ദുൽഖഅദ ഒന്നാമത്തെ വെള്ളിയാഴ്ച്ച


       ✍🏼കാണപ്പെടുന്നതിലെല്ലാം തന്റെ സ്വാധീനം പ്രകടമാകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,

   മുഹമ്മദ് നബിﷺയിലും അവിടത്തെ ഉത്തമ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.., 

   _*ജനങ്ങളെ...,*_

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.


   നിശ്ചയം കാലം അൽഭുതം നിറഞ്ഞതാണ്. തന്നിൽ നിലകൊള്ളുന്നവരെ കൊണ്ട് എല്ലാവിധത്തിലും അത് മാറി മറിയും. അതിന്റെ വാഗ്ദത്തങ്ങൾ ചതികളാണ്. അതിന്റെ ദാനങ്ങൾ തിളങ്ങുന്നവയാണ്. അതിന്റെ വിപത്തുകൾ ചൊരിഞ്ഞവയാണ്. അതിന്റെ ആക്രമണങ്ങൾ ഭയം നിറഞ്ഞവയാണ്.

   പുതിയതിനെ അത് ദ്രവിപ്പിക്കാതിരിക്കില്ല. ഉള്ളതിനെ ചിലവഴിക്കാതിരിക്കില്ല. പരാക്രമിയെ ദുർബലപ്പെടുത്താതിരിക്കില്ല. എണ്ണത്തെ വിട്ടുപിരിക്കാതിരിക്കില്ല. മരണത്തിന്റെ ആസ്സ് കല്ലിനെ മുൻകഴിഞ്ഞവരിൽ അത് -കാലം- കറക്കി. പിന്നീട് അവരുടെ സങ്കേതങ്ങളിലേക്ക് ശേഷിച്ചിരിക്കുന്നവരെ അത് കൊണ്ട് വരുന്നു. ചിലരെ ചിലരോട് അത് ചേർക്കുന്നു. ശക്തമായതിനെ ശക്തി കുറഞ്ഞതിനോടും ഉയർന്നതിനെ താഴ്ന്നതിനോടും. 


   ഈ വിധം അല്ലാഹുﷻവിന്റെ മുൻകഴിഞ്ഞ വിധികൾ നിർബന്ധമായും സംഭവിക്കുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലും, സൃഷ്ടികളെ കൂടാതെ അല്ലാഹു ﷻ ഒരുവനായി അവശേഷിക്കുന്നു എന്നത് യാഥാർത്ഥ്യമാക്കുന്ന വിധത്തിലും ഭൂമുഖത്തുള്ളവയെ മുഴുവൻ അത് -കാലം- ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.

   ഓ, വഞ്ചിക്കപ്പെട്ടവനെ.., സമൂഹത്തോടുള്ള സന്ദേശം സംഭവിക്കുന്നത് തന്നെയാണ് . കേൾക്കുന്നവനും ഉപദേശിക്കുന്നവനും അതിൽ പ്രവേശിക്കും, നശിക്കുന്ന വയസ്സിൽ നിന്നും നീ എന്താണ് ശേഖരിച്ചിട്ടുള്ളത്? എത്തിനോക്കുന്ന നിന്റെ അവധിക്ക് വേണ്ടി നീ എന്താണ് ഒരുക്കിയിട്ടുള്ളത്..?

   ഇതാ, നിന്റെ മൂടി തുറക്കപ്പെടുകയാണ്. നീ നിന്റെ നാശത്തിലേക്ക് അടുത്തിരിക്കുകയാണ്. ആത്മാവ് പിടിച്ചെടുക്കപ്പെടാറായിരിക്കുന്നു. ശവക്കുഴി കൊണ്ട് നീ ചൂടാക്കപ്പെടാൻ പോകുന്നു. നിന്റെ വയസ്സിന്റെ വാതിൽ പൂട്ടപ്പെടുന്നു. നിന്റെ ആത്മാവുമായി മലക്ക് ആകാശത്തേക്ക് കയറുകയായി.


   ഇത്രയും സംഭവിച്ചാൽ, നീ അടുത്തതാണെങ്കിലും അകന്നവനായി. നീ സ്നേഹിക്കപ്പെടുന്നവനെങ്കിലും അകറ്റപ്പെട്ടു. ഖബറിൽ നീണ്ട കാലദ്രവിക്കലിലേക്ക് ഏൽപിക്കപ്പെട്ടവനായി. അലങ്കാരങ്ങളും നന്മകളും നിന്നിൽ വ്യത്യാസപ്പെട്ടു.

   ഭൂമിയിലെ പ്രാണികൾക്ക് നിന്റെ ശരീരത്തിൽ വിഹരിക്കാൻ ഇടമുണ്ട്. അതിലെ ആപത്തുകൾക്ക് നിന്നിൽ യുദ്ധക്കളമുണ്ട്. നീ അകന്നവനെ പോലെ അടുത്തിരിക്കുന്നു. മടങ്ങാത്ത യാത്രക്കാരനായിരിക്കുന്നു. ഏകാന്തതയുടെ തടവുകാരനും ചെറിയ സൽക്കർമ്മത്തിലേക്ക് പോലും ആവശ്യമുള്ളവനും ആയിരിക്കുന്നു. അയൽപക്കം പുലർത്താത്തവന്റെ അയൽവാസിയായും, വീട്ടിലേക്ക് കൊണ്ട് പോവാത്തവന്റെ അതിഥിയായും മാറിയിരിക്കുന്നു.

   ഒരു കൂട്ടത്തിൽ അവർ ചുമക്കപ്പെട്ടു. വാഹനക്കാരെ അവർക്ക് കാണിക്കപ്പെടുന്നില്ല. അവർ ഇറക്കപ്പെട്ടു. വിരുന്നുകാരായിട്ടും അവർ ക്ഷണിക്കപ്പെടുന്നില്ല. അവർ മരിച്ചവർ ഒരുമിച്ചു കൂടി. പക്ഷേ, അയൽവാസികൾ എന്ന് അവർക്ക് പറയപ്പെടുന്നില്ല. അവർ സമ്മേളിച്ചു സഹായികളായി. അവർ പരിഗണിക്കപ്പെടുന്നില്ല. ആക്രമണങ്ങളുടെ ആക്രമണത്തെയും ബുദ്ധിമുട്ടിക്കുന്നവയിൽ നിന്നും വിഷമത്തെയും, ദ്രവിച്ചതിന്റെ പുനർജീവിപ്പിക്കലിനെയും, നിശ്ചിത സമയത്തിന്റെ സമ്മേളനത്തേയും അവർ പ്രതീക്ഷിക്കുന്നു. 


   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ... ഒരു പകൽ കൊണ്ട് നീങ്ങിപോകുന്ന ഒരു രാത്രിക്ക് വേണ്ടി നിങ്ങൾ ഒരുങ്ങുക. അതിനു ശേഷം പിന്നെ രാത്രിയില്ല. അൽപത്തെ കുറിച്ചു പോലും അല്ലാഹു ﷻ നടത്തുന്ന വിചാരണക്ക് നിങ്ങൾ തയ്യാറാവുക. അവനിൽ അതിക്രമമില്ല.

   അവിടെ അന്ത്യദിനം അതിന്റെ മുഖം മൂടി അഴിക്കും. അതിനെ പിന്തുടരുന്നവരിൽ അനുസരണം പ്രകടമാകും. അനുസരണത്തെ നഷ്ടപ്പെടുത്തിയവനിൽ ഖേദം യാഥാർത്ഥ്യമാകും. അനുസരണ വിൽപന നടത്തിയവന്ന് കച്ചവടം ദുർബലപ്പെടുത്താൻ സാദ്ധ്യമല്ല. 


   വീഴ്ച വരുത്തുന്നവരെ.., ഈ മഹത്തായ ദിവസത്തിനു വേണ്ടി  സൽപ്രവർത്തനത്തിൽ നിങ്ങൾ ഉന്മേഷം കാണിക്കുക. നിങ്ങൾ നിരീക്ഷിക്കുന്നതിൽ നിങ്ങളുടെ പരലോകത്തിന് വേണ്ടി നിങ്ങൾ നിരീക്ഷിക്കുക. നിങ്ങൾ മുൻകൂട്ടി ചെയ്യുന്ന സൽപ്രവർത്തനത്തെ നിങ്ങൾ മുതലെടുക്കുക. മുസ്ലിംകളായല്ലാതെ നിങ്ങൾ മരിക്കരുത്. നിശ്ചയം കാര്യം നിങ്ങൾ ഊഹിക്കുന്നതിലും ഭയങ്കരമാണ്. എല്ലാ പ്രവർത്തനത്തിന്നും ഒരു സ്ഥിരവാസ സ്ഥലമുണ്ടായിരിക്കും. ശേഷം നിങ്ങൾ അറിയും.

 അല്ലാഹുﷻവിലേക്കുള്ള മടക്കത്തെ സ്മരിക്കുന്നതിൽ നമ്മുടെ ഹൃദയങ്ങളെ അല്ലാഹു ﷻ സജീവമാക്കട്ടെ. 

*രഹസ്യങ്ങൾ അറിയുന്നവന്റെ വചനം :*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ﴿٤٢﴾ فِيمَ أَنتَ مِن ذِكْرَاهَا ﴿٤٣﴾ إِلَىٰ رَبِّكَ مُنتَهَاهَا ﴿٤٤﴾ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ﴿٤٥﴾ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾*

*(അന്ത്യനാളിനെ കുറിച്ച്, എപ്പോഴാണതിന്റെ ആഗമമെന്ന് താങ്കളോടവര്‍ കളിയാക്കിച്ചോദിക്കുന്നു! താങ്കളത് സംബന്ധമായി എന്തുപ്രതികരിക്കാന്‍? അതിന്റെ പരിജ്ഞാനം അങ്ങയുടെ നാഥങ്കലത്രേ. ആര് അതിനെ ഭയപ്പെടുന്നവരായുണ്ടോ, അവര്‍ക്കൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താങ്കള്‍. അവരതിനെ അഭിമുഖീകരിക്കുന്ന നാള്‍ ഒരു പ്രദോഷമോ പ്രഭാതമോ മാത്രമേ ഭൗതിക ലോകത്ത് കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നതുപോലെയുണ്ടാകും)* 

  *(അന്നാസിആത്ത് 42-46 )*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 


   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 


   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment