തന്റെ അടിമകളിൽ നിന്നും -ഇഷ്ടമുള്ളവരെ- തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുത്തവർക്ക് അവരുടെ ഉദ്ദേശ്യപൂർത്തീകരണത്തിന് ഭാഗ്യം നൽകുന്ന അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബത്തിലും ധാരാളം പ്രതിഫലം ലഭിക്കത്തക്ക ഗുണം അല്ലാഹു ﷻ ചെയ്യട്ടെ...
_ജനങ്ങളെ..,_
അല്ലാഹുﷻവിനെ സൂക്ഷിച്ചു ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുﷻവിനെ സൂക്ഷിക്കുക. കാരണം അവനോട് ഭയഭക്തി പ്രകടിപ്പിക്കൽ അവന്റെ തൃപ്തിയുമായി ചേർക്കപ്പെട്ട ഒരു കയറാണ്. അവന്റെ തൃപ്തി സൽകർമ്മം ശേഖരിച്ചു തരുന്ന ലക്ഷ്യമാണ്. സൽക്കർമ്മം -ചെയ്യൽ- സാദ്ധ്യമായതാണ് -പക്ഷേ- അതിനെ പിന്തിച്ചു വെക്കുന്നത് -ദുനിയാവിനോടുള്ള- ആഗ്രഹമാണ്. ആഗ്രഹം ഒരു വാഹനമാണ്. അതിന്റെ മൈതാനം സാവധാനതയാണ്. സാവധാനത ഒരു രുചിയാണ്. അവധി അതിനെ പൊളിച്ചു കളയും. അത് പെട്ടെന്ന് സംഭവിക്കുന്നതാണ്. അതിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾക്ക് സാദ്ധ്യമല്ല.
അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., റമളാൻ മാസത്തിൽ പ്രവർത്തനങ്ങളുടെ കടിഞ്ഞാണുകളെ നിങ്ങൾ അഴിച്ചിടുക. ധാരാളം സൽക്കർമ്മങ്ങൾ ചെയ്യുക. സാവധാനതയുടെ മൈതാനങ്ങളിൽ അവധികളുടെ ശേഷിപ്പിനെ നിങ്ങൾ ചിലവഴിക്കുക. പരലോകത്തിന്റെ വഴികളിൽ ഭാരം കൂടിയ ചുമടുകൾ വഹിക്കുന്നവന്റെ നിരീക്ഷണം നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി നിങ്ങൾ നിരീക്ഷിക്കുക, മാന്യന്മാരുടെ സൂക്ഷിപ്പ് സ്വത്തുക്കൾ പോലെ നിങ്ങളുടെ സൂക്ഷിപ്പ് സ്വത്തുകൾ -സൽകർമ്മങ്ങൾ- നിങ്ങൾ സൂക്ഷിച്ചു വെക്കുക.
ഭയത്തിന്റെ ചാട്ടവാറുകൾ കൊണ്ട് അവരുടെ ആത്മാക്കളെ അവർ അടിച്ചു. പട്ടിണിയുടെ വാളുകൾ കൊണ്ട് കൊതികളെ അവർ മുറിച്ചു കളഞ്ഞു. അന്ത്യദിനത്തെ ഓർത്ത് ദേഹേച്ഛകളെ അവർ ഒതുക്കിക്കളഞ്ഞു. തെളിഞ്ഞ ജലത്തിൽ നിന്നും മധുരമുള്ള ധാരാളം കോപകൾ അവൻ കുടിച്ചു. ഉന്നതമായ മനക്കരുത്തുകൾ ചീത്ത സ്വഭാവങ്ങളിൽ നിന്നും അവരെ പരിശുദ്ധരാക്കി. ഉടമ്പടി പൂർത്തീകരിക്കാൻ ഖുർആൻ അവരെ ഉണർത്തി മനക്കരുത്തുകളാകുന്ന വാഹനങ്ങളിൽ ഇരുളടഞ്ഞ മറകളിലൂടെ വേഗത്തിൽ യാത്രയാക്കപ്പെട്ടവരാണ് അവർ.
അങ്ങിനെ അറിവുകളുടെ തോട്ടങ്ങളിൽ അവരേയും കൊണ്ട് ആ വാഹനങ്ങൾ മുട്ടുകുത്തി. അവർ ആ തോട്ടങ്ങളിലെ മരങ്ങളുടെ തണലുകൾ കൊണ്ട് തണൽ കൊള്ളുന്നവരാണ്. അവയിലെ പൂവുകളെ തഴകിയെത്തുന്ന മന്ദമാരുതനെ കൊണ്ട് ജോലിയായവരാണ്.
അവരുടെ രക്ഷിതാവിനോടുള്ള ഭയത്താൽ അവരുടെ ഹൃദയങ്ങളിൽ നിന്നും ഒരു ശബ്ദം നീ കേൾക്കുന്നു. അവനിലേക്കുള്ള അമിതമായ ആശ അവരിൽ നെടുവീർപ്പിനേയും തേങ്ങിക്കരച്ചിലിനേയും അവരിൽ വെളിവാക്കുന്നു. അല്ലാഹുﷻവിനെക്കുറിച്ചുള്ള ഓർമ്മയെ ദുനിയാവിൽ നിന്നും -പരലോകത്തേക്ക്- ഉള്ള ഒരു വിഹിതമായി അവർ സ്വീകരിച്ചിരിക്കുന്നു. അവരുടെ രോഗത്തിന് അല്ലാഹുﷻവിനെ യല്ലാതെ ഒരു ഡോക്ടറെ അവർ കണ്ടെത്തിയില്ല. ഉൾകാഴ്ചകളാൽ അനന്തരഫലങ്ങളെ അവർ നോക്കിക്കണ്ടു. പ്രകാശിക്കുന്ന ചിന്തകളെ കൊണ്ട് ഇരുളുകളെ അവർ കീറിക്കളഞ്ഞു. മാർദ്ദവമുള്ള വിരിപ്പുകളെ തൊട്ട് അവരുടെ ഭാഗങ്ങളെ അവർ അകറ്റി. കണ്ണുനീർ ധാരാളമായി ഒഴുക്കി അവരുടെ ദോഷങ്ങളെ അവർ കഴുകിക്കളഞ്ഞു. ശക്തമായ ക്ഷമയുടെ കയറുകൾ കൊണ്ട് ഹൃദയങ്ങളെ അവർ ബന്ധിച്ചു. മഹത്തായ വിലപിടിച്ച ശരീരങ്ങൾക്ക് പകരം അല്ലാഹുﷻവിനെ അവർ തെരഞ്ഞെടുത്തു രഹസ്യ പരസ്യങ്ങൾ അറിയുന്നവനോടുള്ള പെരുമാറ്റത്തെ അവർ നന്നാക്കി. കൺകുളിർമകളെ അല്ലാഹു ﷻ അവർക്ക് പകരം നൽകി. മഹത്തായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ആഗ്രഹങ്ങളെ അവർക്ക് നൽകി. ആദരവിന്റെ കിരീടങ്ങൾ കൊണ്ട് അവരെ അല്ലാഹു ﷻ കിരീടമണിയിച്ചു. ശാശ്വതഭവനത്തിൽ സ്വർഗ്ഗീയ സ്ത്രീകളെ അവർക്ക് ഇണയാക്കിക്കൊടുത്തു. അല്ലാഹുﷻവിന്റെ സാമീപ്യത്താൽ അവർ അതിൽ ഉല്ലസിക്കുന്നു. പരീക്ഷണത്തിന്റെ രഹസ്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ അവർക്ക് വെളിവാക്കപ്പെട്ടിരിക്കുന്നു.
ഗുണവാൻമാരുടെയും രക്തസാക്ഷികളുടെയും വീടുകളിൽ അവർ പ്രവേശിച്ചു. സ്വർഗ്ഗം അവരെ വിളിക്കുന്നു. നല്ലവരായ വിശ്വാസികൾ വിജയിച്ചിരിക്കുന്നു. എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നു. അവർ പറയുന്നു. നിങ്ങൾ ദുനിയാവിൽ നിന്നും -തെറ്റു ചെയ്യാതെ- ക്ഷമിച്ചതിനാൽ അല്ലാഹുﷻവിന്റെ രക്ഷ നിങ്ങളിൽ ഉണ്ടാവട്ടെ. ഈവിധമുള്ള ഒരു വീടിന്റെ അനന്തരഫലം എത്ര നല്ലത്.
അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ, ഭവനം പൊളിക്കപ്പെടുന്നതിന്നു മുമ്പ്, തെളിവിൽ കലർപ്പ് വരികയും ജീവിതത്തിൽ പ്രതീക്ഷ അറ്റു പോവുകയും വീടുകൾ മൺതട്ടുകൾക്ക് അടിയിലാവുകയും ചെയ്യുന്നതിന്നു മുമ്പ്. കഷ്ടം, ആപത്ത് ആകുന്നതിന്റെയും, മഴ ഒഴുക്ക് -ഖബറിലേക്കുള്ള യാത്ര- ആകുന്നതിന്റേയും പ്രഭാതം -ഖബറിലായതിനാൽ- രാത്രിയാവുന്നതിന്റെയും മുമ്പ്, ഭൂമിയിലും ആകാശത്തിലും ഉള്ളവരിലൂടെ മരണം അതിന്റെ വാൽ വലിച്ചിഴക്കുകയും വയസ്സൻ നഷ്ടപ്പെട്ട യുവത്വമേ.. മദ്ധ്യവയസ്കൻ നാണക്കേടേ.. ചെറുപ്പക്കാരൻ ഖേദമേ! ചെറിയ കുട്ടി ഉമ്മാ! ദോഷി തന്ത്രത്തിനേറ്റ വൈകല്യമേ.. എന്നിപ്രകാരം ആത്മഗതം ചെയ്യുന്നതിന്നു മുമ്പ് ഈ മാസത്തിൽ പവിത്രമായ വഴിയിൽ നിങ്ങൾ പ്രവേശിക്കുക.
അതെ, അല്ലാഹുﷻവാണ് സത്യം, മേൽപറയപ്പെട്ട എല്ലാവരേയും, അന്ത്യദിനത്തിൽ നിന്നും അവരെ ഭയപ്പെടുത്തുന്നതും വെപ്രാളപ്പെടുത്തുന്നതുമായ കാര്യം ജോലിയാക്കിയിരിക്കുന്നു. അവരുടെ വായകൾ സീലടിക്കപ്പെട്ടതിനാൽ അവർ സംസാരിക്കുന്നില്ല. നിൽക്കുകയാണ്. ഭീകരതകളിൽ നിന്നും അവർ കണ്ടു. അതിനാൽ സൽകർമ്മങ്ങളിൽ വന്ന കുറവ് കാരണം അവർ തലതാഴ്ത്തി സൃഷ്ടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്നവർ ആഗ്രഹിച്ചിരിക്കുന്നു.
അല്ലാഹു ﷻ അവന്ന് ആരാധന നിർവഹിക്കുവാൻ വേണ്ടി തിരഞ്ഞെടുത്തവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ.
*മെച്ചപ്പെട്ട നിലയിൽ വസ്തുക്കളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ*
*(തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തുറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.)*
*വിശുദ്ധ ഖുർആൻ (39:73)*
*(അൽ സുമർ 73)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment