ചോദ്യം:ഒരാൾ കൊടുക്കേണ്ട അരിയുടെ തൂക്കം പലരും പലതാണല്ലോ പറയുന്നത്. 2.300kg/.2.400kg/.2.500kg/.2.600kg/.2.800kg./2.900kg/.കൃത്യമായ ഒരു തൂക്കമില്ലേ?
മറുപടി: അളവ് കൃത്യമായി പറയാൻ സാധിക്കും. 3.200 ലിറ്റർ. എന്നാൽ തൂക്കം കൃത്യമായി പറയണമെങ്കിൽ അരി ഏതാണെന്നു പറയണം. കാരണം അരികൾ ഖനത്തിൽ വ്യത്യാസമുണ്ട്. ഖനം കൂടിയ അരിക്ക് തൂക്കം കൂടുതൽ വേണ്ടി വരും. അതുകൊണ്ട് നിരുപാധികം 2.400/2.500 ഇപ്രകാരം തൂക്കം പറയുന്നത് ശരിയല്ല. ഓരോ അരിയുടെയും കൃത്യമായ തൂക്കം താഴെ
ചോദ്യം:അരിയുടെ തൂക്കം കൃത്യമായി വിശദീകരിക്കാമോ?
മറുപടി: ഒരാളുടെ ഫിത്ർ സകാത്തിന്റെ കണക്ക് ഒരു സ്വാഅ' അരിയാണല്ലോ. ഒരു സ്വാഅ' നാല് മുദ്ദാണ്. ഒരു മുദ്ദ് 800ml ആണ്.800×4=3.200 ലിറ്റർ ആണ് ഒരു സ്വാഅ'.അപ്പോൾ അരി തൂക്കിയാണ് വാങ്ങുന്നതെങ്കിൽ അരിയുടെ ഖനത്തിന്റെ മാറ്റത്തിനനുസരിച്ചു തൂക്കത്തിൽ മാറ്റം വരും. ഓരോ അരിയുടെ തൂക്കം (kg/mg അടിസ്ഥാനമാക്കി ) താഴെ ചേർക്കുന്നു.
അരി KG Mg
നൂർജഹാൻ 2 665
അൻജലി 2 600
റൈയിൻബോ 2 460
ഡിയർ 2 600
786 2 630
സപ്തഗിരി 2 740
ഷൻഗ് മാർക്ക് 2 690
വൈറ്റ് & വൈറ്റ് 2 650
പൊന്നി 2 570
വെള്ള കുറുവ 2 650
ജയ 2 680
IRT 2 480
ചന്ദ്ര ഗോൾഡ് 2 670
ബാലാജി കുറുവ 2 830
ജോക്കർ 2 570
കൈമ 2 570
പുഴുക്കലരി 2 900
സ്വാഇന്റെ അളവ് പാത്രത്തിൽ അളന്നു കണക്കാക്കി തൂക്കി കണക്കാക്കിയ അളവാണ് മുകളിൽ ചേർത്തിരിക്കുന്നത്.
- വീട്ടിൽ ഒരു മുദ്ദ് പാത്രം വാങ്ങി വെക്കുന്നത് വളരെ ഫലപ്രദമാണ്.
അറിയിപ്പ്: _അരി ഏതാണെങ്കിലും 3kg കൊടുത്താൽ തൂക്കത്തിന്റെ വിഷയത്തിലുള്ള വസ്‌വാസ് നീങ്ങിക്കിട്ടും_ (കടപ്പാട്)
Post a Comment