ദുൽഖഅദ നാലാമത്തെ വെള്ളിയാഴ്ച്ച

ഭൂമിയേയും അതിലുള്ളവരേയും അനന്തരമെടുക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും, കിടപ്പിടം പ്രകാശിപ്പിച്ചു കൊടുക്കുമാറ് അവിടത്തെ കുടുംബത്തിലും, അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.., 


   *_ജനങ്ങളെ...,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മത പാലിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   നിശ്ചയം നാം ഒരു കാലത്തിലാണ് നിലകൊള്ളുന്നത്. അതിന്റെ തനിമ അതിരുചിയുള്ളതും സുഖജീവിതം ഇടുങ്ങിയതും ദുർബലപ്പെടുത്തൽ വേഗത കൂടിയതും, കടം തടയപ്പെട്ടതും, നിർബന്ധം പ്രയാസകരമായതും ആണ്. നാമതിൽ ഭൂമി ഇളക്കിയിട്ട കൃഷിപോലെയുണ്ട്. നാം പ്രവർത്തിക്കാത്തത് നാം പറയുന്നു. നാം മനസ്സിലാക്കാത്തത് പ്രവർത്തിക്കുന്നു. വിവരമില്ലാത്തവനെ നാം പിന്തുടരുന്നു. വാക്കുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും ചോദിക്കപ്പെടാത്തത് പോലെയുണ്ട് നാമതിൽ -കാലത്തിൽ.

 ദാഹം തീരലും, വയറ് നിറയലും, ക്രൂര ജന്തുവിനേക്കാൾ മികച്ചു നിൽക്കുന്ന തള്ളലും നമ്മെ അഹങ്കാരികളാക്കിയിട്ടുണ്ട്. നമ്മളിൽ കഴുതകുട്ടിയും കുതിരക്കുട്ടിയും ഉണ്ട്. നീചൻ സ്നേഹിക്കുന്നവന്റെ മേൽ ചാടിവീണിരിക്കുന്നു. നമുക്കിടയിൽ ആരാധനകൾ നിർവഹിക്കാനുള്ള നിശ്ചിത സമയങ്ങളും സമ്മേളനങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു.


   ഗുണവാന്മാരോടുള്ള ബാദ്ധ്യതകൾ കാത്തുസൂക്ഷിക്കപ്പെടുന്നില്ല. നിഷേധം കൊണ്ട് തെമ്മാടിത്തരം പ്രവർത്തിക്കൽ അകറ്റി നിർത്തപ്പെടുന്നില്ല. മതത്തിൽ വീഴുന്ന കീറലുകൾ പൊറുക്കലിനെ തേടിക്കൊണ്ട് തുന്നപ്പെടുന്നില്ല. ഉറപ്പിന്റെ മാർഗ്ഗം ചിന്തകൾ കൊണ്ട് ബന്ധിക്കപ്പെടുന്നില്ല.

   വയസ്സുകളുടെ നക്ഷത്രങ്ങൾ അസ്തമിക്കാറായിട്ടുണ്ട്. വിധികളുടെ തേളുകൾ ശാന്തമായി ഓടിയിരിക്കുന്നു. നാശത്തിന്റെ കാക്കകൾ രാഗത്തിൽ പാടിയിരിക്കുന്നു. ശേഷിപ്പിന്റെ തൂണുകൾ അവയുടെ ആൾക്കാരുടെ പിക്കാസുകൾ കൊണ്ട് തകർന്നിരിക്കുന്നു. യാത്രയുടെ അറിയിപ്പുകാരൻ താമസിക്കുന്നവരിൽ വിളിച്ചു പറഞ്ഞിരിക്കുന്നു: അറിയുക, നിന്ദ്യതയോടെ നിങ്ങൾ തിരക്കി കയറുക. അവരിൽ നിന്നും ആദ്യത്തവർ അവസാനത്തവരോട് അടുത്ത് വരും. അവരിൽ പെട്ട വലിയവരെ ചെറിയവർ അനുകരിക്കും. അവരുടെ വീടുകളിൽ നിന്നും കഴിഞ്ഞു പോയവരോട് -മരിച്ചവരോട്- ഇപ്പോൾ അവയിൽ താമസിക്കുന്നവർ ചേരും. ഈ പ്രക്രിയ എല്ലാവരേയും കുഴികളും ഖബറുകളും വിഴുങ്ങുന്നത് വരെ തുടരും. 

   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ, കേൾക്കുന്ന ശബ്ദത്തിനു വേണ്ടിയും, വേഗതയുള്ള മരണത്തിനു വേണ്ടിയും, വഷളായ സംഗതിക്ക് വേണ്ടിയും, വേഗത കൂടിയ വിചാരണക്ക് വേണ്ടിയും നിങ്ങൾ ഒരുങ്ങുക. 


   ആകാശം പിളരുകയും ക്ഷോഭിക്കുകയും ചെയ്താൽ, മലകൾ ഛിന്നഭിന്നമാവുകയും സഞ്ചരിക്കുകയും ചെയ്താൽ, ഖബറുകൾ ഇളക്കിമറിക്കപ്പെടുകയും ഇളകി മറിയുകയും ചെയ്താൽ, ഏടുകൾ നിവർത്തപ്പെടുകയും പറക്കുകയും ചെയ്താൽ, കണ്ണുകൾ പൊങ്ങുകയും പരിഭ്രമിക്കുകയും ചെയ്താൽ, ചീത്തപ്രവർത്തിച്ചവരുടെ കച്ചവടങ്ങൾ നഷ്ടമാവുകയും നശിക്കുകയും ചെയ്താൽ, അന്ത്യദിനത്തിന്റെ ആസ്സ് -പൊടിക്കുന്ന കല്ല്- ദോഷികളുടെ മേൽ ശക്തമാവുകയും കറങ്ങുകയും ചെയ്താൽ, അഹങ്കാരികളുടെ ശക്തികൾ കൊഴിയുകയും തളരുകയും ചെയ്താൽ, ഭക്തർക്ക് വേണ്ടി സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും പ്രകാശിക്കുകയും ചെയ്താൽ, നരകം അവിശ്വാസികളുടെ മേൽ കത്തിക്കപ്പെടുകയും തിളക്കുകയും ചെയ്താൽ, അവിടെ വെച്ച് മാതാപിതാക്കളിൽ നിന്നും കുട്ടി ഓടിപ്പോകും. അക്രമം പ്രവർത്തിച്ചവൻ അവന്റെ കൈകളിൽ കടിക്കും. സൃഷ്ടികളുടെ പ്രവർത്തനങ്ങൾ തൂക്കുവാൻ സത്യത്തിന്റെ ത്രാസ് സ്ഥാപിക്കപ്പെടും.

   അപ്പോൾ ഏതൊരുവന്റെ തുലാസ്സുകൾ ഘനം തൂങ്ങിയോ അവൻ സന്തോഷകരമായ ജീവിതത്തിലായിരിക്കും. എന്നാൽ ഏതൊരുവന്റെ തുലാസ്സുകൾ ലഘുവായോ അവനാകട്ടെ അവന്റെ സങ്കേതം ഹാവിയ (അഗാധ നരകം) ആകുന്നു. അതു എന്താണെന്നു നിനക്ക് എന്തറിയാം? ചൂടേറിയ അഗ്നിയത്രേ അത്‌

 *മറഞ്ഞു നിൽക്കുന്നവയെ അറിയുന്നവന്റെ വചനം :*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ*


*(ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.)*

  *(ആലു ഇംറാൻ :185)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


രണ്ടാമത്തെ ഖുതുബ

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 


   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 


   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.


Post a Comment