ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ |Ujwala balyam award 2024 apply now

ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷിക്കേണ്ടതെങ്ങനെ?  How to apply for Ujwala balyam award



വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്, വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി.മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6നും 18നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ നിന്നും നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ഏതെങ്കിലും ഒരു മേഖലയില്‍ ലഭിച്ച സാക്ഷ്യപത്രങ്ങള്‍ പ്രശസ്തി പത്രങ്ങള്‍, കുട്ടികളുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പെന്‍ഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ഫോറം http://wcd.kerala.gov.in വെബ് സൈറ്റിലും ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 15. ജനറല്‍ കാറ്റഗറിയില്‍ ആറ് മുതല്‍ 11 വയസ് വരെയും 12 മുതല്‍ 18 വയസ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടും ഭിന്നശേഷി കാറ്റഗറിയില്‍ ആറ് മുതല്‍ 11 വരെയും 12 മുതല്‍ 18 വരെയുമുള്ള പ്രത്യേക വിഭാഗങ്ങളായിട്ടാണ് അപേക്ഷകള്‍ പരിഗണിക്കുക. 01.01.2023 മുതല്‍ 31.12.2023 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

Post a Comment

أحدث أقدم