ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
താഴെയുള്ള അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല :-
1 - കാർഡിലെ ഏതെങ്കിലും അംഗം :-
- സർക്കാർ/പൊതുമേഖല ജീവനക്കാരൻ
- ആദായ നികുതി ദായകൻ
- സർവീസ് പെൻഷണർ
- 1000+ ചതുരശ്ര അടി വീട് ഉടമ
- നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച്) ഉടമ
- പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2 - കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
- ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
- 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ് :-
- ആശ്രയ പദ്ധതി
- ആദിവാസി
- കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ
- നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും :
മാർക്ക് ഘടകങ്ങൾ :-
- 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
- ഹൃദ്രോഗം
- മുതിർന്ന പൗരൻമാർ
- തൊഴിൽ
- പട്ടികജാതി
- വീട് /സ്ഥലം ഇല്ലാത്തവർ
- വീടിൻ്റെ അവസ്ഥ
- സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
- വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.
BPL അപേക്ഷ നൽകാൻ അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.
- ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
- ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) :
- ചികിത്സാ രേഖകളുടെ പകർപ്പുകൾ
- പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
- വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.
- വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ : വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്
- പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
- ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
- പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം) / വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.
Post a Comment