CLASS +1 FIQH 2

اَلْاِقْتِصَادُ الْاِسْلَامِيُّ
ഇസ്ലാമിക സാമ്പത്തികശാസ്ത്രം

اَلْمَقْصِدُ....... .وَصِيَانَتَهُ
ഇസ്ലാമിക നിയമനിർമ്മാണത്തിന്റെ പൊതുവായ ലക്ഷ്യം ജീവിതത്തിലെ മനുഷ്യരുടെ നന്മകളെ ഉറപ്പിക്കലാണ്. അത് ചില മുഖ്യമായ അവശ്യകാര്യങ്ങൾ സമ്പൂർണ്ണമാകൽ കൊണ്ടല്ലാതെ സാധ്യമാകുകയില്ല അവ ഇല്ലാതിരുന്നാൽ ജീവിത ഘടന തന്നെ താറുമാറാകും അത് അഞ്ച് കാര്യങ്ങളിലേക്ക് മടങ്ങും. 1 - മതം 2 - ശരീരം 3-ബുദ്ധി - 4 - അഭിമാനം 5-സമ്പത്ത് ഇവ ഒരോന്നും സംരക്ഷിക്കൽ മനുഷ്യന് അനിവാര്യമാണ് അപ്പോൾ ഇസ് ലാം ഈ അഞ്ചെണ്ണത്തിൽ നിന്ന് ഓരോന്നിനും അവയുടെ സംരക്ഷണവും സുരക്ഷയയും ഏറ്റെടുക്കുന്ന ചില നിയമങ്ങളെ സംവിധാനിച്ചു

مَقْصِدْ ലക്ഷ്യം
تَحْقِيقٌ ഉറപ്പിക്കൽ
مَصَالِحٌ നന്മകൾ
لَا يَسْتَتِب സാധ്യമാകുകയില്ല
نِظَامٌഘടന
اُمَّهَاتُ الضَّرُورِيَّة പ്രധാന അവശ്യ കാര്യങ്ങൾ
يَخْتَلُّ താറുമാറാകും
حِفْظٌ സംരക്ഷണം
صِيَانَة സുരക്ഷ
عِرْضٌ അഭിമാനം
اَحْكَامٌ നിയമങ്ങൾ
يَكْفُلُ ഏറ്റെടുക്കുക
ضَرُورِيٌّ അനിവാര്യം

فَاَمَّا الْمَالُ..........الْاَتِيَة
അപ്പോൾ ധനം സമ്പാദിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കൈമാറുന്നതിലും ചില നിയന്ത്രണങ്ങളും നിയമങ്ങളും ഇസ് ലാം സംവിധാനിച്ചു. കാരണം ധനം മനുഷ്യ ജീവിതത്തിന്റെ അവലംഭവമാണ്. സാമ്പത്തിക പ്രശ്നം വലിയ പശ്നങ്ങളിൽ പെട്ടതാണ് അതിനെ പരിഹരിക്കുന്നതിൽ പുരാതന സാമ്പത്തിക സിദ്ധാന്തങ്ങളും ആധുനിക സാമ്പത്തിക ശാസ്ത്രവും പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ഇസ്ലാം എല്ലാ നാടുകളിലെയും എക്കാലത്തെയും മുഴുവൻ മനുഷ്യരുടേയും വിജയത്തെ ഉൾക്കൊള്ളിക്കുന്ന രൂപത്തിൽ ഈ സാമ്പത്തിനെ പ്രശ്നത്തെ പരിഹരിച്ചു. അത് താഴെ പറയുന്ന അടിസ്ഥാനങ്ങളിൽ ഒതുങ്ങുന്ന വിവിധങ്ങളായ ശാഖകളും ഉപശാഖകളുമുള്ള ചില നിയമങ്ങളെ സംവിധാനിച്ച് കൊണ്ടാണ്

اِنَّ اللَّهَ.................وَاَمْرِهِ
തീർച്ചയായും എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാണ്. ആകാശത്തിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും അധികാരം അവനാണ്. ഭൂമിയും അതിലുള്ളതും അവൻ സൃഷ്ടിച്ചതും അവന്റെ ഉടമസ്ഥതയിലുള്ളതുമാണ്. എങ്കിലും അല്ലാഹു ഭൂമിയും അതിലുള്ള തുo സൃഷ്ടിച്ചത് മനുഷ്യർക്കും മറ്റു സൃഷ്ടികൾക്കും വേണ്ടിയാണ്. അപ്പോൾ ഭൂമി അല്ലാഹുവിന്റെ ഭൂമിയാണ് സമ്പത്ത് അല്ലാഹുവിന്റെ സമ്പത്താണ് അടിമകൾ അല്ലാഹുവിന്റെ അടിമകളാണ്. മനുഷ്യർ ഭൂമിയുടെയും അതിലുള്ളതിന്റെയും മേൽ അല്ലാഹു ആക്കിയ പ്രതിനിധികളാണ് . ഈ പ്രതിനിധിയാക്കൽ പരീക്ഷണാടിസ്ഥാനത്തിലാണ്. നബി (സ്വ)പറഞ്ഞത് പോലെ : അല്ലാഹു നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കും എന്നിട്ട് നിങ്ങൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് അവൻ നോക്കും. ഒരു പ്രതിനിധി അവനെ പ്രതിനിധി ആക്കിയ ആളുടെ ഉടമസ്ഥതയിലുളളതിൽ അവന്റെ അനുമതിയും കൽപനയും ഇല്ലാതെ കൈകാര്യം നടത്തുകയില്ല

اَذِنَ...............بِحَرَامٍ
ധനം സമ്പാദിക്കാൻ അടിമകൾക്ക് അല്ലാഹു അനുമതി നൽകി കാരണം ധനം മനുഷ്യന്റെ നിലനിൽപ്പാണ് കാരുണ്യവനായ റബ്ബിൽ നിന്നുള്ള അനുഗ്രഹവുമാണ് മനുഷ്യന് ഏത് മാർഗ്ഗത്തിലൂടെയും ധനം സമ്പാദിക്കൽ അനുവദനീയമാണ്. കൃഷി, കച്ചവടം വ്യവസായം മറ്റു തൊഴിലുകൾ ഉദ്യോഗങ്ങൾ പോലെ . അത് ഹറാമിന്റെ മേൽ നിലകൊളളാത്ത കാലത്തോളം അല്ലെങ്കിൽ ഹറാമിന്റെ മേൽ സഹായിക്കുന്നതാകാത്ത കാലത്തോളം അല്ലെങ്കിൽ ഹറാമിനോട് ബന്ധിക്കാത്ത കാലത്തോളം

مِنَ الْكَسْبِ.....ثَمَنُهُ
സമൂഹത്തിന്റെ വിശ്വാസത്തിനോ അഭിമാനത്തിനോ സ്വഭാവത്തിനോ കോട്ടമുണ്ടാക്കുന്ന എല്ലാ സമ്പാദ്യവും ഹറാമായ സമ്പാദ്യത്തിൽ പെട്ടതാണ് ഉദാ: വേശ്യാവൃത്തി കൊണ്ടുള്ള സമ്പാദ്യം, ഹാസ്യ അഭിനയം , അതിര് വിട്ട നൃത്തം എന്നിവ കൊണ്ടുള്ള സമ്പാദ്യം, സിനിമ, മ്യൂസിക്, മോശമായ പാട്ട് എന്നിവയിലൂടെയുള്ള സമ്പാദ്യം, നായ, പന്നി, കള്ള്, ലഹരി വസ്തുക്കൾ, വിഗ്രഹങ്ങൾ, കുരിശ് എന്നിവ വിറ്റ് കൊണ്ടുള്ള സമ്പാദ്യം നബി (സ്വ) പറഞ്ഞു: അല്ലാഹു ഒരു വസ്തു ഹറാമാക്കിയാൽ അതിന്റെ വിലയും ഹറാമാണ്

مِنَ الْكَسْبِ............. والتصرية
അല്ലാഹു ഹറാമാക്കിയ സമ്പാദ്യത്തിൽ പെട്ടതാണ് ചൂഷണമോ ചതി യോ വഞ്ചനയോ ഉള്ള എല്ലാ ഇടപാടു കളും ഉദാ: പലിശ, ചൂതാട്ടം, കബളിപ്പിക്കുന്ന കച്ചവടം, കൊള്ള, കവർച്ച, കയ്യേറ്റം , ഭാവി പ്രവചനം, ജോതിഷ്യം, അളവ് കുറക്കുക, ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തി വെക്കൽ, കൈക്കൂലി, വില കൂട്ടി പറഞ്ഞ് വഞ്ചിക്കൽ, മൃഗത്തെ കറക്കാതെ അകിട് വീർപ്പിക്കൽ

رُكُودُ............. للأقرباء والازواج
സമ്പത്ത് ഒരു വ്യക്തിയുടെ യോ സംഘത്തിന്റെയോ അടുത്ത് കുന്ന് കൂടൽ ഭൂരിപക്ഷത്തിന്റെയും ജീവിതരീതിക്ക് പ്രയാസമുണ്ടാക്കും ജനങ്ങൾക്കിടയിലുള്ള സംഘട്ടനത്തിന് കാരണമായിത്തീരുകയും ചെയ്യും അങ്ങിനെ ഭൂമിയിൽ വ്യാപകമായ കലഹവും പ്രശ്നവും ഉണ്ടാകും ഇക്കാരണത്താൽ വ്യത്യസ്ഥങ്ങളായ ആവശ്യങ്ങളുള്ളവർക്കിടയിൽ സമ്പത്ത് വിതരണം ചെയ്യാൻ വേണ്ടി നിർബന്ധമായ ദാനധർമ്മങ്ങളെയും സുന്നത്തായ ദാനധർമ്മങ്ങളെ അല്ലാഹു നിയമമാക്കി. ഒന്നാമത്തതിൽ പെട്ടതാണ് സകാത്ത്, അനന്തരവകാശം, നേർച്ചകൾ, പ്രായശ്ചിത്തങ്ങൾ, നഷ്ടപരിഹാരങ്ങൾ, ഫിദ് യകൾ (ആരാധനയിലെ ന്യൂനത പരിഹരിക്കാനുള്ള പ്രായശ്ചിത്തം) ഭാര്യമാർക്കും അടുത്ത ബന്ധുക്കൾക്കുമുള്ള ചിലവുകൾ

وَمِنَ الْاُولَی........التَّبَرُّعَاتِ
ഒന്നാമത്തതിൽ പെട്ടത് തന്നെയാണ് : നാട്ടിലെ ദരിദ്രരുടെ ഭക്ഷണം വസ്ത്രം, പാർപ്പിടം മാറ്റു അടിസ്ഥാന ആവശ്യങ്ങൾ മേൽ പറയപ്പെട്ട ദാനധർമ്മങ്ങൾ കൊണ്ട് പൂർത്തിയായില്ലെങ്കിൽ ഓരോ നാട്ടിലെയും ധനികരുട മേലിലാണ് അവ നൽകാനുള്ള ബാധ്യത . അലി (റ) പറഞ്ഞു. അല്ലാഹു ധനികരുടെ മേൽ അവരുടെ സമ്പത്തിൽ നിന്നും അവരുടെ നാട്ടിലെ പാവങ്ങൾക്ക് ആവശ്യമായ വിഹിതം നൽകൽ നിർബന്ധമാക്കി അവർ പട്ടിയിണി ലാകുകയോ നഗ്നരാകുകയോ പ്രയാസപ്പെടുകയോ ചെയ്താൽ അത് ധനികർ തടഞ്ഞ് വെച്ചത് കൊണ്ടാണ് അതിനാൽ ഖിയാമത്ത് നാളിൽ അവരെ വിചാരണ നടത്തലും അതിന്റെ പേരിൽ അവരെ ശിക്ഷിക്കലും അല്ലാഹുവിന് അവകാശപ്പെട്ടതാണ് അല്ലാഹു പറഞ്ഞു: എന്തിന്റെ പേരിലാണ് നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത്? അവർ പറയും: ഞങ്ങൾ നിസ്കരിക്കുന്ന വരായിരുന്നില്ല പാവങ്ങൾക്ക് ഭക്ഷണം നൽകുന്നവരായിരുന്നില്ല സുന്നത്തായ ധർമ്മങ്ങളിൽ പെട്ടതാണ്: വഫ്ഖ് , വസിയ്യത്ത്, സമ്മാനം, സ്വദഖ, പാരിതോഷികം മറ്റു സൗജന്യമായി നൽകുന്ന ധർമ്മങ്ങൾ

اِنَّ الْمُنْفِقَ...........لَاتُظْلَمُون
തീർച്ചയായും അല്ലാഹുവന്റെ മാർഗ്ഗത്തിൽ ചില വഴിക്കുന്നവൻ അവന് വേണ്ടി തന്നെയാണ് ചില വഴിക്കുന്നത് കാരണം പാരത്രികജീവിതത്തിൽ അല്ലാഹുവിന്റെ സന്നിധിയിൽ അതിന്റെ പ്രതിഫലം അവന് പൂർണ്ണമായി ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞത് പോലെ : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ എന്ത് സമ്പത്ത് ചിലവഴിച്ചാലും അതിന്റെ പ്രതി ഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടും നിങ്ങളോട് അനീതി കാണിക്കപ്പെടുകയില്ല

اِنَّ الْاِنْسَانَ........يَدَيْهِ
മനുഷ്യനെ സൃഷ്ടിക്കപ്പെടുന്നത് വായ കൊണ്ടു വയറ് കൊണ്ടും മാത്രമല്ല മറിച്ച് അദ്ധ്വാനിക്കാൻ കഴിയുന്ന കരങ്ങളോട് കൂടിയും നടക്കാൻ കഴിയുന്ന കാലുകളോട് കൂടിയും ചിന്താശേഷിയോട് കൂടിയും ആണ് സൃഷ്ടിക്കപ്പെടുന്നത്. അത് കൊണ്ട് പാവങ്ങൾ ധനികരെയും ബന്ധുക്കളെയും ആശ്രയിക്കുന്ന തൊഴിലെടുക്കാത്ത സംഘമാകാൻ പാടില്ല ഇവിടെ ഇസ്ലാം തൊഴിലിന് കഴിവുള്ള എല്ലാവരെയും തൊഴിലെടുക്കാനും ധനം സമ്പാദിക്കാനും പ്രേരിപ്പിക്കുന്നു. നബി (സ്വ) പറഞ്ഞു സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്ന ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമായ ഒന്നും ഒരാളും ദക്ഷിച്ചിട്ടില്ല . അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് (അ) സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്നാണ് ഭക്ഷിച്ചിരുന്നത്

: يَنْبَغِي...........الشَّيَاطِين
പിശുക്കും ദൂർത്തും ഇല്ലാതെ ചില വഴിക്കുന്നതിൽ മിതത്വം പാലിക്കൽ ഓരോ സത്യ വിശ്വാസിക്കും അനിവാര്യമാണ് അല്ലാഹു പറഞ്ഞു: അവർ ചില വഴിക്കുമ്പോൾ അമിതമാക്കുകയോ പിശുക്ക് കാണിക്കുകയോ ഇല്ല. അത് രണ്ടിന്റെയും ഇടയിൽ മിതത്വം പാലിക്കുന്നതാണ്. നിങ്ങൾ തിന്നുക കുടിക്കുക അമിതമാക്കരുത് അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അടുത്ത ബന്ധുക്കൾക്കും അഗതികൾക്കും യാത്രക്കാർക്കും അവരുടെ അവകാശത്തെ നിങ്ങൾ നൽകുക നിങ്ങൾ ദുർവ്യയം ചെയ്യരുത് കാരണംദുർവ്യയം ചെയ്യുന്നവർ പിശാചിന്റെ കൂട്ടുകാരാണ്

اِنَّ الْاَرْضَ.........اَمْثَالَكُمْ
ഭൂമിയുംഭൂമിയിലുള്ള വസ്തുക്കളും മനുഷ്യരുടെ ഉപകാരങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്നാൽ ഭൂമിയിൽ ദശലക്ഷക്കണക്കിന് കരജീവികളും കടൽ ജീവികളും അന്തരീക്ഷ ജീവികളുമുണ്ട് അവകൾക്കെല്ലാം അവകാശങ്ങൾ ഉണ്ട് അവയെ പരിഗണിക്കൽ മനുഷ്യന്റെ മേൽ നിർബന്ധമാണ് അതിനാൽ അവൻ അവയെ ബുദ്ധിമുട്ടിക്കരുത് അല്ലാഹു അനുമതി നൽകിയതിന്നും അനുമതി നൽകിയത് കൊണ്ടു മല്ലാതെ അവയെ ഉപയോഗിക്കരുത് അല്ലാഹു പറഞ്ഞു. ഭൂ മിയിലുള്ള ഏതൊരു ജീവിയും ഇരുചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാണ്

اَلنَّاسُ متفاوتون.......... فضلا مِنْ رَبِّكُمْ
മനുഷ്യൻ സമ്പത്തിലും അധികാരത്തിലും ഏറ്റ വ്യത്യാസമുള്ളവരാണ് കാരണം അല്ലാ ഹുവാണ് ഭക്ഷണത്തിന്റെ തോതിൽ തീരുമാനിക്കുന്നത് അപ്പോൾ അവൻ ഉദ്ദേശിക്കുന്നവൻ വിശാലമായി നൽകും അവൻ ഉദ്ദേ ശിക്കുന്നവർക്ക് നിയന്ത്രിച്ച് നൽകും ഭൂമിയെ അക്രമവും പ്രശ്നവും നയിക്കാതിരിക്കാൻ വേണ്ടിയാണത് അല്ലാഹു പറഞ്ഞു. അല്ലാഹു തന്റെ അടിമകൾക്ക് റിസ് ഖ് വിശാലമാക്കി കൊടുക്കുകയാണെങ്കിൽ അവർ ഭൂമിയിൽ അതിക്രമം കാണിക്കും എന്നാൽ അവൻ ഉദ്ധേശിക്കുന്ന അളവനുസരിച്ച് ഇറക്കി കൊടുക്കുന്നു... അല്ലാഹു അവന്റെ അടിമകളെ സൂക്ഷമായി അറിയുന്നവനും കണ്ടറിയുന്നവനുമാണ്. പക്ഷെ ധനം സമ്പാദിക്കുന്നതിനും കൂടുതൽ സമ്പാദിക്കുന്നതിനുമുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ മുഴുവൻ മനുഷ്യർക്കും അല്ലാഹു അനുമതി നൽകിയിട്ടുണ്ട്. അല്ലാഹു പറഞ്ഞത് പോലെ: നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹത്തെ തേടൽ നിങ്ങളുടെ മേൽ കുറ്റമില്ല

Post a Comment