CLASS 12 THASAWUF 2

داء الكبر ودواءه

قال تعالی :- *۞إنّهۥ لايحبّ المستكبرين۞*
അല്ലാഹു തആല പറഞ്ഞു : നിശ്ചയം അല്ലാഹു അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല.

وقال :- *۞فبئس مثوی المتكبّرين۞*
അഹങ്കാരികളുടെ വാസസ്ഥലം എത്ര മോശം.

وقال رسول اللّه ﷺ :- لا يدخل.........من كبرياء.
റസൂലുല്ലാഹി ﷺ പറഞ്ഞു : ഹൃദയത്തിൽ ഒരു അണുമണിതൂക്കത്തിന്റെയത്ര ഈമാനുള്ളവൻ നരകത്തിൽ പ്രവേശിക്കില്ല. ഹൃദയത്തിൽ അണുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിലും പ്രവേശിക്കില്ല.

وقال :- من تعظّم في..............عليه غضبان
നബി ﷺ പറഞ്ഞു : ഒരാൾ സ്വയം മഹത്വം നടിക്കുകയും അവന്റെ നടത്തത്തിൽ അഹങ്കരിക്കുകയും ചെയ്താൽ അല്ലാഹു അവനോട് ദേഷ്യം വെച്ചവനായ നിലയിൽ അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ്.

وقال :- من فارق......................والدّين
നബി ﷺ പറഞ്ഞു : അഹങ്കാരം, ചതി, കടം എന്നീ മൂന്നു കാര്യങ്ങളെ തൊട്ട് മുക്തനായ നിലയിൽ ഒരാളുടെ ആത്മാവ് അവന്റെ ശരീരത്തെ വിട്ട് പിരിഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.

الكبر أن يستعظم..................والأتباع
വിജ്ഞാനം, കർമം, തറവാട്, അഴക്, ശക്തി, സമ്പത്ത്, അനുയായികളുടെയും സഹായികളുടെയും ആധിക്യം തുടങ്ങിയ ഏതെങ്കിലും കാര്യങ്ങളുടെ പേരിൽ മറ്റുള്ളവരേക്കാൾ തന്നെ വലുതായി കാണലാണ് അഹങ്കാരം.

فالعالم............................علی الجاهل
അപ്പോൾ പണ്ഡിതൻ തന്റെ വിജ്ഞാനത്തിന്റെ പേരിൽ പാമരനെക്കാൾ തന്നെ വലുതായി കാണുന്നു.

والعابد..........................علی غيره
ആരാധകനായ വ്യക്തി തന്റെ ആരാധനയുടെയും പരിത്യാഗത്തിന്റെയും പേരിൽ മറ്റുള്ളവരേക്കാൾ തന്നെ വലുതായി കാണുന്നു.

والنّسيب...........................في النّسيب
തറവാടിത്തമുള്ളവൻ തന്റെ തറവാടിന്റെ പേരിൽ തന്നെക്കാൾ തറവാട് താഴ്ന്നയാളുടെ മേൽ തന്നെ വലുതായി കാണുന്നു.

والجميل......................علی الدّميم
സൗന്ദര്യവാൻ തന്റെ സൗന്ദര്യം കൊണ്ട് വിരൂപിയുടെ മേൽ തന്നെ വലുതായി കാണുന്നു.

والغنيّ بماله علی الفقير
സമ്പന്നൻ തന്റെ സമ്പത്ത് കൊണ്ട് ദരിദ്രന്റെ മേൽ വലിയ ഭാവം നടിക്കുന്നു.

والقويّ...........................والضّعيف
ശക്തൻ തന്റെ കഴിവിന്റെ പേരിൽ ദുർബലന്റെയും അശക്തന്റെയും മേൽ വലിയ ഭാവം നടിക്കുന്നു.

وصاحب الأتباع...................وتلامذته
അനുയായികളുള്ളവൻ തന്റെ അനുജരന്മാരുടെയും സഹായികളുടെയും ശിഷ്യന്മാരുടെയും പേരിൽ താഴെയുള്ളവന്റെ മേൽ വലിയ ഭാവം കാണിക്കുന്നു.

وأفحش..................علی اللّه تعالی
അഹങ്കാരത്തിന്റെ ഇനങ്ങളിൽ ഏറ്റവും മോശപ്പെട്ടത് അല്ലാഹുവിന്റെ മേൽ വലിപ്പത്തരം നടിക്കലാണ്.

كما قال فرعون :- أناربّكم الأعلا
ഞാനാണ് വലിയ റബ്ബെന്ന് ഫറോവ പറഞ്ഞത് പോലെ.

فاستنكف أن يكون عبدا للّه
അല്ലാഹുവിന്റെ ഒരു അടിമയായി കഴിയലിനെ തൊട്ട് അവൻ ലജ്ജിച്ചു.

ولذلك قال تعالی :- *۞إنّ الّذين..................داخرين۞*
അതിനാൽ അല്ലാഹു പറഞ്ഞു :- നിശ്ചയം എനിക്ക് ഇബാദത്ത് ചെയ്യലിനെ തൊട്ട് അഹങ്കാരം നടിക്കുന്നവൻ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.

ثمّ الأفحش هو التّكبير علی رسول اللّه تعالی
പിന്നെ ഏറ്റവും മോശമായത് അല്ലാഹുവിന്റെ ദൂതന്മാരോടുള്ള അഹങ്കാരമാണ്.

وكقول الكفّار......................مثلنا
മുർസലീങ്ങളോട് അവിശ്വാസികൾ പറഞ്ഞപോലെ :- നിങ്ങൾ ഞങ്ങളെ പോലോത്ത മനുഷ്യന്മാർ മാത്രമാണ്.

وكقول قريش.......................من القريتين عظيم
നബി ﷺ യുടെ നുബുവ്വത്ത് നിഷേധിച്ചു കൊണ്ട് ഖുറൈശികൾ പറഞ്ഞപോലെ :- ഈ ഖുർആൻ ഈ രണ്ട് ഗ്രാമത്തിൽ പെട്ട ശ്രേഷ്ട്ടവാനായ ഒരു മനുഷ്യന്റെ മേൽ ഇറക്കപ്പെട്ടു കൂടായിരുന്നോ...!

ثمّ التّكبّر...........................واستحقار غيره
പിന്നീട് അല്ലാഹുവിന്റെ അടിമകളുടെ മേൽ തന്നെ വലുതായി കണ്ടു കൊണ്ടും മറ്റുള്ളവരെ നിസ്സാരമാക്കിയുള്ള അഹങ്കാരം.

قال ابو يزيد......................فهو متكبّر
അബുയസീദ് (റ) പറഞ്ഞു : സൃഷ്ടികളുടെ കൂട്ടത്തിൽ തന്നെക്കാൾ മോശപ്പെട്ടവനുണ്ടെന്ന് ഒരു അടിമ വിചാരിക്കുന്ന കാലത്തോളം അവൻ അഹങ്കാരിയാണ്.

والتّكبّر ذنب عظيم
അഹങ്കാരം നടിക്കൽ വലിയ തെറ്റാണ്.

لأنّ الكبر إنّما يليق بالملك القادر
കാരണം വലിയവനാവൽ കഴിവുള്ള രാജാവിന് മാത്രമേ യോജിക്കൂ.

ولا يليق بالعبد الضّعيف
ദുർബലനായ അടിമയ്ക്ക് ഒരിക്കലും യോജിക്കില്ല.

فمهما تكبّر.........................من صفاته
അതിനാൽ എപ്പോഴെങ്കിലും അടിമ അഹങ്കാരം നടിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിന്റെ വിശേഷണത്തിൽ പെട്ട ഒന്നിൽ അവനോട് തർക്കിച്ചിരിക്കുന്നു.

قال الحسن رحمه اللّه...............جبّار السّموات
ഹസൻ (റ) പറഞ്ഞു :- മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ...! എല്ലാ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം അവന്റെ കൈ കൊണ്ട് കാഷ്ഠം കഴുകുന്നു. എന്നിട്ടവൻ അഹങ്കരിക്കുന്നു. ആകാശങ്ങളെ അധീനതയിൽ നിറുത്തുന്ന റബ്ബിനോടവൻ എതിരിടുന്നു.

ومع أنّ الكبر.....................في أوامره
അഹങ്കാരം അല്ലാഹുവിനോട് അവന്റെ വലിയവനായിരിക്കുകയെന്ന വിശേഷണത്തിൽ തർക്കം പ്രകടിപ്പിക്കലായതോട് കൂടെ തന്നെ, അഹങ്കാരം അതുള്ളയാളെ അല്ലാഹുവിന്റെ കല്പനകൾക്ക് എതിര് പ്രവർത്തിക്കുന്നതിലേക്ക് നയിക്കും.

حيث يستنكف...................من غيره
കാരണം മറ്റുള്ളവരിൽ നിന്നും സത്യം കേട്ടാൽ അത് സ്വീകരിക്കലിനെ തൊട്ട് ഇവൻ ലജ്ജിക്കും.

كما قال إبليس.......................أنا خير منه
ആദം നബി (അ) ന് സുജൂദ് ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ ഞാൻ ആദമിനെക്കാൾ ഉത്തമനാണെന്ന് ഇബ്ലീസ് പറഞ്ഞത് പോലെ.

فمن علامات......................وغمط النّاس
സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസ്സാരമാക്കലും അഹങ്കാരത്തിന്റെ ലക്ഷണമാണ്.

ومنها أن يحبّ قيام النّاس له
അഹങ്കാരത്തിന്റെ അടയാലങ്ങളിൽ പെട്ടതാണ് ജനങ്ങൾ അവനെ ബഹുമാനിച്ച് നിൽക്കലിനെ ഇഷ്ടപ്പെടുക,

وأن لايمشي.........................خلفه
മറ്റുള്ളവർ ഇവന്റെ പിന്നിലാകത്തക്ക വിധത്തിൽ മാത്രം ഇവൻ നടക്കുക,

وأن يستنكف.......................بالقرب منه
മറ്റുള്ളവർ ഇവനോട് അടുത്തിരിക്കലിനെ തൊട്ട് ഇവൻ ലജ്ജിക്കുക,

وأن يتوقّی مجالسة المرضی
രോഗികളുമായി സഹവസിക്കലിനെ തൊട്ട് സൂക്ഷിക്കുക,

وأن لا يتعاطی شغلا في بيته
അവന്റെ വീട്ടിലെ ജോലികളൊന്നും ചെയ്യാതിരിക്കുക,

وأن لّا يحمل متاعه إلی بيته
അവന്റെ വീട്ടുസാധനങ്ങൾ വീട്ടിലേക്ക് ചുമക്കാതിരിക്കുക,

والتّختر في المشي
നടത്തത്തിൽ പൊങ്ങച്ചം കാണിക്കുക തുടങ്ങിയവയെല്ലാം അഹങ്കാരത്തിന്റെ ലക്ഷണങ്ങളാണ്.

وعلاج الكبر بأمرين
അഹങ്കാരത്തിന്റെ ചികിത്സ രണ്ട് വിധേനയാണ്.

باستئصال........................العارض منه
ഹൃദയത്തിൽ നിന്ന് അഹങ്കാരത്തെ പിഴുതെറിഞ് കൊണ്ടും അഹങ്കാരം മൂലമുണ്ടാകുന്ന കാര്യങ്ങളെ പ്രതിരോധിച്ചു കൊണ്ടും.

أمّا الإستئصال فنوعان
ഉന്മൂലനം ചെയ്യാൻ രണ്ട് മാർഗ്ഗമുണ്ട്.

علميّ وعمليّ
വൈജ്ഞാനികവും പ്രവർത്തിപരവും.

العلميّ أن...................ويعرف ربّه
അവന്റെ സ്വശരീരത്തെയും അവന്റെ രക്ഷിതാവായ റബ്ബിനെയും അറിയലാണ് വൈജ്ഞാനികമായ മാർഗം.

فإنّه أذلّ من كلّ ذليل
അവൻ എല്ലാവരേക്കാളും നിന്ദ്യനാണ്.

لايليق به إلّا التّواضع
അവനോട് വിനയമല്ലാതെ യോജിക്കില്ല.

وربّه هو الأعلی
അവന്റെ രക്ഷിതാവ് വലിയവനാണ്.

لا تليق الكبرياء إلّابه
കിബ്ർ അവനോടല്ലാതെ യോജിക്കില്ല.

والعمليّ فهو...........................المتواضعين
പ്രവർത്തിപരമായ പരിഹാര മാർഗം വിനയാന്വതരുടെ സ്വഭാവഗുണങ്ങൾ പതിവാക്കിക്കൊണ്ട് അല്ലാഹുവിനും അവന്റെ സൃഷ്ടികൾക്കും വേണ്ടി താഴ്മ ചെയ്യലാണ്.

وفي رأسهم رسول اللّه ﷺ
അതിൽ മുൻപന്തിയിലായിരുന്നു റസൂലുല്ലാഹി ﷺ തങ്ങൾ.

فقد كان رسول اللّه ﷺ...............ويحمله إلی أهله
വീട്ടുജോലികളിൽ ഏർപ്പെടുമായിരുന്നു, മൃഗങ്ങൾക്ക് തീറ്റ കൊടുക്കും, ഒട്ടകത്തെ കെട്ടും, വീട് അടിച്ചു വാരും, ആടിനെ കറക്കും, ചെരുപ്പ് തുന്നും, വസ്ത്രം കഷ്ണം വെച്ച് തുന്നും, സേവകരോടൊപ്പം ഭക്ഷിക്കും, അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങും, അത് വീട്ടിലേക്ക് ചുമന്ന് കൊണ്ടുവരും,

ويصاف الغنيّ.......................والكبير
സമ്പന്നനോടും പാവപ്പെട്ടവനോടും വലിയവനോടും ചെറിയവനോടും മുസ്വാഫഹത്ത് ചെയ്യും.

والصّحابة.......................في سائر الأمور
സ്വഹാബാക്കളും പൂർവ്വസൂരികളായ സജ്ജനങ്ങളും മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ വിനയത്തിലും നബി ﷺയെ പിന്തുടർന്നു.

قال رسول اللّه ﷺ :- ،...........إلّا رفعه اللّه.
റസൂലുല്ലാഹി ﷺ പറഞ്ഞു :- വിട്ടുവീഴ്ച്ച ചെയ്ത് കൊടുത്തതിന്റെ പേരിൽ അന്തസിനെയല്ലാതെ അടിമക്ക് അല്ലാഹു വർധിപ്പിച്ചു കൊടുത്തിട്ടില്ല. അല്ലാഹുവിന് വേണ്ടി ആര് വിനയം കാണിക്കുന്നുവോ അവനെ അല്ലാഹു ഉയർത്തും.

Post a Comment