാവാതിരിക്കലും ശർത്ത്വാക്കപ്പെടും. വക്കാലത്ത് കൊണ്ടാണെങ്കിലും ശരി , ഇഹ്റാം ചെയ്തവന്റെ വിവാഹം ചെയ്തുകൊടുക്കൽ സ്വഹീഹാവുകയില്ല. അവന് കാഴ്ചയുള്ളവനാവൽ ശർത്ത്വില്ല. അപ്പോൾ അന്ധൻ വിവാഹം ചെയ്തു കൊടുക്കൽ ശരിയാവുന്നതാണ്.
ബാപ്പയും ഉമ്മയുമൊത്ത സഹോദരന്മാർ, ബാപ്പയൊത്ത സഹോദരന്മാർ, അല്ലെങ്കിൽ പിതൃവ്യൻമാർ പോലോത്ത ഒരേ ദറജയിലുള്ള വലിയ്യുകൾ ഒരുമിച്ചുകൂടുകയും അവളെ വിവാഹം ചെയ്തുകൊടുക്കാൻ എല്ലാവർക്കും സമ്മതം നൽകപ്പെടുകയും ചെയ്താൽ മറ്റുള്ളവരുടെ സമ്മതത്തോട് കൂടെ നിക്കാഹിന്റെ ബാബുമായിട്ട് ഏറ്റവും അറിവുള്ളവൻ അവളെ വിവാഹം ചെയ്തുകൊടുക്കൽ സുന്നത്താക്കപ്പെടും. പിന്നീട് ഏറ്റവും സൂക്ഷ്മതയുള്ളവനും പിന്നീട് ഏറ്റവും പ്രായമുള്ളവനുമാണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്. അവർ വിവാഹം ചെയ്തു കൊടുക്കുന്നതിൽ പരസ്പരം തർക്കിച്ചാൽ അവർക്കിടയിൽ നറുക്കിടണം. എന്നാൽ സ്ത്രീ ഇവർക്കിടയിൽ നിന്ന് ഒരാൾക്ക് മാത്രമാണ് സമ്മതം നൽകിയതെങ്കിൽ സമ്മതം നൽകപ്പെട്ട ആളാണ് അവളെ വിവാഹം ചെയ്തു കൊടുക്കേണ്ടത്. വിവാഹം അന്വേഷിക്കുന്നയാൾക്ക് ഉത്തരം നൽകൽ വലിയ്യിന് നിർബന്ധമാണ്.
ഉപ്പക്കും വല്യുപ്പക്കും കന്യകയെ വിവാഹം ചെയ്തു കൊടുക്കുന്നതിൽ സ്ത്രീയുടെ സമ്മതമില്ലാതെ വക്കാലത്താക്കാൻ സാധിക്കും. എങ്കിലും വക്കീലിന് അവളുടെ സമ്മതം ചോദിക്കൽ സുന്നത്താണ്. ഇവരല്ലാത്ത മറ്റു വലിയ്യുകൾക്ക് സ്ത്രീയുടെ സമ്മതം തേടിയതിനു ശേഷം വക്കാലത്താക്കാൻ അവൾ നിഷേധിച്ചിട്ടില്ലായെങ്കിൽ വക്കാലത്താക്കാവുന്നതാണ്. അപ്പോൾ അവളുടെ സമ്മതം തേടുന്നതിനു മുമ്പ് വക്കാലത്താക്കിയാൽ ആ വക്കാലത്ത് സാധുവാകുകയില്ല. എങ്കിലും അവളുടെ സമ്മതം ലഭിക്കുന്നതിനു മുമ്പ്തന്നെ അവളെ വിവാഹം ചെയ്തു കൊടുക്കാൻ ഹാക്കിമിൽ നിന്ന് വക്കാലത്ത് സ്വീകരിക്കപ്പെടും. കാരണം അത് പ്രതിനിധിയാക്കലാണ്, വക്കാലത്താക്കലല്ല. വക്കാലത്താക്കുന്നവൻ വലിയ്യ് ആവാൻ പറ്റുന്നവനാവൽ ശർത്ത്വാ ക്കപ്പെടും. അപ്പോൾ കുട്ടിയുടെയും അതുപോലോത്തവരുടെയും വക്കാലത്ത് ശരിയാവുകയില്ല. നിക്കാഹ് സ്വീകരിക്കാൻ വക്കാലത്താക്കൽ ഭർത്താവിന് അനുവദനീയമാണ്. അവളുടെയും മറ്റുള്ള വലിയ്യുകളുടെയും സമ്മതമില്ലാതെ ഖുഫൂഒക്കാത്ത ആളെ കൊണ്ട് വിവാഹം ചെയ്തുകൊടുക്കൽ ഒരു വലിയ്യിനും അനുവദനീയമല്ല. ഖുഫൂഒക്കാത്ത ആളെ കൊണ്ട് വിവാഹം ചെയ്തു കൊടുക്കാൻ സ്ത്രീ ആവശ്യപ്പെട്ടാൽ അവളെ അവനോട് വിവാഹം ചെയ്തു കൊടുക്കൽ വലിയ്യിന് നിർബന്ധമില്ല. സ്ത്രീയുടെ സമ്മതത്തോടെ ഖുഫൂഒക്കാത്ത ആളെ കൊണ്ട് അടുത്ത വലിയ്യ് വിവാഹം ചെയ്തു കൊടുത്താൽ വിദൂരത്തുള്ള വലിയ്യിന് അതിനെ എതിർക്കാൻ അവകാശമില്ല. വലിയ്യില്ലാത്തൊരു പെൺകുട്ടി ഖുഫൂഒക്കാത്ത ആളുമായി അവളെ വിവാഹം ചെയ്തു കൊടുക്കാൻ സുൽത്താനോട് ആവശ്യപ്പെട്ടുകയും സുൽത്താൻ അത് പ്രവർത്തിക്കുകയും ചെയ്താൽ ആ നിക്കാഹ് സ്വഹീഹാവുകയില്ല.
ഖുഫുവ് പരിഗണിക്കപ്പെടുന്ന കാര്യങ്ങൾ അഞ്ചെണ്ണമാണ്:- 1. സ്വാതന്ത്ര്യം 2. ദീൻ 3. തറവാട് 4. മോശമായ ജോലികളിൽ നിന്ന് രക്ഷപ്പെടുക 5.കുഷ്ഠം , വെള്ളപ്പാണ്ട് , ഭ്രാന്ത് പോലോത്ത തെരഞ്ഞെടുക്കാനുള്ള അവസരത്തെ സ്ഥിരപ്പെടുന്ന പോരായ്മകളിൽ നിന്ന് രക്ഷപ്പടുക.
അപ്പോൾ ഒരു അടിമ സ്വതന്ത്രയായ സ്ത്രീക്ക് ഖുഫൂഒക്കുകയില്ല.തെമ്മാടി ചാരിത്യശുദ്ധിയുള്ളവൾക്കും , പുത്തൻവാദി സുന്നിക്കും , അനറബി അറബിക്കും , അടിച്ചുവാരുന്നയാൾ കച്ചവടക്കാരന്റെ മകൾക്കും , അറിവില്ലാത്തവൻ പണ്ഡിതന്റെ മകൾക്കും ഖുഫൂഒക്കുകയില്ല. അതുപോലെ ഭ്രാന്തുള്ളവൻ, കുഷ്ഠരോഗം ബാധിച്ചവൻ, വെള്ളപ്പാണ്ട് ബാധിച്ചവൻ ഇവകളിൽ നിന്നെല്ലാം രക്ഷപ്പെട്ട സ്ത്രീക്കും ഖുഫൂഒക്കുകയില്ല. സമ്പന്നത ഖുഫ് വിൽ പരിഗണിക്കപ്പെടുകയില്ല. കാരണം, സമ്പന്നത എന്നത് നീങ്ങിപ്പോകുന്ന ഒരു തണലാണ്. ഉൾക്കാഴ്ചയുള്ളവരും പൗരുഷമുള്ളവരും അതുകൊണ്ട് അഭിമാനിക്കുകയില്ല. പറയപ്പെട്ട കാര്യങ്ങളിൽ ചിലത് ചിലതിനെ കൊണ്ട് ഏറ്റുമുട്ടുകയില്ല. അപ്പോൾ തെമ്മാടിയായ അറബി ചാരിത്ര്യശുദ്ധിയുള്ള അനറബിക്ക് ഖുഫുവൊക്കുകയില്ല.
4 .വരൻ
ഭർത്താവ് നിർണയിക്കപ്പെട്ടവനാവലും സ്വന്തം ഇഷ്ടം പ്രവർത്തിക്കാൻ അവസരമുള്ളവനാവലും ശർത്ത്വാണ്. അപ്പോൾ അവകാശമില്ലാതെ നികാഹ് സ്വീകരിക്കുന്നതിന്റെ മേൽ നിർബന്ധിക്കപ്പെട്ടാൽ ആ നിക്കാഹ് ശരിയാവുകയില്ല. ഹജ്ജ് കൊണ്ടോ ഉംറ കൊണ്ടോ ഇഹ്റാം ചെയ്തവനാവാതിരിക്കലും ശർത്ത്വാണ്. അപ്പോൾ ഇഹ്റാം ചെയ്തവന്റെ നിക്കാഹ് ശരിയാവുകയില്ല, വക്കാലത്ത് കൊണ്ടാണെങ്കിലും ശരി. മുകല്ലഫാവാത്ത ആൾക്കുവേണ്ടി അവൻ്റെ വലിയ്യ് നിക്കാഹിനെ സ്വീകരിക്കണം.
5 . വധു

ഭാര്യ നിർണയിക്കപ്പെട്ടവളാവലും മറ്റൊരാളുടെ ഇദ്ദയിലുള്ളവൾ ആവാതിരിക്കലും ശർത്ത്വാ ക്കപ്പെടും. അവൾ മറ്റൊരാളുടെ ഇദ്ദയിലുള്ളവളാണെങ്കിൽ ആ ഇദ്ദ കഴിയുന്നതിനു മുമ്പ് അവളുടെ നിക്കാഹ് ശരിയാവുകയില്ല.ഭർത്താവിന്റെ മരണത്തിന് വേണ്ടിയുള്ളതോ ത്വലാഖിന് വേണ്ടിയുള്ളതോ ശുബ്ഹയുടെ വത്വ്ഇന് വേണ്ടിയുള്ളതോ മറ്റു വല്ലതിന്റെയോ ഇദ്ദയാണെങ്കിലും ശരി. വരൻ അവളെ ലിആൻ ചെയ്യപ്പെട്ടവളാവാനും പാടില്ല.അവൾ തീ ആരാധകയോ ബിംബാരാധകയോ ഇസ്ലാമിൽ നിന്ന് പുറത്തു പോയവളോ ആവാതിരിക്കുകയും വേണം. ഹജ്ജ് കൊണ്ടോ ഉംറ കൊണ്ടോ ഇഹ്റാം ചെയ്തവളാവാതിരിക്കുകയും വേണം. അവൾ കുടുംബ ബന്ധം കൊണ്ടോ മുലകുടി ബന്ധം കൊണ്ടോ കെട്ടുബന്ധം കൊണ്ടോ അവന് വിവാഹം നിഷിദ്ധമായവളും ആവാൻ പാടില്ല. ഒരു സ്ത്രീയുടെയോ അവളുടെ സഹോദരിയുടെയോ ഉപ്പയുടെ സഹോദരിയുടെയോ ഉമ്മയുടെ സഹോദരി യുടെയോ അല്ലെങ്കിൽ കുടുംബ ബന്ധത്തിൽ നിന്നോ മുലകുടി ബന്ധത്തിൽ നിന്നോ അവരെ പോലോത്തവളെയോ അവർക്കിടയിൽ ഒരുമിച്ചു കൂട്ടൽ ഹറാമാണ്. നാല് സ്ത്രീകളേക്കാൾ കൂടുതൽ ഒരുമിപ്പിക്കൽ സ്വതന്ത്രനായ പുരുഷന് ഹറാമാണ്. രണ്ട് സ്ത്രീകളേക്കാൾ കൂടുതൽ ഒരുമിപ്പിക്കൽ അടിമയുടെ മേൽ ഹറാമാണ്. ഏറ്റവും നല്ലത് ഒന്നിൽ ചുരുക്കലാണ്. അപ്പോൾ ഒരു സ്വതന്ത്രൻ അഞ്ചോ അതിൽ കൂടുതലോ നിക്കാഹുകൾ ക്രമപ്രകാരം ചെയ്താൽ അഞ്ചാമത്തേതിലും അതിന് മുകളിലേക്കുള്ളതിലും ഉള്ള നിക്കാഹ് ശരിയാവുകയില്ല. ഒരൊറ്റ ഇടപാടിലാണ് എല്ലാവരേയും നികാഹ് ചെയ്യുന്നതെങ്കിൽ എല്ലാ ഇടപാടിലും നികാഹ് ബാത്വിലാണ്.
സമ്മതം ആവശ്യമാക്കപ്പെട്ടവൾ
സമ്മതം ആവശ്യമാക്കപ്പെട്ടവൾ
പെൺകുട്ടി കന്യകയാണെങ്കിൽ ഉപ്പക്കും വല്യുപ്പക്കും അവളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തു കൊടുക്കൽ അനുവദനീയമാണ്. അവൾ ചെറിയവളാണെങ്കിലും വലിയവളാണെങ്കിലും ശരി. അപ്പോൾ അവൾക്ക് ഖുഫൂവൊത്ത مهرالمثل കൊടുക്കാൻ കഴിവുള്ള ആൾക്കല്ലാതെ വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല. അവളുടെയും അവളുടെ വലിയ്യിന്റെയും ഇടയിൽ പ്രത്യക്ഷമായ ശത്രുത ഉണ്ടാവാതിരിക്കൽ ശർത്ത്വാണ്. അവളുടെയും വരന്റെയുമിടയിൽ പ്രത്യക്ഷമല്ലാത്ത ശത്രുത ഉണ്ടാവാതിരിക്കലും ശർത്ത്വാണ്. അപ്പോൾ ഖുഫൂവൊക്കാത്ത ആളെ കൊണ്ട് വിവാഹം ചെയ്തു കൊടുത്താൽ ആ വിവാഹം ശരിയാവുകയില്ല.مهرالمثل നേക്കാൾ താഴെയുള്ള മഹ്‌റ് നിശ്ചയിച്ച് വിവാഹം ചെയ്തു കൊടുത്താൽ നിശ്ചയിച്ച മഹ്റ് ബാത്വിലാവുകയും مهرالمثل നിർബന്ധമാവുകയും നികാഹ് ശരിയാവുകയും ചെയ്യും. ഉപ്പക്കും വല്യുപ്പക്കും പ്രായപൂർത്തിയെത്തിയ കന്യകയെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതം ചോദിക്കൽ സുന്നത്താണ് . ഉപ്പയും വല്യുപ്പയുല്ലാത്ത മറ്റൊരു വലിയ്യിനും അവൾക്ക് പ്രായപൂർത്തി എത്തിയതിനുശേഷവും അവളുടെ സമ്മതം ലഭിച്ചതിനുശേഷവുമല്ലാതെ വിവാഹം ചെയ്തുകൊടുക്കൽ അനുവദനീയമല്ല. അവളുടെ മൗനം സമ്മതമാണ്. അവൾ കന്യകയാവാതിരിക്കുകയും ബുദ്ധിമതിയാവുകയും ചെയ്താൽ അവൾക്ക് പ്രായപൂർത്തി എത്തിയതിനുശേഷം അവളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തുകൊടുക്കൽ ഒരാൾക്കും അനുവദനീയമല്ല.അവളുടെ സമ്മതം വ്യക്തമായ പറയലാണ്. അവൾ ഭ്രാന്തി യും ചെറിയ കുട്ടിയാവുകയും ചെയ്താൽ ഉപ്പക്കും വല്യുപ്പക്കും അവളെ വിവാഹം ചെയ്തുകൊടുക്കാം. ഹാക്കിമിന് അനുവദനീയമല്ല. അവൾ വലിയ സ്ത്രീയാണെങ്കിൽ ഉപ്പക്കും വല്യുപ്പക്കും ഹാക്കിമിനും അവളെ വിവാഹം ചെയ്തു കൊടുക്കാം. എങ്കിലും ഹാക്കിമിന് വിവാഹം ചെയ്തു കൊടുക്കണമെങ്കിൽ നിക്കാഹിലേക്ക് അവളുടെ വ്യക്തമായ ആവശ്യം പ്രകടമാവൽ ശർത്ത്വാണ്. ഉപ്പയും വല്യുപ്പയും അവളെ വിവാഹം ചെയ്തു കൊടുക്കുന്നത് അവളുടെ ഗുണത്തിനു വേണ്ടിയാണ്. അവളുടെ ആവശ്യം ശർത്ത്വാക്കപ്പെടുകയില്ല. ആവശ്യം ഉണ്ടാകുമ്പോൾ അവളെ വിവാഹം കഴിച്ചു കൊടുക്കൽ നിർബന്ധമാകും.
ഖാളി വിവാഹം ചെയ്തുകൊടുക്കേണ്ട രൂപങ്ങൾ
നിക്കാഹിന്റെ സമയത്ത് ഖാളിയുടെ അധികാരപരിധിയിലുള്ള പ്രായപൂർത്തിയായ പെൺകുട്ടിയെ അവളുടെ സമ്മതത്തോട് കൂടെ അവളോട് ചേർന്ന ആൾക്ക് താഴെ പറയുന്ന രൂപങ്ങളിൽ ഖാളി വിവാഹം ചെയ്തു കൊടുക്കണം.അതിൽ പെട്ടതാണ് :-
1. കുടുംബ ബന്ധം കൊണ്ടോ അധികാരം കൊണ്ടോ അവൾക്ക് പ്രത്യേകമായ വലിയ്യ് പ്രത്യക്ഷത്തിലോ ശറഇലോ ഇല്ലാതിരിക്കുക.
2 . അടുത്ത വലിയ്യ് രണ്ട് മർഹലയോ അതിനപ്പുറത്തോ മറയുകയും മരണം കൊണ്ട് വിധിക്കാതിരിക്കുകയും ചെയ്യുകയും ആ വലിയ്യിന് നാട്ടിൽ നിക്കാഹ് ചെയ്യാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വലിയ്യ് ഇല്ലാതിരിക്കുകയും ചെയ്യുക.
3 . അടുത്ത വലിയ്യ് രണ്ട് മർഹല താഴെ ദൂരത്താണെങ്കിലും വഴിയിൽ കൊലപാതകം, മർദ്ദനം, കവർച്ച പോലോത്തത് കൊണ്ട് അവനിലേക്ക് എത്തിപ്പെടാൻ പ്രയാസമാവുകയോ അല്ലെങ്കിൽ വലിയ്യ് ജയിലിലാവുകയോ ചെയ്യുക.
4 . വലിയ്യ് മറഞ്ഞതിന് ശേഷമോ യുദ്ധം, കപ്പലപകടം, ശത്രുവിന്റെ ജയിലിലാവൽ പോലോത്തതിന്റെ ശേഷം മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ സ്ഥലമോ അറിയാതിരിക്കുകയും അവന്റെ മരണം കൊണ്ട് വിധിക്കാതിരിക്കുകയും ചെയ്യുക. മരണം കൊണ്ട് വിധിച്ചാൽ തൊട്ടടുത്തുള്ള സ്ഥാനത്തുള്ള വലിയ്യാണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്.
5 . അടുത്ത വലിയ്യ് ഹജ്ജ് കൊണ്ടോ ഉംറ കൊണ്ടോ ഇഹ്റാം ചെയ്യുക.
6 . അടുത്ത വലിയ്യ് അവൻ്റെ അധികാരപരിധിയിലുള്ളവളെ വിവാഹം ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുക. പിതൃവ്യന്റെ മകൻ പോലെ.
7 . നിർണിതനായ യോജിച്ച ഒരാളോട് വിവാഹം ചെയ്തു കൊടുക്കാൻ വേണ്ടി ആവശ്യപ്പെട്ട പ്രായപൂർത്തിയായ ഒരു പെണ്ണിനെ ഒരു വലിയ്യ് വിലങ്ങിയാൽ.
تنبيه - ഉണർത്തൽ
അനുയോജ്യനായ ഒരാൾക്ക് വലിയ്യ് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചിരിക്കെ, അനുയോജ്യനായ മറ്റൊരാളോട് വിവാഹം ചെയ്യിപ്പിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോൾ മുജ്ബിറായ വലിയ്യ് വിലങ്ങിയാൽ ഖാളിക്ക് വിവാഹം ചെയ്തുകൊടുക്കാൻ അധികാരമില്ല. അവൻ നിശ്ചയിച്ചതിനേക്കാളും ചേർച്ച അവൾ നിശ്ചയിച്ചതിനാണെങ്കിലും ശരി. മുജ്ബിറല്ലാത്ത വലിയ്യ് ആണെങ്കിൽ. അത് ഉപ്പയാണെങ്കിലും വല്യുപ്പയാണെങ്കിലും ശരി, അവൾ നിർണയിച്ചുകൊടുത്ത അവളോട് ചേരുന്ന ആൾക്കല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്.അവൾ കന്യകയല്ലാതിരിക്കുമ്പോഴാണ് അങ്ങനെ ഉണ്ടാവുക. അല്ലാതിരുന്നാൽ അവനെ വിസമ്മതിച്ചവനായി കണക്കാക്കും.

Post a Comment