1.ഈ വർഷം ഇന്ത്യ എത്രാമത്തെ സ്വാതന്ത്ര്യ ദിനം ആണ് ആഘോഷിക്കുന്നത് ?
• 78-മത്തെ സ്വാതന്ത്ര്യ ദിനം
2.ഇന്ത്യയുടെ 78ആം സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം എന്താണ് ?
• വികസിതഭാരതം
3. ഇന്ത്യർ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസക്ഷി ആര്?
• ഖുദിറാം ബോസ് (18 വയസ്സ്)
4. ഒന്നാം സ്വാതന്ത്യസമരം നടന്ന മീററ്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
• ഉത്തർപ്രദേശ്
5. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത്?
• അരുണ ആസഫ് അലി
6. ഗാന്ധിജി ആദ്യമായി സത്യഗ്രഹം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്ത് ആണ്?
• ബീഹാർ
7. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ്?
• ബി.ആർ. അംബേദ്കർ
8. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടു രാജ്യങ്ങൾ ഉണ്ടായിരുന്നു?
• 563
9. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ആവിഷ്കരിച്ചത് ആരാണ്?
• യൂസഫ് മെഹറലി
10. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ മറ്റൊരു പേര് എന്താണ്?
• ഓഗസ്റ്റ് വിപ്ലവം
11. ജനഗണമന ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധികരിച്ചത് ?
• തത്വ ബോധിനി
12. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം ഏത്?
• സത്യമേവ ജയതേ
13. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
• പ്ലാസി യുദ്ധം
14. ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത് ആരാണ്?
• മഹാത്മാ ഗാന്ധി
15. ഗാന്ധിജിയും അനുയായികളും ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്ന്?
• സബർമതി ആശ്രമം
16. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
• ഗുജറാത്ത്
17.ജയ്ഹിന്ദ് എന്നത് ആരുടെ മുദ്രാവാക്യമാണ്.
• സുഭാഷ് ചന്ദ്ര ബോസ്
18. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത്?
• ചൗരി ചൗര സംഭവം
19. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന ദാരുണ സംഭവം ഏത്?
• വാഗൺ ട്രാജഡി (1921 നവംബർ 10 )
20. ബ്രിട്ടിഷ് രാജ്ഞിയുടെ ഭരണത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ രാജ്ഞിയുടെ പേരിൽ നിർമ്മിച്ച നിർമ്മിതി ഏത്?
• ടൗൺഹാൾ
21. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
• മൗലാന അബ്ദുൾ കലാം ആസാദ്
22. ഹിന്ദ് സ്വരാജ് എന്നഗ്രന്ഥം രചിച്ചത് ആര്?
• ഗാന്ധിജി
23. 2022 ഫെബ്രുവരിയിൽ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത്?
• ചൗരി ചൗര സംഭവം
24.ഗാന്ധിജി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ ?
• ഇന്ത്യൻ ഒപ്പീനിയൻ, യങ് ഇന്ത്യ
25.ഏറ്റവും കൂടുതൽ ലോക സഭാംഗങ്ങൾ ഉള്ള സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
26.. 2024 - ലെ UNESCO ലോക പൈതൃക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
• ഇന്ത്യ
27.78-)മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തുടനീളം 15 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സായുധ സേന നടത്തുന്ന പ്രചരണ പരിപാടിയുടെ പേര്?
• ഏക് പേട് മാംകെ നാം (അമ്മയുടെ പേരിൽ ഒരു മരം)
28. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ആര്?
• സോജൻ ജോസഫ്
29. ദേശീയ പതാക ദിനം എന്നാണ്?
• ജൂലൈ 22
30. ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം ഏത്?
• ആറ്റിങ്ങൽ കലാപം (1721)
إرسال تعليق