CLASS 10 FIQH 2

قسمة الزكاة

قال تعالی :- إنّما الصّدقات للفقراء والمسالين
അല്ലാഹു പറഞ്ഞു :- തീർച്ചയായും സകാത്ത് നൽകേണ്ടത് ദരിദ്രർക്കും, അഗതികൾക്കും,

والعاملين عليها
സക്കാത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഇമാം (ഇസ്ലാമിക രാജ്യത്തെ) നിശ്ചയിക്കുന്ന ജോലിക്കാർക്കും,

والمؤلّفة قلوبهم وفي الرّقاب والغارمين
പുതു വിശ്വാസികൾക്കും, മോചന പത്രം എഴുതപ്പെട്ട അടിമകൾക്കും, കട ബാധിതർക്കും,

وفي سبيل اللّٰه وابن السّبيل
അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കും, വഴിയാത്രക്കാർക്കുമാണ്.

فريضة مّن اللّٰه
ഇത് അല്ലാഹുവിൽ നിന്നുള്ള നിർബന്ധബാധ്യതയാണ്

واللّٰه عليم حكيم
അല്ലാഹു എല്ലാം അറിയുന്നവനും തന്ത്ര ജ്ഞാനിയുമാണ്.

شُرُطُ أَدَاءِ الزَّكَاةِ """""""""""""""
لِأَداءِ الزَّكَاةِ شَرْطَانِ
സക്കാത്ത് കൊടുത്തു വീട്ടുന്നതിന് രണ്ട് ശർത്തുകളുണ്ട്

ألْأَوَّلُ أَلنِّيَّةُ............أَوْبَدَنِي
1.നിയ്യത്ത് ചെയ്യൽ.. ഇത് എന്റെ സമ്പത്തിന്റെ സകാത്താണ് അല്ലെങ്കിൽ ഇത് എന്റെ ശരീരത്തിന്റെ സകാത്താണ് എന്ന് കരുതുന്നത് പോലെ.

وَالثَّانِي إِعْطَاءُ..............مِنَ الْمُسْتَحِقِّينَ
2. അവകാശികളിൽ നിന്നും എത്തിക്കപെട്ടവർക്ക് നൽകുക.

وَتَكْفِي فِي...............نِيَّةُ الدَّافِعِ
ഷെയറുള്ള മൊതലിന്റെ സക്കാത്ത് നൽകുന്നതിൽ നൽകുന്നവൻ നിയ്യത്ത് ചെയ്യൽ മതിയാകുന്നതാണ്.

وَجَازَتَوْكِيلُ...............والنِّيَّةِ مَعًا
നിയ്യത്ത് വെക്കാനും വിതരണം ചെയ്യാനും പക്വതയുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിമിനെ ഏൽപ്പിക്കൽ അനുവദനീയമാണ്.

وَكَذَا تَوْكِيلُ غيره في إعطائهـالِـمُعَيَّنٍ
അപ്രകാരം തന്നെ മുസ്ലിമല്ലാത്ത മുകല്ലഫല്ലാത്ത പക്വതഇല്ലാത്ത ആളുകളേയും ഒരു നിശ്ചിത വ്യക്തിക്ക് നൽകാൻ വേണ്ടി ഏൽപ്പിക്കാം.

لَافِي النِّيَّةِولافي إعطائهـالِـغَيْرِ مُعَيَّنٍ
നിയ്യത്ത് വെക്കാനോ നിശ്ചിതമല്ലാത്ത വ്യക്തികൾക്ക് നൽകാനോ മുകല്ലഫല്ലാത്ത പക്വതഇല്ലാത്ത മുസ്ലിമല്ലാത്തവരെ ഏല്പിക്കാൻ പറ്റില്ല.

وَأَدَاءُهَا بِنَفْسِهِ أَفْضَلُ مِنَ التَّوْكِيلِ
മറ്റൊരാളെ ഏൽപ്പിക്കുന്നതിനേക്കാൾ സ്വയം നൽകലാണ് ഏറ്റവും ശ്രേഷ്ഠത.

وَتَجِبُ نِيَّةُ................وَالْمَجْنُونِ
കുട്ടിയുടെയും ഭ്രാന്തന്റെയും സമ്പത്തിന്റെ സക്കാത്തിൽ രക്ഷിതാവ് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്.

وَلَا تُـعْطَی نَحْـوَصبـيّ ومجنـون
സക്കാത്തിന്റെ അവകാശികളിൽ കുട്ടിയോ ഭ്രാന്തനോ ഉണ്ടെങ്കിൽ അവർക്ക് നൽകാൻ പാടുള്ളതല്ല.

بل يأخـذهـالـه وليّـه إن استحقّ
എന്നാൽ അവർ അവകാശികളാണെങ്കിൽ അവരുടെ രക്ഷിതാവിന് അവർക്ക് വേണ്ടി സ്വീകരിക്കാം.

وَلَا تُعْطَی هَاشِمِيًّا ولَامُطَّلِبِيًّ
നബിയുടെ കുടുംബത്തിൽപെട്ട هَاشِمِ,مُطّلِبْ എന്നീ വംശക്കാർക്ക് സകാത്ത് നൽകാൻ പാടില്ല.

أَصْنَافُ الزَّكَاة """"""""""""""
١..أَلْفَقِيرُ........................وَكِفَايَةِ مَمُونِهِ
1.ദരിദ്രൻ :- തനിക്കും തന്റെ ആശ്രിതർക്കും തികയുന്ന സമ്പത്തോ അനുയോജ്യമായ തൊഴിലോ ഇല്ലാത്തവൻ

٢..أَلْمِسْكِينُ.....................وَلٰكِنْ لَايَكْفِيهِ
2. അഗതികൾ :- സമ്പത്തും തൊഴിലുമുണ്ട് പക്ഷേ അത് അവൻക്ക് തികയുകയുമില്ല

٣..أَلْعَامِلُ.....................كَقَاسِمٍ وَكَاتِبٍ
3.സക്കാത്ത് ജോലിക്കാർ :- സക്കാത്തിന്റെ ആവശ്യത്തിനുവേണ്ടി ഇമാമ് നിശ്ചയിച്ച വിതരണം ചെയ്യുന്നവൻ എഴുത്തുകാരൻ പോലെ.

٤..مُؤَلَّفُ الْقَلْبْ......................إِسْلاَمُ غَيْرِهِ
4.പുതു വിശ്വാസി :- നിയ്യത്ത് ദുർബലമായ വൻ( സക്കാത്ത് കിട്ടിയാൽ അവന്റെ നിയ്യത്ത് റെഡിയാകും) അല്ലെങ്കിൽ നീയ്യത്ത് ഉറച്ചവൻ തന്നെയാണ്. അവന് നല്ല സ്ഥാനവുമുണ്ട്. അവൻക്കു സകാത്ത് നൽകിയാൽ മറ്റുള്ളവർ മുസ്ലിമാകുമെന്ന് പ്രതീക്ഷയുള്ളവർ

٥..اَلرَّقَبَةُ.....................كِتَابَةٌ صَحِيحَةٌ
5.മോചന പത്രം എഴുതപ്പെട്ട അടിമ :- ശരിയായ മോചന പത്രത്തിൽ എഴുതി കരാർ ചെയ്തവർ.

٦..أَلْغَارِمُ....................لِإِصْلَاحِ ذَاتِ الْبَيْنِ
6.കടക്കാരൻ :- തെറ്റില്ലാത്ത സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി കടം വാങ്ങിയവൻ അല്ലെങ്കിൽ ഒരു പൊതു നന്മക്ക് വേണ്ടി കടംവാങ്ങിയവൻ. പള്ളിപരിപാലനം പോലെ, അല്ലെങ്കിൽ ആളുകൾക്കിടയിൽ ബിന്നിപ്പ് പരിഹരിക്കാൻ വേണ്ടി കടം വാങ്ങിയവനെപ്പോലെ.

٧..سَبِيلُ اللّٰهِ............وَلَوْغَنِيًّا
7.അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം നടക്കുന്നവർ :- സ്വയം സന്നദ്ധനായി ധർമ്മ സമരത്തിന് തയ്യാറായവർ. സമ്പന്നൻ ആണെങ്കിലും അവർക്ക് സകാത്ത് നൽകണം

٨..إِبْنُ السِّبِيلْ.................يَبْدَأُ السَّفَرَمِنْهُ
8.യാത്രക്കാരൻ :- സക്കാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവൻ, അല്ലെങ്കിൽ അവിടെ നിന്ന് യാത്ര തുടങ്ങുന്നവൻ.

فَإِذَا قَسَّمَ الْإِمَامُ...................الْمَوْجُودَةِ
സക്കാത്ത് വിതരണം ചെയ്യുന്നത് ഇമാമാണെങ്കിൽ എത്തിക്കപ്പെട്ട എല്ലാ അവകാഷികൾക്കും നൽകൽ നിർബന്ധമാണ്.

وَالتَّسْوِيَةُ بَيْنَهُمْ.............الْحَاجَاتِ
അവകാശികൾക്കിടയിൽ തുല്യത പാലിക്കലും ഓരോ വിഭാഗം ആളുകളുടേയും ഓരോ അംഗങ്ങൾക്കും ആവശ്യങ്ങൾ തുല്യമാണെങ്കിൽ അവർക്കിടയിലും തുല്യത പാലിക്കണം

وَإِذَا قَسَّمَ...............مِنْهُمُ الْعَامِلُ
ഉടമസ്ഥൻ നേരിട്ട് വിതരണം ചെയ്യുന്നുവെങ്കിൽ സകാത്ത് ഉദ്യോഗസ്ഥർ ഒഴിവാകും.

*وَوَجَبَ اسْتِعَابُ..........الْمَوْجُودَةِ*
ബാക്കി എത്തിക്കപെട്ടിട്ടുള്ള മുഴുവൻ അവകാശികൾക്കും നൽകൽ ഉടമസ്ഥന് നിർബന്ധമാണ്.

ثُمَّ إِنِ انْحَصَرَ..............وَجَبَ تَعْمِيمُهُمْ
ഒരു നാട്ടിൽ ഒരു വിഭാഗത്തിലെ അംഗങ്ങൾ ക്ലിപ്തമായാൽ അവരുടെ ആവശ്യത്തിന് ഈ സകാത്ത് മുതൽ കൃത്യമാണെങ്കിൽ എല്ലാവർക്കും നൽകൽ നിർബന്ധമാണ്.

وَإِلَّالَزِمَ................مِنْ كُلِّ صِنْفٍ
അങ്ങനെയല്ലെങ്കിൽ ഓരോ വിഭാഗത്തിൽ നിന്നും മൂന്നു പേർക്കെങ്കിലും നൽകൽ നിർബന്ധമാണ്

وَالْمُتَوَطِّنُ أَوْلَی
സ്വദേശികൾക്ക് നൽകലാണ് ഏറ്റവും നല്ലത്

وَيَلْزَمُ التَّسْوِيَةُ..............بَيْنَ الْآحَادِ
ഓരോ വിഭാഗത്തിനും തുല്യമാക്കി നൽകൽ നിർബന്ധമാണ്. ഓരോ വ്യക്തികൾക്ക് നൽകുമ്പോൾ തുല്യമാക്കൽ സുന്നത്താണ്.

وَلَوْعُدِمَ إِلَّا صِنْفٌ...............صُرِفَ الْكُلُّ إِلَيْهِ
ഒരു നാട്ടിൽ സക്കാത്തിന്റെ അവകാശികളായി ഒരുവിഭാഗം മാത്രമേയുള്ളൂ എങ്കിൽ. അല്ലെങ്കിൽ ഒരാൾ മാത്രമേ അവകാശിയായിട്ടുള്ളൂ എങ്കിൽ സകാത്ത് മുതൽ മുഴുവനും അവനിക്ക് നൽകണം

وَلَوْ فُقِدَ الْكُلُّ............إِلَی أَقْرَبِ البِلاَد
ഒരു നാട്ടിൽ അവകാശികൾ ആരും ഇല്ല.അല്ലെങ്കിൽ ഉള്ളവർക്ക് നൽകിയിട്ട് ബാക്കി ആയെങ്കിൽ അയൽ നാട്ടിലേക്ക് നീക്കം ചെയ്യപ്പെടണം.

ولَا يجُوزُنَقْلُ................فِي غَيْرِ مَاذُكِرَ
ഈ പറയപ്പെട്ട രീതിയിലല്ലാതെ മൊതലിന്റെ സക്കാതോ ഫിത്ർ സകാത്തോ മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യപ്പെടൽ അനുവതനിയമല്ല.

ولَادَفْعُ الْقِيمَةِ............وَلَادَفْعُ عَيْنِهِ فِيهِ
കച്ചവട മുതലിന്റെ സക്കാത്ത് അല്ലാത്ത ഒന്നിലും വില നൽകിയാൽ മതിയാവുകയില്ല. കച്ചവട മൊതലിന്റെ സക്കാത്ത് നൽകുമ്പോൾ കച്ചവടച്ചരക്ക് നൽകിയാലും മതിയാവുകയില്ല.

والْإِمَامُ يَجُوزُ لَهُ نَقْلُ الزَّكَاةِ
ഭരണാധികാരിക്ക് സക്കാത്ത് മറ്റൊരു നാട്ടിലേക്ക് നീക്കാൻ പറ്റും

وَلَايُعْطَی أَحَدُالْأَصْنَافِ بِوَصْفَيْن
ഒരാൾക്ക് രണ്ട് അവകാശം വെച്ച് സകാത്ത് കൊടുക്കാൻ പാടില്ല.

نَعَمْ إِنْ أُعْطِيَ.............أُعُطِيَ بالْفَقْرِ
എന്നാൽ ഒരു ഫക്കീറിന് അവൻ കടക്കാരനാണ് എന്ന നിലക്ക് സക്കാത്ത് നൽകി. അവൻ അതുകൊണ്ട് കടം വീട്ടി. എന്നാൽ ഫകീറ് എന്ന വകുപ്പിൽ അവന് സകാത്ത് നൽകാം.

وَمَنِ اكْتَفَی بِنَفَقَة............وَيُعْطَی بِغَيْرِ هِمَا
ബന്ധുക്കൾ ചിലവിന് നൽകിയിട്ടോ ഭർത്താവിന്റെ ചിലവ് കൊണ്ടോ ആവശ്യങ്ങൾ പൂർത്തിയാവുന്നുണ്ടെങ്കിൽ ഫക്കീർ എന്ന നിലക്കും മിസ്കീൻ എന്ന നിലക്കും അവന് സക്കാത്ത് നൽകരുത്. മറ്റേതെങ്കിലും അവകാശത്തിൽ അവൻക് നൽകാവുന്നതാണ്.

وَمَنْ لَمْ يَكْتَفِ...........الْمُنْفِقِ وَغَيْرِهِ
ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ചിലവിൽ മതിയാകുന്നില്ലാ എങ്കിൽ അവന് സകാത്ത് നിരുപാധികം നൽകണം. ചിലവ് കൊടുക്കുന്നവരുടെയും (ഭർത്താവ്, ബന്ധുക്കൾ) മറ്റുള്ളവരുടെയും സക്കാത്ത് അവന് നൽകാവുന്നതാണ്

وَيُسَنُّ لِلْمَرْأَةِ..............وَإِنْ أَنْفَقَهَا عَلَيْهَا
സമ്പന്നയായ ഭാര്യയുടെ സക്കാത്തിൽ നിന്ന് അവളുടെ ഭർത്താവിന് നൽകൽ സുന്നത്താണ്. ഭർത്താവ് ഫക്കീർ മിസ്ിൻ ആണ് എന്ന നിലയിലാണെങ്കിലും നൽകാം. ആ മുതൽ കൊണ്ട് അവൾക്ക് തന്നെ ചിലവാക്കിയാലും അവന് കൊടുക്കാം

وَإِذَابَانَ.............عَنِ الزَّكَةِ
സക്കാത്ത് സ്വീകരിച്ചവൻ അതിന് അർഹനല്ല എന്ന് ബോധ്യപ്പെട്ടാൽ കൊടുത്തത് സകാത്തായി പരിഗണിക്കുകയില്ല

وَيُجْزِئُ دَفْعُهَا............عَلَی مَعْصِيَةٍ
തെമ്മാടിക്ക് സകാത്ത് നൽകിയാൽ പരിഗണിക്കുന്നതാണ്.

لكن يحرم حيث علم أنّه يستعين بها علی معصية
എങ്കിലും തെറ്റായ കാര്യത്തിന് സഹായിക്കുകയാണ് എന്ന് അറിഞ്ഞാൽ അത് കൊടുക്കൽ ഹറാമാണ്.

1 Comments

Post a Comment