ആവശ്യങ്ങളെ ഉദ്ദേശിക്കുന്നതിൽ നിന്നും ഉയർന്നു നിൽക്കുന്ന മഹത്വത്തിന്റെ ഉടമയായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,
മുഹമ്മദ് നബിﷺയിലും, ശ്രേഷ്ടതയുടെയും മാന്യതയുടെയും ഉടമസ്ഥരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
_ജനങ്ങളെ...,
അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
സത്യത്തിന്റെ മാർഗ്ഗങ്ങളിൽ ശഅബാൻ മാസത്തിൽ നിങ്ങൾ പടർന്നിരിക്കുക. -നന്മകളെ അധികരിപ്പിക്കുക- തെമ്മാടിത്തരത്തിൽ നിന്നും അനുസരണക്കേടിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക. കാരണം അതിന്റെ കുറ്റം ദോഷം ചെയ്യുന്നവരോട് ചേർക്കപ്പെടുന്നതാണ്. രുചികളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങൾ ഓർക്കുക, നിങ്ങളുടെ വയസ്സുകളിൽ നിന്നും കഴിഞ്ഞു പോയതിനേയും, നഷ്ടപ്പെട്ടതിനെയും നിങ്ങൾ ഓർക്കുക.
തീർച്ചയായും അവധി നിങ്ങളുടെ കാലയളവ് തീരുന്നതിലേക്ക് നിങ്ങളെ നീക്കിയിരിക്കുന്നു. സഹവാസം ഏകാന്തതയിലേക്ക് നിങ്ങളെ ഏൽപിച്ചിരിക്കുന്നു. നിങ്ങൾ ആശ്വാസത്തിനു പകരം ക്ഷീണത്തെ സ്വീകരിക്കേണ്ടവരാണ്. രക്ഷക്ക് പകരം പ്രയാസത്തെയും.
അല്ലയോ മരണങ്ങളുടെ നാട്ടക്കുറികളെ.., മരണത്തിന്റെ പണയവസ്തുക്കളെ, കുറ്റങ്ങളിലും ദോഷങ്ങളിലും മുഴുകിയവരെ, ഉറപ്പുള്ള ഒന്നിലാണോ നിങ്ങൾ സംശയിക്കുന്നത്? അതല്ല അല്ലാഹുﷻവിനോട് നിങ്ങൾ ധൈര്യം പ്രകടിപ്പിക്കുകയാണോ? അതല്ല ദുനിയാവിനോട് നിങ്ങൾ മൽസരിക്കുകയാണോ? നീങ്ങി പോവേണ്ട വീട്ടിലാണോ നിങ്ങൾ -ഈ വിധം- ഒത്തുകൂടിയിരിക്കുന്നത്.
ദുനിയാവിനെ ശൂന്യമാക്കാൻ നിങ്ങൾ കൽപ്പിക്കപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ നിർമിച്ചു. അതിനെ ഭംഗി കൂട്ടുന്നതിൽ നിന്നും നിങ്ങൾ തടയപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ അലങ്കരിച്ചു. പരലോകത്തെ തേടാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ നഷ്ടപ്പെടുത്തി. അതിന്റെ വിപത്തുകളെ വിട്ട് അശ്രദ്ധ നിങ്ങളെ ക്ഷണിച്ചു . അപ്പോൾ ധൃതിപ്പെട്ടു നിങ്ങൾ അതിന് ഉത്തരം നൽകി. അതോടെ അതിന്റെ രുചികളിൽ നിങ്ങൾ വ്യാപൃതരായി. അതിന്റെ താൽപര്യങ്ങളിൽ നിങ്ങൾ മുഴുകി.
അധികരിച്ചതിന്ന് -സ്വർഗ്ഗത്തിന്- പകരം നിങ്ങൾ കുറഞ്ഞത് -ഭൗതിക സുഖം- നിങ്ങൾ ഇഷ്ടപ്പെട്ടു. ഉന്നതമായതിനെ -പരലോക വിജയത്തെ- നിന്ദ്യമായതിന്ന് -ഭൗതികവിജയത്തിന്- പകരം നിങ്ങൾ വിറ്റുകളഞ്ഞു. പരലോക വിജയത്തിനു വേണ്ടി പരിശ്രമിക്കുന്നതിൽ നിന്നും, ഉൽസാഹം കാണിക്കുന്നതിൽ നിന്നും നിങ്ങൾ അകന്നു. നന്മകൾ ചെയ്യാതിരിക്കുന്നതിന് കാരണങ്ങൾ കണ്ടെത്തിയും, പിന്നെ ചെയ്യാം എന്ന തീരുമാനത്തിലും നിങ്ങൾ നിലനിന്നു.
മഹത്തായ ഈ മാസത്തിൽ പൊറുക്കലിനെ തേടലും സൂക്ഷ്മത പുലർത്തലും എവിടെ? ഈ പവിത്രമായ സമയത്തിലെ ഭക്തിയും ഭയവും എവിടെ? ബറകത്ത് വ്യാപകമായ ഈ ദിവസത്തിൽ ചിന്തിക്കലും പാഠമുൾക്കൊള്ളലും എവിടെ?
മുതുകുകളിൽ നിന്നും ഗർഭാശയങ്ങളിലേക്ക് നീങ്ങിയവരല്ലേ നിങ്ങൾ? മണിക്കൂറുകൾ ദിവസങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചു. ഈമാനിന്റെ കൈപിടികളെ ദോഷങ്ങൾ കൊണ്ട് നിങ്ങൾ മുറിച്ചു കളഞ്ഞു. അക്രമത്തിലും അനീതിയിലും അതിരു കവിഞ്ഞ് സത്യത്തെ നിങ്ങൾ മറച്ചു കളഞ്ഞു. നന്മയോ ഗുണമോ ആയ പ്രവർത്തി കൂടാതെ സ്വർഗ്ഗത്തിന്റെ വഴി നിങ്ങൾ ആശിച്ചു.
നന്മ തേടുന്നതിൽ നിന്നും അഹങ്കാരം നിങ്ങളെ തടഞ്ഞുവോ? അല്ലാഹുﷻവിൽ നിന്നും എവിടേക്കാണ് നിങ്ങൾ ഓടിപ്പോവുക; യാത്ര നിങ്ങൾക്ക് പ്രയാസമായാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? കുറഞ്ഞ ഭക്ഷണം -സൽക്കർമ്മം- നിങ്ങളിൽ തീർന്നു പോയാൽ?
നിങ്ങളുടെ മുമ്പിൽ ഒരു ദീർഘയാത്രയുണ്ട്. നിങ്ങൾ കൃഷി ചെയ്യുന്നതിനെയാണ് നിങ്ങൾ കൊടുക്കുക. നിങ്ങൾ നട്ടു പിടിപ്പിച്ചതിനെയാണ് നിങ്ങൾ പറിച്ചെടുക്കുക. നിങ്ങൾ പ്രവർത്തിക്കുന്നതിന്ന് നിങ്ങൾ പ്രതിഫലം നൽകപ്പെടും.
അതല്ല, -മരണശേഷമുള്ള കാര്യങ്ങളുടെ- മറകൾ കീറപ്പെട്ടാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? ഖബറുകളുടെ സൂക്ഷിപ്പു സ്വത്തുകളെ -മറവ് ചെയ്യപ്പെട്ടവരെ- അവ പുറത്തെടുത്ത് കഴിഞ്ഞാൽ? ശേഷം വിചാരണക്ക് വേണ്ടി വിളിക്കപ്പെട്ടു കഴിഞ്ഞാൽ? ഗ്രന്ഥത്തിലുള്ളവയേക്കുറിച്ച് നിങ്ങളുടെ അവയവങ്ങൾ സംസാരിച്ചാൽ? -നിങ്ങളുടെ സ്ഥിതി എന്തായിരിക്കും-?
അവിടെ വിജയികൾ ഉന്നതമായ പ്രതിഫലം കൊണ്ട് വിജയിക്കുന്നതാണ്. ശക്തമായ ശിക്ഷ കൊണ്ട് നശിക്കുന്നവർ നശിക്കുന്നതാണ്. നാശങ്ങളുടെയും പിഴവുകളുടെയും പാലങ്ങളിലൂടെ നിങ്ങൾ സഞ്ചരിച്ചു. അപ്പോൾ നിങ്ങളുടെ നിറങ്ങൾ വ്യത്യാസപ്പെട്ടു. സർവ്വ ശക്തൻ നിങ്ങൾക്കിടയിൽ വിധി കൽപിച്ചു.
-സാഹചര്യത്തിന്റെ ഭീകരതയാൽ- ഉമ്മമാർ കുട്ടികളെ തൊട്ട് ജോലിയായി. ആത്മാക്കൾ ശരീരങ്ങളിലേക്ക് മടക്കപ്പെട്ടു. വിചാരണക്ക് വേണ്ടി നിശ്ചിത സമയത്ത് സൃഷ്ടികൾ ഒരുമിച്ചു കൂട്ടപ്പെട്ടു. നരകം അതിലെ ഭീകരതകളാൽ നെടുവീർപ്പിട്ടു. ആത്മാക്കൾ മുഴുവനും അവയുടെ കർമ്മങ്ങൾക്ക് പകരം പണയമാക്കപ്പെട്ടു.
നിങ്ങൾ അല്ലാഹുﷻവിന്റെ മുമ്പിൽ നിർത്തപ്പെടുന്നവരാണ്. വിയർപ്പിനാൽ കടിഞ്ഞാണിടപ്പെടുന്നതാണ്. വിയർപ്പിൽ മുങ്ങി നിൽക്കുന്നത് കാരണം സഞ്ചരിക്കൽ അസാദ്ധ്യമാകും. ഈ മഹത്തായ ദിവസത്തിനു വേണ്ടി നിങ്ങൾ തയ്യാറാവുക. വേദനയേറിയ ശിക്ഷയെ നിങ്ങൾ ഭയപ്പെടുക. ശാശ്വത സുഖത്തിനു വേണ്ടി നിങ്ങൾ പ്രവർത്തിക്കുക.
നൽകപ്പെട്ടതിന്ന് നന്ദി ചെയ്യുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..
*ലോകരക്ഷിതാവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ*
*أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ*
*(നാമുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്.*)
*(യൂനുസ്: 7-8)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment