Class 5 | അസൈമെൻെറ്, തദ് രീബാത് സഹായി | Madrasa Assignment


ദുറൂസ് പാഠം 2 

റിപ്പോർട്ട് തയ്യാറാക്കൽ


» നിങ്ങളുടെ വീട്ടിലും നിങ്ങളുടെ കുടുംബക്കാരുടെ വീട്ടിലും അയൽപക്കത്തുമുള്ള മുതിർന്ന സ്ത്രീകളുടെ എണ്ണം എടുക്കുക.


» അവരിൽ പർദ്ദ ധരിക്കുന്നവർ എത്രയുണ്ട് എന്ന് അന്വേഷിച്ചോ  അവരെ നിരീക്ഷിച്ചോ കണ്ടെത്തുക.


» ഇനി കണ്ടെത്തിയ വിവരങ്ങൾ ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കാം


» ഉദാഹരണത്തിന് നമുക്ക്

മുതിർന്ന സ്ത്രീകളുടെ ആകെ എണ്ണം 25 എന്നും 

പർദ്ദ ധരിക്കുന്നവരുടെ എണ്ണം 19 എന്നും എടുക്കാം


ഞാൻ [നിങ്ങളുടെ കുടുംബത്തിൻെറെ പേര് നൽകുക] കുടുംബത്തിലും അയപക്കത്തുമായി പർദ്ദ ധരിക്കുന്നവർ എത്രയുണ്ടെന്ന് അറിയാൻ നടത്തിയ പഠന റിപ്പോർട്ട്

ഞങ്ങളുടെ കുടുംബത്തിലും അയൽപക്കങ്ങളിലുമായി മുതിർന്ന സ്ത്രീകളുടെ ആകെ എണ്ണം 25 അവരിൽ പർദ്ദ ധരിക്കുന്നവരുടെ എണ്ണം 19.

അതായത് ഞങ്ങളുടെ കുടുംബത്തിൽ 95% മുതിർന്ന സ്ത്രീകൾ പർദ്ദ ധരിക്കുന്നു.


(പർദ്ദ ധരിക്കുന്ന സ്ത്രീകളുടെ എണ്ണത്തെ, കുടുംബത്തിലെ സ്ത്രീകളുടെ ആകെ എണ്ണം കൊണ്ട് ഹരിച്ച്, 100 കൊണ്ട് ഗുണിച്ചാൽ പർദ്ദ ധരിക്കുന്നവരുടെ ശതമാനം ലഭിക്കും അതായത് ഈ ഉദാഹരണത്തിൽ 19/20 x 100 = 95 അപ്പോ 95% )



പാഠം  2


സ്ത്രീ രംഗ രംഗപ്രവേശനവും സ്ത്രീ പീഡനവും


 സ്ത്രീകളുടെ പൊതുരംഗപ്രവേശം ഇസ്‌ലാമിക നിയമത്തിന് കടകവിരുദ്ധമാണ്. സ്ത്രീകളുടെ അഴിഞ്ഞാട്ടം കുത്തഴിഞ്ഞ സാമൂഹ്യ ജീവിതത്തിന് വഴിതുറക്കും. സ്ത്രീകളെ പുറത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അത്യധികം ആപല്‍കരമാണ്. കവലകളില്‍ അന്യപുരുഷന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുക, നടുറോഡിലൂടെ പ്രകടനം നടത്തുക, വാഹനത്തില്‍ അനൗണ്‍സ് ചെയ്ത് പോവുക, അങ്ങാടികളിലിറങ്ങി പോസ്റ്റര്‍ പതിക്കുക തുടങ്ങി പൊതുരംഗത്ത് പുരുഷന്‍ ചെയ്യുന്നതെന്തൊക്കെയോ അതെല്ലാം മുസ്‌ലിം വനിതകളും ചെയ്യണമെന്ന് പറയുന്നത് ന്യായീകരിക്കാവതല്ല. സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകള്‍ സംഘടിപ്പക്കുന്നതും സ്റ്റേജില്‍ പോലും സ്ത്രീ പുരുഷന്‍മാര്‍ മുട്ടിയുരുമ്മി ഇരിക്കുന്നതും ഇതേ രൂപത്തിലേ കാണാനാവൂ.


പുതിയ ലോകം സ്ത്രീകളെ ഒരു കാഴ്ചവസ്തു ആയിട്ടാണ് കാണുന്നത്, പുരുഷൻ ആഗ്രഹിക്കുന്ന രൂപത്തിൽ സ്തീ വസ്തം ധരിക്കണമെന്നത് പുരുഷൻറെ ആവശ്യമാണ്, അതിലേക്ക് സ്തീകളെ എത്തിക്കാനുള്ള ശ്രമങ്ങളാണ് സ്തീ സ്വാദന്ത്ര്യത്തിൻെറ പേരും പറഞ്ഞ് നടത്തികൊണ്ടിരിക്കുന്നത്.  അത്തരം കാര്യങ്ങളെ തടയിടാനാണ് പർദ്ദ പോലുള്ള വസ്ത്രം ധരിക്കണമെന്ന് ഇസ്ലാം കൽപ്പിക്കുന്നത് പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് പർദ്ദ.


 ലൈംഗിക ഉദാരതയുടെ പ്രത്യാഘാദങ്ങളും സ്ത്രീ പീഡന സംഭവങ്ങളില്‍ ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ പുരുഷന്‍മാര്‍ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഇട പഴകലുകളിലും സ്രഷ്ടാവ് തന്നെ നിര്‍ണയിച്ചിട്ടുള്ള അതിരുകളുണ്ട്. അത് ലംഘിക്കാന്‍ മനുഷ്യര്‍ തുനിയുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ സമൂഹം ഒന്നടങ്കം അനുഭവിക്കേണ്ടി വരും. നബി ചര്യ അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് മനുഷ്യന്‍ സംസ്‌കാരം കൈവരിക്കുക. വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് മാറ്റി മറിക്കാനുള്ളതല്ല പ്രവാചക തിരുമേനിയുടെ തിരു സുന്നത്ത്. 






പാഠം 3


മദ്ഹബ് എന്ന വിഷയത്തിൽ ഒരു പ്രബന്ധം തയ്യാറാക്കുക...

ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലെ വ്യത്യസ്ത സരണികളെ കുറിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് മദ്ഹബ്. ഓരോ വിഷയത്തിലും ഇമാമുകളുടെ വീക്ഷണങ്ങളാണ് മദ്ഹബ് ഉൾകൊള്ളുന്നത്. ഉദാഹരണത്തിന് മാലികി ഇമാമിൻറെ വീക്ഷണങ്ങൾക്ക് മാലികി മദ്ഹബ് എന്നു പറയും. അനേകം കർമ്മശാസ്ത്ര മദ്ഹബുകൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയിൽ വളരെ പ്രധാനമായ നാലെണ്ണമാണ് ഹനഫി മദ്ഹബ്, മാലികി മദ്ഹബ്, ശാഫി മദ്ഹബ്, ഹമ്പലി മദ്ഹബ്, എന്നീ മദ്ഹബുകൾ. ഒരു മുസ്ലിം ഏതെങ്കിലും ഒരു മദ്ഹബിനെ പിന്തുടരുന്നവൻ ആയിരിക്കണം എന്നതാണ് പിബലമായ അഭിപ്രായം.

വിശുദ്ധ ഖുർആനാണ് ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണം, തിരുദൂതർ അവിടുത്തെ ജീവിതത്തിലൂടെ വാക്കാലും പ്രവർത്തിയാലും മൗനാനുവാദങ്ങളിലൂടെയും ഖുർആനിനു വിശദീകരണം നൽകി. അവ സ്വഹാബികൾ നേരിൽ കാണുകയും ശേഷം വന്നവർക്ക് പകർന്നു നൽകുകയും ചെയ്തു. അവർ അവരുടെ പിൻതലമുറക്കാർക്കും പകർന്നു നൽകി. കാലങ്ങൾ കഴിഞ്ഞപ്പോൾ അവയെല്ലാം ക്രോഡീകരിച്ച് രേഖപ്പെടുത്തൽ അനിവാര്യമായി വന്നു. അവ മുഴുവൻ ക്രോഡീകരിച്ച് ഇസ്ലാമിക ഫിഖ്ഹ് രേഖപ്പെടുത്തിയവരാണ് മദ്ഹബിൻറെ ഇമാമുകൾ.

ഏതെങ്കിലും ഒരു മദ്ഹബ് അംഗീകരിക്കുന്നവരാണ് അഹ്‌ലുസ്സുന്നയുടെ ആളുകൾ, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ വ്യത്യസ്ത മദ്ഹബ് അനുസരിച്ച് ജീവിക്കുന്നു. ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ളത് ഹനഫി മദ്ഹബിനാണ്. അറിയപ്പെട്ട നാലു മദ്ഹബുകളിൽ ഒന്നും തെറ്റല്ല. ഒരു മദ്ഹബ് അംഗീകരിക്കുന്നവർ മറ്റു മദ്ഹബ്കാരനെ കുറ്റപ്പെടുത്തേണ്ടതില്ല. എല്ലാം ഇസ്ലാമിൽ വജയിക്കാനുള്ള വ്യത്യസ്ത വഴികൾ ആണെന്ന് മനസ്സിലാക്കാം, അല്ലാഹു നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ...




പാഠം 7


കുറിപ്പ്

മാലികി ഇമാമിൻറെ ജീവിത ചരിത്രം


ഇമാം മാലിക് ബ്‌നു അനസ് (റ)


അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് എന്ന് പൂര്‍ണ നാമം. ഹിജ്‌റ 93 ൽ മദീനയില്‍ ജനിച്ചു. പിതാവായ അനസ് ബ്‌നു മാലിക്(റ) വഫാത്തായ വര്‍ഷമായിരുന്നു ഇത്. പിതാവിന്റെ പ്രേരണയോടുകൂടിയാണ് മാലിക്(റ) പഠനമേഖലയിലേക്ക് തിരിയുന്നത്. തുടര്‍ന്നു ഏഴു വര്‍ഷക്കാലം പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു ഹര്‍മുഷിന്റെ ശിഷ്യത്വത്തില്‍ കഴിഞ്ഞുകൂടി. വിജ്ഞാനീയങ്ങളുടെ വിവിധ മേഖലകള്‍ സ്വന്തമാക്കി.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗാധമായ കഴിവ് നേടുകയും അതിലൊരു വഴിത്തിരിവായി മാറുകയും ചെയ്തു. ഹദീസിലും ആഴത്തിലുള്ള പരിജ്ഞാനം നേടി. അദ്ദേഹം ക്രോഡീകരിച്ച കര്‍മശാസ്ത്ര വഴികള്‍ മാലികി മദ്ഹബ് എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടു. ദാര്‍ശനിക വീക്ഷണത്തോടെ ഖുര്‍ആനിലും ഹദീസിലും അദ്ദേഹം നടത്തിയ അഗാധ ഗവേഷണ ഫലമായി രൂപം കൊണ്ടവയായിരുന്നു ഈ മദ്ഹബ്. വിശ്വപ്രസിദ്ധി നേടിയ മദ്ഹബുകളില്‍ രണ്ടാം സ്ഥാനത്ത് ഇന്നിത് നിലകൊള്ളുന്നു.

ലക്ഷക്കണക്കിന് ഹദീസ് അറിയാവുന്ന അദ്ദേഹം ഒരു ലക്ഷം ഹദീസുകള്‍ സ്വന്തം കൈപടയില്‍ രേഖപ്പെടുത്തി വെച്ചിരുന്നു. വിജ്ഞാനത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മാലിക് (റ). കുളിച്ചു വൃത്തിയായി മുന്തിയ വസ്ത്രം ധരിച്ച് സുഗന്ധം ഉപയോഗിച്ചതിനു ശേഷം മാത്രമേ അദ്ദേഹം  ഹദീസ് വായിച്ചിരുന്നുള്ളൂ. അശ്രദ്ധമായി ഹദീസ് കൈകാര്യം ചെയ്യുന്ന അവസ്ഥയേ ഉണ്ടായിരുന്നില്ല. അത്  പ്രവാചകരെ അനാദരിക്കലാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരിക്കല്‍ ഹദീസ് ക്ലാസ് എടുത്തുകൊണ്ടിരിക്കെ   അദ്ദേഹത്തിന്റെ കാലില്‍ ഒരു തേള്‍ പതിനാറു തവണ കുത്തി. വിഷം സിരകളില്‍ കയറുകയും അദ്ദേഹത്തിന്റെ ശരീരം മഞ്ഞപ്പു ബാധിക്കുകയും ചെയ്തു. പക്ഷെ, ഇടക്ക് വെച്ച് ക്ലാസ് നിര്‍ത്തുന്നത് ഹദീസിനോടുള്ള അനാദരവായിരിക്കുമെന്ന് ചിന്തിച്ച അദ്ദേഹം എല്ലാം അവസാനിച്ചതിനു ശേഷം മാത്രമാണ് അതിനെ ഗൗനിച്ചിരുന്നത്. പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്ന സ്ഥലത്താണ് മസ്ജിദുന്നബവിയില്‍ മാലിക് ഇമാം ഇരുന്നിരുന്നത്. എല്ലാറ്റിലും പരമാവധി പ്രവാചകരുടെ സുന്നത്ത് അദ്ദേഹം മുറുകെ പിടിച്ചിരുന്നു.


അദ്ദേഹത്തിന്റെ വിഖ്യാതമായ ഹദീസ് സമാഹാരമാണ് മുവത്വ. കര്‍മശാസ്ത്ര വിധികളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ ശൈലിയാണ് മുവത്വയിൽ സ്വകരിച്ചിരുന്നത്. ഹദീസുകളോട് അനുബന്ധിച്ചുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട സ്വഹാബത്തിന്റെ പ്രസ്താവങ്ങളും അതില്‍ ഉള്‍കൊള്ളിക്കപ്പെട്ടിരുന്നു. 

ഹിജ്‌റ വര്‍ഷം 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. അന്നദ്ദേഹത്തിന് 84 വയസ്സുണ്ടായിരുന്നു. മദീനയില്‍ ജന്നത്തുല്‍ ബഖീഇലാണ് ഖബറ്.


ASSIGNMENT

മുവത്വഅ്

◉ മാലികി ഇമാമിൻറെ പ്രസിദ്ധമായ ഹദീസ് സമാഹാരമാണ് മുവത്വഅ്

◉ ഹദീസിൽ വിരചിതമായ ആദ്യ ഗ്രന്ഥം

◉ കര്‍മശാസ്ത്ര വിധികളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ ശൈലിയാണ് മുവത്വയിൽ സ്വകരിച്ചിരുന്നത്

എട്ടാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്



1 Comments

Post a Comment