✍🏼നശിപ്പിക്കുകയും അനന്തരമെടുക്കുകയും പുനർജന്മം നൽകുകയും ചെയ്യുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും നല്ലവരും പരിശുദ്ധരുമായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
ജനങ്ങളേ..,
അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
വൻവിജയത്തിലേക്കുള്ള മൽസരത്തിന്റെ മൈതാനത്തിൽ നിങ്ങൾ തിരക്കിക്കയറുക. പ്രഭാപൂരിതമായ റമളാൻ മാസത്തിൽ സുഹൃത്തുക്കളോട് കൂടെയുള്ള സഹവാസത്തെ നിങ്ങൾ മുതലെടുക്കുക. ചുരുങ്ങിയ വയസ്സിൽ ഭക്ഷണം -സൽകർമ്മം- ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുക. മഹ്ശറ ദിനത്തിലേക്ക് തിരിച്ചു പോവാൻ നിങ്ങൾ ഒരുങ്ങുക.
അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., വിശുദ്ധ റമളാനിൽ വ്യാപകമായ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. അതിലൂടെ അല്ലാഹുﷻവിൽ നിന്നും ഉന്നതമായ ലക്ഷ്യം നിങ്ങൾക്ക് നിർബന്ധമായിരിക്കുന്നു. അറിയുക, അല്ലാഹു ﷻ വർഷത്തിന്റെ വിളക്കാക്കിയതും മുത്തുമാലയുടെ ലോക്കറ്റാക്കിയതുമായ ഒരു മാസമാണ് റമളാൻ. നമസ്ക്കാരത്തിന്റെയും നോമ്പിന്റെയും പ്രകാശത്താൽ പ്രകാശിക്കുന്നതും പവിത്രമായതുമായ ഇസ്ലാമിന്റെ ഒരു അടിത്തറയുമാണത്.
അതിൽ -റമളാനിൽ- അല്ലാഹു ﷻ അവന്റെ കിതാബ് -ഖുർആൻ- ഇറക്കി. തൗബ ചെയ്യുന്നവർക്ക് അതിന്റെ വാതിലുകൾ തുറന്നു വെച്ചു. അതിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്ക് അതിന്റെ കൂലി നിർബന്ധമാക്കി. അതിലെ പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അതിലെ സൽകർമ്മം ഉയർത്തപ്പെടുന്നതാണ്. അതിലെ നൻമ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതിലെ അക്രമം തടയപ്പെടുന്നതാണ്. അതിനാൽ ഗുണം നൽകപ്പെട്ട വിജയി അതിന്റെ സമയങ്ങൾ മുതലെടുത്തവനാണ്. ചതിക്കപ്പെട്ട പരാജിതൻ അതിനെ -റമളാനിനെ- അവഗണിച്ചു നഷ്ടപ്പെടുത്തിയവനാണ്.
അതിനാൽ "ഓ, പ്രവർത്തിക്കുന്നവനെ..." ഇത് നിനക്ക് ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിക്കുവാനും സുഖം അനുഭവിക്കുവാനുമുള്ള സമയമാണ്. "ഓ, അശ്രദ്ധ കാണിക്കുന്നവനെ" ഇത് നിനക്ക് ഉണരാനും ദോഷത്തിൽ നിന്നും ഒഴിവാകാനുമുള്ള മാസമാണ്. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രിയുള്ള മാസം. ആ രാത്രിയിൽ അല്ലാഹുﷻവിനോട് ചോദിക്കുന്നവന് ലഭിക്കാതിരിക്കില്ല. സംരക്ഷണം ആവശ്യപ്പെടുന്നവന് സംരക്ഷണം ലഭിക്കാതിരിക്കില്ല.
അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവനെ അവൻ സ്വീകരിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യും. അവനോട് നന്മ തേടുന്നവന് അത് ഔദാര്യമായി നൽകുന്നതാണ്. പൊറുക്കലിനെ തേടുന്നവന്ന് അവൻ പൊറുത്ത് കൊടുക്കുന്നതാണ്. അവനിലേക്ക് അഭയം തേടുന്നവന്ന് അഭയം നൽകുകയും അവന്റെ അവസ്ഥ നന്നാക്കിക്കൊടുക്കുകയും ചെയ്യും.
ഉൽസാഹം കാണിക്കുന്നവരെ.. യുദ്ധമുതൽ -സൽക്കർമ്മങ്ങൾ- വാരിക്കൂട്ടുക, വീഴ്ച വരുത്തുന്നവരെ.. തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ഉറപ്പിക്കുന്നതിലേക്ക് വേഗത കൂട്ടുക. രാത്രികൾ പകലുകളേക്കാൾ പ്രകാശമുള്ള ഒരു മാസത്തിൽ -ഇവയെല്ലാം ചെയ്യുക- അതിന്റെ പകലുകൾ കുറ്റങ്ങളാകുന്ന അഴുക്കുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടവയാണ്.
റമളാനിൽ ലഹള കൂട്ടുന്ന ജിന്നുകൾ കീഴടക്കപ്പെട്ടവരാണ്. അല്ലാഹുﷻവിൽ നിന്നും അനുഗ്രഹം ചോദിക്കുന്നവന് അത് നൽകപ്പെടുന്നതാണ്. തൗബയുടെ കയറുകൾ സ്വീകരിക്കലിനോട് ബന്ധിക്കപ്പെട്ടവയാണ്. തൗബ സ്വീകരിക്കപ്പെടുന്നതാണ്. അതിലെ സമയങ്ങൾ പാപമോചനവുമായി ഇണക്കപ്പെട്ടവയാണ്.
നിങ്ങളുടെ മാസത്തിന്റെ സമയങ്ങൾ നിങ്ങൾ വേരോടെ പറിച്ചെടുക്കുകയും -അനാവശ്യ പ്രവർത്തനങ്ങൾ- അതിനെ ചിലവഴിക്കുകയും -ശേഷം- നിങ്ങൾ അതിനെ തേടുകയും നിങ്ങളതിനോട് ചേരാതിരിക്കുകയും ചെയ്യുന്നതിന്റെ മുമ്പ് -ഈ മാസത്തെ- നിങ്ങൾ മുതലെടുക്കുക.
നിങ്ങളുടെ അവധികളുടെ സഞ്ചാര വേഗത നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളുടെ ചതിയെ നിങ്ങൾ വിട്ടു പിരിയും. നിങ്ങളുടെ മടക്കസ്ഥലത്തിന്റെ യാഥാർത്ഥ്യം നിങ്ങൾക്ക് വെളിവാക്കപ്പെട്ടിരുന്നുവെങ്കിൽ നിങ്ങളുടെ മുഴുവൻ പരിശ്രമങ്ങളും അതിനു വേണ്ടിയായിരിക്കും.
അല്ലാഹുﷻവിന്റെ അടിമകളെ, നീട്ടിവെച്ചു കൊണ്ട് നിങ്ങളുടെ ഈ മാസത്തിന്റെ സമയങ്ങളെ നഷ്ടപ്പെടുത്തുന്നതിലും, നിങ്ങളുടെ -സൽ- പ്രവർത്തനങ്ങളിൽ കുറവ് വരുത്തുന്നതിലും, തൂക്കം കുറക്കുന്നതിലും നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക.
നന്മ കുറഞ്ഞ് പോയാൽ പരലോകത്ത് ഭക്ഷണം -സൽകർമ്മങ്ങൾ- ഇല്ലാത്തവരായി നിങ്ങൾ എത്തിച്ചേരും. വിളവെടുപ്പ് കാണുമ്പോൾ വരുമാനം കുറഞ്ഞതിനാൽ കൃഷി കുറഞ്ഞതിൽ നിങ്ങൾ ഖേദിക്കും. അക്രമികൾക്ക് ഒഴിവുകഴിവു പറയൽ ഉപകരിക്കാത്ത ദിവസം ഒഴിവ് കഴിവുകൾ പറയുന്നതിലേക്ക് നിങ്ങൾ മടങ്ങിച്ചെല്ലും. അക്രമികൾക്കാണ് അന്ന് ശാപം. ഏറ്റവും മോശമായ ഭവനം -നരകം.
ഫർളുകളും സുന്നത്തുകളും നിർവഹിക്കാൻ നമുക്ക് അല്ലാഹു ﷻ ഭാഗ്യം നൽകട്ടെ..,
*ദിവസങ്ങൾക്കും, സമയങ്ങൾക്കും -സത്തയിൽ- മാറ്റം വരുത്താൻ കഴിയാത്തവന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ*
*(ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി കാട്ടുന്നതും സത്യവും അസത്യവും വേര്തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്ആന് അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്. അതു കൊണ്ട് നിങ്ങളില് ആര് ആ മാസത്തില് സന്നിഹിതരാണോ അവര് ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല് പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ﷻ ഉദ്ദേശിക്കുന്നത്. നിങ്ങള്ക്ക് ഞെരുക്കം ഉണ്ടാക്കാന് അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള് ആ എണ്ണം പൂര്ത്തിയാക്കുവാനും, നിങ്ങള്ക്ക് നേര്വഴി കാണിച്ചുതന്നതിന്റെ പേരില് അല്ലാഹുﷻവിന്റെ മഹത്വം നിങ്ങള് പ്രകീര്ത്തിക്കുവാനും നിങ്ങള് നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്.)*
*(അൽബഖറ:185)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല് അവന് നിങ്ങളുടെ കര്മങ്ങള് നന്നാക്കുകയും ദോഷങ്ങള് പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര് മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment