CLASS 12 FIQH 9

أمّ الخباءث

الخمر أمّ الخبائث
മദ്യം തിന്മകളുടെ മാതാവാക്കുന്നു.

لأنّها سبب كلّ قبيح
തീർച്ചയായും മദ്യം എല്ലാ തെറ്റുകൾക്കും കാരണമാണ്.

فإنّ أغلی كلّ شيء في الإنسان هو عقله
നിശ്ചയം മനുഷ്യനിലെ ഏറ്റവും മൂല്യമുള്ള വസ്തു അവന്റെ ബുദ്ധിയാകുന്നു.

فإذا فقد الإنسان عقله صار كالحيوان
മനുഷ്യന് ബുദ്ധി നഷ്ടപ്പെട്ടാൽ അവൻ മൃഗത്തെ പോലെയാവും.

بل يصير أضلّ من الحيوان حين يكون سكران
എന്നല്ല അവൻ മസ്താകുന്ന സന്ദർഭത്തിൽ മൃഗത്തേക്കാൾ അധഃപതിച്ചവനാകും.

حتّی يكون ضحكة للنّساء والولدان
അങ്ങനെ അവൻ സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ പരിഹാസപാത്രമായി മാറും.

تراه متلاعبا كالبهلوان
അഭ്യസിയെ പോലെ കളിക്കുന്നവനായും

وبذيّا
മോശം വാർത്തമാനങ്ങൾ പറയുന്നവനായും

يرمي بالهذيان
അർത്ഥശൂന്യമായ വാക്കുകൾ ഉച്ചരിച്ച് നടക്കുന്നവനായും

ومجنون يمشی وهو عريان
നഗ്നനായ അവസ്ഥയിൽ നടക്കുന്നവനായും ഭ്രാന്തനായുമൊക്കെ നിനക്ക് അവനെ കാണാനാവും.

كما تراه............................كالشّيطان
പരിഭ്രാന്തിയിലായവനെ പോലെ ഇളകി മറിഞ്ഞവനായും. പിശാചിനെ പോലെ അനുസരണക്കേട് കാണിക്കുന്നവനായും നീ അവനെ കാണും.

يقدم علی...........................كلّ جريمة
എല്ലാ തെറ്റുകളിലേക്കും അവൻ മുന്നിടുകയും എല്ലാ കുറ്റകൃത്യങ്ങൾക്കും ധൈര്യം കാണിക്കുകയും ചെയ്യും.

يشتم أباه ويضرب أمّه
അവൻ പിതാവിനെ ചീത്ത പറയും. ഉമ്മയെ അടിക്കും.

بل يقتل طفله ويزنی بنته
എന്നല്ല അവന്റെ കുട്ടിയെ കൊല്ലുകയും മകളെ വ്യഭിചരിക്കുകയും ചെയ്യും.

ربّما يقتل نفسه بعد ما حرّق نفيسه
ചിലപ്പോഴെല്ലാം അവന്റെ മൂല്യവത്തായതെല്ലാം നശിപ്പിചിട്ട് സ്വശരീരത്തെ തന്നെ കൊന്ന് കളയും.

بل ربّما يلعب بربّه ودينه
ചിലപ്പോൾ രക്ഷിതാവായ അല്ലാഹുവിനെയും ദീനിനെയും വരെ കളിയാക്കും.

قال الإمام القرطبيّ..................من المتطهّرين
ഇമാം ഖുർതുബി (റ) പറയുന്നു : ഒരു കുടിയനായ മനുഷ്യൻ തന്റെ മൂത്രം കൊണ്ട് മുഖം തടവി. തത്സമയം അവൻ ഇപ്രകാരം പറയുന്നുണ്ടായിരുന്നു. അല്ലാഹുവേ എന്നെ നീ പശ്ചാതാപിക്കുന്നവരിൽ ഉൾപ്പെടുത്തേണമേ.. എന്നെ നീ ശുദ്ധിയുള്ളവരിൽ ഉൾപ്പെടുത്തേണമേ.

وروی النّسائيّ...................الخبائث
ഉസ്മാൻ (റ) വിനെ തൊട്ട് ഇമാം നസാഈ ഉദ്ധരിക്കുന്നു. ഉസ്മാൻ (റ) പറഞ്ഞു : നിങ്ങൾ മദ്യത്തെ ഉപേക്ഷിക്കണം. നിശ്ചയം അത് തിന്മകളുടെ മാതാവാകുന്നു.

إنّه كان رجل ممّن قبلكم متعبّدا
നിശ്ചയം നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമൂഹത്തിൽ അല്ലാഹുവിന് ആരാധന ചെയ്യുന്ന ഒരു മനുഷ്യനുണ്ടായിരുന്നു.

فعلقته امرأة غويّة
ഒരു വ്യഭിചാരിയായ സ്ത്രീ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

فأرسلت إليه................للشّهادة
അവൾ തന്റെ ദാസിയെ അയാളിലേക്ക് പറഞ്ഞു വിട്ടു. അവൾ പറഞ്ഞു : നിങ്ങളെ അവൾ (യജമാനത്തി) ശഹാദത്തിന്ന് (സാക്ഷി നിൽക്കുന്നതിന്) വേണ്ടി വിളിക്കുന്നു.

فانطلق مع جاريتها
ആ മനുഷ്യൻ ആ ദാസിയോട് കൂടെ പോയി.

فطفقت كلّما دخل بابا أغلقته دونه
ഈ മനുഷ്യൻ ഓരോ വാതിലിലൂടെ അകത്തേക്ക് കടക്കുമ്പോഴും പിന്നിൽ നിന്നും ഇവൾ വാതിൽ അടച്ചുകൊണ്ടിരുന്നു.

حتّی أفضی إلی امرأة وضيئة
അങ്ങനെ ഒരു സുന്ദരിയായ സ്ത്രീയുടെ അടുത്തെത്തി.

عندها غلام وباطية خمر
അവളുടെ സമീപം ഒരു കുട്ടിയും ഒരു കുപ്പി കള്ളുമുണ്ടായിരുന്നു.

فقالت..إنّي والله ، مادعوتك للشّهادة
അപ്പോൾ ആ സ്ത്രീ പറഞ്ഞു : നിശ്ചയം അല്ലാഹുവാണ് സത്യം ഞാൻ നിന്നെ വിളിച്ചത് ശഹാദത്തിന് വേണ്ടിയല്ല.

ولٰكن دعوتك.........................هٰذا الغلام
മറിച്ച് നീ ഞാനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനോ, അല്ലെങ്കിൽ നീ കള്ളിൽ നിന്നും ഒരു കോപ്പ കുടിക്കാൻ വേണ്ടിയോ അല്ലെങ്കിൽ ഈ കുട്ടിയെ കൊല്ലാൻ വേണ്ടിയോ ആണ്. (ഈ മൂന്നിലൊരു കാര്യം നിന്നെ കൊണ്ട് ചെയ്യിക്കാനാണ് ഞാൻ വിളിച്ചത്.)

قال.. فاسقني من هٰذه الخمر كأسا
അപ്പോൾ അയാൾ പറഞ്ഞു : എന്നെ ഒരു കോപ്പ മദ്യം കുടിപ്പിച്ചു കൊള്ളുക.

فسقيته كأسا
അപ്പോൾ അവൾ അയാളെ ഒരു കോപ്പ കള്ള് കുടിപ്പിച്ചു.

قال.. زيدوني.......................وقتل النّفس
അയാൾ പറഞ്ഞു : ഇനിയും തരൂ. അവൾ വീണ്ടും കൊടുത്തു. അങ്ങനെ ആ പെണ്ണിനെ വ്യഭിചരിക്കുകയും ആ കുട്ടിയെ കൊല്ലുകയും ചെയ്യുന്നത് വരെ അയാൾ കള്ള് കുടിച്ചു കൊണ്ടിരുന്നു.

فاجتنبوا الخمر
അതിനാൽ നിങ്ങൾ കള്ള് കുടി ഒഴിവാക്കുക.

فإنّه واللّه......................وإدمان الخمر
അല്ലാഹുവിനെ തന്നെ സത്യം. നിശ്ചയം ഈമാനും നിത്യമായ കള്ള് കുടിയും തമ്മിൽ ഒരുമിച്ചു കൂടുകയില്ല.

إلّا ويوشك...............صاحبه
രണ്ടാലൊന്ന് മറ്റൊന്നിനെ പുറം തള്ളിയിട്ടല്ലാതെ.

قد أجمع.......................والعقل
കള്ള് മനുഷ്യന്റെ ബുദ്ധിയിലും ശരീരത്തിലും ആപത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ യോജിച്ച് പറഞ്ഞിട്ടുണ്ട്.

كما أجمع..........................والعمل
കള്ള് മനുഷ്യന്റെ ബുദ്ധിയിലും പ്രവർത്തനത്തിലും സ്വാധീനം ചെലുത്തുമെന്ന് നിയമവിദഗ്ധരും വിധികർത്താക്കളും ഏകോപിച്ച് പറഞ്ഞത് പോലെ.

فالمستشفيات................شاهدة بذٰلك
ആശുപത്രികളും, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകളും, കോടതികളും, ജയിലുകളും ഇതിന് വ്യക്തമായ തെളിവുകളാണ്.

فمدمن ......................وأولاده
കള്ള് കുടി നിത്യമാക്കിയവൻ സ്വശരീരത്തിനും ഭാര്യക്കും കുട്ടികൾക്കും അപമാനമുണ്ടാക്കിത്തീർക്കുന്നു.

ويزرع القطيعة...................وأصدقائه.
അവന്റെയും അവന്റെ കുടുംബക്കാരുടെയും കൂട്ടുകാരുടെയും ഇടയിൽ ബന്ധവിശ്ഛേദമുണ്ടാക്കുന്നു.

ويبعث العداوة..................وأهل بلده
അവന്റെയും അയൽവാസികളുടെയും ഭാര്യാ കുടുംബക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ അവൻ ശത്രുത ഉണ്ടാക്കിത്തീർക്കും.

كما أنّه غافل...............عن طاعة أمره
അവൻ അവന്റെ രക്ഷിതവായ അല്ലാഹുവിനെ ഓർക്കുന്നതിനെ തൊട്ട് അശ്രദ്ധവാനും അവന്റെ കല്പനകൾക്ക് വഴിപ്പെടലിനെ തൊട്ട് തിരിഞ്ഞ് കളഞ്ഞവനുമാകും.

حتّی يكرهه......................وصالح
അവന്റെ മോശത്തരവും വൃത്തിക്കേടും മൂലം എല്ലാ ബുദ്ധിയുള്ളവരും സജ്ജനങ്ങളും പണ്ഡിതന്മാരും അവനെ വെറുക്കും.

فهو ذليل......................والدّين
ദീനിന്റെയും ദുൻയാവിന്റെയും ആളുകൾക്കരികിൽ അവൻ നിന്ദ്യനും വഷളനുമാവും.

خسر الدّنيا.................المبين
ദുൻയാവിലും പരലോകത്തും അവൻ പരാജയപ്പെട്ടു പോകും. അതാണ് സമ്പൂർണ പരാജയം.

قال تعالی :- *۞إنّما يريد.......أنتم منتهون۞*
അള്ളാഹു തആല പറഞ്ഞു : നിശ്ചയം ശൈത്വാൻ കള്ളിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും പരസ്പര വിദ്വേഷവും ഉണ്ടാക്കിത്തീർക്കാനും നിങ്ങളെ നിസ്കാരത്തെ തൊട്ടും അല്ലാഹുവിന്റെ സ്മരണയെ തൊട്ടും തടയുവാനും അവൻ ഉദ്ദേശിക്കുന്നു. നിങ്ങളിത് അവസാനിപ്പിക്കുന്നില്ലേ......?

كانت الخمر...........................النّاس حبّا
അജ്ഞാത കാലഘട്ടത്തിൽ മദ്യത്തിനോടുള്ള പ്രിയം ജനങ്ങളുടെ ഹൃദയത്തിൽ വല്ലാതെ വേരുപിടിച്ചിരുന്നു.

حتّی صارت جزء من حياتهم
അങ്ങനെ മദ്യം അവരുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.

فسلك الأسلام........................وحكمة
അപ്പോൾ കള്ളിനെ നിഷിദ്ധമാക്കുന്നതിൽ ഇസ്ലാം കാരുണ്യത്തിന്റെയും തന്ത്രത്തിന്റെയും വഴി സ്വീകരിച്ചു.

فلم يحرّمها كلّها مرّة واحدة
ഒറ്റ ഘട്ടത്തിൽ തന്നെ പൂർണമായും മദ്യത്തെ നിരോധിച്ചില്ല.

بل حرّمها تدريجا حسب مناسبات
മറിച്ച് സാഹചര്യങ്ങൾക്കനുസരിച് ഘട്ടം ഘട്ടമായി നിരോധിക്കുകയായിരുന്നു.

وذٰلك المنهج............................بها النّاس
സാമൂഹ്യ തിന്മകളെ നേരിടുന്നതിൽ ഇസ്ലാം കൈകൊണ്ട പ്രസ്തുത രീതി ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി.

فبدأ أوّلا بتنفير غير مباسر
ആദ്യമായി നേരിട്ട് പരാമർശിക്കാതെ അതിനെ അകറ്റി നിർത്താൻ പ്രേരിപ്പിച്ച് കൊണ്ടാണ് ഇസ്ലാം തുടങ്ങിയത്.

وذٰلك بذمّه.............................من نفعها
കള്ളിന്റെ പ്രത്യാഘാതം അതിന്റെ ഗുണത്തെക്കാൾ മാരകമാണെന്ന് പറഞ് സൂറത്തു ബഖറയിലെ ആയത്തിലൂടെ മദ്യത്തെ ആക്ഷേപിക്കലായിരുന്നു അത്.

وثانيا بتنفير مباشر موقّت
ഒരു പ്രത്യക്ഷമായ പരാമർശത്തിലൂടെ സമയബന്ധിതമായി അകറ്റി നിറുത്തലായിരുന്നു രണ്ടാം ഘട്ടം.

وذٰلك بمنعها.......................في آية النّساء (٤٢)
സൂറത്തുനിസാഇലെ ആയത്തിലൂടെ നിസ്കാരഘട്ടങ്ങളിൽ അതിനെ നിരോധിക്കലായിരുന്നു അത്.

حيث قال :- *۞يٰٓأيّها الّذين..............ماتقولون۞*
അള്ളാഹു തആല പറഞ്ഞു: ഓ സത്യവിശ്വാസികളെ.. കള്ള് കുടിച്ച് മത്ത് പിടിച്ചവരായ നിലയിൽ നിങ്ങൾ നിസ്കാരത്തിലേക്ക് അടുക്കരുത്. അതുമൂലം നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല.

وثالثا بالتّحريم....................في آية المائدة(٩٠)
സൂറത്തു മാഇദായിലെ ആയത്തിലൂടെ എല്ലാ സന്ദർഭങ്ങളിലും സമ്പൂർണമായി നിരോധിക്കലായിരുന്നു മൂന്നാം ഘട്ടം.

حيث قال :- *۞يٰٓأيّها الّذين.............لعلّكم تفلحون۞*
അള്ളാഹു തആല പറഞ്ഞു : നിശ്ചയം മദ്യവും ചൂതും വിഗ്രഹങ്ങളും ലക്ഷണം നോക്കാനുള്ള അമ്പുകളും പിശാചിന്റെ പ്രവർത്തികളിൽപെട്ട മ്ലേച്ഛ സംഗതികളാകുന്നു. അതിനാൽ വിജയികളാവാൻ വേണ്ടി നിങ്ങൾ അവകളെ ഒഴിവാക്കുക.

فشارب الخمر عند اللّه أثيم
കള്ള് കുടിയൻ അല്ലാഹുവിന്റെയടുക്കൽ കുറ്റക്കാരനും

وعند النّاس ذميم
ജനങ്ങളുടെയടുക്കൽ നിന്ദ്യനും

وعند الموت نديم
മരണഘട്ടത്തിൽ ദുഖിതനും

وبعد الموت مليم
മരണശേഷം വേദനയനുഭവിക്കുന്നവനുമാണ്.

ومأواه جحيم
അവന്റെ വിശ്രമ സ്ഥലം നരകവും

وعذابه أليم
അവനുള്ള ശിക്ഷ വേദനാജനകവും

وسرابه حميم
അവന്റെ പാനീയം ഹമീമെന്ന ദ്രാവകവുമാകുന്നു.

فإن كنت تريد..........................كلّ مسكر
നീ ഇഹലോകത്തെയും പാരത്രിക ലോകത്തെയും വിജയം ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ ലഹരിപദാർത്ഥങ്ങളെയും ഒഴിവാക്കുക.

وجانب صاحب كلّ مخدّر
ലഹരിക്കടിമയായ സ്നേഹിതനെ നീ വെടിയുക.

حتّی ييأس.............................الرّحمٰن
അങ്ങനെ പിശാച് നിന്നെ തൊട്ട് നിരാശനാവുകയും അല്ലാഹുവിന്റെ തൗഫീഖ് നിന്നോടൊപ്പമുണ്ടാവുകയും ചെയ്യും.

Post a Comment