ആയിഷ (റ) പറഞ്ഞു: നബി (സ) തങ്ങൾ പറഞ്ഞു; ദീനിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്.
احدث - പുതിയ കാര്യം കൊണ്ടു വരിക
لغةالحديث:-
ആരെങ്കിലും മതത്തിലോ മതനിയമത്തിലോ പെടാത്ത ഒരു കാര്യം സ്വന്തം ഇഷ്ടപ്രകാരം, ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ വ്യക്തമായതോ അവ്യക്തമായതോ ആയ അടിസ്ഥാനമില്ലാതെ ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതും നിരർത്ഥകമായതുമാണ്. അതിനെ പരിഗണിക്കപ്പെടുകയില്ല.
ആയിഷ ബീവിയിൽ നിന്നും മുസ്ലിം ഇമാം മറ്റൊരു റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു: (നമ്മുടെ നിർദ്ദേശം ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ് ). ഇമാം നവവി (റ) പറഞ്ഞു: ഈ ഹദീസ് ഇസ്ലാമിന്റെ തത്വങ്ങളിൽ അടിസ്ഥാനപരമായ ഒന്നാണ്. നബി (സ) യുടെ വാക്കുകളിൽ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വാക്കുമാണിത്. കാരണം എല്ലാ പുത്തൻ ആശയങ്ങളെയും കെട്ടിച്ചമച്ചുണ്ടാക്കുന്ന വയെയും ഇതിൽ വ്യക്തമായി എതിർക്കുന്നുണ്ട്.
ഹദീസിലെ ഗുണപാഠങ്ങൾ:-
◼️അല്ലാഹുവിന്റെ മതത്തിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരൽ ഹറാമാണ്.
ഇസ്ലാമിനെ കുറിച്ച് ശരിക്കും ബോധ്യമാകാത്ത വിധത്തിലുള്ള പുതിയ കാര്യങ്ങൾ കൊണ്ടുവരൽ വലിയ അപകടങ്ങളിൽ പെട്ടതാണ് .
◼️പുത്തനാശയത്തിന്റെ മേൽ നിർമ്മിക്കപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തള്ളപ്പെടേണ്ടതാണ്. അതിനെ അല്ലാഹു സ്വീകരിക്കുകയില്ല, മറിച്ച് അതിൽ അല്ലാഹുവിന്റെ കോപം ഉണ്ടാകും.
◼️അല്ലാഹു അവന്റെ ദീനിനെ പരിപൂർണ്ണമാക്കിയിട്ടുണ്ട് .( ഇന്നേ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്ക് നാം പൂർത്തിയാക്കി തരികയും എന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നാം പരിപൂർണ്ണമാക്കി തരികയും ഇസ്ലാമിനെ മതമായിട്ട് നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു ).
നബി (സ) അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ട എല്ലാം എത്തിച്ചിട്ടുണ്ട്. അത് കൊണ്ട് നമ്മുടെ മതം പരിപൂർണ്ണമാണ്. ചെറുതും വലുതുമായ ഒന്നും കൃത്യപ്പെടുത്താതെ മതം ഒഴിവാക്കി വിട്ടിട്ടില്ല. അതുകൊണ്ട് മതത്തിലേക്ക് പുതിയ ഒന്ന് ചേർക്കേണ്ട ആവശ്യം ഇല്ല.
◼️(മതത്തിൽ പെടാത്തത് ) എന്ന നബി തങ്ങളുടെ വാക്ക്, മതവുമായി ബന്ധമുള്ളതും മതത്തിന്റെ അടിസ്ഥാനത്തിനോട് യോജിക്കുന്നതുമായ കാര്യങ്ങൾ പുതുതായി കൊണ്ടുവന്നാൽ അത് നിരർത്ഥകവും തള്ളപ്പെടേണ്ടതുമല്ല എന്ന് അറിയിക്കുന്നുണ്ട്. മുസ്ലിം ഇമാമും നസാഈ ഇമാമും അഹ്മദ് ഇമാമും (റ) റിപ്പോർട്ട് ചെയ്ത ഹദീസിലെ വാക്ക് ഇതിന് തെളിവായിട്ടുമുണ്ട്.( ആരെങ്കിലും ഇസ്ലാമിലേക്ക് നല്ല ഒരു ചര്യ കൊണ്ടുവന്നാൽ അതിന്റെ പ്രതിഫലവും, ശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന ഫലം കുറയാതെ അവരുടെ പ്രവർത്തിത്തിന്റെ ഫലവും ഇയാൾക്ക് ലഭിക്കും.
ഇസ്ലാമിലേക്ക് മോശമായ ഒരു ചര്യയെ ആരെങ്കിലും കൊണ്ടു വന്നാൽ അതിന്റെ കുറ്റവും ശേഷം ഇതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ കുറ്റത്തിൽ നിന്നും ഒരു അളവും കുറയാതെ അവർ ചെയ്ത കുറ്റവും ഇയാൾക്ക് ലഭിക്കും).
നല്ല കാര്യങ്ങൾ തുടങ്ങുന്നതിനും നല്ല ചര്യകൾ, മോശപ്പെട്ട നിരർത്ഥകമായ കാര്യങ്ങൾ കൊണ്ടുവരുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനും ഈ ഹദീസിൽ ഒരു പ്രേരണ ഉണ്ട് എന്ന് ഇതിന്റെ വ്യാഖ്യാനത്തിൽ നവവി ഇമാം പറഞ്ഞു. പുതുതായി ഉണ്ടായതെല്ലാം പുത്തനാശയങ്ങളാണ്. എല്ലാ പുത്തനാശയങ്ങളും പിഴച്ചതാണ് എന്നുള്ള നബി തങ്ങളുടെ വാക്കിനെ ഈ ഹദീസിൽ നിന്ന് മാറ്റി നിർത്തുന്നു എന്നും നവവി ഇമാം പറഞ്ഞു. ഇവിടെ ആക്ഷേപിക്കപ്പെട്ട നിരർത്ഥകമായ പുത്തനാശയങ്ങളാണ് ലക്ഷ്യം.
പണ്ഡിതന്മാർ പറഞ്ഞു; പുത്തനാശയങ്ങൾ രണ്ടു വിധത്തിലാണ്.
1. ഭാഷാപരമായത്.
2. മതപരമായ ബിദ്അത്തുകൾ.
മുൻ മാതൃകയില്ലാതെ പ്രവർത്തിക്കപ്പെടുന്ന എല്ലാം ഭാഷാർത്ഥത്തിൽ പുത്തനാശയമാണ്. നബി (സ) തങ്ങളുടെ ശേഷം അല്ലാഹുവിന്റെ മതത്തിൽ പുതുതായി കൂട്ടിച്ചേർത്തവയാണ് മതപരമായ ബിദ്അത്ത്. മതപരമായ ബിദ്അത്ത് ആക്ഷേപാർഹവും പിഴച്ചതുമാണ്. എന്റെ കാലശേഷം നിങ്ങളിലാരെങ്കിലും ജീവിക്കുകയാണെങ്കിൽ ഒരുപാട് എതിരഭിപ്രായങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ആ സമയത്ത് എൻ്റെയും മാർഗദർശികളായ എൻ്റെ ഖുലഫാഉറാഷിദുകളുടെയും ചര്യ നിങ്ങൾ മുറുകെ പിടിക്കണം. ഈ ചര്യയെ നിങ്ങൾ അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കണം. പുതിയ കാര്യങ്ങൾ കൊണ്ടുവരുന്നത് നിങ്ങൾ സൂക്ഷിക്കണം. എല്ലാ പുതുതായ കാര്യങ്ങളും പുത്തനാശയമാണ്. പുത്തനാശയങ്ങൾ വഴിപിഴച്ചതുമാണ്. ജാബിറുബ്നു അബ്ദില്ലാഹി തങ്ങളെ തൊട്ട് നസാഈ ഇമാമിന്റെ റിപ്പോർട്ടുണ്ട്: എല്ലാ വഴിപിഴച്ച മാർഗ്ഗങ്ങളും നരകത്തിലേക്കുള്ളതാണ്.
ഫത്ഹുൽ ബാരിയിൽ ഹാഫിള് (റ) പറഞ്ഞു: ശാഫിഈ ഇമാം പറഞ്ഞു: പുത്തനാശയം രണ്ട് വിധമുണ്ട്. സ്തുതിക്കപ്പെട്ടതും ആക്ഷേപിക്കപ്പെട്ടതും. നബി തങ്ങളുടെ ചര്യയോട് യോജിക്കുന്ന പുത്തനാശയം സ്തുതിക്കപ്പെട്ടതും തങ്ങളുടെ ചര്യയോട് എതിരായത് ആക്ഷേപിക്കപ്പെട്ട തുമാണ്. ശേഷം ഹാഫിള് (റ) പറഞ്ഞു: ചില പണ്ഡിതന്മാർ പുത്തനാശയത്തെ അഞ്ച് വിധമായി വിഭജിച്ചു. അത് വ്യക്തമാണ്. ഹദീസ് ക്രോഡീകരിക്കൽ, ഖുർആൻ ക്രോഡീകരിക്കൽ, കേവല അഭിപ്രായങ്ങളെ തൊട്ട് അഭിപ്രായങ്ങളിൽ നിന്നുള്ള കർമശാസ്ത്ര മസ്അലകൾ ക്രോഡീകരിക്കൽ ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രോഡീകരിക്കൽ എന്നിവയെല്ലാം പുത്തനാശയങ്ങളാണ്. അബ്ദുസ്സലാം എന്നവർ പറഞ്ഞു: ബിദ്അത്ത് 5 വിധമാണ്. അതിൽ, അല്ലാഹുവിന്റെ കലാമും നബി തങ്ങളുടെ ഹദീസുകളും മനസ്സിലാക്കാൻ സാധിക്കുന്ന അറബി വ്യാകരണം പഠിക്കൽ നിർബന്ധമാണ്. കാരണം മതവിധികൾ നടപ്പാക്കൽ നിർബന്ധമാണ്, മതവിധികൾ പഠിക്കാൻ അറബി വ്യാകരണം പഠിക്കൽ നിർബന്ധമാണ്. അതുകൊണ്ട് വ്യാകരണം പഠിക്കൽ നിർബന്ധമായ ഒരു പഠനത്തിന്റെ മുന്നോടിയായിരിക്കും. അതുപോലെ വിചിത്രമായ വ്യാഖ്യാനങ്ങൾ പഠിക്കൽ നിർബന്ധമാണ്. ഫിഖ്ഹിന്റെ അടിസ്ഥാന വിഷയങ്ങൾ ക്രോഡീകരിക്കലും ( നിർബന്ധമാണ് ). നല്ലതും തെറ്റായതുമായ കാര്യങ്ങൾ വേർതിരിക്കുന്നതിലേക്ക് എത്തിച്ചേരുന്ന കാര്യങ്ങൾ പഠിക്കലും നിർബന്ധമാണ്. ഖദ്രിയത്തിന്റെ ആളുകൾ, മുർജിഅത്തിന്റെ ആളുകൾ, മുശബ്ബിഹത്തിന്റെ ആളുകൾ തുടങ്ങി, തിരുചര്യയോട് എതിരായി പ്രവർത്തിക്കുന്നവർ ശേഖരിച്ച പുതിയ ആശയങ്ങൾ നിഷിദ്ധമായ പുത്തനാശയമാണ്. തറാവീഹ് നിസ്കാരത്തിന് ഒരുമിച്ചു കൂടുക, മദ്രസകൾ നിർമിക്കുക, സമ്മേളനങ്ങൾ നടത്തുക, നല്ല വിധത്തിലുള്ള ആത്മീയ ചർച്ചകൾ നടത്തുക, അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ടുള്ള സംവാദ മജ്ലിസുകൾ സംഘടിപ്പിക്കുക തുടങ്ങി , നബി തങ്ങളുടെ കാലഘട്ടത്തിൽ ഇല്ലാത്ത നല്ല കാര്യങ്ങൾ സുന്നത്തായ ബിദ്അത്തുകളാണ്. സുബ്ഹ്, അസ്വറ് നിസ്കാരങ്ങൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്യൽ, പാർപ്പിടം, ഭക്ഷണം, വസ്ത്രം, പാനീയം എന്നിവയിൽ വിശാലത നൽകൽ തുടങ്ങിയ കാര്യങ്ങൾ അനുവദനീയമായ പുത്തനാശയങ്ങളാണ്. ചില പുത്തനാശയങ്ങൾ വെറുക്കപ്പെട്ടതും ചിലത് നല്ലതിനെതിരുമായിരിക്കും.
Post a Comment