ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തപാല്‍ വകുപ്പ് നല്‍കുന്ന ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബുള്ള സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന. ഓരോ ക്ലാസില്‍ നിന്നും 10 വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടത്തിനനുസരിച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 4ആണ്. പൂരിപ്പിച്ച അപേക്ഷകള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലോ രജിസ്റ്റര്‍ ചെയ്ത തപാലിലോ അയക്കണം. ഫോണ്‍: 8086405048.
ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ
TUMs
0
إرسال تعليق