ദുൽഖഅദ രണ്ടാമത്തെ വെള്ളിയാഴ്ച്ച


       ✍🏼സൃഷ്ടികളുടെ സംരക്ഷകനും -തെറ്റു ചെയ്തവരെ- പിടികൂടുന്നവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,

   സുഖജീവിതത്തിന്റെ സ്ഥിരത നൽകുന്ന വിധമുള്ള ഗുണം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ വർഷിക്കട്ടെ. 

   _*ജനങ്ങളെ...,*_

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   താടികളിലേയും തലകളിലേയും ഇരുണ്ട രാത്രിയിൽ -കറുപ്പിൽ- നരയാകുന്ന പകൽ പ്രകാശിക്കുന്നത് കൂർമ്മ ബുദ്ധിയുള്ളവന്റെ അടുക്കൽ ശക്തിയുടെ തകർച്ചയേയും ആത്മാക്കളെ തടയലിനേയും യാഥാർത്ഥ്യമാക്കിയിരിക്കുന്നു. 

   നര ഒരു പ്രഭാതമാണ്. അതിനു ശേഷം രാത്രി -കറുക്കൽ- പ്രതിക്ഷിക്കാവതല്ല. അത് ഒരു നശിപ്പിക്കലുമാണ്. അതിൽ നിന്നും അഭയ കേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. ആതിഥേയന്റെ -സൽക്കരിക്കുന്നവന്റെ- വെറുപ്പോടെ ക്ഷണിക്കാതെ വരുന്ന ഒരു വിരുന്നുകാരനാണ് നര. അത് ജീവിതത്തെ വേർപ്പെടുത്തുന്ന വാളും ജീവന്റെ അസ്തമനത്തിന്നു വേണ്ടി പരന്നു കിടക്കുന്ന ഒരു പ്രകാശവുമാണ്. ദ്രവിച്ച എല്ലുകൾ കിടക്കുന്ന സ്ഥലം -ഖബർ- വരെ വ്യക്തികളോട് കൂടെ അത് പ്രദർശിപ്പിക്കപ്പെടുന്നതാണ്.


   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ പാപങ്ങളുടെ തീ കൊണ്ട് നിങ്ങളുടെ നരയുടെ പ്രകാശത്തെ -നര ബാധിച്ചു ജീവിക്കുന്ന കാലത്തെ- നിങ്ങൾ കരിച്ചു കളയരുത്. അനന്തര ഫലങ്ങളിലെ വിപത്തുകളെ നിങ്ങളുടെ ഹൃദയങ്ങളുടെ കണ്ണുകൾ കൊണ്ട് നിങ്ങൾ നോക്കുക. എങ്കിൽ നിങ്ങളിൽ മറഞ്ഞു കിടക്കുന്ന കുറവുകൾ നിങ്ങൾക്ക് വ്യക്തമാകും. നരയിൽ നിന്നും നിങ്ങൾ വെറുക്കുന്നത് നിങ്ങൾക്ക് ഇറങ്ങിയ പോലെ മരണവും നിങ്ങളിൽ ഇറങ്ങും. നിങ്ങൾ ബോധമുള്ളവർ ആകുന്നില്ലേ ? 

   അറിയുക നര ജീവിതത്തിന്റെ അതിർത്തി പ്രദേശമാണ് . അതിനെ അടച്ചു കളയാൻ അത് മനുഷ്യനെ അനുവദിക്കില്ല. രൂപത്തിന്റെ തകർച്ചയുമാണ്. അതിന്റെ കേട് തീർക്കാൻ കാലത്തിനു കഴിയില്ല.


   വൃദ്ധന്മാരുടെ സമൂഹമെ, കൃഷി വെള്ളനിറമായാൽ പിന്നെ കൊടുക്കലല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ? മദ്ധ്യ വയസ്കരുടെ കൂട്ടമെ പഴങ്ങളിൽ നിന്നും മദ്ധ്യപ്രായമെത്തിയതിന്ന് മുറിച്ചെടുക്കൽ അടുത്തിരിക്കുന്നു. യുവസമൂഹമേ എത്രയെത്ര കൃഷികളെയാണ് വെട്ടുകിളിയും ചെള്ളും മൂപ്പെത്തുന്നതിന്നു മുമ്പ് നശിപ്പിക്കുന്നത്.

   മേൽപറയപ്പെട്ടവ, നാശം നിർബന്ധമാണെന്നതിന് വിപത്തുകൾ നൽകുന്ന വ്യാഖ്യാനമാണ്. ശരീരങ്ങളിൽ അവയുടെ അടയാളങ്ങൾ എടുപ്പിൽ പൊളിയലിന്റെ അടയാളങ്ങൾ പോലെയാണ്. 

   ദുനിയാവിൽ ഒരാളുടെ ആരോഗ്യം തന്നെ രോഗമായവന്റെ ശേഷിപ്പ് എത്രമാത്രമാണ്? ജീവിതത്തിൽ നിന്നും അവന്ന് ലഭിക്കുന്ന യുദ്ധമുതൽ അവന്റെ ഇല്ലായ്മയാണ്. ദുനിയാവിലെ അവന്റെ താമസം തന്നെ യാത്രയാണ്. ദുനിയാവിന്റെ ഇളകി മറിയലാൽ അവന്റെ ദിവസങ്ങൾ തന്നെ ഗുണപാഠങ്ങളാണ്. ദുനിയാവിന്റെ നിർമിക്കൽ -പരലോകത്ത്- അവനെ പാപ്പരാക്കിക്കളയും. അത് അവനിലേക്ക് അടുപ്പിക്കുന്നത് എത്ര അകന്നതാണ്. അത് അവനിൽ നിന്നും അകറ്റി നിർത്തുന്നത് എത്ര അടുത്തതാണ് . പ്രതീക്ഷ മുറിയുന്നതിന്നും തന്ത്രങ്ങൾ തടയപ്പെടുന്നതിനും അവധി എത്തുന്നതിനും പ്രവർത്തനത്തിന്റെ തുടർച്ച നിലനിർത്തിയവന്ന് മംഗളം!


   അൽഭുതമേ.. ഭക്ഷണം -സൽകർമ്മം- ശേഖരിക്കാൻ കൽപിക്കപ്പെട്ടവന്റെ യാത്ര അടുത്തിരിക്കുന്നു. അവന്റെ മുമ്പിൽ പോയവർ -മരിച്ചവർ- അവനെ പ്രതീക്ഷിച്ചു നിൽക്കുന്നു. -പക്ഷേ- അവൻ അവനെ ഭയപ്പെടുത്തുന്ന യാത്രക്ക് വേണ്ട ഒരുക്കത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവനാണ്. മരണം അവനെ പിന്തിക്കില്ലെന്ന യാഥാർത്ഥ്യം അറിയുന്നവനായിരിക്കെ, അവനെ തടഞ്ഞു നിർത്തുന്ന മരണത്തിൽ നിന്ന് ഒഴിവില്ലെന്ന് അറിയുന്നവനായിരിക്കെ, അവനെ മറച്ചു കളയുന്ന ഖബറിൽ നിന്നും, അവൻ വെറുക്കുന്ന സ്ഥലത്തിൽ നിന്നും, അവന് പുനർജന്മം നൽകുന്ന അട്ടഹാസത്തിൽ -ഇസ്റാഫീലിന്റെ ഊത്തിൽ- നിന്നും അവൻ എത്തിപ്പെടുന്ന സ്ഥലത്തിൽ -മഹ്ശറയിൽ- നിന്നും അവന്ന് മാപ്പ് നൽകാത്ത ഒരുവന്റെ -അല്ലാഹുﷻവിന്റെ- മുന്നിടലിൽ നിന്നും രക്ഷപ്പെടാൻ സാദ്ധ്യമല്ലെന്ന് ശരിക്കും അറിയുന്നവനായിരിക്കെ അവൻ സൽക്കർമ്മങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.

   ശക്തിയില്ലാതാകുന്നതിനും, കാലം തീരുന്നതിനും, ഒരുക്കം തകരുന്നതിന്നും -മരണത്തിന്റെ- പ്രയാസം തിരക്കിക്കയറുന്നതിനും, വിയർപ്പ് ഒലിക്കുന്നതിനും മുമ്പ്, അവയവങ്ങൾ ഉപയോഗ ശൂന്യമാകുന്നതിനും, വിധിയുടെ മൈതാനം ഇടുങ്ങുന്നതിന്നും, വിധിയുടെ നിർബന്ധിതാവസ്ഥ വന്നതിനാൽ മനസ്സിലെ ഇരുളിന്റെയും ക്ഷീണത്തിന്റെയും, പരിഭ്രമം വരുന്നതിനും മുമ്പ് പരലോകത്തെ മുഖ്യമായി കാണുകയും, അതിന്നു വേണ്ട സൽക്കർമ്മം ചെയ്തുവെക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., അവൻ അല്ലാഹുﷻവിന്ന് അനുസരിച്ചിട്ടുണ്ട്. അവന്റെ ഇച്ഛയോട് സമരം ചെയ്തിട്ടുണ്ട്.


   മേൽ പറയപ്പെട്ട അവസ്ഥ സംജാതമായാൽ മനുഷ്യ വിഭാഗങ്ങൾ അവരുടെ അതിക്രമത്താൽ നിന്നെ ആക്രമിച്ചിരിക്കുന്നു. നിന്റെ മരണത്താൽ അവരിലുണ്ടാവുന്ന പ്രയാസങ്ങൾ നിന്നെ പ്രയാസപ്പെടുത്തിയിരിക്കുന്നു. സന്ധികൾ അവയുടെ സ്വഭാവത്തിൽ നിന്നും മാറിയിരിക്കുന്നു. നിന്റെ സമയത്തിന്റെ പ്രയാസത്താൽ ഹൃദയങ്ങൾ മൃദുലമായിരിക്കുന്നു. നിന്റെ വേർപാട് അടുത്തതിനാൽ -സ്ത്രീകളുടെ- മാറിടങ്ങൾ കീറപ്പെട്ടിരിക്കുന്നു. കൂടാരത്തിൽ താമസിപ്പിക്കപ്പെട്ട അനുസരണക്കേട് കാണിക്കുന്ന സ്ത്രീ പോലും യാത്ര പോകുന്നവളായി രംഗത്തിറങ്ങിയിരിക്കുന്നു. കാരണം, നീയാകുന്ന സൂര്യൻ മണ്ണിന്റെ ഇരുളുകളിൽ അസ്തമിക്കാറായിട്ടുണ്ട്.

   അതിനാൽ ശ്രോദ്ധാക്കളെ.., നിങ്ങൾ ഉണരുക. കാരണം ഈ അവസ്ഥയിൽ നിങ്ങളും എത്തിപ്പെടുന്നതാണ്. നെടുവീർപ്പിന്റെ തീ കൊണ്ട് ഉറച്ചു കിടക്കുന്ന കണ്ണുനീരുകളെ നിങ്ങൾ ഉരുക്കുക. ധാരാളം കരയുക പെട്ടെന്ന് വരുന്ന യാത്രക്ക് വേണ്ടി ഭക്ഷണം ശേഖരിക്കലിനെ നിങ്ങൾ നന്നാക്കുക. അല്ലാഹുﷻവിൽ നിന്നും മടക്കം ലഭിക്കാതെ ഒരു ദിവസം വരുന്നതിനു മുമ്പ് നിങ്ങളുടെ രക്ഷിതാവിന് നിങ്ങൾ ഉത്തരം നൽകുക. ആ ദിവസം നിങ്ങൾക്ക് ഒരു അഭയ കേന്ദ്രമില്ല. ഒരു നിഷേധവും നിങ്ങൾക്ക് ഫലവത്താകയില്ല. 

 ഗുണപാഠങ്ങൾ മര്യാദ പഠിപ്പിച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ...

*ഏതൊരുവനെ സ്മരിച്ചാൽ ഹൃദയങ്ങൾ സമാധാനമടയുമോ അവന്റെ വചനം:* 

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوا أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ ﴿٦٧﴾*

*(മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.)*

  *(ഗാഫിർ:67)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.


Post a Comment