❓എനിക്ക് നോമ്പിന്‍റെ തലേദിവസം അശുദ്ധി മുറിഞ്ഞു. ഞാന്‍ കുളിച്ചു ശുദ്ധിയായി. പിന്നീട് നോമ്പ് ആറ് ആയപ്പോള്‍ ഒരു കറ പോലെ കാണുന്നു. ഇത് രണ്ട്മൂന്ന് വട്ടം ആവര്‍ത്തിച്ചു. എന്‍റെ നോമ്പ് സ്വഹീഹാകുമോ..?
🅰️ ഹൈളിന്‍റെ കൂടിയ ദൈര്‍ഘ്യം 15 ദിവസമാണ്. അതിനിടക്ക് രക്തം മുറിയുകയും വീണ്ടും വരികയും ചെയ്താല്‍ അതെല്ലാം ഹൈള് തന്നെ എന്നാണ് ശാഫി മദ്ഹബിലെ പ്രബലാഭിപ്രായം. അപ്പോള്‍ മുറിഞ്ഞ കാലയളവില്‍ അനുഷ്ടിച്ച നിസ്കാരവും നോമ്പും സ്വഹീഹ് അല്ല. ആ നോമ്പുകള്‍ ഖളാഅ് വീട്ടണം.
ഹൈള് കാലയളവില്‍ രക്തം മുറിയുന്ന ഇടവേളകള്‍ ശുദ്ധിയായി കണക്കാക്കാമെന്ന് പരിഗണനീയമായ അഭിപ്രായം നമ്മുടെ മദ്ഹബിലുള്ളതായി മഹല്ലി പോലെയുള്ള കിതാബുകള്‍ വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അനുഷ്ടിച്ച നോമ്പുകള്‍ ഈ അഭിപ്രായപ്രകാരം സ്വീകാര്യവുമാണ്...
എങ്കിലും പ്രബലാഭിപ്രായം പരിഗണിച്ച് ഖളാഅ് വീട്ടുന്നതാണ് ഉത്തമം.
Post a Comment