ദിവസങ്ങളിൽ ചിലതിനെ മറ്റുള്ളവയെക്കാൾ ഉൽകൃഷ്ടമാക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ...,_*
അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
നിശ്ചയം പ്രതിഫലം നേടുന്നതിൽ ഉൽസാഹം കാണിക്കൽ അല്ലാഹുﷻവിങ്കൽ അനുകൂലമായ സാക്ഷിയാണ്. ആരാധനകളിൽ വീഴ്ച വരുത്തൽ നാശത്തിനെ അർഹമാക്കുന്നതാണ്. അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചെയ്യട്ടെ. ദുൽഹിജ്ജയിലെ ആദ്യത്തെ പത്തിൽ ഇനി അവശേഷിക്കുന്നതിൽ -സൽകർമ്മങ്ങൾ ചെയ്യൽ കൊണ്ട്- നിങ്ങൾ ഉൽസാഹം കാണിക്കുക. നിശ്ചയം അവ അറിയപ്പെട്ട ദിവസങ്ങളാണ്. ആദരിക്കപ്പെട്ടവയും, ദോഷം പൊറുപ്പിക്കുന്നവയും.
നിങ്ങളുടെ സുഹൃത്തുക്കൾ നാളെ അറഫയിൽ ഒരുമിച്ചു കൂടും. ഉയർന്ന ശബ്ദങ്ങളോടെ അവരിൽ നിന്നും പ്രാർത്ഥന ഉയരും. ഏഴാകാശങ്ങൾക്കപ്പുറത്ത് നിന്ന് സമ്മാനങ്ങളും പ്രതിഫലങ്ങളും വിഭജി ക്കുവാൻ അല്ലാഹു ﷻ -നിങ്ങളെ- നിരീക്ഷിക്കും. മലക്കുകൾക്കിടയിൽ അവരെ കൊണ്ട് അഭിമാനം കൊള്ളും. അവന്റെ അനുഗ്രഹം കൊണ്ട് അവൻ ബഹുമാനിക്കും. അവൻ പറയും, എന്റെ മലക്കുകളെ നിങ്ങൾ കാണുന്നില്ലേ എന്റെ അടിമകൾ ജീവിത വിഭവങ്ങൾ കൊണ്ടുള്ള സുഖജീവിതത്തെ വിട്ടു പിരിഞ്ഞു നടന്നും, വാഹനപ്പുറത്ത് സഞ്ചരിച്ചും അവർ എന്നെ ലക്ഷ്യം വെച്ചു. പക്ഷികൾ അവയുടെ കൂടുകളെ ആശിക്കുന്ന പോലെ അവർ എന്നിലേക്ക് ആശിക്കുന്നു.
ഭൂമിയുടെ സർവ്വഭാഗത്ത് നിന്നും അവർ എന്നിലേക്ക് വരുന്നു -ദീർഘയാത്ര കാരണം- മെലിഞ്ഞ വാഹനങ്ങളിൽ മെലിഞ്ഞവരായി. വിശാലമായ മണൽപരപ്പുകൾ താണ്ടിയവരായി. തക്ബീറിനെയും തഹ്ലീലിനെയും സർവ്വനാടുകളിലും അവർ നിറച്ചു. തന്റെ ഏകത്വത്തിലുള്ള നിഷ്കളങ്ക വിശ്വാസത്തെ അവർ മാർഗ്ഗമായി സ്വീകരിച്ചു. തൽബിയ്യത്ത് കൊണ്ട് അവർ ശബ്ദം ഉയർത്തുന്നു. “അല്ലാഹുവെﷻ നിന്റെ വിളിക്ക് -ഞങ്ങൾ- ഉത്തരം നൽകുന്നു” എന്ന വചനം ഉച്ചരിക്കുന്നു. ഇതാ ഞങ്ങൾ നിന്റെ അടിമകളാകുന്നു നിന്നിലേക്ക് വന്നവരാകുന്നു. നിന്റെ അരികിലുള്ളതിനെ. -ഭൗതികാനുഗ്രഹങ്ങളും, സ്വർഗ്ഗവും-.
എന്റെ മലക്കുകളെ നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു. നിശ്ചയം ഞാനവർക്ക് ആതിഥ്യമരുളും. നിശ്ചയം അവരുടെ പിറകിലുള്ളവരിൽ -കുടുംബ ബന്ധുക്കളിൽ- നാം സംരക്ഷണത്തെ നന്നാക്കും. അവർക്ക് നാം അനുഗ്രഹത്തെ മഹത്തായതാക്കും. അവർക്കുള്ള അതിഥി സൽക്കാരം നാം സ്വർഗ്ഗമാക്കും. അടിമകൾക്ക് വേണ്ട നന്മ സമ്പാദിക്കുന്നവനായി അല്ലാഹു ﷻ തന്നെ മതി. വാഗ്ദത്ത സമയം നിറ വേറ്റുന്നതിന് ജാമ്യക്കാരനായും.
പ്രസ്തുത സ്ഥാനത്തിന്റെ ഉൽകൃഷ്ടതയെ തൊട്ട് ഭൗതിക വിഷയങ്ങളിൽ വ്യാപൃതനാവൽ. നിങ്ങളെ അകറ്റിക്കളഞ്ഞാൽ കൊതിപ്പിക്കൽ ഓരോ വർഷവും നിങ്ങളെ ഇരുത്തിക്കളഞ്ഞാൽ എന്തായിരിക്കും അനന്തര ഫലം!
ശിക്ഷകളുടെ മാലിന്യങ്ങളിൽ നിന്നും -ശിക്ഷയർഹിക്കാത്ത പാപങ്ങളിൽ നിന്നും- നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങൾ ശുദ്ധീകരിക്കുക. നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കൾക്ക് നശിപ്പിക്കുന്നവരെ നിങ്ങൾ തയ്യാറാക്കി വെക്കരുത്. മറ്റു മുസ്ലിം സുഹൃത്തുക്കൾക്ക് മാതൃകയാകും വിധം ചീത്ത പ്രവർത്തനങ്ങൾ ചെയ്യരുത്.
ദുഃഖങ്ങളുടെ ദിവസത്തെ ഓർത്ത് കൊണ്ട് ഹൃദയങ്ങളെ നിങ്ങൾ സജീവമാക്കുക. മരുഭൂമികളിലും സൗകര്യപ്രദമായ ഭൂമിയിലും, നാളെ നിങ്ങൾ വ്യാപിക്കുക. രഹസ്യങ്ങൾ അറിയുന്നവനോടുള്ള പൊറുക്കലിനെ തേടൽ നിങ്ങൾ അധികരിപ്പിക്കുക. പ്രസ്തുത പ്രാർത്ഥനകളുടെ ബറക്കത്തുകൾ കൊണ്ട് അവൻ നിങ്ങളെ പൊതിയട്ടെ.
അല്ലാഹുﷻവിനെ മറന്നതിനാൽ ഏതൊരു വിഭാഗത്തിന്റെ ആത്മാക്കളെ -അവയുടെ പുരോഗതിയിൽ ശ്രദ്ധിക്കുന്നതിൽ നിന്നും- അവൻ മറപ്പിച്ചു കളഞ്ഞുവോ ആ വിഭാഗത്തെ പോലെ നിങ്ങൾ ആവരുത്. ആ വിഭാഗം ദുർനടപ്പുകാരാകുന്നു.
ഉപദേശം കേട്ട് ഉൾക്കൊള്ളുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,
*കാര്യങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയാത്തവന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ ﴿٢٨﴾ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ ﴿٢٩﴾*
*(മാലോകരില്‍ ഹജ്ജ് വിളംബരം നിര്‍വഹിക്കുക. കാല്‍നടക്കാരായും വിദൂരദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരിമൃഗപ്പുറത്തേറിയും താങ്കളുടെയടുത്തേക്കവര്‍ വരുന്നതാണ്. തങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിലവര്‍ ഹാജരാകാനും അല്ലാഹു ﷻ കനിഞ്ഞേകിയ കാലികളെ നിര്‍ണിതനാളുകളില്‍ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രേ അത്. ആ ബലിമാംസം നിങ്ങള്‍ ആഹരിക്കുകയും ദരിദ്രനും അഗതിക്കും ഭക്ഷിപ്പിക്കുകയും ചെയ്യുക. അനന്തരമവര്‍ തങ്ങളുടെ മാലിന്യം നീക്കുകയും നേര്‍ച്ചകള്‍ വീട്ടുകയും ആ ചിരപുരാതന സദനം പ്രദക്ഷിണം നടത്തുകയും ചെയ്യട്ടെ.)*
*(ഹജ്ജ്: 27 - 29)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
രണ്ടാമത്തെ ഖുതുബ
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ.
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment