ഹദീസ് - 36

36

നാവ്വാസ്ബ്നു സംഹാനുൽ അൻസാരി (റ )പറയുന്നു :ഞാൻ നബി (സ്വാ ) തങ്ങളോട് ഗുണത്തെ കുറിച്ചും കുറ്റത്തെ കുറിച്ചും ചോദിച്ചു. അപ്പോൾ നബി തങ്ങൾ പറഞ്ഞു "സൽസ്വാഭാവമാണ് ഗുണം നിന്റെ മനസ്സിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതും ജനങ്ങൾ കാണുന്നതിനെ നീ വെറുക്കുന്നതുമായ കാര്യങ്ങളാണ് കുറ്റം.

لغة الحديث

البر :-.നന്മ, തൃപ്തികരമായ എല്ലാ പ്രവർത്തനങ്ങളും. നവവി ഇമാം പറഞ്ഞു : പണ്ഡിന്മാർ പറഞ്ഞു :- ചേർക്കുക എന്ന അർത്ഥത്തിനും ലോലമായി പെരുമാറുക എന്ന അർത്ഥത്തിലും ഗുണം ചെയ്യുക എന്ന അർത്ഥത്തിലും നല്ല രീതിയിൽ സഹവസിക്കുക എന്ന അർത്ഥത്തിലും നല്ല കുടുംബ ബന്ധം സ്ഥാപിക്കുക എന്ന അർത്ഥത്തിലും വഴിപെടുക എന്ന ആശയത്തിലുമെല്ലാം ഗുണം എന്നത് വരും.
 حاك في صدرك :-നിന്റെ ഹൃദയത്തിൽ സംശയം ഉള്ളതും നിന്റെ മനസ്സിൽ അസ്വസ്ഥത ഉള്ളതുമായ കാര്യങ്ങൾ. അത് മുഖേന നിന്റെ ഹൃദയത്തിൽ ഒരു സംശയം ഉണ്ടാവുക.
يطلع عليه :-അതിനെ അറിയുക

معنى الحديث

നല്ല സ്വഭാവത്തോടെ പെരുമാറുന്നതിൽ എല്ലാ നല്ല ഗുണങ്ങളും അല്ലാഹുവിന്റെ അടുക്കൽ തൃപ്തികരമായ പ്രവർത്തനങ്ങളുമുണ്ടകും, അപ്പോൾ അതിലേക്ക് ഹൃദയം അടങ്ങും, എന്നാൽ തിന്മയിൽ മനസ്സിന് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. നേരെ മറിച്ച് തിന്മയുടെ വൃത്തികേട് മനസ്സിനെ എപ്പോഴും സ്വാധീനിക്കുകയും അതുമുഖേന ഒരു സംശയം ഉണ്ടാവുകയും ചെയ്യും. അത് കുറ്റമാണ് എന്ന പേടിയും മനസ്സിലുണ്ടാകും, അതുപോലെ അത് വൃത്തികേടായതുകൊണ്ട് ജനങ്ങൾ അറിയുന്നത് നീ  ഇഷ്ടപ്പെടുകയും ഇല്ല.

مفاد الحديث

▪️ നല്ല സ്വഭാവം സ്വീകരിക്കൽ നല്ല ഗുണങ്ങളിൽവെച്ച്  ഏറ്റവും ഉത്തമമായാതാണ്.
▪️അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് സൽസ്വഭാവം,ആയിഷ ബീവിയിൽ നിന്ന് അഹമ്മദ് ഇമാമും ദാവൂദ്  ഇമാമും റിപ്പോർട്ട് ചെയ്യുന്നു:സൽ സ്വഭാവം കൊണ്ട് വിശ്വാസിക്ക് രാത്രി മുഴുവൻ നിന്ന് നിസ്കരിച്ച വന്റെയും പകൽ മുഴുവൻ നോമ്പെടുത്തവന്റെയും പദവി ലഭിക്കും.
 ▪️ഹൃദയത്തിന് സമാധാനമുള്ളതും,നന്മയാണ് എന്നുംഗുണമുള്ള പ്രവർത്തനമാണ് എന്നും ഉറപ്പുള്ളതും ആണ്  യഥാർത്ഥ വിശ്വാസി ചെയ്യുക.
▪️ നന്മയാണോ, തിന്മയാണോ എന്ന്  സംശയം ഉള്ളതിനെ വിശ്വാസി ഒഴിവാക്കും.
 ▪️അബ്ദർദാഹ് (റ)ൽ നിന്ന്  തുർമുദി ഇമാമും  അബൂദാവൂദ് ഇമാമും റിപ്പോർട്ട് ചെയ്യുന്നു. മഹാനവർകൾ പറയുന്നു: സൽസ്വഭാവത്തെക്കാൾ തുലാസിൽ ഭാരമുള്ള മറ്റൊരു വസ്തുവും ഇല്ല എന്നും സൽ സ്വഭാവത്തോടെ പെരുമാറുന്നവന്  നോമ്പെടുത്തവന്റെയും നിസ്കരിക്കുന്നവന്റെയും പദവി ലഭിക്കും എന്നും നബി (സ്വ)തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അബൂഹുറൈറ(റ) പറയുന്നതായി അഹമ്മദ് ഇമാം റിപ്പോർട്ട് ചെയ്യുന്നു: ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഏതെന്ന് ഒരിക്കൽ നബി(സ്വാ )ചോദിക്കപ്പെട്ടു.
 അപ്പോൾ നബിതങ്ങൾ പറഞ്ഞു: എല്ലില്ലാത്ത രണ്ടു വസ്തുക്കളാണ് ജനങ്ങളെ കൂടുതൽ നരകത്തിലേക്ക് എത്തിക്കുക,, " വായയും, ലൈംഗികാവയവും" ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഏതെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞു: സൽസ്വഭാവമാണ്.
▪️മനസ്സിന്റെ നന്മ ജനങ്ങൾ അറിയാൻ മനസ്സ് എപ്പോഴും ഇഷ്ട്ടപ്പെടും അതുകൊണ്ട് ഏതെങ്കിലും ചില പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നത് വെറുക്കുകയാണെങ്കിൽ,  അതിൽ നന്മ ഇല്ലഎന്ന് മനസ്സിലാക്കാം.അതുകൊണ്ട് അത്  തിന്മയാണ്, കുറ്റമാണ്, അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുമാണ്.

Post a Comment