37
അബീ ദർറ് ജുൻദുബി ബ്നു ജുനാദാ തങ്ങളും അബി അബ്ദുറഹ്മാന് മുഹാദ് ബ്നു ജബൽ തങ്ങളും നബി തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.നബി തങ്ങൾ പറഞ്ഞു:നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ അതിനെ തുടർന്ന് ഒരു നന്മ ചെയ്യുക. എന്നാൽ ആ നന്മ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.
لغة الحديث
اتق الله :- അല്ലാഹുവിന്റെ ശിക്ഷയെ നീ സൂക്ഷിക്കുക.അല്ലാഹുവിന് ദേഷ്യം ഉണ്ടാക്കുന്ന കാര്യങ്ങളും അവന് വെറുപ്പുള്ള കാര്യങ്ങളും ഒഴിവാക്കുക.
( പ്രതിരോധവും തടസ്സവും സ്വീകരിക്കലാണ്
തക്ക് വ എന്നാൽ. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള പ്രതിരോധം തീർക്കലാണ് അല്ലാഹുവിനെ തക്ക് വ ചെയ്യുക എന്നതിന്റെ ഉദ്ദേശം. അല്ലാഹു കല്പിച്ച വിഷയങ്ങൾ അനുസരിക്കുകയും പ്രവർത്തിക്കുകയും വിരോധനങ്ങളെ വെടിയ ലും കൊണ്ടാണ് ഇത് ഉണ്ടാക്കുക.)
حيثما كنت:-നീ ഏത് സ്ഥലത്തും ഏതുസമയത്തും ഏത് അവസ്ഥയിലാണണെങ്കിലും.
تمحها:-അതിനെ മായിച്ചു കളയും.
خالق الناس:-ജനങ്ങളോട് പെരുമാറുക ഇടപെടുക.
معنى الحديث
നീ എവിടെയാണെങ്കിലും ഏതു സാഹചര്യത്തിൽ ആണെങ്കിലും ,അഥവാ നീ ഒറ്റക്കോ കൂട്ടത്തിലോ ആണെങ്കിലും അല്ലെങ്കിൽ സന്തോഷത്തിലും അനുഗ്രഹത്തിലും , അല്ലെങ്കിൽ പ്രയാസങ്ങളിലും ബുദ്ധിമുട്ടിലും ആണെങ്കിലും അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചും അവന്റെ വിരോധനകളെ വെടിഞ്ഞും അല്ലാഹുവിന്റെ ശിക്ഷയെയും കോപത്തെയും നീ സൂക്ഷിക്കണം. മാനുഷിക പ്രകൃതിക്കനുസരിച്ച് സാഹചര്യത്തിനു വഴങ്ങി നീയൊരു തെറ്റ് ചെയ്താൽ ആ തെറ്റിന് ഉടൻതന്നെ നല്ല പ്രവർത്തനങ്ങൾ ചെയ്യണം. എന്നാൽ ആ സൽപ്രവർത്തനങ്ങൾ മുഖേന നീ ചെയ്ത തെറ്റുകളുടെ ഫലം അല്ലാഹു മായ്ച്ചുകളയും. അതിനെ രേഖപ്പെടുത്തിയ രേഖകളിൽ നിന്നും ഉയർത്തി കളയുകയും ചെയ്യും. അപ്പോൾ നന്മകൾ തിന്മകളെ ഇല്ലാതെയാക്കും.പ്രസന്ന മുഖം കാണിക്കുക, വിശാലമായ ദാനധർമങ്ങൾ നൽകുക, പ്രയാസങ്ങൾഏറ്റെടുക്കുക, ജനങ്ങളെ കുറിച്ച് തെറ്റിദ്ധാരണകൾ ഒഴിവാക്കുക,എല്ലാ ചെറിയവരോടും വലിയവരോടും സ്നേഹം കാണിക്കുക,ജനങ്ങളുടെ പ്രകൃതങ്ങളെ വിശദീകരിച്ചു കൊണ്ട് മയത്തോടെയുള്ള ഭരണം നടത്തുക, ജനങ്ങൾ നിന്നോട് എങ്ങനെ പെരുമാറാൻ ആണോ നീ ഇഷ്ടപ്പെടുന്നത് അത് പോലെ നീ ജനങ്ങളോടും പെരുമാറി നല്ല സ്വഭാവത്തോടെ ഇടപെടുക.
مفاد الحديث
▪️എല്ലാം സാഹചര്യത്തിലും എല്ലാ സ്ഥലത്തും സൂക്ഷ്മത കൊണ്ട് ഭംഗിയാവാൻ കൽപ്പിക്കപ്പെട്ടവരാണ് വിശ്വാസി. സൂക്ഷ്മത മതത്തിന്റെ അടിസ്ഥാനവും യഥാർത്ഥ സ്ഥാനത്തേക്ക് ഉയർത്തുന്നതുമാണ്.
▪️ നന്മകൾ തിന്മകളെ ഇല്ലാതെയാക്കും . അതുകൊണ്ട് വിശ്വാസികളിൽ നിന്നുമുണ്ടാകുന്ന തിന്മകളെ പൊറുക്കപ്പെടാൻ വേണ്ടി ധാരാളം നന്മകൾ ചെയ്യൽ അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ഒരിക്കലും വിശ്വാസി തിന്മകൾക്ക് വഴിപ്പെടേണ്ടി വരില്ല.
മറിച്ച് മനോധൈര്യം ഉയർത്തുവാനും ആത്മ ബലത്തെ ശക്തിപ്പെടുത്തുവാനും വേണ്ടി വിശ്വാസി തൗബ ചെയ്ത് തിന്മമകളിൽ നിന്നും ഒഴിവാകണം.
▪️ നല്ല സ്വഭാവത്തോടെ ജനങ്ങളോട് ഇടപെടുന്നത് ഹൃദയത്തെ ഏകോപിപ്പിക്കുകയും വാക്കുകളെ യോജിപ്പിക്കുകയും സാഹചര്യങ്ങളെ
കൃത്യപ്പെടുത്തുകയും ചെയ്യും. അതാണ് എല്ലാ നന്മകളുടെയും സംയോജനവും കാര്യങ്ങളുടെ നേതാവും.
▪️മതം എന്നത് ഇടപെടലാണ്: സൂക്ഷ്മതയോടെയും സൽപ്രവർത്തനത്തിലൂടെയും ആണ് സൃഷ്ടാവിനോട് ഇടപെടേണ്ടത്. നല്ല സ്വഭാവത്തോടെയും നല്ല സഹായങ്ങളിലൂടെയുമാണ് സൃഷ്ട്ടികളോട് ഇടപെടേണ്ടത്.
▪️നബി (സ്വ) തങ്ങളുടെ ഈ മൂന്ന് ഉപദേശങ്ങളും സ്വീകരിക്കൽ വിശ്വാസിക്ക് ഭൗതിക ആത്മീയ വിജയം നേടിക്കൊടുക്കും. കാരണം ഇവ ഭൗതിക പാരിത്രിക ലോകത്തിലെ നന്മകളെ സമ്മേളിപ്പിച്ചിട്ടുണ്ട്.
Post a Comment