🎓ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 76000 രൂപയുടെ സ്കോളർഷിപ്പ് ; സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് 2024-25 ( Fresh & Renewal) അപേക്ഷ ക്ഷണിച്ചു‼‼
🔹കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു .
🔸ബിരുദ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് Fresh ആയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal ആയും അപേക്ഷിക്കാം.
♦ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
🔹യോഗ്യത (Fresh)
- +2 ഇൽ 80 percentile (80% അല്ല, കേരള സിലബസിൽ ~90% ) ഇൽ അധികം മാർക്ക് നേടിയിരിക്കണം.
- കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- UG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
- പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
🔸യോഗ്യത (Renewal)
- കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർ ആയിരിക്കണം.
- - കഴിഞ്ഞ അക്കാഡമിക വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസ് ഉം ഉണ്ടായിരിക്കണം.
🔹Scholarship amount
ഡിഗ്രി തലത്തിൽ പ്രതിവർഷം 12000 രൂപയും PG തലത്തിൽ പ്രതിവർഷം 20000 രൂപയും ലഭിക്കുന്നു.
▪Application website👇🏻
https://scholarships.gov.in/
‼ NSP വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് , പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
⁉ സ്കോളർഷിപ്പിന് അപേക്ഷിച്ച ശേഷം ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിൽ എത്തിക്കേണ്ടതുണ്ട്.
🔹കോളേജിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ👇🏻
- Income certificate
- +2 മാർക്ക് ലിസ്റ്റ് കോപ്പി
- Caste സർട്ടിഫിക്കറ്റ്
- PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ).
إرسال تعليق