Kerala school annual exam time table 2025 | സ്കൂൾ വാർഷിക പരീക്ഷ 2025

Kerala school annual exam time table 2025 | സ്കൂൾ വാർഷിക പരീക്ഷ 2025

ഈ വർഷത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയില്‍ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.
എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച്‌ ആറ്, 20, 25 തീയതികളില്‍ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളില്‍ (അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകള്‍) ഫെബ്രുവരി 24, 28, മാർച്ച്‌ ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകള്‍. ഇതേ സ്കൂളുകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ഫെബ്രുവരി 28, മാർച്ച്‌ ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളില്‍ മാർച്ച്‌ 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എല്‍.പി ക്ലാസുകളില്‍ മാർച്ച്‌ 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ. 

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. പരീക്ഷകളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ വിവരങ്ങൾ താഴെ.
🌐 ഫെബ്രുവരി 25ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും 9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും മാർച്ച്‌ 11ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🌐25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ 25/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന്നക്രമീകരിച്ചു.
🌐25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ്സിലെ ബയോളജി പരീക്ഷ 15/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🌐 27/02/2025 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്.എസ് അറ്റാച്ച്‌ഡ് യു.പി വിഭാഗം പരീക്ഷകൾ 24/02/2025 ന് രാവിലെ നടത്തും.
🌐27/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാ ം ക്ലാസ്സിലെ കലാകായിക പ്രവർത്തി പരിചയം 27/03/2025 ന് രാവിലെ നടത്തും.
🌐27/02/2025㎡ ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പരീക്ഷ 18/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുനക്രമീകരിച്ചു.

വാർഷിക പരീക്ഷാ  ചോദ്യപ്പേപ്പറുകൾ

 

SSLC

 

PLUS ONE AND PLUS TWO

Post a Comment

Previous Post Next Post