അറഫാ നോമ്പ്:
ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ -ദുല്‍ഹിജ്ജ ഒമ്പതിന്- നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ്. മനുഷ്യരുമായി ബന്ധിക്കുന്നതല്ലാത്തവയാണ് ഈ ചെറിയ ദോഷങ്ങള്‍.
ഇതിനു തെളിവ് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസാണ്. അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം.
قال رسول الله -صلى الله عليه وسلم-: (صِيَامُ يَومِ عَرَفَةَ، أَحْتَسِبُ علَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتي قَبْلَهُ، وَالسَّنَةَ الَّتي بَعْدَهُ)
നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്ലിം 2/819)
ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് ഈ നോമ്പ് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം.
നബി (സ പറഞ്ഞു: സ്വര്‍ഗത്തിനു റയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍) ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ? തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്ലിം 2/808
നബി (സ)യില്‍ നിന്ന് നിവേദനം: ഒരു ദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക് മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)
അറഫാ നോമ്പിന്റെ നിയ്യത്ത്:
نويت صوم غد عن أداء سنة يوم عرفة هذه السنة لله تعالى
“ ഈ കൊല്ലത്തെ അറഫാ ദിവസത്തെ സുന്നത്ത് നോമ്പ് അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി”
നിയ്യത്തിന്റെ സമയം:
സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരു ദിനം റസൂലുല്ലാഹി (സ) എന്നെ സമീപിച്ച് വല്ലതും ‘ക്ഷിക്കാനുണ്േടാ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു.
Post a Comment