ഖദീജ ബീവി (റ) യുടെആണ്ട് ദിനം

  ഇന്ന്  റമളാൻ പത്ത്.
ഖദീജ ബീവി (റ) യുടെആണ്ട് ദിനം*...

മുത്ത് നബി (ﷺ) യുടെ പ്രഥമ പത്‌നിയും അവിടത്തെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച മഹതിയുമാണ് ഖദീജ ബീവി (റ)...


മുത്ത് നബിയിൽ(ﷺ)  അവതരിച്ച ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു....


ലോകത്ത് സൗന്ദര്യത്തെ  രണ്ടു ഭാഗമായി സൃഷ്ടിച്ച അല്ലാഹു,

ഒരു ഭാഗം പൂർണമായും കനിഞ്ഞത് മുത്ത് നബി(സ)തങ്ങള്‍ക്കായിരുന്നു...


 ഇരുപത്തഞ്ച് വയസ്സുളള ചുറു ചുറുക്കുളള മുഹമ്മദ് നബി (സ)തങ്ങളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ലോകത്ത് ആദ്യമായി ഭാഗ്യം ലഭിച്ചത് ബീവി ഖദീജ(റ)ക്കായിരുന്നു...


കച്ചവടവും, സമ്പത്തും  ദീനിന് വേണ്ടി ചെലവഴിച്ച് സ്വന്തമായി ഒന്നും ബാക്കി വെക്കാന്‍ മറന്ന് പോയ മഹിളാ രത്നം...


സാമ്പത്തികമായും മാനസികമായും സമൂഹത്തില്‍നിന്നും സര്‍വ്വവിധ വ്യഥകളും നേരിട്ടിരുന്ന കാലത്ത് പ്രവാചകര്‍ക്കും ഇസ്‌ലാമിനും പിന്തുണയായി വര്‍ത്തിച്ചത് മഹതിയുടെ ഇച്ഛാശക്തിയും സമ്പൂര്‍ണ സമര്‍പ്പണ മനസ്ഥിതിയുമാണ്....


അതുകൊണ്ടുതന്നെ,

മുത്ത് നബിയുടെ (ﷺ) സാമൂഹിക-വൈയക്തിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഒരു അദ്ധ്യായമായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്തിമ ബിന്‍തു സായിദിന്റെയും മകളായി ജനിച്ച ഖദീജ ബീവി(റ)...


ഭാര്യയാണെങ്കില്‍കൂടി ഒരു ഉമ്മയുടെയോ രക്ഷിതാവിന്റെയോ അനുഭവമായിരുന്നു അവര്‍ മുത്ത് നബിക്ക്...


നാല്‍പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുന്നതുവരെയും പിന്നീട് പത്തു വർഷവും ഒരു സാന്ത്വനസ്പര്‍ശം പോലെ അവര്‍ മുത്ത് നബി (ﷺ) യോടൊത്ത് ജീവിച്ചു...


അസാധാരണമായ മനക്കരുത്തും തന്റേടവും ഇച്ഛാശക്തിയും കൈമുതലാക്കിയവരായിരുന്നു മഹതി...


അതുകൊണ്ടുതന്നെ, പ്രതിസന്ധികള്‍ നിറഞ്ഞ മുത്ത് നബി (ﷺ) യുടെ ജീവിതത്തെ  എങ്ങനെയെല്ലാം പിന്താങ്ങണമെന്നും മുന്നോട്ടുകൊണ്ടുപോവണമെന്നും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു....


അല്ലാഹു മഹതിക്ക് അതിനുള്ള കരുത്തും കഴിവും നല്‍കുകയും ചെയ്തു.


ഖദീജ ബീവിയോടൊപ്പമുള്ള കാലമാണ് മുത്ത് നബി  (ﷺ) യുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം...


 ഈ കാലഘട്ടത്തില്‍ മുത്ത് നബി (ﷺ) വേറെ വിവാഹം കഴിച്ചിരുന്നില്ല...


മറ്റൊരു ഭാര്യയെക്കുറിച്ച് നബി തങ്ങള്‍ ചിന്തിക്കുന്നതു തന്നെ മഹതിയുടെ വിയോഗാനന്തരം മാത്രമാണ്...


പിന്നീട്,

പല ഭാര്യമാര്‍ തന്റെ ജീവിതത്തിലേക്കു കടന്നുവന്നതിനു ശേഷവും അവിടുന്ന് മഹതിയെ അനുസ്മരിക്കാറുണ്ടായിരുന്നു.


 അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരെ സല്‍കരിക്കുകയും ചെയ്യുമായിരുന്നു.


എപ്പോഴും അവരുടെ മദ്ഹുകളാണ്  മുത്ത് നബി (ﷺ)പറഞ്ഞിരുന്നത്. 


ഒരിക്കല്‍,

 നബി (ﷺ) അവരെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞു:


'നിങ്ങളുടെ സംസാരം കേട്ടാല്‍ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാത്തപോലെ..

ഖദീജ കേവലം ഒരു വൃദ്ധയായിരുന്നില്ലേ. അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു അങ്ങേക്കു നല്‍കിയിരിക്കുന്നു..

പിന്നെയും എന്തിന്

അവരെ ഇങ്ങനെ ഓര്‍ത്തുകൊണ്ടിരിക്കണം...


മുത്ത് നബി (ﷺ) പറഞ്ഞു:  


ഇല്ല, എനിക്ക് ഖദീജയെക്കാള്‍ നല്ല ഭാര്യമാരെ ലഭിച്ചിട്ടില്ല. എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു...


എല്ലാവരും എന്നെ തള്ളിയപ്പോള്‍ അവര്‍ എന്നെ സ്വീകരിച്ചു...


 എല്ലാവരും എന്നെ കയ്യൊഴിഞ്ഞപ്പോള്‍ അവര്‍ എന്നെ സഹായിച്ചു...


 അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രധാനം ചെയ്തു.


അവരെ ഓർക്കുന്നതും അവരുടെ മദ്ഹ് പറയുന്നതും മുത്ത് നബി (ﷺ) യുടെ സ്വഭാവമായിരുന്നുവെങ്കിൽ അത് നമ്മുടെ ജീവിതത്തിലും ഉണ്ടാവേണ്ടതുണ്ട്....


മുത്ത് നബി (ﷺ)യുടെ ഇഷ്ടമാണല്ലോ അവിടുത്തെ സ്നേഹിക്കുന്ന നമ്മുടേയും ഇഷ്ടം..!


ബീവി ഖദീജയെന്ന ഉരുക്ക് വനിതയുടെ ഉറച്ച ഈമാന്‍  പോലെ നമ്മുടെ ഈമാന്‍ ഉറക്കണം...


 മഹതിയുടെ വഫാത്തിന്റെ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബിയോടായി അവർ പറഞ്ഞു...


'' നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ.. നല്ല മക്കളെയും തരട്ടെ..''


മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!


അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന ബാലനായ അലിയാർ തങ്ങൾ പറയുന്നു


'' ഖദീജ ബീവി വഫാത്തായതിന്  ശേഷം എല്ലാ രാത്രിയും നബി തങ്ങൾ ഖദീജ ബീവിയെ ഓർത്ത് എങ്ങിക്കരയുമായിരുന്നു.. ''


പിന്നീടു നബി തങ്ങളുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു..

അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ..


 ബാക്കിയെല്ലാവരും വിധവകളോ, 

വിവാഹ മോചിതരോ ആയിരുന്നു..


പക്ഷെ അവർക്കാർക്കും ഖദീജ ബീവിയുടെ സ്ഥാനം നബിതങ്ങളുടെ മനസ്സിൽ കിട്ടിയിരുന്നില്ല..


വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു... അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബി തങ്ങൾക്ക്..


ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ്...


മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ...


പക്ഷെ ഒരു ഭാര്യയെ കുറിച്ച് അല്ലെങ്കിൽ

ഭർത്താവിനെ കുറിച്ച് അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ,

അതാണ്‌ യഥാർത്ഥത്തിൽ അവർക്കു കിട്ടാവുന്ന ഏറ്റവും നല്ല സർട്ടിഫിക്കറ്റ്..


അതിനാൽ തന്നെ

 ഖദീജ ബീവി ഏറെ ഉന്നതയാണ്..


പുണ്യ നബിയുടെ സ്നേഹം പൂർണമായി കിട്ടിയ ഭാര്യയാണവര്..


പക്ഷെ ഈ ഉമ്മയുടെ

മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..


ആരുമില്ലാതിരുന്ന നമ്മുടെ പുന്നാര നബിക്ക് എല്ലാമായിരുന്ന 

ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്...


ഒരു യാസീൻ,

അല്ലെങ്കിൽ ഒരു ഫാത്തിഹ യെങ്കിലും

ഓതാം നമ്മുടെ പ്രിയപ്പെട്ട ഉമ്മാക്ക്...

അൽ ഫാത്തിഹ..

Post a Comment