മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് 10000 രൂപയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം
2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SSLC, THSLC, +2, VHSE പരീക്ഷകളിൽ Full A+ നേടുന്നവർക്കും /ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2024-25 ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ തലങ്ങളിൽ Full A+ നേടിയവർക്ക് 10,000/- (പതിനായിരം രൂപ മാത്രം) രൂപയും,
ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000/- (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. BPL വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. BPL അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26.12.2024
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ :
- അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റ്ഔട്ട്
- SSLC, +2, THSLC/VHSE, ഡിഗ്രി, പിജി തുടങ്ങിയവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
- അപേക്ഷകളുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
- (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സിൽ എന്നിവ ഉൾപ്പെടുത്തിയിരിക്കണം)
- ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻപിആർ കാർഡിന്റെ പകർപ്പ്
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്
- റേഷൻ കാർഡിന്റെ പകർപ്പ്
അവസാന തീയതികൾ:
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 26.12.2024
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി : 27.12.2024
- സ്ഥാപന മേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നടത്തേണ്ട അവസാന തീയതി : 29.12.2024
കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2300523, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment