അക്ഷരമുറ്റം സ്കൂൾതലം | 2024 ആഗസ്റ്റ് 14 (ബുധന്‍ ) |
അക്ഷരമുറ്റം ഉപജില്ല | 2024 ആഗസ്റ്റ് 28 (ബുധന്‍ ) |
അക്ഷരമുറ്റം ജില്ല | 2024 ഒക്ടോബര്‍ 19 (ശനി ) |
അക്ഷരമുറ്റംസംസ്ഥാന ഫൈനല്‍ | 2024 നവംബര്‍ 23 (ഞായര്‍) |
കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്‍റെ സ്കൂള്‍തല മത്സരങ്ങള്‍ ആഗസ്റ്റ് 14 (ബുധന്‍ ) പകല്‍ 2 മണിക്ക് സംസ്ഥാനത്തെല്ലായിടത്തും നടക്കും. 2024 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂള്‍തല ക്വിസ് മത്സരത്തിലുണ്ടാവുക. സ്കൂളില്‍ ഒന്നും, രണ്ടും സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 28 ന് അതത് സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. സബ്ജില്ലാ മത്സര വിജയികളാകുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്. സബ്ജില്ലാ/ ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെമെന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനവിജയികള്‍ക്ക് ലക്ഷകണക്കിന് രൂപയാണ് സമ്മാനമായി നല്‍കുന്നത്. ദേശാഭിമാനി അക്ഷരമുറ്റം ടാലന്‍റ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും അഭ്യര്‍ഥിക്കുന്നു.
Register Now
നിർദ്ദേശങ്ങൾ
1. നിങ്ങളുടെ സ്കൂളിൻറെ കോഡ് / അഫിലിയേഷൻ നമ്പർ ടൈപ്പ് ചെയ്യുക.
2. സ്ക്രീനിൽ കാണിക്കുന്ന സ്കൂൾ നിങ്ങളുടെ തന്നെയെന്ന് ഉറപ്പുവരുത്തി രജിസ്റ്റർ ബട്ടണിൽ പ്രസ് ചെയ്യുക
3. രജിസ്ട്രേഷൻ സ്ക്രീനിലെ എല്ലാ കോളങ്ങളും ശ്രദ്ധയോടെ പൂരിപ്പിക്കുക.
4. ഈമെയിൽ ഐഡികളും, ടെലഫോൺ നമ്പറുകളും കൃത്യമായിട്ടാണ് രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തുക.
5. സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്യുക.
6. നിങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ വിവരവും, അക്ഷരമുറ്റം ക്വിസ്സിന്റെ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ലോഗിൻ ചെയ്യാനുള്ള ഐഡി യും, പാസ്സ്‌വേർഡും എഴുതിക്കാണിക്കുന്നതാണ് .
7. ഇത് രേഖപ്പെടുത്തി വയ്ക്കുകയും തുടർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക.
8. രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാകുന്നതോടൊപ്പം ലോഗിൻ ഐഡിയും പാസ്‌വേഡും സ്കൂൾ ഇമെയിലിലേക്ക് അയക്കുന്നതാണ്.
9. ഈ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ സ്കൂൾ ലോഗിനിൽ കയറിയാണ് 2024 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1. 30ന് സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ എടുക്കേണ്ടതും, വിജയികളായ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടത്.
10. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും അതാത് ജില്ലാ കോർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകൾ ഹോം സ്ക്രീനിൽ കാണിച്ചിട്ടുണ്ട്
إرسال تعليق