അബൂ ഹുറൈറ(റ )പറയുന്നു: നബി (സ്വ) തങ്ങൾ പറയുന്നു :- ഭൗതികലോകം മുഅ്മിനിന്റെ തടങ്കലും അവിശ്വാസിയുടെ സ്വാർഗവുമാകുന്നു.
لغة الحديث
سجن :- കുറ്റവാളികളെ അടക്കം ചെയ്യുന്ന സ്ഥലം
جنّة:-അനുഗ്രഹത്തിന്റെ വീട്
معنى الحديث
മുഅ്മിന് ഭൗതിക ലോകത്ത് , നിശിദ്ധമായതും വെറുക്കപ്പെട്ടതുമായ സ്വ താൽപര്യങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് തടയപെട്ടവനാണ്, വിലക്കപെട്ടവനാണ്. പ്രയാസകരമായ പ്രവർത്തനങ്ങൾ( അല്ലാഹുവിന് വഴിപ്പെടൽ)ചെയ്യാൻ കല്പിപ്പിക്കപ്പെടവനുമാണ്, അവൻ മരിച്ചാൽ ഈ പ്രയാസകരമായ കാര്യം ചെയ്തതുകൊണ്ടാണ് അവന് സമാധാനം ലഭിക്കുക, അങ്ങനെ അല്ലാഹു അവന് തയ്യാർ ചെയ്തു വെച്ച ശാശ്വത അനുഗ്രഹത്തിലേക്കും വീഴ്ചകളില്ലാത്ത ശുദ്ധമായ സമാധാനത്തിലേക്കും അവൻ മടങ്ങിയപ്പോകും.അപ്പോൾ ഈ അനുഗ്രഹങ്ങളിൽ നിന്നും ഭൗതിക ലോകത്ത് ലഭിക്കുന്ന വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ അവിശ്വാസിക്ക് ലഭിക്കുകയുള്ളൂ, അവിശ്വാസി മരണപ്പെട്ടാൽ അവന് ശാശ്വതമായ ശിക്ഷയിലേക്കും പരാജയത്തിലേക്കും അവൻ എത്തിച്ചേരും.
مفاد الحديث
▪️ വിശ്വാസി ഭൗതിക ജീവിതത്തിൽ ഇച്ഛകളെ തടഞ്ഞുവെച്ച് പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും, അനുസരണയുള്ള പ്രവർത്തനങ്ങൾ അവൻ വഹിക്കുകയും ചെയ്യും. ഇത് അവന് ബുദ്ധിമുട്ടും പ്രയാസവുമാണെങ്കിലും വൈകാതെ തന്നെ അവൻ ശാശ്വതമായ അനുഗ്രഹ ത്തിന്റെ വീട്ടിലേക്ക് എത്തിച്ചേരും.
▪️ അവിശ്വാസി രസിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടും വൈകാരിക പ്രവർത്തനങ്ങൾ കൊണ്ടും അവൻ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യുന്നത് മുഖേനയും ആസ്വദിക്കുകയും അനുഗ്രഹങ്ങൾ അനുഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പെട്ടെന്ന് തന്നെ അവൻ നിന്ദ്യമായ ശിക്ഷാ ലോകത്തേക്ക് എത്തിച്ചേരും.
▪️ വിശ്വാസി ചിലപ്പോൾ കഠിനമായ സമയങ്ങൾ നേരിടേണ്ടിവരും , പ്രയാസങ്ങളും ബുദ്ധിമുട്ടുള്ള ജീവിതവും അവൻ അനുഭവിക്കേണ്ടിവരും, അപ്പോൾ അല്ലാഹുവിന്റെ വിധിയിൽ ക്ഷമിക്കുകയും അല്ലാഹു അവന് കണക്കാക്കിയ തീരുമാനത്തിൽ തൃപ്തിപ്പെടുകയും ചെയ്യൽ അവന് അനിവാര്യമാണ്
Post a Comment