ചോദ്യം ഒന്ന്:
..................
റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ?
ഉത്തരം
,,,,,,,,,,,,,,,,,,,,,,,
ഇല്ല ,എല്ലാ രാത്രിയും നിയ്യത്തു ചെയ്യൽ നിർബന്ധമാണ്.( ഇതാണു നമ്മുടെ, ശാഫിഈ മദ്ഹബിലെ നിയമം.) നിയ്യത്ത് കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്. മഗ് രിബ് മുതൽ സുബ്ഹ് വരെയാണ് നിയ്യത്തിൻ്റെ സമയം .(തുഹ്ഫ: ശർവാനി: 3/386)
എന്നാൽ , ഈ റമളാൻ മാസം മുഴുവനും ഫർളായ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,എന്നു മൊത്തത്തിൽ റമളാനിൻ്റെ ആദ്യരാത്രി നിയ്യത്തു ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തുണ്ട്. (ഫത്ഹുൽ മുഈൻ: പേജ്: 133)
ചോദ്യം രണ്ട്:
റമളാൻ ആദ്യ രാത്രിയിലെ ആ സുന്നത്തായ നിയ്യത്തു കൊണ്ടുള്ള പ്രയോജനമെന്ത്?
ഉത്തരം
,,,,,,,,,,,,,,,,,,,,,,
ഏതെങ്കിലും ദിവസം രാത്രി നിയ്യത്തു മറന്നാൽ ഇമാം മാലിക് (റ)വിൻ്റെ വീക്ഷണത്തിൽ നോമ്പ് ലഭിക്കുമെന്നതാണ് പ്രയോജനം.(മാലികീ മദ്ഹബിൽ ആദ്യരാത്രി മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഒരു മാസത്തിനു മുഴുവനായുള്ള നിയ്യത്ത്) (ഫത്ഹുൽ മുഈൻ) റമളാൻ നോമ്പ് നഷ്ടപ്പെടില്ലല്ലോ.
ചോദ്യം മൂന്ന്:
................
മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കുന്നമെങ്കിൽ മാലിക് (റ)വിനെ തഖ്ലീദ് ചെയ്യണ്ടെയോ?
ഉത്തരം
,,,,,,,,,,,,,,,,,,,,,,,,
അതേ, അന്നത്തെ നോമ്പ് മാലികി വീക്ഷണത്തിലാണ് എന്ന അറിവ് മതി. അതാണു തഖ്ലീദ്. അല്ലാതെ തഖ്ലീദ് ഉണ്ടാകാൻ പുതിയ നിയ്യത്തൊന്നും വേണ്ട.(തർശീഹ്: 136 നോക്കുക)
ചോദ്യം: നാല്
..................
മാലികി മദ്ഹബിലെ പ്രസ്തുത നിയമം കൊണ്ടുള്ള അറിവ് റമളാനിൻ്റെ പ്രഥമ രാത്രി നിയ്യത്തു ചെയ്യുമ്പോൾ തന്നെ വേണ്ടേ?
ഉത്തരം
,,,,,,,,,,,,,,,,,,,,,,,,,,,,,
അതേ , അതാണു പ്രബല വീക്ഷണം. എന്നാൽ , അങ്ങനെ വേണമെന്നില്ല. കർമത്തിനു ശേഷം തഖ്ലീദ് ഉണ്ടായാലും മതി എന്നു വിവരിച്ച ഫുഖഹാക്കളുണ്ട്. അതു നമുക്ക് വലിയ അനുഗ്രഹമാണ്.(തർശീഹ് പേജ്: 136 നോക്കുക)
പ്രത്യേക ശ്രദ്ധയ്ക്ക്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ ഉണ്ടാകാൻ പാടില്ല. അവ മാലികി വീക്ഷണത്തിൽ നോമ്പ് ബാത്വിലാകുന്നതും നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാകാത്തതുമാണ്.
1) മദ് യ് (വികാരത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പുറപ്പെടുന്ന മദജലം) പുറപ്പെടൽ. (ഫത്ഹുൽ മുഈൻ പേജ്: 135)
2) കണ്ണിൽ സുറുമ ഇടൽ (ഖൽയൂബി :2/72)
3) മറന്നു ഭക്ഷണം കഴിക്കൽ (അത്താജ് വൽ ഇഖ്ലീൽ: 3/350 )
റമളാനിൻ്റെ പ്രഥമ രാവിൽ ഒരു മാസത്തെ നിയ്യത്ത് ഒരുമിച്ചു ചെയ്യുക . പിന്നെ എന്നും രാത്രി നിയ്യത്ത് ചെയ്യുക.
ചോദ്യം: അഞ്ച്
...... .....
റമളാനിൻ്റെ ആദ്യരാത്രി ഒരു മാസത്തിനു മുഴുവനായി മൊത്തത്തിൽ നിയ്യത്ത് വെക്കാൻ മറന്ന ഒരാൾ ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ അവനു നോമ്പ് ലഭിക്കാൻ മാർഗമുണ്ടോ?
ഉത്തരം
,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഉണ്ട് ,അവൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തു അന്നു പകലിൻ്റെ ആദ്യത്തിൽ (ഉച്ചയ്ക്കു മുമ്പ്) നിയ്യത്ത് ചെയ്താൽ മതി. എന്നാൽ അവനു നോമ്പ് ലഭിക്കും. (ഫത്ഹുൽ മുഈൻ: പേജ്: 133) നോമ്പ് മുറിയുന്ന കാര്യത്തിൽ നമ്മുടെ മദ്ഹബ് പോലെ തന്നെയാണ് ഹനഫീ മദ്ഹബും (ഫിഖ്ഹുൽ ഹനഫീ)
Post a Comment