✍🏼ഉയർത്തുന്ന തൂണുകളില്ലാതെ ആകാശങ്ങളെ ഉയർത്തി നിർത്തിയ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അവിടത്തെ സാമീപ്യം കരസ്ഥമാക്കിയ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
കുറ്റങ്ങളിൽ നിന്നും ഒഴിവാകാൻ ആരെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഇത് അതിനുള്ള സമയമാണ്. നന്മയിലേക്ക് തിരിച്ചു വരാൻ ഉദ്ദേശിക്കുന്നവന്ന് ഇത് അതിനുള്ള സന്ദർഭമാണ്. ഇത് ഖേദത്തിന്റെയും തൗബയുടെയും മാസമാണ്. കുടുംബബന്ധം ചേർക്കലിന്റെയും ധർമ്മത്തിന്റെയും മാസമാണ്. പവിത്ര മാസങ്ങളിൽ പെട്ടതും വിപത്തുകൾ ഇറങ്ങുന്നതിൽ നിന്നും രക്ഷ നൽകുന്നതുമായ മാസം. സ്ഥാനം ഉന്നതമായതും പവിത്രത പഴകിയതുമായ മാസം. കുറ്റത്തിന് ശിക്ഷ കൂടിയ മാസം.
കുറ്റത്തിന്റെ മേൽ കരയുന്നവനില്ലയോ? ചീത്ത പ്രവർത്തനത്തിൽ നിന്നും ഒഴിവാകുന്നവനില്ലയോ? ആഗ്രഹത്തെ ചുരുക്കുന്നവനില്ലയോ? അല്ലാഹുﷻവിനെ ഭയപ്പെടുന്നവനില്ലയോ? ചോദ്യകർത്താവിന് ഉത്തരം തടയപ്പെടാത്തതും, ധർമ്മം ചോദിക്കുന്നവന് വിലങ്ങപ്പെടാത്തതും, പ്രവർത്തിക്കുന്നവനെ വെറുതെ യാക്കപ്പെടാത്തതും, അശ്രദ്ധന്ന് സാവകാശം നൽകപ്പെടാത്തതും ആയ ഒരു മാസമാണിത്.
പ്രവർത്തിക്കുന്ന ശരീരങ്ങൾ എവിടെ? തളർന്ന ചുണ്ടുകൾ എവിടെ? വിനയം കാണിക്കുന്ന പിരടികൾ എവിടെ? കുറ്റങ്ങളുടെ ഭാരങ്ങളാലുള്ള പിടയൽ എവിടെ? തെറ്റിൽ ഉറച്ചു നിൽക്കുന്നവന്റെ ചീത്ത പര്യവസാനത്തെക്കുറിച്ചുള്ള ഭയമെവിടെ? ചീത്തകൾ മായ്ച്ചു കളയുന്നതിലുള്ള പരിശ്രമം എവിടെ? ചീത്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ടവയെക്കുറിച്ച് ഭയപ്പെടുത്താനുള്ള ഒരുക്കം എവിടെ? അടുത്ത വർഷവും ജീവിക്കുമെന്ന് നിങ്ങൾ ഉറപ്പിക്കുന്നുവോ? പെട്ടെന്ന് മരണം വരുന്നതിൽ നിന്നും നിങ്ങൾ നിർഭയനായോ? "വേണ്ട" മരണത്തിൽ നിന്നും സുരക്ഷയില്ല. മരണശേഷം സൽപ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സാദ്ധ്യമല്ല.
മേൽ പറയപ്പെട്ടവ അവ്യക്തമായ വിധികളാണ്. ഉപകാരമെടുക്കാൻ പറ്റിയ അവസരങ്ങളാണ്. മുൻകൂട്ടി ബോധിപ്പിക്കപ്പെടാവുന്ന ഒഴിവുകഴിവുകളാണ്.
തിരക്കി വരുന്ന തടസ്സങ്ങൾ, മുറിഞ്ഞു പോകുന്ന അവധികൾ, അറ്റുപോകുന്ന ആഗ്രഹങ്ങൾ, വേർപെട്ടുപോകുന്ന ആത്മാക്കൾ, സമ്പാദിക്കപ്പെടുന്ന വിപത്തുകൾ, ഇരുളടഞ്ഞ ഖബറുകൾ, അവ്യക്തമായ കാര്യങ്ങൾ, നിരയായി നിൽക്കുന്ന പ്രശ്നങ്ങൾ, വ്യാഖ്യാനം ആവശ്യമുള്ള തെളിവുകൾ എങ്കിൽ ഓർത്ത് നോക്കൂ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും..!!
കാര്യം ഗൗരവമേറിയതാവുകയും, മഹ്ശറ ദിനത്തിന്റെ ഭീകരതകൾ ശക്തമാവുകയും ചെയ്തതിനാൽ അപൂർവ്വവും നിസ്സാരവുമായ സൽപ്രവർത്തനത്തിലേക്ക് കടുത്ത ആവശ്യം നേരിടുന്നതാണ്. ആരെങ്കിലും ഉണർന്ന് പ്രവർത്തിച്ചാൽ അത് അവന്ന് ഉപകരിക്കും. ആരെങ്കിലും ആക്രമത്താൽ വഞ്ചിതനായാൽ അത് അവനെ വീഴ്ത്തി കളയും. ആരെങ്കിലും അല്ലാഹുﷻവിനോട് കൂടെയായാൽ അല്ലാഹു ﷻ അവനോട് കൂടെയാകും.
നാശങ്ങളുടെ വഴികളിൽ പ്രവേശിക്കുന്നതിൽ നിന്നും അല്ലാഹു ﷻ വിന്റെ അടിമകളെ.., നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ആ വഴികൾ അവയിൽ പ്രവേശിക്കുന്നവരേയും കൊണ്ട് നരകം കാക്കുന്ന മലക്കിന്റെ അരികിലേക്ക് വേഗത്തിൽ ചെല്ലും. അദ്ദേഹം നാശഭവനത്തിന്റെയും -നരകം- ദുർമാർഗ്ഗികളുടെയും, കപടവിശ്വാസികളുടെയും ജയിലിന്റെയും, സർവാധിപനായ അല്ലാഹുﷻവിന്റെ കോപത്തിന് വിധേയമായ സ്ഥലത്തിന്റെയും ഉടമസ്ഥനാണ്.
നരകത്തിന്റെ വഴികളിൽ നിന്നും അല്ലാഹു ﷻ നമ്മെ തിരിച്ചു കളയട്ടെ..,
*സൃഷ്ടാവും ശക്തനുമായ അല്ലാഹുﷻവിന്റെ വചനം:*
*إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ*
*(അല്ലാഹു ﷻ ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദ്ധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍, ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതു പോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.*
*(അത്തൗബ:36)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment