ദുൽഹിജ്ജ നാലാമത്തെ വെള്ളിയാഴ്ച്ച

 സൃഷ്ടിയുടെ പ്രകൃതിയെ ക്രമപ്പെടുത്തുന്നതിൽ തന്റെ ഹിക്മത്ത് -യുക്തി- പ്രകടിപ്പിച്ച അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.


   മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ദിവസങ്ങൾ തുടരുന്ന വിധം തുടർന്ന് വരുന്ന ഗുണം അല്ലാഹുﷻ വർഷിക്കട്ടെ..,

   _*ജനങ്ങളെ..,*_ 

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മത പുലർത്തി ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   കണ്ണുകളുടെ മഴകൾക്ക് -കരച്ചിലുകൾക്ക്- എന്ത് പറ്റി? അവ പെയ്യാതെ -കരയാതെ- പോകുന്നു. ഹൃദയ രോഗങ്ങൾക്ക് എന്ത് പറ്റി? അവ നശിപ്പിക്കുന്നവയാകുന്നു. ആത്മാക്കൾക്ക് എന്ത് പറ്റി? നാശത്തിന്റെ ഉൽഭവസ്ഥാനങ്ങളിലേക്ക് അവ ഓടിക്കുന്നു. ഇച്ഛകൾക്ക് എന്തു പറ്റി? ബറക്കത്തിന്റെ സങ്കേതങ്ങളെ തൊട്ട് അവ തിരിഞ്ഞു കളയുന്നു.

   മാപ്പ് ലഭിക്കുന്ന വല്ല കാരണവുമാണോ തടയുന്നത്? അതല്ല തെളിയുന്ന ചിന്ത വലയം വെക്കുന്ന ലക്ഷ്യവുമാണോ? അത്യദ്ധ്വാനത്തിന്റെ സ്ഥലത്തെ തെളിച്ചു കൊണ്ട് പോകുന്ന ഒന്ന് കൊണ്ടുള്ള കളിയാണോ? അതല്ല ദുനിയാവ് തുടർന്നു കൊണ്ടിരിക്കുന്നതിലുള്ള സന്തോഷമാണോ? അത് അൽപം കഴിഞ്ഞാൽ അകലുന്നതാണ്. 

   വിളി കേൾപ്പിച്ചിട്ടുണ്ട്, ചെവികളിൽ അടപ്പുകൾ ഇല്ലായിരുന്നങ്കിൽ! മരുന്ന് ഫലപ്രദമായിട്ടുണ്ട്, ആത്മാക്കളിലേക്ക് ലക്ഷ്യങ്ങളാൽ മരണം അത് ഉദ്ദേശിച്ച പോലെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ! രാത്രിയും പകലും ബുദ്ധിമാന്മാരിൽ അറിവുകളെ വിശ്വസിച്ചേൽപിച്ചിട്ടുണ്ട്. കണക്ക് സത്യത്തിന്റെയും അസത്യത്തിന്റെയും ആളുകളിൽ അനുഗ്രഹങ്ങളേയും ശിക്ഷകളെയും വ്യാപകമാക്കിയിട്ടുണ്ട്. അതിന്നു മുമ്പുള്ള സർവ്വ വിപത്തുകളെയും മൂടി കളഞ്ഞിട്ടുണ്ട്. മരണം കൊണ്ട് അല്ലാഹു ﷻ മനുഷ്യരിൽ അവന്റെ നീതി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ദുനിയാവിനെ സേവിക്കുന്നവൻ ഉറപ്പിക്കുക. അതിനെ തേടുന്നവൻ ഒഴിവ് കഴിവ് പറയുക? അതിനെ പിൻപറ്റുന്നവൻ എന്തിന്റെ മേലാണ് നിലകൊള്ളുന്നത്? അതിനോട് വിവാഹാഭ്യാർത്ഥന നടത്തുന്നവൻ അവലംബിക്കുക. 

   അതിന്റെ അനന്തര ഫലങ്ങൾ അവനെ പെട്ടെന്ന് ആക്രമിക്കുവാൻ അതിന്റെ തേറ്റകൾ വെളിപ്പെട്ടിട്ടുണ്ട്. പരിഹാസത്തിന്റെ പ്രഭാതത്തിൽ അതിന്റെ ഇരുളുകൾ അവനിൽ വെളിവായിട്ടുണ്ട്. വഞ്ചനയെ സത്യമാക്കിയതിനെ കുറിച്ച് അതിന്റെ കളവുകൾ അവനോട് വിശദീകരണം തേടിയിട്ടുണ്ട്. രൂപപ്പെടുത്തുന്നവന്റെ ചിത്രങ്ങളുടെ രൂപങ്ങൾ കൊണ്ട് അവയുടെ അൽഭുതങ്ങൾ അവന്റെ മേൽ അപരിചിതമായ രൂപം കൈക്കൊണ്ടിട്ടുണ്ട്.

   ദുനിയാവിനാൽ വഞ്ചിക്കപ്പെട്ടവൻ ആസന്നമാകുന്ന മരണതയും, അവനെ അറസ്റ്റ് ചെയ്യുന്ന മരണത്തെയും, അവനെ മറച്ചു കളയുന്ന ഖബറിനെയും അവൻ വെറുക്കുന്ന സ്ഥലത്തേയും , അവനെ ഉയിർത്തെഴുന്നേൽപിക്കുന്ന അട്ടഹസത്തെയും -ഇസ്രാ ഫീൽ (അ) ന്റെ ഊത്തിനെയും- അവന്റെ അരികിൽ വരുന്ന അനിവാര്യതയേയും, അവനെ ഒരുമിച്ചു കൂട്ടുന്ന വിളിക്കാരനെയും, അവനെ കുറ്റത്തിൽ നിന്നും ഒഴിവാക്കാത്തവനിലേക്കുള്ള -അല്ലാഹുﷻവിലേക്കുള്ള- മുന്നിടലിനെയും ഉറപ്പിച്ചു കൊള്ളട്ടെ.

   സത്യത്തിന്ന് കേൾവിയേയും ഹൃദയത്തേയും കീഴടക്കിക്കൊടുത്തവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., കുറ്റങ്ങളിൽ നിന്നും കഴിഞ്ഞു പോയതിന്റെ മേൽ അദ്ദേഹം കണ്ണുനീർ ഒഴുക്കിയിട്ടുണ്ട്. പരിധി വിടുന്ന തന്റെ ഇച്ഛകളെ മരണ സ്മരണയിലൂടെ അദ്ദേഹം ഒരു കീഴ്പെടുത്തൽ കീഴ്പെടുത്തിയിട്ടുണ്ട്. തന്റെ പരലോകത്തിന് വേണ്ടി ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയിട്ടില്ല. ഉപദേശം വാളിനേക്കാൾ ശക്തമായി തന്റെ അവയവങ്ങളിൽ പതിഞ്ഞിട്ടുണ്ട്. യാത്രയാക്കുന്നവർ അദ്ദേഹത്തിന്റെ ശരീരത്തെ -മയ്യിത്ത് കട്ടിലിൽ വെച്ച്- നാലുഭാഗങ്ങളായി വീതിച്ചെടുക്കുന്നതിന്റെയും ഒഴിഞ്ഞ ഭൂപ്രദേശത്ത് കീറൽ -ഖബർ- സൃഷ്ടിച്ച് അതിൽ വെച്ച് യാത്ര പറയുന്നതിന്റെയും, അന്ത്യദിനത്തിന്റെ കൊട്ടലുകൾ അവൻ കേൾക്കുന്നതിന്റെയും അന്ത്യദിനം അതിന്റെ ആളുകളാൽ മേലോട്ടും താഴോട്ടും ഇളകിമറിയുന്നതിന്റെയും, തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട കുറ്റങ്ങളുടെ അളവിനാൽ കുറ്റവാളി പ്രയാസപ്പെടുന്നതിന്റെയും, തനിക്ക് സ്ഥിരപ്പെട്ട ശിക്ഷയെ പ്രതിരോധിക്കുവാൻ അവന്ന് സാദ്ധ്യമാവാതാകുന്നതിന്റെയും, മുമ്പാണ് ലക്ഷ്യം മനസ്സിലാക്കി അവൻ പ്രവർത്തിച്ചത്.

   അല്ലാഹുﷻവിന്റെ അടിമകളെ.. ഉപകാരത്തെ ഉപദ്രവത്തിനു പകരമായി വിറ്റവരിൽ നിങ്ങൾ ആവരുത്. തങ്ങളുടെ നൈരാശ്യത്തിന് വേണ്ടത് കൃഷിയെ അവൻ കൊയ്തെടുത്തിട്ടുണ്ട്. 

   അവർ ഭൗതിക ജീവിതത്തിൽ പ്രവർത്തനം പിഴച്ചവരാണ്. പക്ഷേ പ്രവർത്തനത്തെ നന്നാക്കുന്നവരാണ് അവരെന്ന് അവർ ധരിക്കുന്നു. 

   നമ്മുടെ ഹൃദയങ്ങളിൽ നിന്നും ദുനിയാവിനോടുള്ള കൊതിയാകുന്ന മറയെ അല്ലാഹു ﷻ കീറിക്കളയട്ടെ.

   *ആദ്യം തന്നെ ഉള്ളവനും അവസാനം അവശേഷിക്കുന്നവനുമായ ഒരുവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌۭ مَّا قَدَّمَتْ لِغَدٍۢ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿١٨﴾وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ*

*(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹുﷻവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌. തന്‍മൂലം അല്ലാഹു ﷻ അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍.)*
  *(ഹശ്ർ 18;19)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment