ആയിഷ (റ ) പറഞ്ഞു : നബി തങ്ങൾ പറഞ്ഞു :- നിത്യമായി ചെയ്യുന്ന പ്രവർത്തനങ്ങളാണ് (അതെത്ര കുറഞ്ഞതാണെകിലും) അല്ലാഹു ഏറ്റവും ഇഷ്ട്ടപെടുന്നത്
لغة الحديث
احب :- ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത്(പ്രതിഫലമുള്ളത് )
ادومها :-തുടർച്ചയായും
പതിവായും ചെയ്യുന്നത്
معنى الحديث
ഒരാൾ നിത്യമായും, പതിവായും ചെയ്യുന്ന പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളതും തൃപ്തിയുള്ളതും കൂടുതൽ പ്രതിഫലം നൽക്കുന്നതും. നിത്യമായി ചെയ്യുന്ന ഈ പ്രവർത്തനം കുറഞ്ഞതാണെകിലും ശരി.
مفاد الحديث
▪️ ഒരു അടിമ അല്ലാഹുവിനെ ഉദേശിച്ച് കൊണ്ട് നല്ലൊരു കാര്യം സ്വായം ഏറ്റെടുത്ത് ചെയ്യുമ്പോൾ അത് പതിവാക്കി തുടർത്തി കൊണ്ടുപോവൽ അനിവാര്യമാണ്, ഒരിക്കലും അത് ഒഴിവാക്കാൻ പാടില്ല.
▪️നിത്യമായി, പതിവാക്കി ചെയ്യുന്ന കുറഞ്ഞ പ്രവർത്തനമാണ്, സൂക്ഷിക്കാതെ, പതിവാക്കാതെ ഇടക്ക് മുറിഞ്ഞു പോകുന്ന പ്രവർത്തനങ്ങളേക്കാൾ ഉത്തമമായത്. നവവി ഇമാം (റ) പറഞ്ഞു : പതിവാക്കി ചെയ്യുന്ന കുറഞ്ഞ പ്രവർത്തനങ്ങളാണ് ഇടക്ക് മുറിഞ്ഞു ചെയ്യുന്ന കുറേയുള്ള പ്രവർത്തനങ്ങളേക്കാൾ ഉത്തമമായത്.
കാരണം കുറഞ്ഞ കാര്യം പതിവാക്കി ചെയ്യുമ്പോൾ നിത്യമായും അല്ലാഹുവിനെ വഴിപ്പെടലും അവനെ ഓർക്കലും അവനെ കരുതലും അവന് വേണ്ടി ഭക്തി ഉണ്ടാവലും അല്ലാഹുവിലേക്ക് മുന്നിടലും എല്ലാം അതിൽ ഉൾപെടുന്നുണ്ട്.
ഇടക്ക് മുറിഞ്ഞു ചെയ്യുന്ന കുറേയുള്ള പ്രവർത്തനങ്ങളേക്കാൾ എത്രയോ ഇരട്ടിയാണ് നിത്യമായി ചെയ്യുന്ന ചെറിയ പ്രവർത്തനങ്ങളുടെ ഫലം
Post a Comment