- ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം -രണ്ടാം ലോകമഹായുദ്ധം
- ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം -ജപ്പാൻ
- ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം -അമേരിക്ക
- ജപ്പാനിലെ ഏത് നഗരങ്ങളിലാണ് അമേരിക്ക അണുബോംബ് വർഷിച്ചത്? -ഹിരോഷിമ, നാഗസാക്കി
- ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം -ഹിരോഷിമ
- ഹിരോഷിമയിൽ അണുബോംബ് വർഷിച്ച രാജ്യം -അമേരിക്ക
- നാഗസാക്കിയിൽ അണുബോംബ് വർഷിച്ച രാജ്യം -അമേരിക്ക
- ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് -ഹാരി എസ് ട്രൂമാൻ
- ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് -ബറാക് ഒബാമ
- അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ച ദിവസം -1945 ആഗസ്റ്റ് 6
- അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച സമയം -രാവിലെ 8.15-ന്
- അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച ദിവസം -1945 ആഗസ്റ്റ് -9
- അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച സമയം -പകൽ 11.02ന്
- ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര് -ലിറ്റിൽ ബോയ്
- ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരം -4400 കിലോഗ്രാം
- ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ നീളം -മൂന്നു മീറ്റർ
- ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് -എനോള ഗെ
- ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് -പോൾ ഡബ്ല്യൂ ടിബറ്റ്
- നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര് -ഫാറ്റ്മാൻ
- ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം -4670 കിലോഗ്രാം
- ഫാറ്റ്മാൻ എന്ന അണുബോംബിന്റെ നീളം -3.3 മീറ്റർ
- ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം -യുറേനിയം 235
- നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് -ബോസ്കർ
- നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് -ക്യാപ്റ്റൻ മേജർ സ്വീനി
- നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു -പ്ലൂട്ടോണിയം 239
- ഏത് തുറമുഖം ആക്രമിച്ചതിനെ തുടർന്നാണ് അമേരിക്ക ജപ്പാനിൽ അണുവായുധം പ്രയോഗിച്ചത്? -പേൾഹാർബർ തുറമുഖം
- ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം -AIOI BRIDGE
- ഹിരോഷിമയിലെ ബോംബ് ആക്രമണത്തെ തുടർന്ന് അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി -സഡാക്കോ സസക്കി
- സഡാക്കോ സസക്കിയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായി കരുതിപോരുന്നു -ലോകസമാധാനത്തിന്റെ
- രണ്ടു അണുബോംബാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട വ്യക്തി -സുറ്റോമു യമഗുച്ചി
- ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം-പഗ് വാഷ് (PUGWASH)
- പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ -ബെർട്രാൻഡ്, റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ
- ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് -മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)
- ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്ന രഹസ്യപേര് -ട്രിനിറ്റി
- അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി -മാൻഹട്ടൻ പ്രോജക്റ്റ്
- ട്രിനിറ്റി ടെസ്റ്റ് നടത്തിയ വർഷം, ദിവസം -1945 ജൂലൈ 16
- മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ -റോബർട്ട് ഓപ്പൺ ഹൈമർ
- ആറ്റം ബോംബിന്റെ പിതാവ് -റോബർട്ട് ഓപ്പൺ ഹൈമർ
- അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് -ഹിബാക്കുഷ
- ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർഥം -സ്പോടന ബാധിത ജനത
- സഡാക്കോയും ആയിരം പേപ്പർ ക്രെയിനുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് -എലീനർ കോയർ
- ‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് -പ്രൊഫ. എസ് ശിവദാസ്
- ശാന്തിയുടെ നഗരം -ഹിരോഷിമ
- ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് -ഹോൻഷു ദീപുകൾ
- നാഗസാക്കി ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് -ക്യുഷു ദീപുകൾ
- ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം -ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
- ഹിരോഷിമയിൽ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം -ഒലിയാണ്ടർ പുഷ്പം
- രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം -1939
- ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണസമയത്തെ പ്രധാനമന്ത്രി ആരായിരുന്നു -ഇന്ദിരാഗാന്ധി
- ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്ന സ്ഥലം -പൊക്രാൻ (രാജസ്ഥാൻ)
- 1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം -ബുദ്ധൻ ചിരിക്കുന്നു
- ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ‘ബുദ്ധൻചിരിക്കുന്നു’ എന്ന പേര് നൽകിയ വ്യക്തി -ഇന്ദിരാഗാന്ധി
- പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ് -സദ്ദാംഹുസൈൻ
- യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് -ലിയോ ടോൾസ്റ്റോയി
- രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു -ആൻഫ്രാങ്ക്
- രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി -ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ
- ആൻഫ്രാങ്ക് തന്റെ ഡയറിയെ വിളിച്ച് പേര് -കിറ്റി
- ‘സെക്കൻഡ് ജനറൽ ആർമി’ ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു -ജപ്പാൻ
- ഇന്ത്യൻ അണുബോംബിന്റെ പിതാവ് -രാജാ രാമണ്ണ
- ഇന്ത്യൻ അണുശക്തിയുടെ പിതാവ് -ഹോമി ജെ ഭാഭ
- പാക് അണുബോംബിന്റെ പിതാവ് -അബ്ദുൽ ഖാദിർ ഖാൻ എ.ക്യു ഖാൻ.
- രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി -ഹിരാ ഹിറ്റോ
- രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം -ജപ്പാൻ
- ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ച അണുബോംബിന്റെ പേര് -ലിറ്റിൽ ബോയ് (1945 ഹിരോഷിമ)
- ഉദയ സൂര്യന്റെ നാട് -ജപ്പാൻ
- ഹൈഡ്രജൻ ബോംബിന്റെ പിതാവ് -എഡ്വേർഡ് ടെല്ലർ
- നാഗസാക്കി എന്ന വാക്കിന്റെ അർഥം -Long Cape
- ഹിരോഷിമ എന്ന വാക്കിന്റെ അർഥം -വിശാലമായ ദ്വീപ്
- രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന -ഐക്യരാഷ്ട്ര സംഘടന (UNO)
إرسال تعليق