✍🏼സ്വന്തം സത്തക്ക് ശേഷിപ്പിനെ തെരെഞ്ഞെടുക്കുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്ത അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...
_ജനങ്ങളെ...,_
അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
അകൽച്ചയുടെ പരിചകളെ നിങ്ങൾ ദുനിയാവിന്ന് ധരിപ്പിക്കുക. അതിൽ വെച്ച് ബുദ്ധിമാൻമാരുടെ വഴികളിൽ നിങ്ങൾ പ്രവേശിക്കുക. വിചാരണാ ദിനത്തിന്നു വേണ്ട ഭക്ഷണമായി തഖ്‌വയെ നിങ്ങൾ ശേഖരിക്കുക. ദുനിയാവിന്റെ ഗുണപാഠങ്ങളെ അത് നിങ്ങൾക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. സൂചിപ്പിക്കുകയല്ല ചെയ്തത്. അതിന്റെ വിപത്തുകളിലൂടെ നിങ്ങളെ അത് നയിച്ചിട്ടുണ്ട്. അത് ദുർബലമായിട്ടില്ല.
നിങ്ങളെ കൊണ്ട് അത് എന്ത് പ്രവർത്തിക്കുമെന്നതിന് മാതൃകയായി നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളെ അത് പെട്ടെന്ന് അക്രമിച്ചത് നിങ്ങൾക്കത് കാണിച്ചു തന്നിട്ടുണ്ട്. കുറഞ്ഞ വചനങ്ങൾക്ക് പകരം കണ്ണുകൾ കൊണ്ട് ദർശിച്ച് നിങ്ങൾ തൃപ്തിയടയുക. വർത്തമാനത്തിനു പകരം കണ്ടു മനസ്സിലാക്കുക.
ദുനിയാവിന്റെ കുഴപ്പം വരുത്തലിനെ കുറിച്ച് നിങ്ങൾ ശക്തമായ ഭയം നിലനിർത്തുന്നതാവുക. നീണ്ട യാത്രക്ക് മതിയായ ഭക്ഷണം നിങ്ങൾ ശേഖരിക്കുക. അതിൽ നിങ്ങൾക്ക് മുമ്പുള്ളവരുടെ ചരിത്രങ്ങളുടെ വഴിയെ നിങ്ങളുടെ രാക്കഥകളാക്കുക. -അവരുടെ ചരിത്രങ്ങൾ- നിങ്ങൾ പരസ്പരം പറയുക- കാലം അവരെ കൊണ്ട് പ്രവർത്തിച്ചതിൽ നിങ്ങളുടെ ചിന്തകളെ നിങ്ങൾ കറക്കുക.
സുരക്ഷിതമായ കോട്ടകൾ ഉടയവർ എവിടെ? ഉയർന്ന വീടുകൾ ഉടയവരും, അത്ഭുതങ്ങളായ കെട്ടിടങ്ങൾ ഉടയവരും, വിശാലമായ മുറ്റങ്ങൾ ഉടയവരും, സുഖജീവിതം അനുഭവിക്കുന്ന മുഖങ്ങൾ ഉടയവരും, ബഹുമാനിക്കപ്പെടുന്ന സ്ഥലങ്ങൾ ഉടയവരും, ആഗ്രഹത്തെ ദീർഘിപ്പിച്ചവരും എവിടെ? സാവകാശമാക്കലിനെ രുചിച്ചവർ എവിടെ? പ്രവർത്തനത്തെ നീട്ടിവെക്കലിനെ രുചിച്ചവർ, ഭൃത്യരും അടിമകളും ധാരാളമുള്ളവർ, സുരക്ഷിതമായി -സംരക്ഷകരാൽ- മറഞ്ഞിരിക്കുന്നവർ?
ഗംഭീരനായ സുഖലോലുപൻ എവിടെ? സൂക്ഷ്മതയുള്ള ബുദ്ധിമാൻ എവിടെ? വാക്ക്ചാതുര്യമുള്ള വാചാലൻ എവിടെ? കേൾക്കപ്പെടുകയും കാണപ്പെടുകയും ചെയ്തിരുന്നവർ എവിടെ? മാന്യതയുടെ സ്വഭാവങ്ങൾ ഒത്തിണങ്ങിയവർ എവിടെ?
ചിന്നിചിതറലാകുന്ന ഒലിക്കുന്ന മേഘങ്ങൾ -അല്ലാഹുﷻവാണ് സത്യം- അവരിൽ വർഷിച്ചു. ആകസ്മികമായ വിപത്തുകളാകുന്ന പക്ഷികൾ അവരിൽ വട്ടമിട്ടു പറന്നു. ഇളക്കിമറിക്കുന്ന കാറ്റു പോലുള്ള മരണങ്ങൾ അവരിൽ അടിച്ചു വീശി. വിജനമായ മരുഭൂമി -ഖബർസ്ഥാൻ- അവരെ വിഴുങ്ങി. അവർ കാലത്തിന്റെ നെഞ്ചുകൾക്കുള്ളിൽ ശാന്തരായി ഭയപ്പെട്ടു നിലകൊള്ളുന്നവരാണ്. കൊതിയോ ആഗ്രഹമോ അവരിൽ ഇല്ല. അവർ കഴിഞ്ഞു പോയവരിൽ ചരിത്രങ്ങളായിട്ടുണ്ട്. ശേഷിച്ചിരിക്കുന്നവർക്ക് ഗുണപാഠങ്ങളായിട്ടുണ്ട്. വിപത്തുകൾ അവരുടെ അനുഗ്രഹങ്ങളുടെ രേഖകളെ മായ്ച്ചു കളഞ്ഞു. മരണങ്ങൾ അവരുടെ ആഗ്രഹങ്ങളെ ചുരുട്ടിക്കളഞ്ഞു.
അപ്പോൾ അവരുടെ വീടുകൾ കത്തി മുറ്റങ്ങളിൽ നിന്നും ആളൊഴിഞ്ഞവയാണ്. അവരുടെ സന്തോഷവാർത്തകൾ വിപത്തുകളുടെ കത്തിയെരിയലാണ്. അവരുടെ അവശിഷ്ടങ്ങൾ വേദങ്ങളിൽ നിലകൊള്ളുന്നവയാണ്. അവരുടെ സ്മരണ കണ്ണുനീരുകളെ ഒലിപ്പിക്കുന്നതാണ്
ഗുണപാഠമാക്കപ്പെട്ടതിനെ ഓർത്ത് കരയുന്നവനുണ്ടോ? വർത്തമാനത്തിന് പകരം കാഴ്ച കൊണ്ട് മതിയാക്കുന്നവരുണ്ടോ? ഈ വീടിന്റെ -ദുനിയാവിന്റെ- ചീത്തയായ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കുന്നവനുണ്ടോ?
നോക്കുന്നവൻ നോക്കപ്പെടുന്നവൻ -മയ്യിത്ത്- ആകുകയും, മറമാടുന്നവൻ മറമാടപ്പെടുന്നവൻ ആവുകയും, മെച്ചപ്പെട്ടവ കണ്ണുനീരാകുകയും, പ്രസന്നത ഖേദമാവുകയും, പാഠമുൾക്കൊള്ളുന്നവൻ മറ്റുള്ളവർക്ക് ഗുണപാഠമാവുകയും, ചിന്തിക്കുന്നവൻ ചിന്താവിഷയമാവുകയും, ശ്വാസോച്ഛ്വാസം ഇല്ലാതാവുകയും, ശിക്ഷകൾ ഇറങ്ങുകയും, അനുഗ്രഹങ്ങൾ അറ്റുപോവുകയും, വർത്തനങ്ങൾ രേഖപ്പെടുത്തുന്ന പേനകൾ വറ്റിപ്പോവുകയും, നെഞ്ച് ഉയരുകയും, കാര്യം അടുക്കുകയും, ശ്വാസകോശം വീർക്കുകയും, യാത്ര അസ്വസ്ഥമാവുകയും ചെയ്യുന്നതിന്റെ മുമ്പ്, ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും ചെയ്യുന്നവൻ ഉണ്ടോ? -എന്തിന്-? പുനർജനന്മവും മഹ്ശറ ദിനവും അഭിമുഖീകരിക്കാൻ വേണ്ടി!
അന്ന് ധനം ഉപകരിക്കില്ല. മടക്കസ്ഥാനം രക്ഷപ്പെടുത്തുകയില്ല. അവസ്ഥ പ്രതിരോധിക്കപ്പെടുകയില്ല. സംസാരം കേൾക്കപ്പെടുകയില്ല. അവർ അന്ത്യദിനത്തിലേ മൈതാനത്തിൽ കീഴടക്കപ്പെട്ടവരായി ഒരുമിച്ചു കൂട്ടപ്പെടും. ഖബറുകളിൽ നിന്നും നഗ്നരും പൊടിപുരണ്ടവരുമായി ഒരുമിച്ചു കൂട്ടപ്പെടും -സംഭവിക്കുന്ന കാര്യത്തെ- പ്രതീക്ഷിക്കുന്നവരായി അവർ മുട്ടുകുത്തിയിരിക്കും. അവർ മാർഗ്ഗ ദർശനം ലഭിക്കുന്നവരോ ഒഴിവ് കഴിവ് സ്ഥാപിക്കുന്നവരോ അല്ല. പരിഭ്രമം അവരെ ഉൾകൊണ്ടിരിക്കുന്നു. ഒരു ശരീരവും മറ്റൊന്നിനെ അറിയുന്നതല്ല. അല്ലാഹുﷻവിന്നു വേണ്ടി ശബ്ദമെല്ലാം താഴ്ന്നിട്ടുണ്ട്. ഒരു നൊടിച്ചിലിനെയല്ലാതെ നീ കേൾക്കുകയില്ല.
ആ ദിവസത്തിലെ ഭീകരതകൾ അതിജീവിക്കാൻ നമ്മേ അല്ലാഹു ﷻ സഹായിക്കട്ടെ...
*മൊഴിഞ്ഞു തീർക്കാൻ കഴിയാത്ത വിധം വിശേഷണങ്ങൾ ഉള്ളവന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ ﴿٢٥﴾ وَزُرُوعٍ وَمَقَامٍ كَرِيمٍ ﴿٢٦﴾ وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ ﴿٢٧﴾ كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ ﴿٢٨﴾ فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ ﴿٢٩﴾*
*എത്രയെത്ര ഉദ്യാനങ്ങളും അരുവികളും കാര്‍ഷിക വിഭവങ്ങളും വിശിഷ്ട സൗധങ്ങളും സാമോദം അനുഭവിക്കുകയായിരുന്ന സൗഭാഗ്യങ്ങളുമാണവര്‍ ഉപേക്ഷിച്ചത്. അങ്ങനെയായിരുന്നു അതിന്റെ പരിണതി! എന്നിട്ട് മറ്റൊരു ജനപഥത്തിന്ന് നാമത് അവകാശപ്പെടുത്തി. അവരെയോര്‍ത്ത് ആകാശമോ ഭൂമിയോ കരഞ്ഞില്ല; അവധി നല്‍കപ്പെട്ടവരായതുമില്ല അവര്‍.*
*(ദുഖാൻ 25-29)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment