ചുംബനം കൊണ്ട് നോമ്പ് മുറിയില്ല. ചുംബനം കാരണം സ്കലനമുണ്ടായാൽ നോമ്പ് മുറിയുമെന്നതിൽ സംശയവുമില്ല. പരസ്പരം ചേരലോടുകൂടി സ്കലനമുണ്ടായാൽ നോമ്പ് മുറിയുമല്ലോ? വികാരം ഇണ്ടാകാൻ കാരണമാകുന്നുവെങ്കിൽ ചുംബിക്കൽ കറാഹത്താണ്. നവവി ഇമാം പറയുന്നു. ഫർള് നോമ്പാണെങ്കിൽ കറാഹത്തുത്തഹ്രീം (ഹറാ മിനോട് അടുത്ത) ആകുന്നു. ഏതായിരുന്നാലും നോമ്പുകാരനെ അപേക്ഷിച്ച് ഒഴിവാക്കലാണ് ഉത്തമം. കാരണം നോമ്പുകാരൻ ആശിക്കപ്പെടുന്ന കാര്യങ്ങൾ വർജ്ജിക്കൽ സുന്നത്താണല്ലോ . (തുഹ്ഫ 3.411 )
Post a Comment